Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിലി മരിക്കുന്നതിന് മുമ്പ് ജോളിക്ക് തന്നോട് താൽപ്പര്യമുണ്ടായിരുന്നു; അതിൽ താൻ അസ്വസ്ഥനായിരുന്നു; നേരത്തെ കേസു കൊടുത്തിരുന്നെങ്കിൽ സിലിയെയും മക്കളെയും രക്ഷിക്കാമായിരുന്നു; തെറ്റു ചെയ്തുവെന്ന് ഇപ്പോഴും കരുതുന്നില്ല; പൊലീസിന്റെ ഏത് അന്വേഷണവുമായും സഹകരിക്കും; താനുമായുള്ള വിവാഹത്തിന് മുൻകൈ എടുത്തതും ജോളി തന്നെ; ജോളിയുടെ മകൻ റെമോയുടെ ആരോപണങ്ങൾ നിഷേധിച്ചും ഭാര്യയെ തള്ളിപ്പറഞ്ഞു; സിലിയുടെ മരണത്തിൽ സഹായിച്ചതാര് എന്ന കാര്യത്തിൽ ദൂരൂഹത മുറുകുന്നു

സിലി മരിക്കുന്നതിന് മുമ്പ് ജോളിക്ക് തന്നോട് താൽപ്പര്യമുണ്ടായിരുന്നു; അതിൽ താൻ അസ്വസ്ഥനായിരുന്നു; നേരത്തെ കേസു കൊടുത്തിരുന്നെങ്കിൽ സിലിയെയും മക്കളെയും രക്ഷിക്കാമായിരുന്നു; തെറ്റു ചെയ്തുവെന്ന് ഇപ്പോഴും കരുതുന്നില്ല; പൊലീസിന്റെ ഏത് അന്വേഷണവുമായും സഹകരിക്കും; താനുമായുള്ള വിവാഹത്തിന് മുൻകൈ എടുത്തതും ജോളി തന്നെ; ജോളിയുടെ മകൻ റെമോയുടെ ആരോപണങ്ങൾ നിഷേധിച്ചും ഭാര്യയെ തള്ളിപ്പറഞ്ഞു; സിലിയുടെ മരണത്തിൽ സഹായിച്ചതാര് എന്ന കാര്യത്തിൽ ദൂരൂഹത മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളുടെ ചുരുൾ അഴിയുമ്പോൾ ഏവരിലും ആകാംക്ഷ ഉണർത്തുന്ന ചോദ്യമായി ഉയരുന്നതുകൊലപാതകങ്ങൾ നടത്തുന്നതിൽ ജോളിക്ക് കൂട്ടുപ്രതിയായി ഉണ്ടായിരുന്നത് ആരാണ് എന്നാണ്. ജോിയുടെ ഭർത്താവ് ഷാജു സ്കറിയയെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടാണ് റോയി-ജോളി ദമ്പതികളുടെ മകൻ റെമോ രംഗത്തുവന്നത്. ഇതോടെ ഷാജുവിന്റെ ആദ്യ ഭാര്യ സിലുവിന്റെ മരണത്തിലും സംശയങ്ങൾ ഉയരുകയാണ്. ഈ സംശയങ്ങൾ തീർക്കാൻ വേണ്ട് അന്വേഷണ സംഘം വിശദമായി തന്നെ രംഗത്തുവരുന്നുണ്ട്.

സിലി കൊല്ലപ്പെടുന്ന ദിവസം സിലി പോകാനിടയുള്ള സ്ഥലവും സമയവും ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ജോളിക്കു നേരത്തെ അറിയാമായിരുന്നു. കൊലപാതകം അതനുസരിച്ച് ആസൂത്രണം ചെയ്‌തെന്ന സൂചനകളും ലഭിക്കുന്നു. ഇക്കാര്യത്തിൽ ആരാണു സഹായിച്ചതെന്നാണ് അന്വേഷിക്കുന്നത്. മരിച്ച 6 പേരുടെയും കല്ലറ പരിശോധിക്കുന്ന സമയത്ത് കുടുംബാംഗങ്ങളെല്ലാം സെമിത്തേരിയിലുണ്ടായിരുന്നു. ഈ സമയം അടുത്ത സുഹൃത്തുമായി കേസുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയായിരുന്നു ജോളിയെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനു മുൻപു വീടിനു പുറത്തുപോയ ജോളി ഒരു പ്രാദേശിക നേതാവുമായി ചർച്ച നടത്തിയതും പരിശോധിക്കുന്നു.

അതേസമയം സിലി മരിക്കുന്നതിന് മുമ്പ് ജോളിക്ക് തന്നോട് താൽപ്പര്യമുണ്ടായിരുന്നു എന്നാണ് ഷാജു പറയുന്നത്. ഇതിൽ താൻ അസ്വസ്ഥനായിരുന്നുവെന്നും നേരത്തെ കേസു കൊടുത്തിരുന്നെങ്കിൽ സിലിയെയും മക്കളെയും രക്ഷിക്കാമായിരുന്നുവെന്നു ഷാജു പറഞ്ഞു. താൻ തെറ്റുകാരനല്ലെന്ന് ആവർത്തിക്കുകയാണ് ഷാജു. പൊലീസിന്റെ ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും താനുമായുള്ള വിവാഹത്തിന് മുൻകൈ എടുത്തത് ജോളി തന്നെയാണെന്നും ഷാജു പറഞ്ഞു. കടുത്ത മാനസിക സംഘർഷത്തിലെന്ന് ജോളിയുടെ ഭർത്താവ് ഷാജു പറയുന്നു. ജോളിയുടെയും മകന്റെയും ആരോപണങ്ങളുടെ കാരണം അറിയില്ലെന്നും കുടുംബത്തിനായി ഓടി നടന്നിട്ടും അംഗീകരിക്കാത്തതിൽ ദുഃഖമുണ്ടെന്നും ഷാജു വ്യക്തമാക്കി.

റോയിയുടെ മരണത്തിന് ശേഷം ജോളിയെ വിവാഹ വിവാഹം കഴിച്ച ഷാജുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് റോയി-ജോളി ദമ്പതികളുടെ മൂത്ത മകൻ റോമി റോയി ഉന്നയിച്ചത്. അച്ഛൻ റോയി കടുത്ത മദ്യപാനിയാണെന്നും മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്നുമുള്ള ഷാജുവിന്റെ വാദം റോമോ നിഷേധിച്ചു. റോയിയും ജോളിയും തമ്മിൽ കലഹമുണ്ടായിരുന്നു എന്ന് ഷാജു പറഞ്ഞത് കള്ളമാണെന്നും റോമോ ഒരു മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ചടങ്ങുകൾക്ക് വേണ്ടി അല്ലാതെ പൊന്നാമറ്റം വീട്ടിൽ എപ്പോഴും പോകാറില്ലെന്ന് ഷാജു ആവർത്തിച്ചു.

ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാൻ കൊണ്ടുപോയപ്പോൾ സിനിമക്ക് പോയ ആളാണ് ഷാജു എന്ന റോമോയുടെ ആരോപണത്തെക്കുറിച്ചു ഷാജു വിശദീകരിച്ചു. ചോദ്യം ചെയ്യലിനായി ഹാജരാവാൻ ജോളിക്കൊപ്പം താൻ കൂടെ പോയിരുന്നെന്നും വരാൻ താമസിക്കുമെന്ന് ജോളി പറഞ്ഞപ്പോൾ എങ്കിൽ താൻ ഒരു സിനിമയ്‌ക്കോ പോയുന്നു എന്നും പറഞ്ഞിരുന്നു എന്നാണ് ഷാജുവിന്റെ വിശദീകരണം. എന്നാൽ താൻ സിനിമയ്ക്ക് പോയില്ലെന്നും പിന്നീട് ചോദ്യം ചെയ്യലിന് ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ പോയി എന്നും ഷാജു കൂട്ടിച്ചേർത്തു. ജോളിയിൽ നിന്നാവാം റോമോ സിനിമയയുടെ കാര്യം അറിഞ്ഞത് എന്നും ഷാജു പറഞ്ഞു. ജോളി എൻഐടിയിലെ അദ്ധ്യാപിക അല്ലെന്ന കാര്യം ക്രൈംബാഞ്ച് ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തപ്പോഴാണ് അറിഞ്ഞതെന്നും ഷാജു പറഞ്ഞു.

ഭാര്യ ജോളി എല്ലാവരോടും സ്‌നേഹത്തോടെയാണു പെരുമാറിയിരുന്നതെന്നാണ് ഷാജു പറയുന്നത്. ജോളി എൻഐടിയിലാണു ജോലി ചെയ്തിരുന്നതെന്നാണ് പൊലീസ് ചോദ്യം ചെയ്യുംവരെ താനും വിശ്വസിച്ചിരുന്നതെന്നു ഷാജു പറഞ്ഞു. എൻഐടിയിൽ ബിബിഎ ലക്ചറർ എന്നാണു പറഞ്ഞത്. ഇതൊക്കെ നുണയായിരുന്നില്ലേ എന്നു ചോദിച്ചപ്പോൾ ഒരു ബ്യൂട്ടി ഷോപ്പിൽ ഇരിക്കാറുണ്ടെന്നു പറഞ്ഞു. ജോളിയുടെ ആദ്യഭർത്താവിന്റെ മരണത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയ കാര്യം കഴിഞ്ഞ ദിവസം പൊലീസ് മൊഴിയെടുക്കാനെത്തിയപ്പോഴാണു താൻ അറിഞ്ഞതെന്നും ഷാജു പറഞ്ഞു. റോയിക്കു കടുത്ത മദ്യപാനശീലമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. മരണത്തിനു മുൻപു കുറച്ചുകാലം റോയി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയത് അറിഞ്ഞിരുന്നില്ല. ഹൃദയാഘാതമാണെന്നു കരുതിയിരുന്നു. റോയിക്ക് അനേകം പണമിടപാടുള്ളതായി കേട്ടിരുന്നതിനാൽ ആത്മഹത്യയാണോ എന്നും സംശയിച്ചിരുന്നു. കുടുംബത്തിലെ ആദ്യ മരണം സ്വാഭാവികമെന്നാണു വിചാരിച്ചത്.

വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം നടന്ന പേരപ്പന്റെ മരണവും ഹൃദയാഘാതമാണെന്നു കരുതി. ജോളിയുമായി മുൻപു തനിക്കു സൗഹൃദവുമുണ്ടായിരുന്നില്ലെന്നും ഷാജു പറഞ്ഞു. മകന്റെ അഡ്‌മിഷനുവേണ്ടി സ്‌കൂളിൽ പോകുമ്പോൾ റോയിയുടെ മകനും അപേക്ഷാഫോം വാങ്ങിക്കൊടുത്തിരുന്നു. ആ സമയത്താണ് ഒരു തവണ ജോളിയുമായി സംസാരിച്ചത്. സിലി 3 മാസം ഗർഭിണിയായിരിക്കെ ചിക്കൻപോക്‌സ് വന്നിരുന്നു. കുട്ടിക്ക് അസുഖം വരാൻ സാധ്യതയുണ്ടെന്നു പറഞ്ഞിരുന്നു. വൃക്കയ്ക്ക് അണുബാധ വന്നപ്പോൾ മിംസ് ആശുപത്രിയിൽ പോയി മരുന്നും കൊടുത്തിരുന്നു. ഇതിനിടെയാണു മകന്റെ ആദ്യകുർബാന ദിവസം ഭക്ഷണം കഴിച്ചു മകൾ മരിച്ചത്. എന്നാൽ ജോളിയെക്കുറിച്ചു ഭാര്യ സിലി സംശയിച്ചതായി അറിയില്ല.

മകൾ മരിച്ചു മാസങ്ങൾക്കുശേഷം കുട്ടികളുണ്ടാകാനായി ഉള്ളിയേരിയിൽ ആയുർവേദ ചികിത്സ നടത്താൻ സിലി ആവശ്യപ്പെട്ടിരുന്നു. ചികിത്സ തുടങ്ങിയശേഷം ഒരു ദിവസം അപസ്മാരബാധ വന്നതിനെ തുടർന്നു കോഴിക്കോട്ടെ ആശുപത്രിയിലേക്കു കൊണ്ടുപോയി. അന്ന് മരിച്ചുപോകുമെന്നു ഭയന്നതായി ഡോക്ടർമാർ പറഞ്ഞെന്നു സിലി പിന്നീട് പറഞ്ഞിരുന്നു. 3 ദിവസത്തിനുശേഷമാണ് ആശുപത്രി വിട്ടത്. അപ്രതീക്ഷിതമായി സിലി കുഴഞ്ഞുവീണു മരിച്ചപ്പോൾ പഴയ രോഗമാണെന്നാണു കരുതിയതെന്നും ഷാജു പറഞ്ഞു. രണ്ടാമതു കല്യാണം കഴിക്കേണ്ടെന്നായിരുന്നു തീരുമാനിച്ചിരുന്നത്.

തന്റെയും ജോളിയുടെയും കുട്ടികൾ തമ്മിൽ സൗഹൃദമുണ്ടായിരുന്നു. സിലിയുടെ ബന്ധുക്കളാണു ജോളിയുമായുള്ള കല്യാണക്കാര്യം മുന്നോട്ടുവച്ചത്. ജോളിയും ഇതിന് അനുകൂലമായി മുന്നോട്ടുവന്നു. കുട്ടികളുടെ ഭാവിയോർത്താണു കല്യാണത്തിനു സമ്മതിച്ചത്. മാത്യുവുമായി ജോളിക്കു ബന്ധമുള്ളതായി താൻ കണ്ടിരുന്നില്ലെന്നും ഷാജു പറഞ്ഞു. ഏറെ നേരം ഫോൺ ഉപയോഗിക്കുന്ന സ്വഭാവം ജോളിക്കുണ്ട്. എന്നാൽ സംശയാസ്പദമായതൊന്നും ശ്രദ്ധിൽപെട്ടിരുന്നില്ലെന്നുമാണ് ഷാജു പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP