Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മതങ്ങളെ തമ്മിൽ തല്ലിക്കുന്ന രീതിയിൽ ഫേസ്‌ബുക്കിൽ വർഗീയ പോസ്റ്റുകൾ; ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച് വിമാനത്തവളത്തിൽ വെച്ച് പിടികൂടിയ പ്രതിക്ക് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം! പൂക്കോട്ടുംപാടത്തെ പ്രവാസി യുവാവിനെ തടഞ്ഞു വച്ച എമിഗ്രേഷൻ ഉദ്യോഗസ്ഥരെ 'ശശി'യാക്കി പൊലീസ്; ഷാഹുൽ ഹമീദ് ചിരിക്കുമ്പോൾ

മതങ്ങളെ തമ്മിൽ തല്ലിക്കുന്ന രീതിയിൽ ഫേസ്‌ബുക്കിൽ വർഗീയ പോസ്റ്റുകൾ; ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച് വിമാനത്തവളത്തിൽ വെച്ച് പിടികൂടിയ പ്രതിക്ക് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം! പൂക്കോട്ടുംപാടത്തെ പ്രവാസി യുവാവിനെ തടഞ്ഞു വച്ച എമിഗ്രേഷൻ ഉദ്യോഗസ്ഥരെ 'ശശി'യാക്കി പൊലീസ്; ഷാഹുൽ ഹമീദ് ചിരിക്കുമ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: മതങ്ങളെ തമ്മിൽ തല്ലിക്കുന്ന രീതിയിൽ മുസ്ലിംവർഗീയ പോസ്റ്റുകൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും കരിപ്പൂർ വിമാനത്തവളത്തിൽവെച്ച് പിടികൂടിയ പ്രതിക്ക് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം.

ഫെയ്സ് ബുക്കിലൂടെ മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്ത പ്രതിയായ മലപ്പുറം പൂക്കോട്ടുംപാടം മാമ്പറ്റ സ്വദേശി കരിമ്പനക്കൽ ഷാഹുൽ ഹമീദിനെ(30)തിരെയാണ് മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് കേസ് രജിസ്റ്റർചെയ്തിരുന്നത്. മതങ്ങളെ തമ്മിൽ തല്ലിക്കുന്ന രീതിയിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മത സ്പർദ്ധ വളർത്തുന്ന രീതിയിൽ ഫെയ്സ് ബുക്കിലൂടെ വിദ്വേഷ ജനകമായ പരാമർശങ്ങൾ നടത്തിയതിനാണ്് പൂക്കോട്ടും പൊലീസ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്.

ഗൾഫിലായിരുന്ന പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ദുബായിലായിരുന്ന പ്രതി കരിപ്പൂർ വിമാനത്തവളത്തിൽ വന്നിറങ്ങിയപ്പോൾ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് വെച്ച പ്രകാരം പൂക്കോട്ടുംപാടം പൊലീസ് കൂട്ടി കൊണ്ട് വന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഗൾഫിലായിരുന്ന പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കരിപ്പൂർ എയപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് വെച്ച പ്രകാരം പൂക്കോട്ടുംപാടം പൊലീസ് കൂട്ടി കൊണ്ട് വന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

ലുക്ക് ഔട്ട് നോട്ടീസ് തയ്യാറാക്കുന്നത് ഗുരുതര കുറ്റങ്ങൾക്കാണ്. ഇങ്ങനെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ഏവരേയും ഞെ്ട്ടിച്ചിട്ടുണ്ട്. എഫ് ഐ ആർ തയ്യാറാക്കുമ്പോൾ ഗുരുതര കുറ്റങ്ങൾ ചുമത്തിയിരുന്നുവെന്നാണ് ലഭ്യമാകുന്ന സൂചന. പിന്നീട് കേസ് ചെറിയ കുറ്റങ്ങളിലേക്ക് ഒതുക്കിയെന്നും അറിയുന്നു. ഇതാണ് യുവാവിന് ജാമ്യം കിട്ടാൻ കാരണമായത്. ജാമ്യം ഉറപ്പായതു കൊണ്ടാണ് ഇയാൾ നാട്ടിലേക്ക് വന്നതെന്നും സൂചനയുണ്ട്.

ഫേസ് ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ മതസ്പർദ്ധ വളർത്തുന്നത് വ്യാപകമായ സാഹചര്യത്തിൽ സംശയമുള്ള മുഴുവൻ അക്കൗണ്ടുകളും ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നിരീക്ഷിച്ച് വരികയാണ്. വാട്‌സ് അപ്പ്, ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, സിഗ്നൽ,ടെലിഗ്രാം, ഓൺലൈൻ പോർട്ടലുകൾ തുടങ്ങിയ വഴിയുള്ള കമന്റുുകളെ കുറിച്ചും നിരീക്ഷിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മത സ്പർദ്ധ വളർത്തും വിധം ചിത്രങ്ങളോ സ്റ്റാറ്റസുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പൊലീസിനെ അറിയിക്കണമെന്നും ജനങ്ങൾക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുമെന്നും നിലമ്പൂർ ഡി.വൈ.എസ്‌പി സാജു കെ എബ്രഹാം പറഞ്ഞു.

ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമായതുകൊണ്ടാണ് പിടിയിലായ പ്രതിയെ ജാമ്യത്തിൽവിട്ടതെന്നും സംഭവത്തിൽ പ്രതിയുടെ മുഴുവൻ അക്കൗണ്ടുകളും പരിശോധിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കേസിൽ നേരത്തെ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പച്ചിരുന്നു. പ്രതിയെ പിടികൂടിയ സാഹചര്യത്തിൽ അഡീഷണൽ റിപ്പോർട്ട്കൂടി കോടതിക്കു കൈമാറുമെന്നും പൊലീസ് അറിയിച്ചു. പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ മൂന്നു കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്.

പ്രതികൾ വിദേശത്തുനിന്നുമാണ് ഇത്തരത്തിൽ പോസ്റ്റുകൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്നതെന്നും വിദേശത്തു ജോലിചെയ്യുന്ന പ്രവാസി യുവാക്കൾ അവിടെവച്ചാണു മതസ്പർദ വളർത്തുന്ന പോസ്റ്റുകൾ ചെയ്യുന്നതെന്നും ഇവരെ കുറിച്ചും അന്വേഷിച്ചുവരികയാണെന്നു പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP