Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ; യുവതിയെ ജീവനക്കാരൻ ഉപദ്രവിച്ചത് സ്‌കാനിങ്ങിനായി കൊണ്ടുപോവുന്നതിനിടെ; പ്രതികരിക്കാൻ പോലുമാവാത്ത ആരോഗ്യനിലയിലായിരുന്നു താനെന്നും യുവതിയുടെ പരാതി

മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ;  യുവതിയെ ജീവനക്കാരൻ ഉപദ്രവിച്ചത് സ്‌കാനിങ്ങിനായി കൊണ്ടുപോവുന്നതിനിടെ; പ്രതികരിക്കാൻ പോലുമാവാത്ത ആരോഗ്യനിലയിലായിരുന്നു താനെന്നും യുവതിയുടെ പരാതി

ജംഷാദ് മലപ്പുറം

മലപ്പുറം: പെരിന്തൽമണ്ണയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പുലാമന്തോൾ സ്വദേശി പ്രശാന്തിനെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടൂർ സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഏപ്രിൽ 27 ന് പുലർച്ചെയാണ് സംഭവം.

പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് എത്തിയപ്പോഴാണ് യുവതിക്ക് നേരെ ആംബുലൻസിൽ പീഡനശ്രമമുണ്ടായതെന്നാണ് പരാതി.

സ്‌കാനിങ്ങിനായി കൊണ്ടുപോവുമ്പോൾ ജീവനക്കാരൻ യുവതിയെ ഉപദ്രവിക്കുകയായിരുന്നു. പ്രതികരിക്കാൻ പോലുമാവാത്ത ആരോഗ്യനിലയിലായിരുന്നു താനെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

നേരത്തെ പത്തനംതിട്ട ആറന്മുളയിൽ സമാനമായ രീതിയിൽ പീഡനം നടന്നിരുന്നു. ഒന്നാംഘട്ട കൊറോണ വ്യാപനത്തിനിടെയായിരുന്നു സംഭവം. ഈ സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരേ കേസ് നടക്കുകയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP