Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ

ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ആഴ്‌ച്ചകളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കൗമാരക്കാർ അനുഭവിക്കേണ്ടി വരുന്ന ഞെട്ടിക്കുന്ന ലൈംഗിക ചൂഷണങ്ങളുടെ കഥയാണ് പുറത്ത് വരുന്നത്. ഈ വേളയിലാണ് 17കാരനായ വിദ്യാർത്ഥിയെ രണ്ടു വർഷം തുടർച്ചായായി പീഡിപ്പിച്ച് ബന്ധുവിന്റെ ഞെട്ടിക്കുന്ന ക്രൂരതയും പുറത്ത് വരുന്നത്. തിരുവനന്തപുരം പൊഴിയൂർ പൊലീസാണ് 45കാരിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. കുട്ടി വിട്ടിൽ വിരുന്നിന് വന്നപ്പോഴാണ് ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയായത്. ഈ സംഭവത്തിന് ശേഷം ആന്റിയുടെ വീട്ടിൽ പോകുന്നത് വിദ്യാർത്ഥി പതിവാക്കി.

ക്ലാസ് വരെ കട്ട് ചെയ്താണ് വിദ്യാർത്ഥി ഇവിടേയ്ക്ക് പോയിരുന്നതെന്നാണ് വിവരം. ഇതിനു ശേഷം ആന്റിയുടെ വീട്ടിൽ താമസിച്ച് സ്‌കൂളിൽ പോകണമെന്ന് വിദ്യാർത്ഥി മാതാപിതാക്കളോട് വാശി പിടിച്ചു. ഇത് മാതാപിതാക്കൾ വിസ്സമ്മതിച്ചതോടെ അവരെ വിദ്യാർത്ഥി അക്രമിക്കാൻ തുടങ്ങുകയും വീട്ടിലെ ടിവി വരെ തല്ലിപ്പൊട്ടിച്ച സംഭവവും ഉണ്ടായി. മകൻ അക്രമ വാസന തുടർച്ചയാക്കിയതോടെയാണ് രക്ഷിതാക്കൾ ചൈൽഡ് ലൈനിനെ സമീപിച്ചത്. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിനിടെയാണ് നടന്ന സംഭവം 17കാരൻ വെളിപ്പെടുത്തിയത്. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും പൊഴിയൂർ പൊലീസ് വ്യക്തമാക്കി.

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളെ ചെറുക്കാനുള്ള പോക്സോയിൽ ഉൾപ്പെട്ട കേസുകൾ നീളുന്നതായി റിപ്പോർട്ട്. വർഷങ്ങളായിട്ടും വിവിധ കേസുകളുടെ നടപടി ക്രമങ്ങൾ പൂർത്തിയായിട്ടില്ല. പ്രതികളുടെ സ്വാധീനവും ആവശ്യത്തിന് ജഡ്ജിമാർ ഇല്ലാത്തതും കാരണമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഏഴു വയസുകാരൻ ക്രൂര മർദ്ദനമേറ്റ് മരിച്ച കേസ് പരിഗണിക്കുന്ന തൊടുപുഴ പോക്സോ കോടതിയിൽ തന്നെ നാനൂറിലധികം കേസുകളാണ് കെട്ടി കിടക്കുന്നത്. ആറായിരം കേസുകളാണ് ഇത്തരത്തിൽ സംസ്ഥാനത്ത് വിചാരണ കഴിയാതെ കെട്ടിക്കിടക്കുന്നത്.

തൊടുപുഴ പോക്സോ കോടതിയിൽ നാളുകയായി ജഡ്ജി ഇല്ലാതെ തുടരുകയാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോക്സോ കേസുകൾ. പോക്സോ ആക്ട് നിലവിൽ വന്ന 2018 ൽ സംസ്ഥാനത്ത് 3174 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് 375ഉം കണ്ണൂർ ജില്ലയിൽ 243 കേസുകളും രജിസ്റ്റർ ചെയ്തു

പോക്സോ കേസിൽ കേരളത്തിൽ ശിക്ഷിക്കപ്പെടുന്നത് 16.7 ശതമാനം പേർ മാത്രം

ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന നിയമം (പോക്സോ) രാജ്യത്ത് നിലവിൽവന്നത് 2012 ജൂൺ 19-നാണ്. അതുവരെ മുതിർന്നവർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്കുള്ള ഐ.പി.സി. വകുപ്പുകളാണ് കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്കെതിരേയും ചുമത്തിയിരുന്നത്. ഇരകളെ വീണ്ടും പീഡിപ്പിക്കുംവിധമുള്ള ചോദ്യംചെയ്യലിനും കോടതി വ്യവഹാരങ്ങൾക്കും ഇടയാക്കുന്ന ഐ.പി.സി. വകുപ്പുകൾക്കുപകരം കുഞ്ഞുങ്ങൾക്ക് കരുതലേകുന്ന നിയമങ്ങളാണ് പോക്സോയിൽ ഉൾപ്പെടുത്തിയത്.

പെൺകുഞ്ഞുങ്ങളെ ബലാത്സംഗംചെയ്യുന്നവർക്ക് വധശിക്ഷവേണമെന്ന് നിർഭയ കേസുമായി ബന്ധപ്പെട്ടുയർന്ന ചർച്ചകളിൽ കേട്ടിരുന്നു. അത് യാഥാർഥ്യമായത് കശ്മീരിലെ കഠുവയിലെ എട്ടുവയസ്സുകാരിയുടെ ബലാത്സംഗത്തിനും മരണത്തിനും ശേഷമാണ്. കഠുവ ബലാത്സംഗം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ പശ്ചാത്തലത്തിൽ 2018 ഏപ്രിൽ 21-ന് പോക്സോനിയമങ്ങൾ ഉടച്ചുവാർത്തുള്ള ഓർഡിനൻസ് കേന്ദ്രം ഇറക്കി. 12 വയസ്സിൽത്താഴെയുള്ള കുട്ടികളെ ബലാത്സംഗംചെയ്യുന്നവർക്ക് വധശിക്ഷ നൽകാം എന്നതായിരുന്നു പ്രധാന നിർദ്ദേശം.

പ്രതിയിൽനിന്ന് പിഴയീടാക്കി ഇരയ്ക്കോ ആശ്രിതർക്കോ നൽകാനും നിർദ്ദേശിച്ചു. ശിക്ഷാകാലാവധി ഉയർത്തിയതും ഈ ഭേദഗതിയിലാണ്. പരമാവധി മൂന്നുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണം, ഒരുവർഷത്തിനകം ശിക്ഷവിധിക്കണം, ആറുമാസത്തിനകം അപ്പീൽ തീർപ്പാക്കണം തുടങ്ങിയ സുപ്രധാന നിർദ്ദേശങ്ങളുമുണ്ടായി. കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ തടയാൻ ഈ ഭേദഗതികൾ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം സർക്കാരിനെ സമീപിച്ചു. 18 വയസ്സുവരെയുള്ളവരെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ വേണമെന്നായിരുന്നു പ്രധാന ആവശ്യം.

കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്നവർ ഹോർമോണുകൾ കുത്തിവെച്ച് വളർച്ച വേഗത്തിലാക്കുന്നതും പ്രകൃതിദുരന്തങ്ങളിൽപ്പെടുന്ന കുഞ്ഞുങ്ങൾ അതിക്രമങ്ങൾക്ക് ഇരയാകുന്നതും മന്ത്രാലയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. ശുപാർശകൾ ഡിസംബർ 28-ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇത് നിയമമാകുന്നതോടെ 18 വയസ്സുവരെയുള്ളവരെ ബലാത്സംഗംചെയ്യുന്നവർക്ക് വധശിക്ഷ ലഭിക്കാം. കുട്ടികൾക്കുനേരെയുള്ള കുറ്റകൃത്യങ്ങളിൽ കേരളത്തിൽ ശിക്ഷിക്കപ്പെടുന്നത് 16.7 ശതമാനം പേർ മാത്രമാണെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയതലത്തിൽ ശിക്ഷിക്കപ്പെടുന്നതാകട്ടെ 30.7 ശതമാനം പേരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP