Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

25കാരിയെ ഭർത്താവിന്റെ സുഹൃത്തും പതിനെട്ട് കൂട്ടുകാരും പീഡിപ്പിച്ചത് നാലു മാസക്കാലമെന്ന് പരാതി; പീഡിപ്പിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി ലൈംഗിക അടിമയാക്കി; പ്രതികളെ അറസ്റ്റു ചെയ്യുന്നില്ലെന്ന് ആരോപിച്ച് സിപിഎം; ലീഗ് പ്രവർത്തകരായ തങ്ങളെ സാമ്പത്തിക ഇടപാടു മൂലം കേസിൽ കുടങ്ങിയതാണെന്ന് യുവാക്കൾ; പീഡനം നടന്നുവെന്ന് പറയുന്ന ദിവസങ്ങളിൽ ഇവർ ഗൾഫിലായിരുന്നുവെന്ന് രേഖകൾ; കാസർഗോഡിനെ പിടിച്ചുകുലുക്കി വീണ്ടുമൊരു ലൈംഗിക ആരോപണം

25കാരിയെ ഭർത്താവിന്റെ സുഹൃത്തും പതിനെട്ട് കൂട്ടുകാരും പീഡിപ്പിച്ചത് നാലു മാസക്കാലമെന്ന് പരാതി; പീഡിപ്പിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി ലൈംഗിക അടിമയാക്കി; പ്രതികളെ അറസ്റ്റു ചെയ്യുന്നില്ലെന്ന് ആരോപിച്ച് സിപിഎം; ലീഗ് പ്രവർത്തകരായ തങ്ങളെ സാമ്പത്തിക ഇടപാടു മൂലം കേസിൽ കുടങ്ങിയതാണെന്ന് യുവാക്കൾ; പീഡനം നടന്നുവെന്ന് പറയുന്ന ദിവസങ്ങളിൽ ഇവർ ഗൾഫിലായിരുന്നുവെന്ന് രേഖകൾ; കാസർഗോഡിനെ പിടിച്ചുകുലുക്കി വീണ്ടുമൊരു ലൈംഗിക ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: ഉദുമയിൽ ഭർത്താവിന്റെ സുഹൃത്തും പതിനെട്ട് കൂട്ടുകാരും 25 കാരിയായ യുവതിയെ നാല് മാസക്കാലം മാറി മാറി പീഡിപ്പിച്ചതായി പരാതിയിൽ പൊലീസ് പ്രതികളെ അറസ്റ് ചെയുന്നില്ലെന്ന് ആരോപിച്ചു സിപിഎമ്മും ജനാധിപത്യ മഹിള അസോസിയേഷൻ ഉദുമ ഏരിയ കമ്മിറ്റിയും രംഗത്തുവന്നു .നേരത്തെ യുവതിയുടെ പരാതിയിൽ ഭർത്താവിന്റെ സുഹൃത്ത് തുഫൈലടക്കം അഞ്ച് പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു

യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യം രഹസ്യമായി മൊബൈലിൽ പകർത്തിയ യുവാവ് ദൃശ്യം മറ്റ് സുഹൃത്തുകൾക്ക് അയച്ചുകൊടുത്താണ് പീഡനം നടത്തിയതെന്ന് യുവതി പൊലീസിന്ന് നൽകിയ പരാതിയിൽ പറയുന്നു . ഗൾഫിലായിരുന്ന ഭർത്താവ് നാട്ടിലെത്തിയതോടെ ഭാര്യ വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഭർത്താവും സംഘവും സുഹൃത്തായ അഷ്റഫിന്റെ കൈ കാലുകൾ തല്ലിയൊടിച്ചിരുന്നു. ഈ സംഭവത്തിൽ ഭർത്താവിനും ഇയാളുടെ കൂട്ടാളിയായ ആറു പേർക്കുമെതിരെ യുവാവ് നൽകിയ പരാതിയിൽ കേസെടുത്തിന് ശേഷമാണ് യുവതി പീഡന പരാതിയുമായി ബേക്കലം പൊലീസിനെ സമീപിച്ചത്. യുവാവിനെ ആക്രമിച്ച സംഘത്തിൽ പീഡനത്തിനിരയായ യുവതിയും ചാരായ കേസുകളിൽ പ്രതിയായ മറ്റൊരു സ്ത്രീയും മകനും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഉദുമ സ്വദേശിനിയായ യുവതിയെ 2016 മാർച്ച് മുതൽ ജൂൺ വരെ നാലു മാസക്കാലമാണ് ഭർത്താവിന്റെ സുഹൃത്തുക്കളായ ഓട്ടോ ഡ്രൈവർ അഷറഫും , തുഫൈൽ, മുനീറും ഇവരുടെ രണ്ട് സുഹൃത്തുക്കളും മാറി മാറി പീഡിപ്പിച്ചതയാണ് പരാതി. ഇതിൽ തുഫൈയിൽ യുവതിയുടെ നഗ്നരംഗങ്ങൾ കൂട്ടുകാർക്ക് അയച്ചുകൊടുക്കുകയും അവരും ദൃശ്യങ്ങൾ കാട്ടി യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കേസിൽ ഒരു സ്‌കൂൾ അദ്ധ്യാപകൻ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് ആദ്യഘട്ടത്തിൽ പ്രചരിച്ചിരുന്നെങ്കിലും പിന്നീട് ഇത് തേഞ്ഞുമാഞ്ഞു.

നേരത്തെ അഞ്ചുപേർക്കെതിരെയാണ് യുവതിയുടെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തുതങ്കിലും യുവതി നൽകിയ മൊഴിയിൽ പതിനെട്ടോളം പേർ ഉൾപ്പെട്ടിട്ടുണ്ട് . അതേസമയം പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും ഭർത്താവ് സുഹൃത്ത് തുഫൈലിനോട് വാങ്ങിച്ച് പതിനഞ്ചോളം ലക്ഷം രൂപ മടക്കി ചോദിച്ചതാക്കാം കേസിനെ കാരണമായതെന്ന് സംശയിക്കുന്നതായി യുവാക്കൾ പറയുന്നു പീഡനം നടന്നുവെന്ന് പറയുന്ന മാസങ്ങളിൽ തങ്ങൾ ഗൾഫിലായിരുന്നുവെന്ന യുവാക്കളുടെ വാദം പാസ്പോർട്ട് രേഖകൾ സ്ഥിരീകരിക്കുന്നുണ്ട്.

മാത്രമല്ല 2019ലും പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന യുവതിയും ഭർത്താവും പീഡനാരോപണം നേരിടുന്ന തുഫൈലുമൊത്ത് കാഞ്ഞങ്ങാട് ഹോട്ടലിൽ ഒരുക്കിയ കുടുംബ സംഗമത്തിൽ സന്തോഷമായി പങ്കെടുക്കുന്നതിന്റെ ഫോട്ടോകൾ പുറത്തു വന്നിരുന്നു. മാത്രമല്ല കുറ്റാരോപിതരായ പല യുവാക്കളും ഒരിക്കൽ പോലും യുവതിക്ക് ഫോൺ വിളിക്കുകയോ നേരിട്ട് കണ്ടിട്ട് പോലും ഇല്ലെന്നാണ് പറയുന്നത്. യുവതിയുടെ പരാതിയെ പൊലീസ് ഗൗരവത്തിൽ എടുക്കുമ്പോൾ തന്നെ യുവതിയെ ചുറ്റിപ്പറ്റിയുള്ള സംഘത്തെക്കുറിച്ചും പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നുണ്ട്.

യുവതി പ്രാദേശിക ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ വൈദൂധ്യം ചുണ്ടികാട്ടി യുവാക്കൾക്ക് നേരെ ഉണ്ടായ പീഡന ആരോപണം കെട്ടുകഥയാണെന്ന് സ്ഥാപിച്ചു നൗഫൽ ഉളിയത്തടുക്കമുള്ള നിരവധി സാമൂഹിക പ്രവർത്തകരും രംഗത്ത് വന്നിരുന്നു. കേസിനെ ശക്തിപകരുന്ന തെളിവുകൾ ഹാജരാക്കാൻ യുവതിക്കോ പൊലീസിനോ ഇതുവരെ സാധിച്ചിട്ടില്ല. മാത്രമല്ല യുവാക്കളുടെ ജാമ്യം ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളതുകൊണ്ട് പൊലീസിന് പ്രതികളെ അറസ്റ്റ് ചെയ്യാനും സാധിച്ചിരുന്നില്ല.

പീഡന ആരോപണം നേരിടുന്ന യുവാക്കൾമുസ്ലിം ലീഗ് പ്രവർത്തകരയതുകൊണ്ട് മാത്രമാണ് ഇപ്പോൾ സിപിഎം രംഗത്ത് വന്നിരിക്കുന്നതെന്നും ഉദുമ പടിഞ്ഞാറിലെ പ്രാദേശിക സിപിഎം നേതാക്കളോ പ്രവർത്തകരോ പീഡനം ആരോപണം വിശ്വാസത്തിൽ എടുത്തിട്ടില്ലെന്നും ഉദുമയിലെ മുസ്ലിം ലീഗ് വർത്തകർ പറയുന്നു. 18 യുവാക്കളെയും കുടുംബങ്ങളെയും അവഹേളിക്കാനുള്ള ശ്രമത്തിൽ നിന്നും സിപി എം വിട്ടുനിൽക്കണമെന്നും സത്യം എന്താണെന്ന് അറിയാൻ ശ്രമിക്കണമെന്നും ഇവർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP