Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂൾ പരിസരങ്ങളിൽ ഇരയെ കുരുക്കാൻ തക്കം പാർത്ത് നടക്കും; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് കെണിയിൽ വീഴ്‌ത്തും; വലയിൽ വീഴ്‌ത്തിയ പത്താക്ലാസുകാരിയെ ഭീഷണിപ്പെടുത്തി കാമുകന്റെ കൂട്ടുകാർക്ക് പീഡിപ്പിക്കാൻ ഒത്താശ; പെൺവാണിഭസംഘത്തിലെ നാലുപേർ അറസ്റ്റിൽ; പ്രതികൾ മലപ്പുറത്തെ പ്രാദേശിക ലീഗ് നേതാക്കൾ

സ്‌കൂൾ പരിസരങ്ങളിൽ ഇരയെ കുരുക്കാൻ തക്കം പാർത്ത് നടക്കും; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് കെണിയിൽ വീഴ്‌ത്തും; വലയിൽ വീഴ്‌ത്തിയ പത്താക്ലാസുകാരിയെ ഭീഷണിപ്പെടുത്തി കാമുകന്റെ കൂട്ടുകാർക്ക് പീഡിപ്പിക്കാൻ ഒത്താശ; പെൺവാണിഭസംഘത്തിലെ നാലുപേർ അറസ്റ്റിൽ; പ്രതികൾ മലപ്പുറത്തെ പ്രാദേശിക ലീഗ് നേതാക്കൾ

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് കെണിയിൽ വീഴ്‌ത്തുന്ന പെൺവാണിഭ സംഘത്തിലെ നാലുപേർ അറസ്റ്റിൽ. പ്രണയം നടിച്ച് വലയിൽ വീഴ്‌ത്തിയ 10ാംക്ലാസുകാരി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കാമുകന്റെ കൂട്ടുകാർക്ക് പീഡിപ്പിക്കാനാണ് അവസരമൊരുക്കിക്കൊടുത്തത്. ഇതിന് ശേഷം സംഭവം പുറംലോകം അറിഞ്ഞത് സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ്. പിന്നിൽ പെൺവാണിഭ സംഘമാണെന്ന വിവരമാണിപ്പോൾ പുറത്തുവരുന്നത്.

പ്രായപൂർത്തിയാവാത്ത നിരവധി പെൺകുട്ടികൾ സംഘത്തിന്റെ പിടിയിൽ അകപ്പെട്ടതായും സൂചന. അപമാനവും പ്രതികളിൽ നിന്നുള്ള ഭീഷണിയും ഭയന്ന് പുറത്തു പറയാതെ രക്ഷിതാക്കൾ. ഇരയായ പെൺകുട്ടിയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ നിന്നു വരെ ശ്രമമുണ്ടായതായി ബന്ധുക്കൾ. അറസ്റ്റിലായ പ്രതികൾ നാട്ടിലെ പ്രാദേശിക മുസ്ലിംലീഗ് പ്രവർത്തകരാണെന്ന ആരോപണവും ഉണ്ട്.

സ്‌കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘത്തിലെ നാലുപേരാണ് ഇന്നലെ അറസ്റ്റിലായത്. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശികളായ പാറയിൽ അനസ്(37), കൊളക്കാട്ടിൽ അബ്ദുർറഹ്മാൻ എന്ന മാനു(37), പട്ടാളത്തിൽ ബൈജു(37), പട്ടാളത്തിൽ സന്തോഷ്(36) എന്നിവരെയാണ് മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ അബ്ദുർറഹ്മാൻ, അനസ് എന്നിവർ പ്രാദേശിക ലീഗ് നേതാക്കളാണ്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കഴിഞ്ഞ ജൂലൈ മാസം സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺവാണിഭം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ, ഉന്നതസ്വാധീനത്തിന് വഴങ്ങി തിരൂരങ്ങാടി പൊലീസ് പ്രതികളെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നതായും ആരോപണം ഉയർന്നിരുന്നു.

സംഭവത്തിലെ ഇരയായ പെൺകുട്ടിയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ നിന്നു വരെ ശ്രമമുണ്ടായതായി ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. പ്രണയം നടിച്ച് വലയിൽ വീഴ്‌ത്തിയ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി കാമുകന്റെ കൂട്ടുകാർക്ക് പീഡിപ്പിക്കാൻ സൗകര്യം ചെയ്തു നൽകിയെന്നാണു പെൺകുട്ടി കൗൺസിലിങ്ങിൽ വെളിപ്പെടുത്തിയത്. എന്നാൽ പട്ടാളത്തിൽ സന്തോഷിനെ അറസ്റ്റ് ചെയ്ത് കേസ് ഒതുക്കാനാണു ശ്രമം നടന്നത്. ഉന്നത രാഷ്ട്രീയ ഇടപെടൽ കാരണം കേസ് അവസാനിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേനെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

പ്രായപൂർത്തിയാവാത്ത നിരവധി പെൺകുട്ടികൾ പെൺവാണിഭ സംഘത്തിന്റെ പിടിയിൽ അകപ്പെട്ടതായും സൂചനയുണ്ട്. പലരുടെയും രക്ഷിതാക്കൾ അപമാനവും പ്രതികളിൽ നിന്നുള്ള ഭീഷണിയും ഭയന്ന് പുറത്തു പറയാൻ തയ്യാറാവുന്നില്ലെന്നാണ് സൂചന.

തിരൂരങ്ങാടിയിലെയും പരിസരത്തെയും പല വീടുകൾ പൊലീസ് നിരീക്ഷണത്തിലാണ്. ചില വീടുകളിലും കടകളിലും ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തുകയും ചെയ്തു. നിരവധി മൊബൈൽ ഫോണുകളും ലാപ്‌ടോപും മറ്റും വീടുകളിൽ നിന്നു പിടിച്ചെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP