Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജ്യൂസിൽ ലഹരിമരുന്ന് കലർത്തി പെൺകുട്ടിയെ പീഡിപ്പിച്ചത് നിർബന്ധിത മതപരിവർത്തനത്തിനോ? പിന്നിൽ ലൗ ജിഹാദ് സംഘങ്ങളെന്ന് കുട്ടിയുടെ പിതാവ്; പീഡനത്തിനും പണാപഹരണത്തിനും ഭീഷണിക്കും മാത്രമാണ് വകുപ്പുകൾ ചുമത്തിയിരിക്കുന്നത്; ജീവന് ഭീഷണിയുണ്ടെങ്കിലും കേസിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും പെൺകുട്ടിയുടെ പിതാവ്; പെൺകുട്ടിക്ക് വധഭീഷണിയുണ്ടെന്ന് കത്തോലിക്കാ കോൺഗ്രസും

ജ്യൂസിൽ ലഹരിമരുന്ന് കലർത്തി പെൺകുട്ടിയെ പീഡിപ്പിച്ചത് നിർബന്ധിത മതപരിവർത്തനത്തിനോ? പിന്നിൽ ലൗ ജിഹാദ് സംഘങ്ങളെന്ന് കുട്ടിയുടെ പിതാവ്; പീഡനത്തിനും പണാപഹരണത്തിനും ഭീഷണിക്കും മാത്രമാണ് വകുപ്പുകൾ ചുമത്തിയിരിക്കുന്നത്; ജീവന് ഭീഷണിയുണ്ടെങ്കിലും കേസിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും പെൺകുട്ടിയുടെ പിതാവ്; പെൺകുട്ടിക്ക് വധഭീഷണിയുണ്ടെന്ന് കത്തോലിക്കാ കോൺഗ്രസും

കെ വി നിരഞ്ജൻ

കോഴിക്കോട്: പെൺകുട്ടിക്ക് ജ്യൂസിൽ ലഹരി മരുന്ന് ചേർത്ത് നൽകി പീഡിപ്പിച്ച സംഭവത്തിൽ ലൗ ജിഹാദിനെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങൾ ശക്തിപ്പെടുന്നു. നിർബന്ധിത മത പരിവർത്തനത്തിനുള്ള ശ്രമമാണ് തന്റെ മകൾക്ക് നേരെ നടന്ന പീഡനത്തിന് പിന്നിലെന്ന് കോഴിക്കോട്ട് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കുന്നു. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംഘങ്ങൾക്ക് ഇതുമായി ബന്ധമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ പ്രണയവുമായി ബന്ധപ്പെട്ട കേസിൽ ഇസ്ലാം വിരുദ്ധ പ്രചരണങ്ങൾക്കായി ലൗ ജിഹാദ് ആരോപണം ഉന്നയിച്ച് സാമുദായിക സൗഹാർദം തകർക്കാനുള്ള ശ്രമമാണ് ഉണ്ടാവുന്നതെന്നും അത് തടയണമെന്നും പൊതുപ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വർഷങ്ങൾക്ക് മുമ്പ് മീഡിയകളിൽ വാർത്തകൾ സൃഷ്ടിച്ച് മുസ്ലിം ഭീതി പരത്താൻ വ്യാപകമായി ലൗജിഹാദ് പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഹാദിയ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ലൗജിഹാദ് ആരോപണങ്ങളുടെ യാഥാർഥ്യം അന്വേഷിക്കാൻ എൻ ഐ എയോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 89 മിശ്രവിവാഹ കേസുകൾ പരിശോധിക്കാനും കോടതി ഉത്തരവിട്ടു. തുടർന്ന് 89 കേസുകളിൽ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത 11 കേസുകളിൽ വിശദമായ അന്വേഷണങ്ങൾക്ക് ശേഷം ലൗജിഹാദിന് ഒരു തെളിവുമില്ലെന്നും അത് ആരോപണമാണെന്നും എൻ.ഐ.എ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. സമുദായങ്ങൾ തമ്മിൽ നിലനിൽക്കുന്ന സൗഹാർദാന്തരീക്ഷം തകർക്കാനുള്ള ഇത്തരം ശ്രമങ്ങളെ സർക്കാറും പൊലീസും ഗൗരവത്തിലെടുത്ത് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റാണ് ഈ പ്രസ്താവന മാധ്യമങ്ങൾക്ക് തയ്യാറാക്കി നൽകിയിട്ടുള്ളത്.

ബി ആർ പി ഭാസ്‌ക്കർ, ഒ അബ്ദുറഹ്മാൻ, മുനവ്വറലി തങ്ങൾ, എം ഐ അബ്ദുൾ അസീസ്, ഡോ: ഹുസൈൻ മടവൂർ, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഓണംപിള്ളി മുഹമ്മദ് ഫൈസി, കെ ഇ എൻ, കെ കെ കൊച്ച്, കെ കെ ബാബുരാജ്, പി മുജീബുറഹ്മാൻ, ഹമീദ് വാണിയമ്പലം, ടി ടി ശ്രീകുമാർ, പി കെ പോക്കർ, പി കെ ശശി, പി കെ പാറക്കടവ്, പി സുരേന്ദ്രൻ, ഡോ: അജയ് ശേഖർ, മുജീബ് റഹ്മാൻ കിനാലൂർ ഉൾപ്പെടെയുള്ളവരാണ് ഈ പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്.

എന്നാൽ എൻ ഐ എ കേസെടുക്കുമെന്ന ഘട്ടത്തിലായപ്പോൾ മാത്രമാണ് പൊലീസ് ഉണർന്നതെന്നാണ് പെൺകുട്ടിയുടെ പിതാവ് പറയുന്നത്. പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് തുടക്കം മുതൽ നടത്തിയത്. എഫ് ഐ ആർ രജിസ്റ്റർ ചെയ്തെങ്കിലും ഒന്നര മാസത്തോളം അന്വേഷണം നടത്താതെ പ്രതിയെ സംരക്ഷിക്കുകയായിരുന്നു. തന്റെ മകൾക്ക് വേണ്ടി മാത്രമല്ല ഇനിയൊരു പിതാവിനും ഇത്തരമൊരു അവസ്ഥയുണ്ടാവരുതേ എന്നാണ് തന്റെ പ്രർത്ഥനയെന്നും കുട്ടിയുടെ പിതാവ് പറയുന്നു.

നടുവണ്ണൂർ കാവിൽ കുറ്റിക്കണ്ടി മുഹമ്മദ് ജാസിമാണ് ലൗജിഹാദ് കേസിൽ ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽകോളേജ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഹൈക്കോടതിയടക്കം ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതി കീഴടങ്ങാൻ തയ്യാറായത്. വലിയ സ്വാധീനമുള്ളതുകൊണ്ട് തന്നെ പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നതായാണ് ആരോപണം ഉയരുന്നത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ട ഉന്നതന്റെ ബന്ധുവാണ് പ്രതിയെന്നും ഇതാണ് കേസിൽ പൊലീസ് തപ്പിത്തടയുന്നതെന്നും ആക്ഷേപമുണ്ട്.

നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന് പരാതി നൽകിയെങ്കിലും നഗ്ന വീഡിയോ കാണിച്ച് പണം അപഹരിക്കൽ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ, ലൈംഗിക പീഡനം തുടങ്ങിയ വകുപ്പുകൾ മാത്രമാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ജീവന് ഭീഷണിയുണ്ടെങ്കിലും കേസിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കുന്നത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് വധഭീഷണിയുണ്ടെന്ന് കത്തോലിക്കാ കോൺഗ്രസും വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് സംഘടന വ്യാഴാഴ്ച കോഴിക്കോട് പ്രസ്‌ക്ലബിൽ വാർത്താ സമ്മേളനവും വിളിച്ചുചേർത്തിട്ടണ്ട്.

കോഴിക്കോട്ടുള്ള കോച്ചിങ് സെന്ററിറിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും. സഹപാഠിയായ 18 കാരിയെ കഴിഞ്ഞ ജൂലൈ 25ന് നഗരത്തിലെ സരോവരം ബയോപാർക്കിലെത്തിച്ച ശേഷം ലഹരിമരുന്ന് കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ശേഷം ക്രിസ്തുമതക്കാരിയായ പെൺകുട്ടിയോട് തന്റെ മതത്തിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പരാതിയുണ്ട്.കൂടാതെ, സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പണം തട്ടിയെന്നും പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഓഗസ്റ്റ് രണ്ടിന് വിദ്യാർത്ഥിനി സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി വധഭീഷണി മുഴക്കിയതായും പറയുന്നു. കഴിഞ്ഞ ഒന്നര മാസം മുമ്പ് നടന്ന കേസിൽ ഇതു വരെയായിട്ടും പ്രതിയെ അറസ്റ്റു ചെയ്തിട്ടില്ലെന്ന് കാണിച്ച് പിതാവ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP