Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ടിക് ടോക്ക് വഴി പ്രണയം നടിച്ച് പീഡനം: യുവാവ് അറസ്റ്റിൽ; പിടിയിലായത് ചെലവൂർ സ്വദേശി വിജീഷ്

ടിക് ടോക്ക് വഴി പ്രണയം നടിച്ച് പീഡനം: യുവാവ് അറസ്റ്റിൽ; പിടിയിലായത് ചെലവൂർ സ്വദേശി വിജീഷ്

കെ വി നിരഞ്ജൻ

കോഴിക്കോട് : ടിക്ടോക് വഴി പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. ചെലവൂർ പുതുക്കുടി വീട്ടിൽ വിജീഷ് (31) നെയാണ് കസബ സിഐ ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിവാഹബന്ധം വേർപ്പെടുത്തിയ തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ 32 കാരിയെയാണ് വിജീഷ് പ്രണയം നടിച്ച് പീഡിപ്പിച്ചത്.

2019-20 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. ടിക് ടോക് വഴിയാണ് ഇരുവരും അടുക്കുന്നത്. ടിക് ടോക് വീഡിയോകൾ വഴി യുവതിയുടെ ഹൃദയത്തിൽ യുവാവ് ഇടം പിടിക്കുകയും പിന്നീടത് പ്രണയത്തിലേക്ക് വഴി മാറുകയുമായിരുന്നു. തുടർന്ന് ഇരുവരും നേരിൽ കാണാനും വിവിധ സ്ഥലങ്ങളിൽ ഒരുമിച്ച് യാത്ര ചെയ്യാനും തുടങ്ങി.

വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി യുവാവ് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. പിന്നീടാണ് യുവാവ് വിവാഹിതനാണെന്ന വിവരം അറിയുന്നത്. ഇതോടെ യുവതി തിരുവനന്തപുരത്തെ പൂജപ്പുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. യുവാവ് കോഴിക്കോട് സ്വദേശിയായതിനാൽ കേസ് കസബ പൊലീസിന് കൈമാറുകയായിരുന്നു.

ഇതിനിടെ യുവാവിന് അപകടത്തിൽ പരിക്കേറ്റു. ചികിത്സയിലിരിക്കെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസിനായില്ല. കഴിഞ്ഞ ദിവസമാണ് ഡോക്ടറുടെ അനുമതിയോടെ കസബ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.യുവതിയിൽ നിന്ന് യുവാവ് ലക്ഷക്കണക്കിന് രൂപ തട്ടിയതായും പരാതിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP