Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദിവാസി യുവതിയെ വശത്താക്കിയത് ഭർത്താവുമായി അകന്നുകഴിയുകയാണെന്ന് മനസ്സിലാക്കി; ബന്ധുവീട്ടിൽ കഴിയുന്ന 21കാരിയെ വിവാഹവാഗ്ദാനം നൽകി പീഡനം: വട്ടവട സ്വദേശിയായ 40 കാരൻ പിടിയിൽ; ഏഴ് മാസം ഗർഭിണിയായ യുവതിയെ ഊരുവിലക്കാൻ ഒരുങ്ങി ഊരൂകൂട്ടം

ആദിവാസി യുവതിയെ വശത്താക്കിയത് ഭർത്താവുമായി അകന്നുകഴിയുകയാണെന്ന് മനസ്സിലാക്കി; ബന്ധുവീട്ടിൽ കഴിയുന്ന 21കാരിയെ വിവാഹവാഗ്ദാനം നൽകി പീഡനം: വട്ടവട സ്വദേശിയായ 40 കാരൻ പിടിയിൽ; ഏഴ് മാസം ഗർഭിണിയായ യുവതിയെ ഊരുവിലക്കാൻ ഒരുങ്ങി ഊരൂകൂട്ടം

പ്രകാശ് ചന്ദ്രശേഖർ

മറയൂർ: ആദിവാസി യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ വട്ടവട സ്വദേശി പിടിയിൽ. ഭർത്താവുമായി അകന്നുകഴിയുന്ന 21 കാരിയായ ആദിവാസി യുവതിയെയാണ് പീഡിപ്പിച്ചത്. വിവാഹവാഗ്ദാനം നൽകി ഇയാൾ പലതവണ പീഡിപ്പിക്കുകയും ഗർഭിണിയാണെന്നറിഞ്ഞപ്പോൾ നാടുവിടുകയും ചെയ്തു. ഏഴ് മാസം ഗർഭിണിയായ യുവതി ഊരുവിലക്ക് ഭീഷണിയിൽ.

വട്ടവട സർക്കാർ സ്‌കൂളിന് സമീപം താമസിച്ചുവരുന്ന അഴകേശനെ(40)യാണ് മറയൂർ പൊലീസ് അറസ്റ്റുചെയ്തത്. ഇയാൾ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്. പരാതിക്കാരിയായ യുവതി മറയൂർ പഞ്ചായത്തിലെ ഗോത്രവർഗ കോളനിവാസിയാണ്

യുക്കാലിയുടെ പോളപൊളിക്കുന്ന ജോലിക്കായി എത്തിയ യുവതി കാന്തല്ലൂരിൽ ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു. കോവിലൂരിൽ നിന്ന് തടിപ്പണിക്കായി എത്തിയ അഴകേശൻ യുവതിയുടെ ചുറ്റുപാടുമനസ്സിലാക്കി അടുത്തുകൂടുകയായിരുന്നു. ഒന്നരവർഷത്തോളമായി ഭർത്താവുമായി പിണങ്ങി മാതാപിതാക്കൾക്കൊപ്പമാണ് യുവതി കഴിഞ്ഞിരുന്നത്.

കാട്ടിൽ വച്ചും യുവതിയുടെ വീട്ടിൽവച്ചുമായി 7 തവണ താൻ യുവതിയെ പീഡിപ്പിച്ചതായി അഴകേശൻ പൊലീസിൽ മൊഴിനൽകിയതായിട്ടാണ് സൂചന. യുവതി ഗർഭിണിയാണെന്നറിഞ്ഞതോടെ അഴകേശൻ കോവിലൂരിലേയ്ക്ക് താമസം മറിയെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

ഊരുവിലക്ക് ഭയന്ന് യുവതി വിവരം മാതാപിതാക്കൾ ഉൾപ്പെടെ ആരെയും അറിയിച്ചിരുന്നില്ല. വയറുവേദനയെ തുടർന്ന് വീട്ടുകാർ യുവതിയെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് വിവരം പുറത്തായത്. ആചാര-അനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ ഊരുവിലക്കുന്നത് യുവതിയുടെ സമുദായത്തിൽ പതിവാണ്്.അവിഹിത ഗർഭം ധരിക്കുന്നത് നിയമലംഘനവമായിട്ടാണ്് ഊരുകൂട്ടത്തിന്റെ വിലയിരുത്തൽ.

ഗർഭിണിയായ യുവതിക്ക് 3 ദിവസത്തിനുള്ളിൽ ഭ്രഷ്ട് കൽപ്പിച്ച് ഊരിൽ നിന്നും പുറത്താക്കുന്നതിന് സമുദായ നേതൃത്വം നീക്കം നടത്തുന്നതായി മേഖലയിലെ ജനപ്രതിനിധികളിൽ ചിലർക്കും പൊലീസിനും സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരം നടപടികൾ ഉണ്ടാവരുതെന്നും ഇങ്ങിനെ സംഭവിച്ചാൽ പൊലീസ് ഇടപെടൽ ഉണ്ടാവുമെന്നും മറയൂർ പൊലീസ് ഊരിലെ സമുദായ നേതൃത്തെ ധരിപ്പിച്ചതായും അറിയുന്നു.
പരാതി കൊടുത്തതറിഞ്ഞ പ്രതി മുങ്ങി. ബുധനാഴ്ച വട്ടവടയിലെത്തിയ പൊലീസ് സംഘം വീടുവളഞ്ഞാണ് അഴകേശനെ പിടികൂടിയത്.ഇന്ന് കോടതിയിൽ ഹാജരാക്കും.

മറയൂർ ഇൻസ്പെക്ടർ ടി.അനിൽകുമാർ, എസ്‌ഐ. ജി.അജയകുമാർ, എഎസ്ഐ. ടി.എം.അബ്ബാസ്, അജീഷ് പോൾ, പി.ടി.അനു, പി.കെ.കവിത, സാജു സൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP