Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയുർവേദ ചികിത്സയ്ക്ക് എത്തുന്നവരിൽ നിന്നും ആയുർവേദ എണ്ണയ്ക്ക് മാത്രം ഈടാക്കുന്നത് 5000-6000 രൂപ; തിരുമ്മാൻ ഉപയോഗിക്കുന്നത് രണ്ടു ലിറ്ററിന് 200 രൂപയുള്ള തിൻ ഓയിലും; ശമ്പളം നൽകില്ല; ചോദിച്ചാൽ തെറിവിളിയും ഭീഷണിയും; മുംബൈയിലെ ആയുർവേദ മസാജ് സെന്ററായ കേരളീയ ആയുർവേദ ഔഷധാലയത്തിനു എതിരെ ഉയരുന്നത് ഗുരുതരമായ പരാതികൾ; ശമ്പളമായി നൽകിയ ചെക്ക് മടങ്ങിയതിന്റെ പേരിൽ ഔഷധശാലയ്ക്ക് എതിരെ പാലാ പൊലീസ് സ്റ്റേഷനിൽ ആയുർവേദ തെറാപ്പിസ്റ്റുകളുടെ പരാതിയും

ആയുർവേദ ചികിത്സയ്ക്ക് എത്തുന്നവരിൽ നിന്നും ആയുർവേദ എണ്ണയ്ക്ക് മാത്രം ഈടാക്കുന്നത് 5000-6000 രൂപ; തിരുമ്മാൻ ഉപയോഗിക്കുന്നത്  രണ്ടു ലിറ്ററിന് 200 രൂപയുള്ള തിൻ ഓയിലും; ശമ്പളം നൽകില്ല; ചോദിച്ചാൽ തെറിവിളിയും ഭീഷണിയും; മുംബൈയിലെ ആയുർവേദ മസാജ് സെന്ററായ കേരളീയ ആയുർവേദ ഔഷധാലയത്തിനു എതിരെ ഉയരുന്നത് ഗുരുതരമായ പരാതികൾ; ശമ്പളമായി നൽകിയ ചെക്ക് മടങ്ങിയതിന്റെ പേരിൽ ഔഷധശാലയ്ക്ക് എതിരെ പാലാ പൊലീസ് സ്റ്റേഷനിൽ ആയുർവേദ തെറാപ്പിസ്റ്റുകളുടെ പരാതിയും

എം മനോജ് കുമാർ

പാല: ആയുർവേദ തെറാപ്പിസ്റ്റുകൾക്ക് ജോലി സ്ഥലത്ത് മാനസിക പീഡനവും ശമ്പളമില്ലായ്മയും നേരിടേണ്ടി വരുന്നതായി പരാതി. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യേണ്ടി വരികയും അതേ സമയം പറഞ്ഞ ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്യുന്നു എന്നാണ് പരാതി ഉയരുന്നത്. മുംബൈയിൽ വർളിയിലുള്ള കേരളീയ ആയുർവേദ ഔഷധാലയത്തിനെതിരെയാണ് പാലാ പൊലീസ് സ്റ്റേഷനിൽ പരാതി വന്നത്. കേരളീയ ആയുർവേദ ഔഷധാലയത്തിൽ ജോലിക്ക് നിന്നപ്പോൾ ശമ്പളം നൽകാതിരിക്കുകയും നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങുകയും ചെയ്തു എന്നാണ് പാലാ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. അഭിലാഷിനും ഒപ്പമുള്ള പെൺ സുഹൃത്തിനും ശമ്പളം ലഭിച്ചില്ല. ശമ്പളം ലഭിക്കാത്തതിനാൽ അവിടുത്തെ ജോലി ഒഴിവാക്കി തിരികെ പോന്നു. ശമ്പളത്തിന് വിളിച്ചപ്പോൾ തെറിവിളിയും ഭീഷണിയുമാണ് ലഭിച്ചത് ഇവർ നൽകിയ 18000 രൂപയുടെ ചെക്ക് മടങ്ങുകയും ചെയ്തു. പാലാ പൊലീസിൽ നൽകിയ പരാതിയിൽ അഭിലാഷ് പറയുന്നു.

ആയുർവേദ രംഗത്തുള്ളവരെ ആശുപത്രികളും ഔഷധശാലകളും വിളിക്കുമ്പോൾ ദമ്പതിമാരായവരെയാണ് വിളിക്കുക. അല്ലെങ്കിൽ ഒരുമിച്ച് ആൺകുട്ടി-പെൺകുട്ടി എന്ന രീതിയിൽ എടുക്കും. പരസ്യത്തിൽ ഈ രീതിയിൽ ആവശ്യപ്പെടുമ്പോൾ പരസ്പരം അറിയുന്ന ഉദ്യോഗാർത്ഥികൾ കപ്പിൾ എന്ന രീതിയിൽ അപേക്ഷിക്കുകയും ജോലിക്ക് ചേരുകയും ചെയ്യാറുണ്ട്. മുംബയിൽ വർളിയിലുള്ള കേരളീയ ആയുർവേദ ഔഷധാലയത്തിലും ഈ രീതിയിലാണ് അഭിലാഷും പെൺസുഹൃത്തും ജോലിക്ക് കയറിയത്. പക്ഷെ ആയുർവേദ രീതികൾ ഒന്നുമല്ല കേരളീയ ആയുർവേദ ഔഷധാലയം പിന്തുടരുന്നത്-അഭിലാഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

വിലകുറഞ്ഞ, എന്നാൽ ആയുർവേദത്തിൽ ഉപയോഗിക്കാത്ത എണ്ണയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതിൽ ആദ്യമേ തന്നെ ഞങ്ങൾ പ്രതിഷേധിച്ചിരുന്നു. ഇതൊക്കെ കേരളീയ ആയുർവേദ ഔഷധാലയം നടത്തുന്നവർക്ക് രുചിച്ചിരുന്നില്ല. ശമ്പളം നൽകാത്തതിനെ തുടർന്ന് ആയുർവേദ ഔഷധാലയത്തിന്റെ ഉടമയായ അമരദാസനെ ബന്ധപ്പെട്ടപ്പോൾ തെറിവിളിയും ഭീഷണിയുമാണ് ലഭിച്ചത്. തുടർന്ന് തങ്ങളെ ഈ ഔഷധാലയത്തിലേക്ക് ജോലിക്ക് ക്ഷണിച്ച ജിതേഷ് കോട്ടക്കലിനെ വിളിച്ചപ്പോൾ സമാനമായ അനുഭവമാണ് ലഭിച്ചത്. പാലാ എസ്‌ഐ വിളിച്ച് പറഞ്ഞപ്പോൾ ശമ്പളം എന്റെ അക്കൗണ്ടിൽ ഇടാം എന്ന് പറഞ്ഞു. ഒഡിഷയിൽ ആണ് ആധാർ ഐഡി എന്നതിനാൽ എനിക്ക് കേരളത്തിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിഞ്ഞിട്ടില്ല. അതിനു പകരം എന്റെ പെൺ സുഹൃത്തിന്റെ അക്കൗണ്ട് നമ്പറാണ് നൽകിയത്. പക്ഷെ അക്കൗണ്ടിൽ പണം വന്നില്ല. ഒരു കാരണവശാലും പണം നൽകില്ല എന്നാണ് ഔഷധാലയം ഉടമയായ അമരദാസൻ പറയുന്നത്-അഭിലാഷ് പറയുന്നു.

ആയുർവേദ ചികിത്സയ്ക്ക് നല്ല കാശ് ഈടാക്കും. ആയുർവേദ ഓയിൽ വാങ്ങാനാണ് എന്ന് പറഞ്ഞു 5000-6000 രൂപ ആദ്യമേ വാങ്ങും. എന്നിട്ടു 200 രൂപ എന്റെ കയ്യിൽ തന്നിട്ട് തിൻ ഓയിൽ വാങ്ങിക്കാൻ പറയും. ആയുർവേദ ഓയിൽ എന്ന് പറഞ്ഞിട്ട് തിൻ ഓയിൽ വാങ്ങി ആളുകളുടെ ശരീരത്തിൽ പുരട്ടും. വിളക്കെണ്ണയോ തവിട് എണ്ണയോ മറ്റോ ആണത്. എന്താണ് എന്ന് എനിക്കും അറിയില്ല. രണ്ടു ലിറ്ററിന് 200 രൂപയെ അതിനു വിലയുള്ളൂ. ഇതാണ് കേരളീയ ആയുർവേദ ഔഷധാലയത്തിൽ നടക്കുന്നത്. ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് ഞങ്ങൾ ജോലി വിട്ടത്. ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് അവിടെ ജോലി നൽകിയ ജിതേഷ് കോട്ടക്കലിനെ വിളിച്ചപ്പോൾ തെറിവിളിയും വെല്ലുവിളിയുമാണ് നടത്തുന്നത്. വാങ്ങിക്കൊടുക്കാൻ കഴിയുമെങ്കിൽ വാങ്ങി നൽകൂ എന്നാണ് ജിതേഷ് പറയുന്നത്. മുൻപ് ജോലിക്ക് കയറിയ പല ആയുർവേദ തെറാപ്പിസ്റ്റുകൾക്കും അവർ ശമ്പളം നല്കിയിട്ടില്ല എന്നും അറിയാൻ കഴിഞ്ഞു. ശമ്പളം നൽകാത്ത പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയാൽ കൂടുതൽ നഷ്ടങ്ങൾ ഉണ്ടാക്കി എന്ന് പറഞ്ഞു കണക്കു പറയും. അപ്പോൾ പണം അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥയാകും-അഭിലാഷ് പറയുന്നു.

അഭിലാഷിന്റെ പരാതിയിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട് എന്നാണ് പാലാ പൊലീസ് മറുനാടനോട് പറഞ്ഞത്. ആയുർവേദ തെറാപ്പിസ്റ്റുകൾക്ക് ജോലി ലഭിക്കുന്നുണ്ടെങ്കിലും കൃത്യമായ ശമ്പളമില്ല എന്നാണ് ആയുർവേദ തെറാപ്പിസ്റ്റുകൾ മറുനാടനോട് പറഞ്ഞത്. തുച്ഛമായ ശമ്പളം, അത് തന്നെ കൃത്യമായി ലഭിക്കാറുമില്ല. കേരളീയ ആയുർവേദ ഔഷധാലയത്തിനെതിരെയാണ് നിലവിൽ പരാതി നല്കിയിരിക്കുന്നതെങ്കിലും ആയുർവേദ തെറാപ്പിസ്റ്റുകളുടെ കാര്യം പ്രശ്‌നസങ്കീർണമാണ് എന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അതുകൊണ്ട് തന്നെയാണ് മുംബ വർളിയിലെ കേരളീയ ആയുർവേദ ഔഷധാലയത്തിലെ പരാതി ഉയർത്തിക്കാട്ടി പ്രശ്‌നം കേരളത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആയുർവേദ തെറാപ്പിസ്റ്റുകൾ ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP