Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ എസ്.എഫ്.ഐ. സെക്രട്ടറിക്ക് സ്വീകരണം; പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച; അന്വേഷണം തുടരുന്നു; മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിയെന്ന് സി.എച്ച്. നാഗരാജു

ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ എസ്.എഫ്.ഐ. സെക്രട്ടറിക്ക് സ്വീകരണം; പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച; അന്വേഷണം തുടരുന്നു; മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിയെന്ന് സി.എച്ച്. നാഗരാജു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : പൊലീസ് കസ്റ്റഡിയിലിരിക്കെ എസ്എഫ്ഐ. സംസ്ഥാന സെക്രട്ടറി പി.എം. അർഷോയ്ക്ക് പാർട്ടി പ്രവർത്തകർ സ്വീകരണം നൽകിയ സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ നടപടി. പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പ്തല നടപടി സ്വീകരിച്ചെന്നും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.

പൊലീസ് കസ്റ്റഡിയിലിരിക്കെ എസ്.എഫ്.ഐ. നേതാവിന് പ്രവർത്തകർ സ്വീകരണം സംഘടിപ്പിച്ചതിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിച്ചെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പറഞ്ഞത്. എന്നാലും ഇതൊന്നും അനുവദിക്കാൻ പാടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. അർഷോയ്ക്ക് പ്രവർത്തകർ സ്വീകരണം നൽകിയത്. ജയിലിലേക്ക് പോകുന്നതിന് മുമ്പ് മാലയിട്ടും മുദ്രാവാക്യം വിളിച്ചുമാണ് പ്രവർത്തകർ സംസ്ഥാന സെക്രട്ടറിയെ ജയിലിലേക്ക് പറഞ്ഞയച്ചത്. കാക്കനാട്ടെ ജില്ലാ ജയിലിനു മുന്നിൽ എത്തിച്ചപ്പോഴായിരുന്നു മുദ്രാവാക്യം വിളികളോടെ രക്തഹാരം അണിയിച്ച് എസ്എഫ്‌ഐ സ്വീകരണം നൽകിയത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഇതെല്ലാം.

വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. അർഷോ. വധശ്രമ കേസിൽ മൂന്നുമാസം മുമ്പ് അർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം 12 കേസുകളിൽ കൂടി പങ്കാളിയായി എന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സുനിൽ തോമസ് ജാമ്യം റദ്ദാക്കിയത്.

തുടർന്ന് അർഷോയെ ഉടൻ അറസ്റ്റ് ചെയ്യാനും കോടതി നിർദേശിച്ചിരുന്നു. എന്നാൽ അർഷോ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വാദം. ഇതിനിടെ മലപ്പുറത്ത് നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത അർഷോയെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു.

ഇതോടെയാണ് സംഭവം വിവാദമാവുകയും യൂത്ത് കോൺഗ്രസ് പൊലീസിനെ സമീപിച്ചതോടെ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അർഷോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അർഷോയ്ക്ക് പ്രവർത്തകർ സ്വീകരണം നൽകിയത്.

പ്രവർത്തകരുടെ സ്വീകരണം അപ്രതീക്ഷിതമായിരുന്നു എന്നും ഇതിനാൽ തടയാൻ കഴിഞ്ഞില്ലെന്നുമുള്ള വിശദീകരണമാണു പ്രതിക്കൊപ്പമുണ്ടായിരുന്ന പൊലീസുകാർ നൽകിയിട്ടുള്ളത് എന്നറിയുന്നു. എന്നാൽ, ഈ വിശദീകരണം തൃപ്തികരമല്ലെന്ന് ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP