Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202123Wednesday

പുലർച്ചെ 5.30ന് മലപ്പുറം താനൂരിലെ റോഡരിൽ നിൽക്കുന്ന വയോധികയെ കണ്ട ലോറി ഡ്രൈവർ വാഹനം നിർത്തി; ചുറ്റുപാടും ആളില്ലെന്ന് കണ്ട് കയറിപ്പിടിക്കാൻ ശ്രമം; ബഹളംവെച്ചും അക്രമകാരിയെ ചെറുത്തുനിന്നും വയോധിക മാനംകാത്തു; തൊടുപുഴക്കാരനായ പ്രതി ജോമോനെ പിടികൂടിയത് സിസിടിവി നിരീക്ഷണത്തിൽ

പുലർച്ചെ 5.30ന് മലപ്പുറം താനൂരിലെ റോഡരിൽ നിൽക്കുന്ന വയോധികയെ കണ്ട ലോറി ഡ്രൈവർ വാഹനം നിർത്തി; ചുറ്റുപാടും ആളില്ലെന്ന് കണ്ട് കയറിപ്പിടിക്കാൻ ശ്രമം; ബഹളംവെച്ചും അക്രമകാരിയെ ചെറുത്തുനിന്നും വയോധിക മാനംകാത്തു; തൊടുപുഴക്കാരനായ പ്രതി ജോമോനെ പിടികൂടിയത് സിസിടിവി നിരീക്ഷണത്തിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം താനൂരിലെ റോഡരികിൽ പുലർച്ചെ 5.30ന് നിൽക്കുന്ന വയോധികയെ കണ്ട ലോറി ഡ്രൈവർ വാഹനം നിർത്തി. ചുറ്റുപാടും ആളില്ലെന്ന് കണ്ട് കയറിപ്പിടിക്കാൻ ശ്രമിച്ചു.ബഹളംവെച്ചും അക്രമകാരിയെ ചെറുത്തുനിന്നും വയോധിക മാനംകാത്തു. തൊടുപുഴക്കാരനായ പ്രതി ജോമോനെ പിടികൂടാൻ സഹായിച്ചത് സി.സി.ടിവിൽ പതിഞ്ഞ ചെറിയ ഒരു തുമ്പിൽനിന്നാണ്. താനൂരിലെ റോഡരികിൽവെച്ച് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോറി ഡ്രൈവറായ യുവാവിനെ സി.സി.ടി.വി നിരീക്ഷണത്തിലൂടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തൊടുപുഴ കാഞ്ഞിരമുറ്റം ജോമോൻ (36)യാണ് താനൂർ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഇരുപത്തി അഞ്ചാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം പുലർച്ചെ 5.30 തിന് താനൂരിനടുത്ത് റോഡരികിൽ നിൽക്കുകയായിരുന്ന വയോധികയെ കണ്ടതും ലോറിനിർത്തി ലൈഗികമായ ഉദ്ദേശത്തോടെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയാണ് ഉണ്ടായത്് തുടർന്ന് വയോധിക ബഹളം വെച്ചതിനാലും എതിർത്തതിനാലുമാണ് ലോറി ഡ്രൈവറായ പ്രതി ജോമോൻ പിന്തിരിഞ്ഞത്. വയോധികയുടെ പാരാതിയെ തുടർന്നു സി.സി.ടിവിൽ പതിഞ്ഞ ചെറിയ ഒരു തുമ്പിൽ ഇരുന്നൂറോളം ലോറികളെയും സംസ്ഥാനത്തെ പ്രമുഖ സിമന്റ് വ്യാപാര സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ച് എറണാകുളം മുതൽ കോഴിക്കോട് കുന്നമംഗലം വരെയുള്ള അന്വേഷണത്തെ തുടർന്നാണ് പൊലീസ് പ്രതി യിലേക്കു എത്തിചേരാൻ സാധിച്ചതെന്ന് പൊലീസ് പറഞ്ഞു.

പ്രതിയുടെ പേരിൽ കേസെടുത്ത് പരപ്പനങ്ങാടി കോടതി റിമാന്റ് ചെയ്തു, താനൂർ എച്ച്.എസ്.ഒ.പി. പ്രമോദ്, എസ്‌ഐ. നവീൻ ഷാജ്, എഎസ്ഐ.പ്രതീഷ്, സി വിൽപൊലീസ് ഓഫീസർമാരായ സലേഷ്, സബറുദീർ, വിമോഷ്, മനോജ്, പ്രിയങ്ക എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്, താനൂർ പൊലീസിന്റെ ശക്തമായ ഇടപ്പെടൽ ചെറിയ ഒരു തുമ്പിൽ പിടിച്ച് രഹസ്യഅന്വേഷണവും പ്രതിയെ പിടികൂടിയതും പൊലീസിന്റെ നേട്ടമായി പരാതിക്കാരും ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP