Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാഷിം മലപ്പുറത്തും കോയമ്പത്തൂരുമായി ചുറ്റിക്കറങ്ങിയത് രണ്ട് മാസത്തോളം; മുബാറക് അസാൻ കേരളത്തിൽ വന്ന് മടങ്ങിയത് രണ്ട് തവണ; ലങ്കയിലെ ഐസിസ് നേതാക്കളുടെ മനസ്സിൽ ജിഹാദിലൂടെ സ്വർഗ്ഗത്തിലേക്കുള്ള വഴിയെന്ന വിത്തു പാകിയത് കേരളത്തിലെ സലഫി പ്രസ്ഥാനമോ? കൊല്ലത്തെ ബേസ് മൂവ്‌മെന്റ് സ്‌ഫോടനത്തിലും തൗഹീദ് ജമായത്ത് അനുകൂലികളോ? ഐസിസ് സ്ലീപ്പർ സെൽ കേരളത്തിൽ സജീവമെന്ന് തെളിയിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ലങ്കയിലെ കറുത്ത ഈസ്റ്ററിന്റെ ആശങ്കയിൽ മലയാളികളും

ഹാഷിം മലപ്പുറത്തും കോയമ്പത്തൂരുമായി ചുറ്റിക്കറങ്ങിയത് രണ്ട് മാസത്തോളം; മുബാറക് അസാൻ കേരളത്തിൽ വന്ന് മടങ്ങിയത് രണ്ട് തവണ; ലങ്കയിലെ ഐസിസ് നേതാക്കളുടെ മനസ്സിൽ ജിഹാദിലൂടെ സ്വർഗ്ഗത്തിലേക്കുള്ള വഴിയെന്ന വിത്തു പാകിയത് കേരളത്തിലെ സലഫി പ്രസ്ഥാനമോ? കൊല്ലത്തെ ബേസ് മൂവ്‌മെന്റ് സ്‌ഫോടനത്തിലും തൗഹീദ് ജമായത്ത് അനുകൂലികളോ? ഐസിസ് സ്ലീപ്പർ സെൽ കേരളത്തിൽ സജീവമെന്ന് തെളിയിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ലങ്കയിലെ കറുത്ത ഈസ്റ്ററിന്റെ ആശങ്കയിൽ മലയാളികളും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ശ്രീലങ്കയിലെ സ്ഫോടനപരമ്പരയുടെ മുഖ്യസൂത്രധാരനായ സഹ്രാൻ ഹാഷിമിന് കേരളത്തിലും വേരുകളുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. കേരളത്തിലെ മലപ്പുറത്തും ഇയാൾ സന്ദർശനം നടത്തിയിരുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. 2017 ലാണ് ഹാഷിം കേരളത്തിലെത്തിയത്. ഹാഷിം ഇന്ത്യയിൽ ഏതാനും മാസം തങ്ങിയതായും ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തി. ശ്രീലങ്കയിലെ നാഷണൽ തൗഹീദ് ജമാഅത്തിന്റെ തലവനാണ് സഹ്രാൻ ഹാഷിം. ഐഎസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് തൗഹീദ് ജമാഅത്ത്. കൊളംബോ ഷാങ് ഗ്രിലാ ഹോട്ടലിലെ സ്ഫോടനത്തിൽ ഹാഷിമും കൊല്ലപ്പെട്ടിരുന്നു.

ശ്രീലങ്കൻ സ്ഫോടത്തിൽ ചാവേറായ മുഹമ്മദ് മുബാറക് അസാനും ഇന്ത്യയിൽ എത്തിയിരുന്നതായി ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. 2017 ൽ രണ്ടു തവണയാണ് ഇദ്ദേഹം രാജ്യത്തെത്തിയത്. എന്നാൽ ഇവിടെ ആരെയൊക്കെ കണ്ടു, സന്ദർശന ഉദ്ദേശമെന്ത് തുടങ്ങിയ കാര്യങ്ങൾ ഏജൻസികൾ വെളിപ്പെടുത്തിയില്ല. ഹാഷിം കഴിഞ്ഞാൽ മുബാറക്കായിരുന്നു ശ്രീലങ്കയിലെ തീവ്രവാദ സംഘടനയിലെ രണ്ടാമൻ. ഹാഷിമിനൊപ്പം മബാറക്കും കേരളത്തിൽ എത്തിയെന്ന വാർത്തകളെ ഗൗരവത്തോടെയാണ് കേരളാ പൊലീസും കാണുന്നത്. ഹാഷിം മലപ്പുറത്തിന് പുറമെ, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, തിരിച്ചിറപ്പള്ളി, തിരുനെൽവേലി, വെല്ലൂർ, നാഗപട്ടണം എന്നിവിടങ്ങളും ഇദ്ദേഹം സന്ദർശിച്ചു. രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചാണ് വാർത്ത.

ഇന്ത്യയിലെ കിഴക്കൻ തീരമായ രാമനാഥ പുരവുമായും ലങ്കയിലെ കൽപ്പാത്തിയയും കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തും ഹാഷിമിന്റെ സന്ദർശനത്തിന് പിന്നിലുണ്ടെന്നും സൂചനകളുണ്ട്. തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാൻ ഹാഷിമിന് ഇന്ത്യയിലും അനുയായികൾ ഉണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു. ഹാഷിമിന്റെ കേരളാ സന്ദർശനത്തെ കുറിച്ചുള്ള വാർത്ത ഹിന്ദുസ്ഥാൻ ടൈമ്‌സാണ് പുറത്തു വിട്ടത്. ഇയാൾ സലഫി നേതാക്കളെ കാണാനാണ് എത്തിയതെന്നാണ് സൂചന. ഇയാളുടെ പ്രഭാഷണങ്ങൾക്ക് കേരളത്തിലെ സലഫി പ്രഭാഷകരുടെ ശൈലിയായിരുന്നു ഉണ്ടായിരുന്നത്.

പഞ്ചനക്ഷത്ര ഹോട്ടലിൽ പൊട്ടിത്തെറിച്ച ഇൻഷാഫ് ഇബ്രാഹിമും ഇൽഹാം ഇബ്രാഹിമും കോടീശ്വരനായ ബിസിനസുകാരന്റെ മക്കളാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. വീട് പരിശോധിക്കാൻ എത്തിയപ്പോൾ മൂന്ന് കുട്ടികളെയും മൂന്ന് ഓഫീസർമാരെയും തീർത്തുകൊണ്ട് ഇൽഹാമിന്റെ ഗർഭിണിയായ ഭാര്യയും മരണം തെരഞ്ഞെടുക്കുകയും ചെയ്തു. ഈ വിധത്തിൽ ജിഹാദി ആക്രമണങ്ങൾ നടത്തി സ്വർഗത്തിൽ എത്താൻ കൊല നടത്തുന്നവരുടെ മനഃശാസ്ത്രം ആര് കണ്ടെത്തും...? എന്ന ചോദ്യവും പ്രസക്തമാണ്. ജിഹാദികൾക്ക് സ്വർഗ്ഗത്തിൽ ഇടമുണ്ടെന്ന ആശയത്തിലേക്ക് ഹാഷിമിനേയും കു്ട്ടരേയും എത്തിച്ചത് കേരളത്തിലെ മത പഠനമാണോ എന്നും സശയിക്കുന്നുണ്ട്.

ശ്രീലങ്കയിലെ ലക്ഷ്വറി ഫൈവ് സ്റ്റാർ ഹോട്ടലായ ഷൻഗ്രി-സിന്നമൺ ഗ്രാൻഡ് ഹോട്ടൽസിൽ കൂട്ടക്കൊല നടത്തിയ സഹോദരങ്ങൾ മില്യണയറായ സുഗന്ധവ്യജ്ഞന വ്യാപാരിയുടെ മക്കളാണെന്നും ഇവർ കൊളംബോയിൽ നല്ല രീതിയിൽ വിദ്യാഭ്യാസം നേടിയവരാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എട്ട് ബ്രിട്ടീഷ് ടൂറിസ്റ്റുകളടക്കം 41 വിദേശികളുടെ ജീവനാണ് ആക്രമണത്തിൽ പൊലിഞ്ഞിരിക്കുന്നത്. ഇവരിൽ മൂന്ന് പേർ കുട്ടികളുമാണ്. ആക്രമണത്തിന് ശേഷം കൊളംബോയുടെ നൈബർഹുഡിലുള്ള ഇവരുടെ ആഡംബര വസതി പൊലീസ് പരിശോധന നടത്തിയപ്പോൾ ഇൽഹാമിന്റെ ഗർഭിണിയായ ഭാര്യ ഫാത്തിമയാണ് സ്വയം പൊട്ടിത്തെറിച്ച് തന്റെ മൂന്ന് മക്കളെയും മൂന്ന് ഓഫീസർമാരെയും വധിച്ച് ജിഹാദിയായിത്തീർന്നിരിക്കുന്നത്.

അതിനിടെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനത്തിന്റെ വിവരങ്ങളും ശേഖരിക്കുന്നതായാണ് സൂചന. 2016 ജൂണിൽ കൊല്ലം കളക്ടറേറ്റിലെ കോടതിവളപ്പിലുണ്ടായ സ്ഫോടനത്തിലെ പ്രതികൾക്ക് ശ്രീലങ്കയിൽ സ്ഫോടനം നടത്തിയവരുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശ്രീലങ്കയിലെയും കൊല്ലത്തെയും സ്ഫോടനത്തിലെ സമാനതയും പരിശോധിക്കുന്നു. അന്ന് സ്ഫോടനം നടത്താൻ ഉപയോഗിച്ച സാധന സാമാഗ്രികളും അതിൽ ഉൾപ്പെട്ടിരുന്ന രാസവസ്തുക്കളും റിമോട്ട് നിർമ്മിച്ച രീതിയും പരിശോധനയിൽ ഉൾപ്പെടും. കോഴിക്കോടും മൈസൂരിലും സമാന രീതിയിൽ സ്ഫോടനം നടന്നിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരോധിത തീവ്രവാദ സംഘടനയായ ബേസ് മുവ്മെന്റിന്റെ പ്രവർത്തകരെ എൻഐഎ സംഘം പിടികൂടുന്നത്. ഇവർക്ക് തൗഹീദ് ജമായത്തുമായി ബന്ധമുണ്ടെന്നാണ് സൂചന.

കൊല്ലം കോടതിവളപ്പുകൾ കേന്ദ്രീകരിച്ചായിരുന്നു സ്ഫോടനങ്ങൾ അന്ന് നടത്തിയത്. സംഭവത്തിൽ തീവ്രവാദസംഘടനകൾക്ക് നേരിട്ട് പങ്കുണ്ടെന്ന് ആദ്യം തന്നെ തിരിച്ചറിഞ്ഞെങ്കിലും കേസ് ആദ്യം അന്വേഷിച്ച കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം അത് നിസ്സാരവത്ക്കരിച്ചു. കുറ്റപത്രം സമർപ്പിച്ചതിലും കൊല്ലം പൊലീസിന് ഗുരുതരമായ വീഴ്ചയുണ്ടായി. മൈസൂർ സ്ഫോടന ക്കേസിലെ മുഖ്യസൂത്രധാരനും പ്രതിയുമായ മുഹമ്മദ് അയൂബിനെ മാപ്പു സാക്ഷിയാക്കിയാണ് കൊല്ലം പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കൊല്ലം സ്ഫോടനത്തിൽ അറസ്റ്റിലായ ബേസ്മൂവ്മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി, ഷംസുൺ കരിംരാജ, ദാവൂദ് സുലൈമാൻ, ഷംസുദ്ദീൻ എന്നിവരുമായി ബന്ധമുള്ളവരാണ് ശ്രീലങ്കയിൽ സ്ഫോടനം നടത്തിയതെന്നും സൂചനയുണ്ട്.

ശ്രീലങ്കയിലെ ചാവേറാക്രമണങ്ങളുമായി ബന്ധപ്പെട്ട് 60 മലയാളികൾ നിരീക്ഷണത്തിലാണ്. സ്ഫോടനം നടത്തിയ ഭീകര സംഘടനയായ തൗഹീദ് ജമാഅത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരാണ് ഇവർ. ലങ്കൻ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായുള്ള മലയാള വീഡിയോ സന്ദേശവും അത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും അടിസ്ഥാനമാക്കിയാണിപ്പോൾ അന്വേഷണം. എഎസിന്റെ നിഴൽ രൂപമായ നാഷണൽ തൗഹീദ് ജമാഅത്തിന്റെ തമിഴ്‌നാട് ഘടകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരിൽ 60 മലയാളികളുണ്ട്. വണ്ടിപ്പെരിയാർ, പാലക്കാട്, തൃശൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണിവർ. സംസ്ഥാന പൊലീസും കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ നാഷണൽ തൗഹീദ് ജമാഅത്ത് 2016ൽ മധുരയിലും, നാമക്കലിലും ചേർന്ന രഹസ്യയോഗങ്ങളിൽ ഈ അറുപതുപേരും പങ്കെടുത്തതായി സംസ്ഥാന ഇന്റലിജൻസ് സ്ഥിരീകരിച്ചു. ഐഎസിൽ ചേർന്ന, ഇന്റർപോൾ തേടുന്ന കാസർകോട്ടുകാരായ ചിലർ ശ്രീലങ്ക സന്ദർശിച്ചിരുന്നു. ഇത് നാഷണൽ തൗഹീദ് ജമാഅത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനാണെന്നാണ് ഏജൻസികളുടെ അനുമാനം. ലങ്കൻ സ്‌ഫോടനത്തിന്റെ സൂത്രധാരൻ ഹാഷിം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഐഎസ് അനുകൂലികളുമായി ബന്ധപ്പെട്ടിരുന്നതായി സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചു. സാമൂഹ്യമാധ്യമങ്ങൾ വഴി മൂന്നു വർഷമായി ഇയാൾ ഈ ബന്ധം പുലർത്തിയിരുന്നുവെന്നാണ് സൂചന. ഇതിന് പുറമേയാണ് കേരളത്തിലും ഇയാൾ എത്തിയെന്നതിന് സ്ഥിരീകരണം വരുന്നത്.

ദക്ഷിണേന്ത്യയിൽ നിന്ന് ഐഎസ് അനുകൂലികളായ മുഹമ്മദ് ആഷിഖ്, ഇസ്മയേൽ, ഷംസുദ്ദീൻ, ജാഫർ സാദിഖ് അലി, ഷംസുൽ ഹമീദ് എന്നിവരെ മുൻപ് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ ചിലർ സഹ്റാൻ ഹാഷിമുമായി ബന്ധം പുലർത്തിയിരുന്നു. കേരളത്തിലെ ചില സലഫി മൗലവിമാരുടെ പ്രസംഗങ്ങളും ഹാഷിമിന്റെ പ്രസംഗവും തമ്മിൽ വലിയ സാമ്യതകൾ ഉണ്ടായിരുന്നതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP