Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202129Thursday

അഭിഭാഷക ചമഞ്ഞ് ആൾമാറാട്ടം നടത്തി വഞ്ചിച്ചത് പൊതു ജനങ്ങളേയും നീതിന്യായ വ്യവസ്ഥയേയും; മറ്റൊരു അഭിഭാഷകയുടെ എന്റ്രോൾ നമ്പർ ഉപയോഗിച്ചുള്ള തട്ടിപ്പ്; ആലപ്പുഴയിൽ കീഴടങ്ങാൻ എത്തിയ സെസി വീണ്ടും മുങ്ങിയെന്ന് റിപ്പോർട്ട; രാമങ്കരിക്കാരി ഉടൻ കുടുങ്ങുമെന്ന് പൊലീസ്

അഭിഭാഷക ചമഞ്ഞ് ആൾമാറാട്ടം നടത്തി വഞ്ചിച്ചത് പൊതു ജനങ്ങളേയും നീതിന്യായ വ്യവസ്ഥയേയും; മറ്റൊരു അഭിഭാഷകയുടെ എന്റ്രോൾ നമ്പർ ഉപയോഗിച്ചുള്ള തട്ടിപ്പ്; ആലപ്പുഴയിൽ കീഴടങ്ങാൻ എത്തിയ സെസി വീണ്ടും മുങ്ങിയെന്ന് റിപ്പോർട്ട; രാമങ്കരിക്കാരി ഉടൻ കുടുങ്ങുമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കോടതിയിൽ കീഴടങ്ങാൻ എത്തിയ സെസി സേവ്യർ വീണ്ടും മുങ്ങി. ഡൽഹിയിലെ നേതാവിന്റെ സംരക്ഷണയിലാണ് സെസിയെന്നും ഉടനെ തന്നെ കീഴടങ്ങുമെന്നും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് സെസിയെ ഇന്ന് ചില അഭിഭാഷകർ കോടതിയിൽ വച്ചു കണ്ടത്. ഇതോടെ പൊലീസ് അറസ്റ്റു ചെയ്യാനും നീക്കം തുടങ്ങി.

ഇതിനിടെയാണ് സെസി മുങ്ങിയത്. സെസിക്ക് ജാമ്യം കിട്ടാൻ ഇടയില്ലെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. ആലപ്പുഴയിലെ അഭിഭാഷകർ സെസിക്കെതിരെ കടുത്ത നടപടി വേണമെന്ന അഭിപ്രായക്കാരാണ്. പൊലീസ് എഫ് ഐ ആറിൽ ജ്യുഡീഷ്യറിയെ കബളിപ്പിച്ചുവെന്ന ആരോപണവും ഉണ്ട്. അതുകൊണ്ട് തന്നെ ജാമ്യം കിട്ടില്ലെന്ന് ഉറപ്പാണ്. ഇത് മനസ്സിലാക്കിയാണ് സെസിയുടെ മുങ്ങൽ.

പ്രതിക്ക് അഭിഭാഷക ചമഞ്ഞ് ആൾമാറാട്ടം നടത്തി പൊതു ജനങ്ങളേയും നീതിന്യായ വ്യവസ്ഥയേയും വഞ്ചിക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതി മറ്റൊരു അഭിഭാഷകയുടെ സ/.... /2018 എന്ന എൻട്രോൾ നമ്പർ ഉപയോഗിച്ച് ആലപ്പുഴ ജില്ലയിലെ വിവിധ കോടതികളേയും അഭിഭാഷകരേയും പൊതുജനങ്ങളേയും ചതിച്ച് വഞ്ചിച്ചുവെന്നാണ് പൊലീസ് കേസ്. ഇത് ആതീവ ഗുരുതരമായ ആരോപണമാണ്. ഇതിനൊപ്പം അലപ്പുഴയിലെ അഭിഭാഷകരും സെസിക്കെതിരെ നിലപാട് എടുത്തിട്ടുണ്ട്.

2018 മാർച്ച് 30മുതൽ കഴിഞ്ഞ മാസം 15വരെ ആളുകളെ വഞ്ചിച്ചുവെന്നാണ് കേസ്. പതിനെട്ടാം തീയതിയാണ് പരാതി നൽകിയത്. അന്നു തന്നെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഐപിസിയിലെ 417, 419 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആലപ്പുഴ ബാർ അസോസിയേഷനാണ് പരാതിക്കാരെന്നും എഫ് ഐ ആറിൽ വ്യക്തമാണ്. അഭിഭാഷകർ ചില കടുത്ത തീരുമാനങ്ങളും എടുത്തിട്ടുണ്ട്.

സെസിക്കെതിരെ കോടതിയിൽ ആരും ഹാജരാകരുതെന്നതാണ് ഇത്. ബാർ അസോസിയേഷന്റെ പരാതിയായതു കൊണ്ട് ഈ നിർദ്ദേശം എല്ലാ അഭിഭാഷകരും അനുസരിക്കും. ഇതും സെസിക്ക് ജാമ്യം കിട്ടാൻ തടസ്സമാണ്. ഈ സാഹചര്യത്തിലാണ് മുങ്ങൽ. എൽഎൽബി ജയിക്കാതെ വ്യാജ വിവരങ്ങൾ നൽകി അഭിഭാഷകവൃത്തി നടത്തിയ യുവതിയെ കണ്ടെത്താൻ മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നുണ്ട് പൊലീസ്.

ബാർ അസോസിയേഷന്റെ പരാതി വിവരം പുറത്തായതോടെ ഒളിവിലായ കുട്ടനാട് രാമങ്കരി നീണ്ടിശേരിയിൽ സെസി സേവ്യറിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. സെസി മാർച്ചിൽ നാടുവിട്ടെന്നാണു പൊലീസ് കരുതിയിരുന്നത്. എന്നാൽ, അതിനുശേഷം നടന്ന ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിലാണ് ലൈബ്രേറിയനായി ജയിച്ചതെന്നും ഒരാഴ്ച മുൻപുവരെ ഇവർ ആലപ്പുഴയിലുണ്ടായിരുന്നുവെന്നും അഭിഭാഷകർ പറഞ്ഞു.

ഇതിനിടെയാണ് ഇന്ന് ആലപ്പുഴയിൽ സെസി എത്തിയതായുള്ള സൂചനകൾ പുറത്തു വരുന്നത്. ആൾമാറാട്ടം, വഞ്ചന കുറ്റങ്ങൾ ചുമത്തിയാണ് സെസിക്കെതിരെ കേസെടുത്തിട്ടുള്ളത്. സെസി അംഗത്വം നേടാൻ നൽകിയ രേഖകൾ ബാർ അസോസിയേഷനിൽ നിന്നു നഷ്ടപ്പെട്ടതായി ഭാരവാഹികൾ നൽകിയ പരാതിയിൽ പറയുന്നു. ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഈ രേഖകൾ യുവതി തന്നെ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്തുവെന്നാണു സംശയിക്കുന്നത്.

സെസിയോട് 24 മണിക്കൂറിനുള്ളിൽ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്ന്, അസോസിയേഷനിൽ നിന്നു പുറത്താക്കി. പിന്നീടാണ് അസോസിയേഷൻ പൊലീസിൽ പരാതി നൽകിയത്. തിരുവനന്തപുരം ലോ അക്കാദമിയിൽ എൽഎൽബിക്കു ചേർന്നെങ്കിലും പൂർത്തിയാക്കിയില്ലെന്നും അതിനാൽ സാക്ഷ്യപത്രം ഹാജരാക്കാൻ കഴിയില്ലെന്നുമാണ് സഹ അഭിഭാഷകർ പറയുന്നത്. ബാർ അസോസിയേഷനിൽ 2018 മാർച്ച് മുതൽ പ്രവർത്തിച്ച സെസിക്കു 2019 മാർച്ചിലാണ് അംഗത്വം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP