Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓയിൽ മില്ലിലെ പ്രധാനചുമലക്കാരന്റെ ഭാര്യയുമായി ഹരീഷ് അടുപ്പത്തിലായത് ശ്രീകുമാറിന് സഹിക്കാനായില്ല; മുൻ കാമുകനായ തന്നെ യുവതി പാടേ ഒഴിവാക്കിയതോടെ ഈർഷ്യ പകയായി മാറി; പലപ്പോഴും വാക്കേറ്റവും കയ്യാങ്കളിയും നടന്നത് യുവതിയെ ചൊല്ലിയുള്ള അവകാശവാദതർക്കത്തെ തുടർന്ന്; ഹരീഷിനെ കൈകാര്യം ചെയ്യാൻ റോഷനെയും മണികണ്ഠനെയും കൂടെ കൂട്ടിയത് 1000 രൂപ വീതം വാഗ്ദാനം ചെയ്ത്; കാസർകോട്ടെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഓയിൽ മില്ലിലെ പ്രധാനചുമലക്കാരന്റെ ഭാര്യയുമായി ഹരീഷ് അടുപ്പത്തിലായത് ശ്രീകുമാറിന് സഹിക്കാനായില്ല; മുൻ കാമുകനായ തന്നെ യുവതി പാടേ ഒഴിവാക്കിയതോടെ ഈർഷ്യ പകയായി മാറി; പലപ്പോഴും വാക്കേറ്റവും കയ്യാങ്കളിയും നടന്നത് യുവതിയെ ചൊല്ലിയുള്ള അവകാശവാദതർക്കത്തെ തുടർന്ന്; ഹരീഷിനെ കൈകാര്യം ചെയ്യാൻ റോഷനെയും മണികണ്ഠനെയും കൂടെ കൂട്ടിയത് 1000 രൂപ വീതം വാഗ്ദാനം ചെയ്ത്; കാസർകോട്ടെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ആർ പീയൂഷ്

കാസർകോഡ്: യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ യുവതിയുമായുള്ള സൗഹൃദത്തെചൊല്ലിയുള്ള തർക്കമെന്ന് സൂചന. ഇതിനെ ചൊല്ലിയുള്ള വാക്കു തർക്കവും വൈരാഗ്യവുമാണ് നായിക്കാപ്പ് സ്വദേശി ഹരീഷി(38)ന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. എന്നാൽ നാട്ടുകാരും ഹരീഷ് ജോലി ചെയ്തിരുന്ന ഓയിൽ മിൽ ജീവനക്കാരും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഹരീഷിനെ വെട്ടിക്കൊലപ്പെടുത്തിയ മുഖ്യ പ്രതി കുമ്പള കുണ്ടങ്കാരടുക്ക ശ്രീനിലയത്തിൽ ശരത്ത് എന്ന ശ്രീകുമാർ(27) വ്യക്തി വിരോധം മൂലമാണ് കൊല നടത്തിയത് എന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും സ്ത്രീ സൗഹൃദത്തെ ചൊല്ലിയാണോ വിരോധമെന്ന് പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല.

ഓയിൽ മില്ലിലെ പ്രധാന ചുമതലയുള്ള ആളുടെ ഭാര്യയുമായി ഹരീഷ് അടുപ്പത്തിലായിരുന്നു. ഇതിന് മുൻപ് ഡ്രൈവറായിരുന്ന ശ്രീകുമാർ ഇതേ യുവതിയുമായി അടുപ്പമുണ്ടായിരുന്നു. പിന്നീട് ഹരീഷുമായി ഇവർ അടുപ്പത്തിലാവുകയും ശ്രീകുമാറിനെ പാടെ ഒഴിവാക്കുകയും ചെയ്തിരുന്നു. യുവതിയെ തന്നിൽ നിന്നും അകറ്റിയത് ഹരീഷാണെന്ന് പറഞ്ഞാണ് പലപ്പോഴും ശ്രീകുമാർ പ്രശ്നങ്ങളുണ്ടാക്കിയത്. ഇരുവരും കയ്യാങ്കളിയും നടന്നിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് ചുമട് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഹരീഷും പ്രതി ശ്രീകുമാറും തമ്മിൽ തർക്കം ഉണ്ടായിരുന്നതായും അടിപിടിവരെ എത്തിയിരുന്നതായും നാട്ടുകാർ പറയുന്നു. അന്ന് ഹരീഷിനോട് കാണിച്ചു തരാം എന്ന് ശ്രീകുമാർ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരം പുറത്ത് വന്നിരുന്നു.

പത്ത് വർഷത്തിലേറെയായി സ്വകാര്യ ഓയിൽ മില്ലിലെ ജീവനക്കാരനാണ് മരിച്ച ഹരീഷ്. വീട്ടിൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. അതിനിടെ വഴിയാത്രക്കാരാണ് രക്തത്തിൽ കുളിച്ച നിലയിൽ ഹരീഷിനെ കണ്ടെത്തുന്നത്. പൊലീസ് സംഘമെത്തി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. ഏറെ വൈകാതെ തന്നെ പൊലീസ് അന്വേഷമംശ്രീകുമാറിലേക്ക് എത്തി. സ്ഥാപനത്തിലെ ജീവനക്കാരിൽനിന്ന് ലഭിച്ച മൊഴികൾ അന്വേഷണസംഘത്തിന് സഹായകരമായി. വനിതാ സുഹൃത്തുമായുള്ള ബന്ധത്തെച്ചൊല്ലി ഇതിന് മുൻപും ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെട്ടതായുള്ള സൂചന പൊലീസിന് ലഭിച്ചു. അങ്ങനെ നാളുകളായുള്ള വൈരാഗ്യം കൊലയിലേക്ക് എത്തുകയായിരുന്നു.

ശ്രീകുമാർ കസ്റ്റഡിയിലായതറിഞ്ഞാണ് കുണ്ടങ്കാരടുക്ക പട്ടികജാതി, പട്ടികവർഗ കോളനിയിലെ ചേതൻ -ഗ്ലാഡിസ് ദമ്പതികളുടെ മകൻ റോഷൻ (21), ആനന്ദൻ -പരേതയായ പ്രേമ ദമ്പതികളുടെ മകൻ മണികണ്ഠൻ (18) എന്നിവർ തൂങ്ങിമരിച്ചത്. ശ്രീകുമാറിന്റെ അയൽവാസികളായ ഇവർ എന്നും വൈകിട്ട് ഒത്തുകൂടാറുണ്ട്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ശ്രീകുമാർ മണികണ്ഠനെ ഫോണിൽ വിളിച്ചത്. മണൽ കടത്താൻ വിളിക്കുന്നുവെന്നാണ് മണികണ്ഠൻ വീട്ടിൽ പറഞ്ഞത്. റോഷനെ വിളിച്ചുവരുത്തിയത് മണികണ്ഠനാണ്. ശ്രീകുമാറിന്റെ കാറിൽ കയറി ഹരീഷിന്റെ വീടിനു സമീപം എത്തുകയും നൂറു മീറ്റർ അകലെ കാത്തിരുന്ന ശേഷം ബൈക്ക് തടഞ്ഞുനിറുത്തി വെട്ടുകയുമായിരുന്നു. റോഷനും മണികണ്ഠനും ഒപ്പമുണ്ടായിരുന്നതായി ശ്രീകുമാർ ചോദ്യം ചെയ്യലിൽ പൊലീസിന് മൊഴി നൽകി. 1000 രൂപ വീതം പ്രതിഫലം വാഗ്ദാനം ചെയ്താണ് റോഷനെയും മണികണ്ഠനെയും ഇയാൾ കൂടെ കൂട്ടിയതെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

മണൽ കടത്താനെന്ന് പറഞ്ഞ് പോയ റോഷനെയും മണികണ്ഠനെയും നേരം പുലർന്നിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വൈകിട്ട് ആറു മണിക്ക് തൂങ്ങിമരിച്ചുവെന്ന വിവരമാണ് അറിയുന്നതെന്ന് റോഷന്റെ പിതൃസഹോദരൻ ബാബു പറഞ്ഞു. അറസ്റ്റ് ഭയന്ന് തന്നെയാണ് യുവാക്കൾ തൂങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലക്കേസിൽ രണ്ടും മൂന്നും പ്രതികളാണ് ഇരുവരും. കൊലപാതകം നടത്താൻ ഉപയോഗിച്ചതായി കരുതുന്ന കത്തി കണ്ടെടുത്തു. എന്നാൽ ഈ ആയുധം കൊണ്ടല്ല ഹരീഷിനെ വെട്ടിയതെന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ വിശദ വിവരം ലഭിക്കുകയുള്ളൂ. കൊലപാതകത്തിൽ പങ്കെടുത്ത യുവാക്കളെ കൃഷ്ണനഗർ ഷെഡിഗുമ്മയിലെ കാട്ടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹരീഷ് ജോലിചെയ്യുന്ന ഓയിൽ മില്ലിൽ ഏതാനും മാസങ്ങൾക്കു മുമ്പാണ് ശ്രീകുമാർ ഡ്രൈവറായി ജോലിക്കെത്തിയത്. ഷെഡിഗുമ്മയിലെ കാട്ടിനുള്ളിലാണ് ഈ സംഘം പതിവായി ഒത്തുകൂടാറുള്ളത്. അവിടെയാണ് യുവാക്കൾ തൂങ്ങിമരിച്ചത്. മറ്റൊരു ഒളിത്താവളത്തിൽനിന്നാണ് ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയെ പൊലീസ് ഹരീഷിന്റെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവ് ശേഖരിച്ചു. കൊലയ്ക്കുപയോഗിച്ച ആയുധവും തോട്ടിൽ വലിച്ചെറിഞ്ഞ ചോര പുരണ്ട ഷർട്ടും കണ്ടെടുത്തു. സംഭവം നടന്ന സ്ഥലത്തിന് സമീപത്തുള്ള തൊട്ടിലാണ് ചോര പുരണ്ട ഷർട്ട് വലിച്ചെറിഞ്ഞത്. പ്രതി അതെല്ലാം പൊലീസിന് കാട്ടികൊടുത്തു. കോവിഡ് പരിശോധനയ്ക്കുശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി. ഇവരുടെ ഒപ്പം നാലാമതായി ഒരാൾകൂടിയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയിരിക്കുന്ന ഇയാളെ പിടികൂടിയാലെ കൊലയ്ക്ക് പിന്നിലെ യാഥാർത്ഥ്യങ്ങൾ പൂർണ്ണമായും പുറത്ത് വരു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP