Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202129Thursday

ഫോൺ സിച്ച് ഓൺ ആകുന്നതും കാത്ത് പൊലീസ്; ഡൽഹിയിലെ നേതാവിന്റെ സംരക്ഷണയിലുള്ള 'അഭിഭാഷക' കീഴടങ്ങുമെന്നും പ്രതീക്ഷ; തിരുവനന്തപുരത്ത് പഠനത്തിന് എത്തിയ രാമങ്കരിക്കാരിയെ ഉഴപ്പിയാക്കിയത് സൗഹൃദം നൽകിയ സൗന്ദര്യം; സെസി സേവ്യർ ഒളിവിൽ തന്നെ

ഫോൺ സിച്ച് ഓൺ ആകുന്നതും കാത്ത് പൊലീസ്; ഡൽഹിയിലെ നേതാവിന്റെ സംരക്ഷണയിലുള്ള 'അഭിഭാഷക' കീഴടങ്ങുമെന്നും പ്രതീക്ഷ; തിരുവനന്തപുരത്ത് പഠനത്തിന് എത്തിയ രാമങ്കരിക്കാരിയെ ഉഴപ്പിയാക്കിയത് സൗഹൃദം നൽകിയ സൗന്ദര്യം; സെസി സേവ്യർ ഒളിവിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കുട്ടനാട്ടിലെ രാമങ്കരിക്കടുത്താണ് സെസി സേവ്യറെന്ന യുവ 'അഭിഭാഷക'യുടെ വീട്. ഈ വീട്ടിൽ ഇവരിപ്പോൾ ഉല്ല. യോഗ്യതാ വിവാദം ഉണ്ടായ ആദ്യത്തെ ദിവസം സെസിയുടെ ഫോൺ പ്രവർത്തനക്ഷമമായിരുന്നു. പിന്നീട് സ്വിച്ച് ഓഫായി. ഡൽഹിയിലായിരുന്നു റേഞ്ച്. അതിനിടെ സെസിയ്‌ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇനിയും പുറപ്പെടുവിച്ചിട്ടില്ല. ഡൽഹിയിലെ നേതാവിന്റെ സംരക്ഷണയിലുള്ള സെസി ഉടൻ കീഴടങ്ങുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

നിരവധി നിയമ പ്രശ്‌നങ്ങൾ ഉള്ള കേസായതിനാൽ അന്വേഷണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശയക്കുഴപ്പം പൊലീസിനുണ്ട്. നിയമോപദേശം തേടി കോടതിയുടെ അനുമതിയോടെ അന്വേഷണം നടത്താനാണ് നീക്കം. സെസി തട്ടിപ്പ് നടത്തിയതിനേക്കുറിച്ച് മാർച്ച് മാസത്തിൽ തന്നെ അഭിഭാഷകർക്ക് സൂചന ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ആൾമാറാട്ടം വാർത്തയായതോടെ സെസി ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഇതോടെ ടവർ ലൊക്കേഷൻ തിരഞ്ഞുള്ള അന്വേഷണം അസാധ്യമായെന്നാണ് പൊലീസ് പറയുന്നത്.

സെസി അഭിഭാഷകവൃത്തി തുടങ്ങാനായി ബാർ അസോസിയേഷനിൽ നൽകിയ എന്റോൾമെന്റ് നമ്പർ മറ്റാരുടേതോ അല്ലെന്നും സൂചനയുണ്ട്. ഇവർ നൽകിയ നമ്പറിൽ ആരും എന്റോൾമെന്റ് നടത്തിയിട്ടില്ലെന്ന് ബാർ അസോസിയേഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. വിവരങ്ങൾ പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പാക്കേണ്ടത് ബാർ അസോസിയേഷനാണെന്നും കോടതിക്കോ ബാർ കൗൺസിലിനോ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും നിയമവിദഗ്ദ്ധർ പറയുന്നു. ഇതെല്ലാം പൊലീസിനെ കുഴക്കുന്നുണ്ട്. ബാർ കൗൺസിലിൽ ഇവരെ കുറിച്ചുള്ള രേഖകൾ ഒന്നുമില്ല.

ഒരാൾ എന്റോൾ ചെയ്താൽ ആ വിവരം മാത്രമാണ് കൗൺസിലിൽ ഉണ്ടാകുക. രേഖകൾ നൽകുന്നത് അസോസിയേഷനിലാണ്. നിയമ പരീക്ഷ ജയിച്ചാൽ പ്രാക്ടീസ് ചെയ്യാനായി ബാർ കൗൺസിലിൽ അപേക്ഷ നൽകണമെങ്കിലും രേഖകൾ പരിശോധിക്കുന്നത് അതത് ബാർ അസോസിയേഷനുകളാണ്. ഏതെങ്കിലും രേഖകൾ കിട്ടാനുണ്ടെങ്കിൽ അത് ആവശ്യപ്പെടേണ്ടതും അസോസിയേഷനാണ്. പ്രൊവിഷനൽ സർട്ടിഫിക്കറ്റുകളാണ് നൽകുന്നതെങ്കിൽ അവ പരിശോധിച്ച് അംഗത്വം നൽകാറുണ്ട്.

സംശയമുണ്ടെങ്കിൽ ഒറിജിനൽ ആവശ്യപ്പെടും. സെസി ആൾമാറാട്ടം നടത്തിയെന്ന് പറയാനാവില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മറ്റൊരാളുടെ എന്റോൾമെന്റ് നമ്പറോ സർട്ടിഫിക്കറ്റോ ഉപയോഗിച്ചാലേ ആൾമാറാട്ടമാകൂ. ഇവിടെ ഇല്ലാത്ത നമ്പർ ഉപയോഗിച്ചാണ് സെസി തട്ടിപ്പ് നടത്തിയത്. അതുകൊണ്ട് ചതിയും വ്യാജ രേഖ നൽകലുമാണ് സംഭവിച്ചത്. എന്നാൽ സെസി നൽകിയ രേഖകൾ ഒന്നും ബാർ അസോസിയേഷനിലും ഇല്ല. അതുകൊണ്ട് തന്നെ പൊലീസും എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്,

സെസിയെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ ഏത് വകുപ്പുകൾ ചുമത്തണമെന്ന് പോലും മനസ്സിലാകൂ. സാധാരണ കുടുംബത്തിലെ അംഗമാണ് സെസി. നിയമം പഠിക്കണമെന്ന മോഹവുമായി ചെന്നുകയറിയത് തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിൽ. കാണാൻ സുന്ദരിയായതിനാൽ സൗഹൃദങ്ങൾ പെരുകി. ക്ലാസുകൾ ഉഴപ്പി. മതിയായ ഹാജർ ഇല്ലാത്തതിനാൽ പരീക്ഷയെഴുതാനുമായില്ല. ഇങ്ങനെ പാതിവഴിയിലായ പഠനം ഉപേക്ഷിച്ച് ബെംഗളൂരുവിലേക്ക് പോയെന്നും അവിടെ കോഴ്‌സ് പൂർത്തിയാക്കിയെന്നുമാണ് സെസി പറഞ്ഞിരുന്നത്.

ചങ്ങനാശേരിയിലാണ് സെസി ആദ്യം പ്രാക്ടീസ് തുടങ്ങിയത്. അവിടെ വച്ച് യുവ അഭിഭാഷകനുമായി അടുത്ത സൗഹൃദത്തിലായി. ഈ സൗഹൃദം ശക്തമായി തുടരുന്നതിനിടെ ഒരു ഘട്ടത്തിൽ അഭിഭാഷക പഠനം പൂർത്തിയാക്കിയിട്ടില്ലെന്ന വിവരവും പങ്കുവച്ചിരുന്നു. ഇടയ്ക്ക് ഇരുവരും തമ്മിലുള്ള സൗഹൃദം മുറിഞ്ഞു. സെസി ആലപ്പുഴയിലേക്ക് പ്രാക്ടീസ് മാറ്റി. ഒരു പ്രമുഖ അഭിഭാഷകന്റെ ഓഫിസിൽ പ്രവർത്തനം തുടങ്ങി.

ചങ്ങനാശേരിയിലെ യുവ അഭിഭാഷകന്റെ സുഹൃത്തുക്കൾ ആലപ്പുഴയിലും ഉണ്ടായിരുന്നു. ഇവരിൽ പലരും സെസിയുടെയും കൂട്ടുകാരായിരുന്നു. ചിലരോട് തന്നെക്കുറിച്ച് എന്തെങ്കിലും ചങ്ങനാശേരിയിലെ പഴയ അഭിഭാഷക സുഹൃത്ത് പറഞ്ഞിരുന്നോ എന്ന് പലപ്പോഴും ചോദിച്ചതോടെ ഒന്നു രണ്ടുപേർക്ക് സംശയമുണർന്നു. ഇവർ ചങ്ങനാശേരിയിലെ യുവ അഭിഭാഷകനെ ബന്ധപ്പെട്ടെങ്കിലും ആദ്യമൊന്നും ഇയാൾ ഒന്നും വ്യക്തമാക്കിയില്ല. പിന്നീട് സുഹൃത്തുക്കളോട് സത്യം തുറന്നുപറഞ്ഞു. ഇതോടെയാണ് ആലപ്പുഴയിൽ എല്ലാം പരസ്യമായത്.

ആലപ്പുഴ ബാർ അസോസിയേഷൻ പ്രവർത്തനങ്ങളിലും കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനാ പ്രവർത്തനത്തിലും സെസി മുന്നിൽ നിന്നു. ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐയും തമ്മിൽ ചെറിയ ഭിന്നതയുണ്ടായിരുന്നു. ഇതിനിടെ സെസിക്ക് തെരഞ്ഞെടുപ്പിൽ ജയിക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ വോട്ടു നേടിയായിരുന്നു വിജയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP