Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കുളിമുറിയില്‍ യുവതി കണ്ടത് ജനലില്‍ റിക്കോര്‍ഡിങ് മോഡിലുളള മൊബൈല്‍ ഫോണ്‍; നിലവിളിച്ച് ഇറങ്ങി ഓടി ബന്ധുവിനെ അറിയിച്ചപ്പോള്‍ എല്ലാവരും ചേര്‍ന്ന് പരിശോധന; തിരിച്ചറിഞ്ഞത് വില്ലന്‍ ഡിവൈഎഫ്ഐ നേതാവെന്ന സത്യം; ഓടിയെത്തിയ പൊലീസ് കോവിഡ് നെഗറ്റീവായെന്ന് അറിഞ്ഞിട്ടും കുട്ടി സഖാവിനെ വീട്ടിലേക്ക് അയച്ചു; നെയ്യാറ്റിന്‍കര ചെങ്കല്‍ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ് ഷാലു താല്‍പര്യം കാട്ടിയത് കോവിഡിനിടെയിലും നഗ്‌നത പകര്‍ത്താന്‍; ലജ്ജിച്ച് തലതാഴ്ത്തി സാസ്‌കാരിക കേരളം

കുളിമുറിയില്‍ യുവതി കണ്ടത് ജനലില്‍ റിക്കോര്‍ഡിങ് മോഡിലുളള മൊബൈല്‍ ഫോണ്‍; നിലവിളിച്ച് ഇറങ്ങി ഓടി ബന്ധുവിനെ അറിയിച്ചപ്പോള്‍ എല്ലാവരും ചേര്‍ന്ന് പരിശോധന; തിരിച്ചറിഞ്ഞത് വില്ലന്‍ ഡിവൈഎഫ്ഐ നേതാവെന്ന സത്യം; ഓടിയെത്തിയ പൊലീസ് കോവിഡ് നെഗറ്റീവായെന്ന് അറിഞ്ഞിട്ടും കുട്ടി സഖാവിനെ വീട്ടിലേക്ക് അയച്ചു; നെയ്യാറ്റിന്‍കര ചെങ്കല്‍ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ് ഷാലു താല്‍പര്യം കാട്ടിയത് കോവിഡിനിടെയിലും നഗ്‌നത പകര്‍ത്താന്‍; ലജ്ജിച്ച് തലതാഴ്ത്തി സാസ്‌കാരിക കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് സെന്ററിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ വച്ചെന്ന യുവതിയുടെ പരാതിയിൽ ഡിവൈഎഫ്‌ഐ നേതാവ്‌ അറസ്റ്റിൽ. ഡിവൈഎഫ്‌ഐയുടെ നെയ്യാറ്റിൻകര ചെങ്കൽ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ് ഷാലു (26) ആണ് അറസ്റ്റിലായത്. കേരളത്തിലെ കോവിഡ് സെന്ററുകളുടെ സുരക്ഷയിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം. 

നേരത്തെ ആറന്മുളയിൽ 108 ആംബുലൻസ് ഡ്രൈവറുടെ ബലാത്സംഗത്തിന് കോവിഡ് രോഗി ഇരയായിരുന്നു. ഇതോടെ കോവിഡ് രോഗികളായ സ്ത്രീകളുടെ സുരക്ഷ നോക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറയുകയും ചെയ്തു. ഇതൊന്നും യാഥാർത്ഥ്യമായില്ലെന്നതിന് തെളിവാണ് പാറശ്ശാലയിൽ നിന്നുള്ള ഈ വാർത്ത. പ്രതിക്ക് കോവിഡിന്റെ പേരിൽ ജാമ്യം നൽകി പൊലീസും പ്രതിയുടെ രക്ഷകാനുകയും ചെയ്തു.

കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ കുളിച്ചുകൊണ്ടിരുന്ന യുവതിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കുകയായിരുന്നു ഡിവൈഎഫ്‌ഐ നേതാവ്. യുവതിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. കോവിഡ് ചികിത്സയിലായതിനാൽ ഇയാളെ ഏഴു ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനായി ജാമ്യത്തിൽ വിട്ടയച്ചു. പാറശ്ശാലയിലെ പ്രാഥമിക കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 

പാറശാല ശ്രീകൃഷ്ണ കോവിഡ് സെന്ററിൽ നിന്ന് ഉച്ചയോടെയാണ് ഷാലുവിനെ അറസ്റ്റ് ചെയ്തത്. കുളിമുറിയിൽ കയറിയ യുവതി ജനലിൽ മൊബൈൽ ഫോൺ ഓൺ ചെയ്തിരിക്കുന്നത് കണ്ടു. ഉടനെ യുവതി കോവിഡ് സെന്ററിലെ ബന്ധുവിന്റെ അടുത്ത് വന്നു പറഞ്ഞു. തുടർന്ന് മൊബൈൽ കണ്ടെത്തുകയും ഷാലുവിന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു.

കോവിഡ് സെന്റർ അധികൃതർ തന്നെ പ്രതിയെ തടഞ്ഞുവച്ചു. പിന്നീട് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോവിഡ് പോസിറ്റീവ് ആയ ഷാലു ഇവിടെ ചികിത്സയിലായിരുന്നു. ബുധനാഴ്ച നെഗറ്റീവ് ആയതിനെത്തുടർന്ന് വ്യാഴാഴ്ച കോവിഡ് സെന്ററിൽ നിന്നും ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് സംഭവം.

ഇവിടെത്തന്നെ ചികിത്സയിലുള്ള യുവതി കുളിച്ചുകൊണ്ടിരിക്കുമ്പോൾ കുളിമുറിയുടെ മുകൾഭാഗത്തുകൂടി മൊബൈൽ ഫോൺ ഉപയോഗിച്ച് ഇയാൾ ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷാലു ചെയ്തത് ഗുരുതര കുറ്റമാണ്. എന്നിട്ടും അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചില്ല. ഷാലുവിന് കോവിഡ് നെഗറ്റീവ് ആയി കഴിഞ്ഞു.

അതുകൊണ്ട് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാമായിരുന്നു. എന്നിട്ടും നിസാര വകുപ്പുകളിൽ അറസ്റ്റ് ചെയ്ത് ജാമ്യം അനുവദിക്കുകയാണ് പൊലീസ് ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP