Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസിന് എന്താ കൊലയാളികൾ ആർഎസ്എസ് എന്ന് പറയാൻ മടി? ഷാജഹാൻ വധത്തിന് ആർഎസ്എസിന്റെ സഹായം പ്രതികൾക്ക് കിട്ടി; കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പിലാക്കിയത്; വ്യക്തിവിരോധമെന്ന പൊലീസ് റിപ്പോർട്ടിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി; കേസിൽ നാല് പേർ കൂടി അറസ്റ്റിൽ

പൊലീസിന് എന്താ കൊലയാളികൾ ആർഎസ്എസ് എന്ന് പറയാൻ മടി? ഷാജഹാൻ വധത്തിന് ആർഎസ്എസിന്റെ സഹായം പ്രതികൾക്ക് കിട്ടി; കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പിലാക്കിയത്; വ്യക്തിവിരോധമെന്ന പൊലീസ് റിപ്പോർട്ടിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി; കേസിൽ നാല് പേർ കൂടി അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് സിപിഎം കുന്നാങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകം വ്യക്തി വിരോധത്തെ തുടർന്നെന്ന പൊലീസ് വിശദീകരണത്തിനെതിരെ സിപിഎം. കൊലപാതകത്തിന് കാരണം വ്യക്തി വിരോധമാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും അതിന് പിന്നിൽ ആരുടെയോ പ്രത്യേക അജണ്ടയുണ്ടെന്നും സിപിഎം ആരോപിച്ചു. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെയാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി വിമർനം ഉന്നയിച്ചിരിക്കുന്നത്.

കൊലപാതകത്തിന് ആർഎസ്എസിന്റെ സഹായം പ്രതികൾക്ക് കിട്ടിയെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ആരോപിക്കുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പിലാക്കിയത്. പ്രതികൾക്ക് ആർഎസ്എസ് ബന്ധമാണുള്ളതെന്നും വ്യക്തിവിരോധത്തെ തുടർന്നുള്ള കൊലപാതകമെന്ന് പൊലീസ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

പ്രതികളുമായി ബന്ധപ്പെട്ട്, 'ശ്രീകൃഷ്ണ ജയന്തി ബോർഡ് വയ്ക്കൽ, രക്ഷബന്ധൻ പരിപാടി കഴിഞ്ഞു വന്നു. രാഖി ഉണ്ടാർന്നു' എന്നാല്ലാമാണ് പൊലീസ് വിശദീകരിച്ചത്. ഇതൊക്കെ ആർ എസ് എസ് ബന്ധത്തിനുള്ള തെളിവല്ലേയെന്നും അദ്ദേഹം ചോദിച്ചു. ആർഎസ്എസ് ചെയ്തത് എങ്ങനെ വ്യക്തിവിരോധം എന്ന് പൊലീസ് പറയുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ചോദിച്ചു. പ്രതികൾ ആരും സിപിഎം പാർട്ടി മെമ്പർമാർ ആയിരുന്നില്ല. ശബരീഷും അനീഷും പാർട്ടി മെമ്പർമാരല്ല. മുമ്പ് ഇരുവരും പാർട്ടിയുമായി അടുത്ത് നിന്നവരാണ്.

ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയതോടെയാണ് വിയോജിപ്പെന്ന എസ്‌പിയുടെ പരാമർശത്തെ രൂക്ഷഭാഷയിൽ വിമർശിച്ച സിപിഎം, എസ്‌പി എന്ത് അറിഞ്ഞിട്ടാണ് ഇതൊക്കെ പറയുന്നതെന്നും ചോദിച്ചു. എസ് പി അല്ല സിപിഎം. അന്വേഷണം കുറ്റമറ്റ രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. എസ് പി പറയുന്നത് എല്ലാം എസ്‌പിയുടെ തോന്നലുകളാണെന്നും ഇ എൻ. സുരേഷ് ബാബു പരിഹസിച്ചു.

അതിനിടെ സിപിഎം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊട്ടേക്കാട് സ്വദേശികളായ നാല് പേർ കൂടി അറസ്റ്റിൽ. വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്ക് ആയുധം എത്തിച്ച നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. മുഖ്യപ്രതി ഉൾപ്പെടെ 4 പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകത്തിന്റെ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), വെട്ടിവീഴ്‌ത്തിയ സംഘത്തിലെ കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കു ഷാജഹാനോടുള്ള വ്യക്തിവിരോധം ഉൾപ്പെടെ കൊലപാതകത്തിനു കാരണമായെന്നു ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞിരുന്നു. പ്രതികൾ രാഖി കെട്ടിയതുമായി ബന്ധപ്പെട്ടും ഗണേശോത്സവത്തിന്റെ ഫ്‌ളെക്‌സ് ബോർഡ് വച്ചതുമായി ബന്ധപ്പെട്ടും ഈയിടെ തർക്കമുണ്ടായിരുന്നു.

സിപിഎം പ്രവർത്തകനായ ഷാജഹാനെ കൊലപ്പെടുത്തിയതിന് കാരണം പാർട്ടിയിൽ അദ്ദേഹത്തിനുണ്ടായ വളർച്ചയിലെ അതൃപ്തിയും വ്യക്തവിരോധവുമെന്നാണ് പൊലീസ് നിഗമനം. ഷാജഹാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പാലക്കാട് എസ് പി ആര് വിശ്വനാഥ് മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം വിശദീകരിച്ചത്. പ്രതികൾക്ക് ഷാജഹാനോട് വ്യക്തി വൈര്യാഗം ഉണ്ടായിരുന്നു. പ്രതികളിലൊരാളായ നവീൻ, രാഖി കെട്ടിയത് ഷാജഹാൻ ചോദ്യം ചെയ്തിരുന്നു. രാഖി ഷാജഹാൻ പൊട്ടിച്ചതും വിരോധം കൂട്ടി.

2019 മുതൽ തന്നെ ഷാജഹാനുമായി പ്രതികൾക്ക് വിരോധമുണ്ട്. ഷാജഹാന്റെ സിപിഎമ്മിലെ വളർച്ചയിൽ പ്രതികൾക്ക് എതിർപ്പുണ്ടായി. പ്രതികൾ പിന്നീട് സിപിഎമ്മുമായി അകന്നു. ഇത് ഷാജഹാൻ ചോദ്യം ചെയ്തു. ഇതോടൊപ്പം പ്രതികൾ രാഖി കെട്ടിയതും ഷാജഹാൻ ചോദ്യം ചെയ്തു. കൊലപാതക ദിവസം ഫ്‌ളക്‌സ് ബോർഡ് സ്ഥാപിക്കുന്നതിലും തർക്കം ഉണ്ടായി. ഈ തർക്കം കൊലപാതകത്തിലേക്ക് നയിച്ചു. രാഖികെട്ടൽ, ഗണേശോത്സവം, ശ്രീകൃഷ്ണ ജയന്തി ഫ്‌ളെക്‌സ് ബോർഡ് വയ്ക്കുന്നതിൽ അടക്കം ഷാജഹാനുമായി പ്രതികൾക്ക് പ്രശ്‌നം ഉണ്ടായി. പക മൂത്ത് പ്രതികൾ അവരുടെ വീട്ടിൽ നിന്ന് വാളുകൾ എടുത്തു കൊണ്ടുവന്ന് ഷാജഹാനെ വെട്ടുകയായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP