Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീടിന് മുന്നിലൂടെ പോകുന്ന വിദ്യാർത്ഥിനിക്ക് ആദ്യം 50 രൂപ നൽകിയ ശേഷം നോട്ട് ബുക്കിൽ മൊബൈൽ നമ്പർ കുറിച്ചുകൊടുത്തു; കൂടുതൽ പണം തരാമെന്നും ഒപ്പം വരാമോയെന്നും ചോദിച്ച ശേഷം പെൺകുട്ടിയുടെ മുഖത്ത് തലോടൽ; പോക്‌സോ കേസ് ചുമത്തി കെസെടുത്തതോടെ ഒളിവിൽ; പഴങ്കഞ്ഞി കട 'ഹാങ് ഔട്ടി'ന്റെ ഉടമ; ഫ്ളവേഴ്സ് ചാനൽ അവതാരകൻ മിഥുൻ രമേശ് ഫാൻസ് അസോസിയേഷൻ സംസ്ഥാന സമിതി അംഗം: ഒടുവിൽ വാളയാർ കേസിലെ പോലെ പൊലീസ് ഒത്താശയിൽ മഹേഷിന് ജാമ്യം കിട്ടിയെന്ന് ആരോപിച്ച് ബന്ധുക്കൾ

വീടിന് മുന്നിലൂടെ പോകുന്ന വിദ്യാർത്ഥിനിക്ക് ആദ്യം 50 രൂപ നൽകിയ ശേഷം നോട്ട് ബുക്കിൽ മൊബൈൽ നമ്പർ കുറിച്ചുകൊടുത്തു; കൂടുതൽ പണം തരാമെന്നും ഒപ്പം വരാമോയെന്നും ചോദിച്ച ശേഷം പെൺകുട്ടിയുടെ മുഖത്ത് തലോടൽ; പോക്‌സോ കേസ് ചുമത്തി കെസെടുത്തതോടെ ഒളിവിൽ; പഴങ്കഞ്ഞി കട 'ഹാങ് ഔട്ടി'ന്റെ ഉടമ; ഫ്ളവേഴ്സ് ചാനൽ അവതാരകൻ മിഥുൻ രമേശ് ഫാൻസ് അസോസിയേഷൻ സംസ്ഥാന സമിതി അംഗം: ഒടുവിൽ വാളയാർ കേസിലെ പോലെ പൊലീസ് ഒത്താശയിൽ മഹേഷിന് ജാമ്യം കിട്ടിയെന്ന് ആരോപിച്ച് ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വാളയാറിൽ പീഡനത്തിന് ഇരയായി രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളെ കോടതി വെറുതേ വിടാൻ ഇടയാക്കിയ സംഭവത്തിൽ ശക്തമായ ജനരോഷം കത്തിപ്പടരുകയാണ്. പൊലീസും കോടതിയും അധികാരികളുമെല്ലാം തങ്ങളെ പറ്റിച്ചു എന്ന കുട്ടിയുടെ അമ്മയുടെ നിലവിളിയാണ് എല്ലാവരെയും നൊമ്പരപ്പെടുത്തുന്നത്. അതിനിടെ, പണം നൽകി പ്രലോഭിപ്പിച്ച് എട്ടാം ക്ലാസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് പൊലീസിന്റെ വഴിവിട്ട സഹായം കൊണ്ട് ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടിയ വാർത്ത പുറത്തുവന്നു. കൊച്ചിയിലെയും ചവറയിലേയും പഴങ്കഞ്ഞി കടയായ ഹാങ് ഔട്ടിന്റെ ഉടമയും ഫ്ളവേഴ്സ് ചാനലിലെ അവതാരകൻ മിഥുൻ രമേശ് ഫാൻസ് അസോസിയേഷൻ സംസ്ഥാന സമിതി അംഗവുമായ ചങ്ങൻ കുളങ്ങര മണിമന്ദിരത്തിൽ മഹേഷി(33)നാണ് ഹൈക്കോടതി പൊലീസിന്റെ റിപ്പോർട്ട് പ്രകാരം ജാമ്യം അനുവദിച്ചത്. ഗോകുലം ഗോപാലന്റെ വലംകൈയായ സൗത്ത് ഇന്ത്യൻ വിനോദിന്റെ അനന്തരവനാണ് മഹേഷ്.

രണ്ടു മാസം മുൻപാണ് മഹേഷ് എട്ടാംക്ലാസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സ്ഥിരമായി വീടിന് മുന്നിൽ കൂടി പോകുന്ന വിദ്യാർത്ഥിനിക്ക് ആദ്യം 50 രൂപ നൽകി. പിന്നീട് കുട്ടിയുടെ നോട്ട് ബുക്കിൽ മൊബൈൽ നമ്പർ എഴുതി കൊടുക്കുകയും ചെയ്തു. വീണ്ടും മറ്റൊരു ദിവസം പണം നൽകാമെന്നും തന്റെ ഒപ്പം വരാമോ എന്നും ചോദിച്ചു. ശേഷം പെൺകുട്ടിയുടെ മുഖത്ത് കൈ കൊണ്ട് തലോടുകയും ചെയ്തു എന്നും പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. പേടിച്ചു പോയ പെൺകുട്ടി വീട്ടിൽ വിവരം അറിയിക്കുകയും മാതാപിതാക്കൾ ഓച്ചിറ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതോടെ പോക്സോ ചുമത്തി പൊലീസ് കേസെടുത്തു. കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയി. ഇതിനിടയിൽ പരാതി പിൻവലിപ്പിക്കാനും കേസ് ഒത്തു തീർപ്പാക്കാനും പ്രതിയുടെ ബന്ധുക്കൾ ശ്രമം നടത്തി. ഉന്നതരുടെ ഇടപെടലിനെ തുടർന്ന് പൊലീസിന്റെ അന്വേഷണം ഇഴയാൻ തുടങ്ങി. കേസെടുത്ത് രണ്ട് മാസം പിന്നിട്ടിട്ടും പോക്സോ കേസിലെ പ്രതിയെ പിടിക്കാൻ ഓച്ചിറ പൊലീസിനായില്ല. ഇത് പ്രതിക്ക് ജാമ്യം നേടിയെടുക്കാനുള്ള വഴിവിട്ട സഹായമായിരുന്നു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

അങ്ങനെയാണ് ഇന്നലെ പൊലീസിന്റെ റിപ്പോർട്ട് പ്രകാരം പ്രതിക്ക് ഹൈക്കോടതി ജാമ്യം നൽകിയത്. പോക്സോ കേസിൽ പെട്ട പ്രതിക്ക് പൊലീസിന്റെ വഴിവിട്ട സഹായം മൂലമാണ് ജാമ്യം ലഭിച്ചത് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പ്രത്യേകിച്ചും പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചു എന്ന മൊഴിയുള്ളപ്പോൾ ജാമ്യം ഒരിക്കലും ലഭിക്കില്ല. പൊലീസിന്റെ റിപ്പോർട്ട് ദുർബ്ബലമായതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്. ഗോകുലം ഗോപാലന്റെ വലംകൈ ആയ സൗത്ത് ഇന്ത്യൻ വിനോദിന്റെ ഇടപെടലാണ് പൊലീസ് കേസിൽ അലംഭാവം കാണിച്ചതെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. പ്രതി മഹേഷ് സ്‌ക്കൂളുകളിൽ നാടൻ പാട്ടും മറ്റും പരിശീലിപ്പിക്കാൻ പോകുന്നയാളാണ്.

വാളയാറിലെ പോലെ ഓച്ചിറയിലും പീഡകന് വഴിവിട്ട സഹായം

വാളയാർ അട്ടപ്പള്ളത്ത് 2017 ജനുവരി ഒന്നിനാണ് 13 വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മാർച്ച് നാലിന് ഒമ്പത് വയസ്സുകാരിയെയും ഇതേ രീതിയിൽ കണ്ടെത്തി. ഇരുവരും മരണത്തിന് മുമ്പ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. കേസ്, പൊലീസ് ഗൗരവമായെടുത്തതും അറസ്റ്റിന് വഴിയൊരുങ്ങിയതും രണ്ടാമത്തെ കുട്ടിയുടെ മരണത്തോടെയാണ്. ബാലലൈംഗികാതിക്രമം, പ്രകൃതിവിരുദ്ധ പീഡനം, പട്ടികജാതി-വർഗ അതിക്രമം, ആത്മഹത്യപ്രേരണ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പെൺകുട്ടികളുടെ തൂങ്ങിമരണം കൊലപാതകമാണെന്ന് സംശയിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആദ്യമരണം നടന്നപ്പോൾ അന്വേഷണത്തിൽ വീഴ്ചവരുത്തിയ വാളയാർ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തിരുന്നു. നാർകോട്ടിക് സെൽ ഡിവൈ.എസ്‌പിയായിരുന്ന എം.ജെ. സോജനാണ് പിന്നീട് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.\

കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതായി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് വന്നിരുന്നു. തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കോടതി വിട്ടയച്ചതു പ്രോസിക്യൂഷന്റെ വീഴ്ചയാണ്. കൃത്യമായ തെളിവുകളോ ശക്തമായ സാക്ഷിമൊഴികളോ ശേഖരിക്കാൻ ആദ്യഘട്ടത്തിൽ പൊലീസിനു കഴിഞ്ഞില്ല. ഈ വീഴ്ചയുടെ പേരിൽ എസ്‌ഐക്കെതിരെ നടപടിയെടുത്തിരുന്നു. പിന്നീട് മറ്റൊരു സംഘം കേസ് ഏറ്റെടുത്തെങ്കിലും തെളിവുകളുടെ കുറവു ബാധിച്ചു. അന്വേഷണ സംഘം കണ്ടെത്തിയ കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്തു വലിയ വീഴ്ചയുണ്ടായി. ഉറ്റ ബന്ധുക്കൾ ഉൾപ്പെടെ സാക്ഷിയായ കേസിൽ പ്രതിഭാഗം ഉയർത്തിയ ചോദ്യങ്ങൾക്കു ശരിയായ മറുപടി നൽകാൻ പ്രോസിക്യൂഷനു സാധിച്ചില്ല.

ഒരു പ്രതിയെ നേരത്തെ കോടതി വിട്ടയച്ചപ്പോൾ തന്നെ വീഴ്ച ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ സാക്ഷികളെ വിസ്തരിക്കുന്നതിൽ ഉൾപ്പെടെ പിഴവ് ആവർത്തിച്ചു. ഉറ്റ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ സാക്ഷി മൊഴികളിലെ പൊരുത്തക്കേടും പ്രതിഭാഗത്തിന് അനുകൂലമായി. പൊലീസിനു നൽകിയ മൊഴി മജിസ്‌ട്രേട്ടിനു മുന്നിലെത്തിയപ്പോൾ വിരുദ്ധമായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി വിധിയുടെ പകർപ്പ് എത്രയും വേഗം വാങ്ങാൻ തൃശൂർ റേഞ്ച് ഡിഐജി എസ്.സുരേന്ദ്രൻ ജില്ലാ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നും രണ്ടും പ്രതികൾ രണ്ടു വർഷമായി റിമാൻഡിലായിരുന്നു. മൂന്നും നാലും പ്രതികൾക്ക് യഥാക്രമം 2019 ജനുവരിയിലും മാർച്ചിലും ജാമ്യം ലഭിച്ചു. പ്രായപൂർത്തിയാകാത്ത അഞ്ചാംപ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിൽ പുരോഗമിക്കുകയാണ്. ഈ കേസിൽ നവംബർ പകുതിയോടെ വിധി വരും. പോക്‌സോ കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകുമെന്നാണ് സൂചന. സിപിഎമ്മിന്റെ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായ അഡ്വ. എൻ രാജേഷാണ് പ്രതിഭാഗത്തിന് വേണ്ടി തുടക്കത്തിൽ കേസ് ഏറ്റെടുത്തത് എന്നതു തന്നെ സർക്കാറിനെ ഈ വിഷയത്തിൽ പ്രതിക്കൂട്ടിൽ നിർത്തുന്നതായിയിരുന്നു.

പിന്നീട് എൻ രാജേഷിനെ പാലക്കാട് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനാക്കി സർക്കാർ 'മാതൃക' കാണിച്ചു. സി.ഡബ്ല്യു.സി പോലൊരു സമിതിയുടെ അദ്ധ്യക്ഷനായി ഇത്തരമൊരു വ്യക്തിയെ തിരഞ്ഞെടുത്തതിനാൽ നിലവിലുള്ള പല കേസുകളും അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ബാലാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു. മാത്രമല്ല ഇരുത്തിയഞ്ചോളം പോക്സോ കേസുകൾ ഇയാൾ നേരിട്ട് വാദിച്ചിട്ടുമുണ്ട്. സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പ്രതിയുടെ വക്കാലത്ത് ഇയാൾ ഒഴിഞ്ഞു തന്റെ ജൂനിയറായ അഭിഭാഷകന് നൽകി. അതും വിവാദമായപ്പോൾ പഴയൊരു ശിഷ്യന് കൈമാറി. ഇക്കാര്യത്തിൽ ഇയാൾക്കെതിരെ നടപടിയും സർക്കാർ കൈക്കൊണ്ടില്ല. പോക്‌സോ കേസിലെ പ്രതികളുടെ അഭിഭാഷകനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ട് മഹിളാ സമഖ്യ, സാമൂഹിക നീതി വകുപ്പിന് കത്തയച്ചിരുന്നു. ഇതെല്ലാം തള്ളിയാണ് സർക്കാർ അഭിഭാഷകനെ സി.ഡബ്യു.സി ചെയർമാനായി ചുമതല ഏൽപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP