Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ എസ് ആർ ടി സി കണ്ടക്ടറെ പരിചയപ്പെട്ടത് ഫെയ്സ് ബുക്കിലൂടെ; ദുബായിലെ ബ്യൂട്ടീഷ്യന് കരുത്ത് പൊലീസ് ഉന്നതനുമായുള്ള അടുത്ത ബന്ധം; നാൽപ്പത്തിരണ്ടുകാരിക്ക് ചിപ്പിയെന്നും വിളിപ്പേര്; പത്ത് തവണ ദുബായിൽ നിന്ന് കേരളത്തിലെത്തിയപ്പോൾ കടത്തിയത് കിലോ കണക്കിന് സ്വർണ്ണമെന്ന് സംശയം; എല്ലാത്തിനും തുണ വിമാനത്താവള ജീവനക്കാരും; തിരുവനന്തപുരത്ത് വലയിലായത് സ്വർണ്ണക്കടത്തിലെ കിരീടം വയ്ക്കാത്ത രാജകുമാരി; സെറീനയുടെ അധോലോക ബന്ധം കണ്ടെത്താൻ അന്വേഷണം

കെ എസ് ആർ ടി സി കണ്ടക്ടറെ പരിചയപ്പെട്ടത് ഫെയ്സ് ബുക്കിലൂടെ; ദുബായിലെ ബ്യൂട്ടീഷ്യന് കരുത്ത് പൊലീസ് ഉന്നതനുമായുള്ള അടുത്ത ബന്ധം; നാൽപ്പത്തിരണ്ടുകാരിക്ക് ചിപ്പിയെന്നും വിളിപ്പേര്; പത്ത് തവണ ദുബായിൽ നിന്ന് കേരളത്തിലെത്തിയപ്പോൾ കടത്തിയത് കിലോ കണക്കിന് സ്വർണ്ണമെന്ന് സംശയം; എല്ലാത്തിനും തുണ വിമാനത്താവള ജീവനക്കാരും; തിരുവനന്തപുരത്ത് വലയിലായത് സ്വർണ്ണക്കടത്തിലെ കിരീടം വയ്ക്കാത്ത രാജകുമാരി; സെറീനയുടെ അധോലോക ബന്ധം കണ്ടെത്താൻ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രീയ-ഉദ്യോഗസ്ഥ മേഖലയിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ള സ്വർണക്കള്ളക്കടത്ത് മേഖലയിലെ കിരീടം വയ്ക്കാത്ത രാജകുമാരിയാണ് സെറീന. ചിപ്പിയെന്ന് വിളിപ്പേരുള്ള ഇവർക്ക് ദുബായിൽ ബ്യൂട്ടി പാർലറും ഉണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ 25 കിലോഗ്രാം സ്വർണം പിടിച്ചെടുത്ത സംഭവത്തിലാണ് സെറീനയുടെ വിശദാംശങ്ങൾ പുറത്തായത്. സെറീന മുമ്പ് പത്തു തവണയാണ് ദുബായിൽനിന്നു കേരളത്തിലെത്തിയത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങൾ വഴിയാണ് വന്നുപോയതെന്നും പാസ്പോർട്ട് രേഖകളിൽനിന്നു വ്യക്തമാണ്. ദുബായിൽനിന്നുള്ള സ്വർണക്കടത്തിന്റെ പ്രധാന കേന്ദ്രമായി തിരുവനന്തപുരം വിമാനത്താവളം മാറിയിരിക്കുകയാണ്. എയർ ഇന്ത്യ ജീവനക്കാർ അടക്കമുള്ളവരുടെ പങ്കും വെളിച്ചത്തുവരുന്നുണ്ട്.

സ്വർണക്കടത്തിന് പിടിയിലായ തിരുമല സ്വദേശി സുനിലും കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും നേരത്തെ സ്വർണം കടത്തിയിട്ടുണ്ടെന്നും ഡിആർഐ കണ്ടെത്തിയിട്ടുണ്ട്. മസ്‌കറ്റിൽ നിന്ന് 25 ബിസ്‌കറ്റുകളായി ബാഗിലൊളിപ്പിച്ചാണു സ്വർണം കടത്തിയത്. ഇവരെ ചോദ്യം ചെയ്തതോടെ അഭിഭാഷകന്റെ നേതൃത്വത്തിലുള്ള വൻ സംഘമാണ് സ്വർണക്കടത്തിനു പിന്നിലെന്ന സൂചനയാണു ലഭിച്ചത്. 2 മാസം മുൻപാണു ലക്ഷങ്ങളുടെ പ്രതിഫലം വാഗ്ദാനം ചെയ്ത് അഭിഭാഷകൻ സമീപിച്ചതെന്നും മൊഴിയിൽ പറയുന്നു. കാരിയർമാരെ പിടിച്ചതോടെ അപകടം മണത്ത അഭിഭാഷകൻ മുങ്ങി. ഇയാൾക്കു വേണ്ടി വഞ്ചിയൂർ കോടതി പരിസരത്തടക്കം തിരച്ചിൽ നടത്തി.

അഭിഭാഷകന്റെ സഹപ്രവർത്തകനും നിരീക്ഷണത്തിലുണ്ട്. കെഎസ്ആർടിസി കണ്ടക്ടറായിരുന്ന സുനിൽ ഇതിനു മുൻപ് ഒരുതവണ സ്വർണം കടത്തിയതായി സ്ഥിരീകരിച്ചു. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെറീന 2 വർഷത്തിനിടെ 10 തവണ കേരളത്തിലെത്തിയിട്ടുണ്ട്. ഇതു സ്വർണക്കടത്തിനു വേണ്ടിയായിരുന്നോയെന്നും ഡിആർഐ അന്വേഷിക്കുന്നുണ്ട്. സുനിലിനെയും സെറീനയെയും ഇന്നലെ കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ ഹാജരാക്കി. ഇവർക്കെതിരെ വിദേശനാണ്യ വിനിമയ സംരക്ഷണവും കള്ളക്കടത്തും നിയമം (കൊഫെപോസ) ചുമത്തും. ഇരുവരുടെയും വീടുകളിലും പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു.

പൊലീസിലെ ഒരു ഉന്നതനുമായുള്ള അടുപ്പമാണ് സെറീനയ്ക്കു ഗുണംചെയ്യുന്നത്. 25 കിലോ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു കടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത് സെറീനയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിലെ കണ്ടക്ടർ സുനിൽ കുമാറിനെ ഫേസ്‌ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. തലസ്ഥാനത്തെത്തിക്കുന്ന തങ്കക്കട്ടികൾ കൊച്ചിയിലെ പ്രശസ്തമായ ജൂവലറിയിലേക്കു െകെമാറ്റം ചെയ്തതായി വിവരമുണ്ട്. തിരുമല സ്വദേശി സുനിൽ കുമാർ, ഒപ്പമുണ്ടായിരുന്ന സെറീന എന്നിവരുടെ പക്കൽനിന്നാണു റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥർ വിദേശത്തുനിന്നു കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച 25 കിലോഗ്രാം സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയിൽ പിടിച്ചെടുത്തത്. സ്വർണ ബിസ്‌കറ്റുകളായിരുന്നു. ഇതിന് എട്ടു കോടി രൂപ വിലമതിക്കും. മാനിൽനിന്നുള്ള വിമാനത്തിലാണ് തിരുവനന്തപുരത്തെത്തിയത്. ദുബായിൽ ബ്യൂട്ടി പാർലർ നടത്തിപ്പുകാരിയാണു സെറീന.

സ്വർണം കടത്താനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിലെ ഒരു ജീവനക്കാരൻ കഴിഞ്ഞയാഴ്ച പിടിയിലായിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ നൂറു കിലോയോളം സ്വർണം ജീവനക്കാർ കടത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. വിദേശത്തുനിന്നു കടത്തിക്കൊണ്ടുവരുന്ന സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് വിമാനത്താവളത്തിനു പുറത്തു കൊണ്ടുവരുന്നതു വിമാനത്താവളത്തിലെയും മറ്റും ജീവനക്കാരെ ഉപയോഗിച്ചാണ്. ഒരു കിലോ സ്വർണം പുറത്തെത്തിക്കുന്നതിന് 60,000 രൂപയാണു പ്രതിഫലം. പുലർച്ചെ ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്നു വരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ എയ്റോ ബ്രിഡ്ജിൽ എത്താറില്ല.

ദൂരെയുള്ള ടാക്സിവേയിൽ നിർത്തുന്ന വിമാനങ്ങളിൽനിന്നു യാത്രക്കാരെ വിമാനക്കമ്പനികളുടെ ബസിൽ ടെർമിനലിൽ എത്തിക്കുകയാണു പതിവ്. ഈ ബസിൽ വച്ച് സ്വർണം ജീവനക്കാർക്കു കൈമാറും. ഡ്യൂട്ടിക്കിടെ പല ആവശ്യങ്ങളും പറഞ്ഞു പുറത്തിറങ്ങുന്ന ജീവനക്കാരെ സിഐ.എസ്.എഫ്. പരിശോധിക്കില്ലെന്നത് ഉപയോഗിച്ചാണ് തട്ടിപ്പ്. സ്വർണം കൊണ്ടുവരുന്നവരുടെയും അത് ഏൽപ്പിക്കേണ്ട ജീവനക്കാരുടെയും ചിത്രങ്ങൾ വാട്ട്സ് ആപ്പിലൂടെ നൽകും. നിരീക്ഷണത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുണ്ടെങ്കിൽ എമിഗ്രേഷൻ ഹാളിൽ വച്ച് അവിടെ ഡ്യൂട്ടിയിലുള്ളവർ സ്വർണം ഏറ്റുവാങ്ങും. അവിടെയും നിരീക്ഷണമുണ്ടെങ്കിൽ തൽക്കാലം ടോയ്ലറ്റിലെ വേസ്റ്റ് ബിന്നിലിടും.

പിന്നീട് അതെടുത്ത് ഡിപ്പാർച്ചർ ടെർമിനലിലെ സ്റ്റാഫ് ഗേറ്റിലൂടെ പുറത്തു കൊണ്ടുവന്ന് അവിടെ കാത്തുനിൽക്കുന്ന ആൾക്കു സ്വർണം െകെമാറുകയാണു പതിവ്. പ്രതിഫലമായി കിട്ടുന്ന പണം കള്ളക്കടത്തിനു കൂട്ടുനിൽക്കുന്ന ജീവനക്കാർ പങ്കിട്ടെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP