Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനമെന്ന് ആരോപണം; കർണാടക ജലവിഭവ മന്ത്രി രമേശ് ജാർക്കിഹോളി കുരുക്കിൽ; പീഡനദൃശ്യങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു; പൊലീസിൽ പരാതി നൽകാൻ യുവതിയും കുടുംബവും

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനമെന്ന് ആരോപണം; കർണാടക ജലവിഭവ മന്ത്രി രമേശ് ജാർക്കിഹോളി കുരുക്കിൽ; പീഡനദൃശ്യങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു; പൊലീസിൽ പരാതി നൽകാൻ യുവതിയും കുടുംബവും

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കർണാടക ജലവിഭവ മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ ലൈംഗികപീഡനാരോപണം. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങളാണ് പുറത്തായത്. സംഭവത്തിൽ യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകുമെന്ന് മനുഷ്യാവകാശപ്രവർത്തകർ വ്യക്തമാക്കി.

മന്ത്രിക്കെതിരെ വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് ബംഗളൂരുവിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകനാണ് പൊലീസ് കമ്മീഷണർ കമൽ പന്തിനെ സമീപിച്ചത്. പീഡനത്തിനിരയായ പെൺകുട്ടി മന്ത്രിക്കെതിരെ നൽകിയ തെളിവുകളും കൈമാറിയിട്ടുണ്ട്. മന്ത്രി പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ സിഡിയും പൊലീസിന് കൈമാറിയിട്ടുണ്ട്

സാമൂഹ്യ പ്രവർത്തകനായ ദിനേശ് കല്ലഹള്ളിയാണ് സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ച് ജാർക്കിഹോളിക്കെതിരെ വിശദമായ അന്വേഷണം ആവശ്യപ്പെട്ടത്.. കെപിടിസിഎല്ലിൽ ജോലി വാഗ്ദാനം ചെയ്ത 25 വയസുള്ള യുവതിയെ മന്ത്രി പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ കല്ലഹള്ളി ആരോപിച്ചു.

ഒരു മാസം മുൻപ്, ബെംഗളൂരുവിലെ കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. ഇതിന്റെ വിഡിയോ യുവതി റെക്കോർഡുചെയ്തുവെന്ന് അറിഞ്ഞ ശേഷം, മന്ത്രി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ദരിദ്ര കുടുംബത്തിൽ നിന്നുള്ള യുവതി ഒരു ഹ്രസ്വ ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ സമീപിക്കുന്നത്. കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു മന്ത്രി യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP