Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

11 വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചത് 55 കാരനായ സിപിഎം പ്രവർത്തകൻ; ഉപദ്രവിച്ചത് രക്ഷിതാക്കൾക്കൊപ്പം വാടകക്ക് താമസിക്കുന്ന പെൺകുട്ടിയെ; മലപ്പുറത്ത് പ്രതി ബെന്നിക്കോയയുടെ അറസ്റ്റ് വൈകിപ്പിക്കാൻ ഉന്നത തല ഇടപെടൽ ഉണ്ടായതായി ആരോപണം.; മന്ത്രി ജലീലിനും ശ്രീമതി ടീച്ചർക്കും ഒപ്പമുള്ള പ്രതിയുടെ ഫോട്ടോകളും പ്രചരിപ്പിച്ച് രാഷ്ട്രീയ എതിരാളികൾ; പ്രതി റിമാൻഡിൽ

11 വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചത് 55 കാരനായ സിപിഎം പ്രവർത്തകൻ; ഉപദ്രവിച്ചത് രക്ഷിതാക്കൾക്കൊപ്പം വാടകക്ക് താമസിക്കുന്ന പെൺകുട്ടിയെ; മലപ്പുറത്ത് പ്രതി ബെന്നിക്കോയയുടെ അറസ്റ്റ് വൈകിപ്പിക്കാൻ ഉന്നത തല ഇടപെടൽ ഉണ്ടായതായി ആരോപണം.; മന്ത്രി ജലീലിനും ശ്രീമതി ടീച്ചർക്കും ഒപ്പമുള്ള പ്രതിയുടെ ഫോട്ടോകളും പ്രചരിപ്പിച്ച് രാഷ്ട്രീയ എതിരാളികൾ; പ്രതി റിമാൻഡിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളായി പീഡിപ്പിച്ച കേസിൽ എറണാകുളം സ്വദേശി അറസ്റ്റിൽ. മലപ്പുറം ഒതുക്കുങ്ങൽ മറ്റത്തൂർ മുനമ്പത്ത് വാടക ക്വാർട്ടേസിൽ താമസക്കാരനായ ബെന്നിക്കോയ(55)യെ കോട്ടക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. സമീപത്ത് രക്ഷിതാക്കൾക്കൊപ്പം വാടകക്ക് താമസിക്കുന്ന പതിനൊന്ന് കാരിയെ മാസങ്ങളായി ഇയാൾ പീഡിപ്പിച്ചുവെന്നാണ് പരാതി.

ചൈൽഡ് ലൈനിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈനും പൊലീസും നടത്തിയ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നായിരുന്നു അറസ്റ്റ്. സജീവ സിപിഎം പ്രവർത്തകനും യുക്തിവാദിയുമായ ഇയാളുടെ അറസ്റ്റ് വൈകിപ്പിക്കാൻ ഉന്നതതല ഇടപെടൽ ഉണ്ടായിരുന്നതായി ആരോപണം ഉയർന്നിരുന്നു. കുട്ടിയുടെ രക്ഷിതാക്കളെ സ്വാധീനിച്ച് മൊഴിമാറ്റാനുള്ള ശ്രമം നടന്നിരുന്നതായും പരാതിയുണ്ട്. പൊതുപ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് ഈ നീക്കം പൊളിഞ്ഞത്.

എന്നാൽ, കുട്ടിയുടെ മൊഴി ശക്തമായതോടെ പൊലീസിന് അറസ്റ്റ് ഒഴിവാക്കാനായില്ല. കേസിൽ നിസാര വകുപ്പ് ചുമത്തി പ്രതിയെ രക്ഷിക്കാൻ നീക്കം നടക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. പ്രതി മന്ത്രി ജലീലിനൊപ്പവും ശ്രീമതി ടീച്ചർ അടക്കമുള്ള ഉന്നത സിപിഎം നേതാക്കൾക്കൊപ്പവും നിൽക്കുന്ന ചിത്രങ്ങൾ രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കുന്നുണ്ട്. മലപ്പുറം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP