Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

കൊലക്കേസ് പ്രതിയായ ഭർത്താവിനെ ജയിലിൽ സന്ദർശിക്കാൻ പോകുന്ന വഴി ഹോട്ടലിലെത്തിച്ച് ബലാൽസംഗം ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തി; ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡന പരമ്പര; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുൻഡ്രൈവർക്കെതിരേ കേസെടുത്തു

കൊലക്കേസ് പ്രതിയായ ഭർത്താവിനെ ജയിലിൽ സന്ദർശിക്കാൻ പോകുന്ന വഴി ഹോട്ടലിലെത്തിച്ച് ബലാൽസംഗം ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തി; ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡന പരമ്പര; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുൻഡ്രൈവർക്കെതിരേ കേസെടുത്തു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കൊലക്കേസിൽ ജയിലിൽ ആയ ഭർത്താവിന് ജാമ്യമെടുക്കാമെന്ന് പറഞ്ഞ് അടുത്തു കൂടിയ ശേഷം ബലാൽസംഗം ചെയ്ത് നഗ്നദൃശ്യങ്ങളെടുത്ത് പ്രചരിപ്പിക്കുകയും ബ്ലാക്മെയിൽ ചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ യുവാവിനും ഭാര്യയ്ക്കുമെതിരേ പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾ ഒളിവിൽ. സിപിഎം ജില്ലാ സെക്രട്ടറിയുടെ മുൻ ഡ്രൈവർ അടൂർ പഴകുളം പന്ത്രാകുഴിയിൽ അബ്ദുൾ റഹിമാൻ, ഭാര്യ സന എന്നിവർക്കെതിരേയാണ് കേസ്. പഴകുളം സ്വദേശിനിയാണ് പരാതിക്കാരി.

2019 മാർച്ചിലാണ് യുവതിയുടെ ഭർത്താവ് ജയിലിൽ ആയത്. കേസ് സംബന്ധമായ എല്ലാ കാര്യത്തിനും സഹായിക്കാമെന്ന് പറഞ്ഞാണ് ഭർത്താവിന്റെ അടുത്ത ബന്ധു കൂടിയായ അബ്ദുൾ അടുത്തു കൂടിയത്. വീട് പണയപ്പെടുത്തി പഴകുളം സർവീസ് സഹകരണ സംഘത്തിൽ നിന്ന് അഞ്ചു ലക്ഷം രൂപ വായ്പയെടുത്ത് യുവതി അബ്ദുളിനെ കേസിന്റെ നടത്തിപ്പിനായി ഏൽപിച്ചു. അന്ന് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഡ്രൈവർ ആയിരുന്നതിനാൽ പ്രതിക്ക് എല്ലായിടത്തും സ്വാധീനമുണ്ടായിരുന്നു. അടൂരിലെ പാർട്ടിയുടെ ചില നേതാക്കളെ പ്രതി യുവതിക്ക് പരിചയപ്പെടുത്തി നൽകി. അഞ്ചു ലക്ഷം രൂപ അവർക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമായി നൽകിയെന്ന് യുവതിയോട് പ്രതി പറഞ്ഞിരുന്നു. പാർട്ടി നേതാവായ അഭിഭാഷകനെയാണ് കേസിന്റെ ചുമതല ഏൽപിച്ചത്.

പഅഭിഭാഷകനെ കാണാൻ എന്നു പറഞ്ഞ് കൊട്ടാരക്കര സബ്ജയിലിൽ പോയി തിരികെ വരുമ്പോൾ അവിടെ ഒരു ഹോട്ടലിൽ മുറിയെടുത്തു. അവിടെ വച്ചാണ് അതിക്രൂരമായി റേപ് ചെയ്തതും നഗ്നദൃശ്യങ്ങൾ പകർത്തിയതും. പിന്നീട് ഇതേ ഹോട്ടലിൽ പല പ്രാവശ്യം കൊണ്ടു പോയി പീഡിപ്പിച്ചു. നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. യുവതിയുടെ ഭർത്താവ് ജയിലിൽ നിന്നിറങ്ങി കാര്യങ്ങൾ പറഞ്ഞപ്പോഴാണ് അടൂരിലെ പാർട്ടി നേതാക്കളും അബ്ദുളും ചേർന്ന് തന്നെ ചതിക്കുകയായിരുന്നുവെന്ന് മനസിലായതെന്ന് പരാതിയിലുണ്ട്.

തുടർന്ന് അഞ്ചു ലക്ഷം തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്‌നവീഡിയോകളും ഫോട്ടോസും പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി. യുവതി പാർട്ടി ജില്ലാ നേതാവിന് പരാതി നൽകിയപ്പോൾ അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ പാർട്ടിയിലെ യുവജന നേതാവിന്റെ കൈയിൽ നിന്ന് രണ്ടു ലക്ഷം തിരികെ തന്നു. ബാക്കി തുക അടൂർ പൊലീസ് ഇൻസ്പെക്ടർക്ക് കൊടുത്തുവെന്നാണ് പറഞ്ഞതെന്നും പരാതിയിലുണ്ട്.

ഭർത്താവ് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും ഭീഷണി മുഴക്കി തന്നെ പല സ്ഥലത്തും കൊണ്ടു പോയി പീഡിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഭീഷണിപ്പെടുത്തി തന്നെയും കൂട്ടി തിരുവനന്തപുരം, മധുര, ഡൽഹി എന്നിവിടങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു. ഈ സമയം പ്രതി തന്നെ തന്റെ അനുയായികളെ കൊണ്ട് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഡ്രൈവർ യുവതിയുമായി ഒളിച്ചോടിയെന്ന വാർത്ത മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തുവത്രേ. ഈ സമയം തിരിച്ചു ചെന്നാൽ പാർട്ടിക്ക് നാണക്കേടാകുമെന്ന് പറഞ്ഞാണ് രണ്ടു മാസം വിവിധ സ്ഥലങ്ങളിൽ കൊണ്ടു നടന്ന് പീഡിപ്പിച്ചത്.

ഇതിനോടകം പണവും ആഭരണവുമെല്ലാം പ്രതി കൈക്കലാക്കി. പൊലീസ് നിർദ്ദേശ പ്രകാരം നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ നിന്ന് ഇറങ്ങി പോയതാണെന്നാണ് മൊഴി നൽകിയത്. പ്രതിയുടെ ഭീഷണി കാരണമാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. തുടർന്ന് താനും മക്കളുമായി വീണ്ടും ഒന്നിച്ച് ജീവിച്ച് വരുമ്പോൾ ഭീഷണി മുഴക്കി പലയിടത്തും വിളിച്ചു വരുത്തി പീഡിപ്പിച്ചു. പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ വിവരം ഭർത്താവിനോട് പറഞ്ഞു.

ഭർത്താവ് പ്രദേശത്തു നിന്നുള്ള പാർട്ടിയുടെ ജില്ലാ നേതാവിനെ കാര്യങ്ങൾ ധരിപ്പിച്ചു. ചിത്രങ്ങളും വീഡിയോകളും നശിപ്പിച്ചുവെന്ന് പറഞ്ഞ പ്രതി ഇനി തന്നെ ശല്യപ്പെടുത്തില്ലെന്നും വാക്കു നൽകി.
പിന്നീടാണ് പ്രതിയുടെ ഭാര്യ തന്റെ ഭർത്താവിന്റെയും അനുജന്റെയും ഫോണിലേക്ക് നഗ്‌നചിത്രങ്ങളും വീഡിയോയും അയച്ചു കൊടുത്തത്. പിന്നീട് ഭാര്യയും മറ്റു ചിലരും ചേർന്ന് ഈ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. ഇത് അറിഞ്ഞ് താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും പരാതിക്കാരി പറയുന്നു.

പ്രതിക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായി വഴിവിട്ട ബന്ധമുണ്ട്. അടൂർ പൊലീസ് ഇൻസ്പെക്ടർ യു. ബിജുവുമായും അടുത്ത ബന്ധമാണുള്ളത്. പൊലീസ് ഇൻസ്പെക്ടർ നടത്തിയ പല വഴി വിട്ട കാര്യങ്ങളും പ്രതിക്ക് അതിലുള്ള പങ്കും തനിക്ക് വ്യക്തമായി അറിയാം. ഇതു കാരണം താൻ കൊല്ലപ്പെട്ടേക്കാമെന്നും യുവതിയുടെ പരാതിയിലുണ്ട്. വനിതാ പൊലീസ് ഇൻസ്പെക്ടർ ലീലാമ്മയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികൾ ഒളിവിലാണ് എന്നാണ് പൊലീസ് ഭാഷ്യം. യുവതിയുമായി നാടു വിട്ടതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറിയുടെ ഡ്രൈവർ സ്ഥാനത്ത് നിന്ന് അബ്ദുളിനെ ഒഴിവാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP