Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അറസ്റ്റിലായത് മഴവിൽ മനോരമയുടെ പരിണയം അടക്കമുള്ള സീരിയലുകളിൽ നിറഞ്ഞു നിന്ന നടി; ഗൾഫിൽ ജുവല്ലറി ജീവനക്കാരനായിരുന്ന അച്ഛൻ വെടിയേറ്റ് മരിച്ചതും ദുരൂഹം; കള്ളനോട്ടടിച്ചു കോടികൾ സമ്പാദിച്ചു എല്ലാം ഫീൽഡിൽ നിന്നുള്ളതാണെന്ന് വരുത്തി തീർക്കാൻ ആഡംബര ജീവിതം നടത്താൻ അനിയത്തിയെയും കൂട്ടുപിടിച്ചു; കുപ്രസിദ്ധ കള്ളനോട്ടടിക്കാരോടൊപ്പം ചേർന്നുള്ള തട്ടിപ്പു പൊളിഞ്ഞത് ഇടുക്കിയിൽ പിടിയിലായവർ നൽകിയ മൊഴി

അറസ്റ്റിലായത് മഴവിൽ മനോരമയുടെ പരിണയം അടക്കമുള്ള സീരിയലുകളിൽ നിറഞ്ഞു നിന്ന നടി; ഗൾഫിൽ ജുവല്ലറി ജീവനക്കാരനായിരുന്ന അച്ഛൻ വെടിയേറ്റ് മരിച്ചതും ദുരൂഹം; കള്ളനോട്ടടിച്ചു കോടികൾ സമ്പാദിച്ചു എല്ലാം ഫീൽഡിൽ നിന്നുള്ളതാണെന്ന് വരുത്തി തീർക്കാൻ ആഡംബര ജീവിതം നടത്താൻ അനിയത്തിയെയും കൂട്ടുപിടിച്ചു; കുപ്രസിദ്ധ കള്ളനോട്ടടിക്കാരോടൊപ്പം ചേർന്നുള്ള തട്ടിപ്പു പൊളിഞ്ഞത് ഇടുക്കിയിൽ പിടിയിലായവർ നൽകിയ മൊഴി

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: സംസ്ഥാനത്ത് കള്ളനോട്ടടി സംഘങ്ങൾ കൊഴുക്കുന്നത് ഇടുക്കി കേന്ദ്രീകരിച്ചാണെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കള്ളനോട്ടു കേസിൽ മലയാളം സീരിയൽ രംഗത്തെ പ്രമുഖ നടിയും അറസ്റ്റിലായത്. മഴവിൽ മനോരമ ചാനലിലെ പരിണയം എന്ന സീരിയലിൽ അഭിനയിച്ചു പ്രശസ്തയായ നടി സൂര്യ ശശികുമാറാണ് കള്ളനോട്ടടികേസിൽ പിടിയാലത്. സീരിയലിന്റെ മറവിൽ കള്ളനോട്ടടി തൊഴിലാക്കി കോടികൾ സൂര്യയും മാതാവും സഹോദരിയും സമ്പാദിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. സൂര്യയ്‌ക്കൊപ്പം സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ഇടുക്കി അണക്കരയിൽ നിന്ന് കള്ളനോട്ടുകള് പിടിച്ചെടുത്ത സംഭവത്തിലാണ് അറസ്റ്റ്. ഇതേതുടർന്ന് കൊല്ലത്ത് നടത്തിയ പരിശോധനയില് കൊല്ലം മനയില് കുളങ്ങര വനിതാ ഐടി.ഐ ക്ക് സമീപം രമാദേവിയുടെ വീട്ടില് നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ടടിക്കുന്ന മെഷിനും പിടിച്ചെടുത്തു. 500-ന്റെയും 200-ന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. നോട്ടുകള് അച്ചടിക്കാന് ഉപയോഗിച്ച കമ്പ്യൂട്ടര്, പ്രിന്റര് എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

വട്ടവടയില് കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയില് 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകള് പിടിച്ചെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില് നിന്നാണ് കൊല്ലത്താണ് കള്ളനോട്ടുകള് അച്ചടിക്കുന്നെന്ന വിവരം പൊലീസിനു ലഭിക്കുന്നത്. ഇതിനെ തുടർന്നാണ് ഇടുക്കിയിൽ നിന്നുള്ള അന്വേഷണ സംഘം കൊല്ലത്തെ വീട്ടിൽ പരിശോധന നടത്തിയത്. പുലർച്ചെ മൂന്നു മണിയോടെ ആരംഭിച്ച പരിശോധന രാവിലെ പത്തുമണിയോടെയാണ് അവസാനിച്ചത്. കൊല്ലത്തെ ആഡംബര വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കള്ളനോട്ടടി കേന്ദ്രം പ്രവര്ത്തിച്ചിരുന്നത്. നടിയുടെ അമ്മയെ ഇവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

നടിയുടെ വീടു കേന്ദ്രീകരിച്ചാണ് കള്ളനോട്ടടി നടന്നതെന്നത് പൊലീസിനെ ഞെട്ടിച്ചു. സെലബ്രിറ്റിയെന്ന സ്റ്റാറ്റസ് ഉപയോഗിച്ചായിരുന്നു ഇവർ ധൈര്യസമേതം കള്ളനോട്ടടി തുടർന്നത്. വീടു കേന്ദ്രീകരിച്ച് കഴിഞ്ഞ ആറുമാസമായി കള്ളനോട്ടടി നടക്കുന്നുണ്ടന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേര് കസ്റ്റഡിയിലുണ്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.

വട്ടവടയിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിൽ 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തിരുന്നു. നടിമാർക്ക് പുറമേ പുറ്റടി അച്ചക്കാനം കടിയൻകുന്നേൽ രവീന്ദ്രൻ, വിരമിച്ച സൈനികൻ കൃഷ്ണകുമാർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഇയാളാണ് സംഭവത്തിന്റെ സആസൂത്രകൻ ന്നാണ് അറിയുന്നത്. രവീന്ദ്രൻ മുൻപും നിരവധി കള്ളനോട്ട് കേസുകളിൽ പ്രതിയാണ്. 2016 ഓഗസ്റ്റിൽ കള്ളനോട്ടുമായി പിടികൂടിയ രവീന്ദ്രനെ പിന്തുടർന്ന് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വൻ കള്ളനോട്ട് മാഫിയയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്ത് വർഷം മുൻപ് കള്ളനോട്ട് കേസിൽ ജാമ്യമെടുത്ത് മുങ്ങിയ രവീന്ദ്രനെ പിന്തുടർന്ന് അറസ്റ്റ് ചെയ്തപ്പോഴാണ് അന്ന് പൊലീസിന് കൂടുതൽ തെളിവ് ലഭിച്ചത്. ബെംഗളൂരുവിലെത്തിയ കട്ടപ്പന എസ്‌ഐ. മഹേഷും സംഘവും നോട്ടടിക്കാൻ ഉപയോഗിക്കുന്ന കംപ്യൂട്ടറും പ്രിന്ററും അടക്കമുള്ള ഉപകരണങ്ങളും കണ്ടെടുത്തിരുന്നു. ഒൻപത് കോടി രൂപയുടെ നോട്ട് അച്ചടിക്കാൻ പദ്ധതിയിട്ട് നോട്ട് അച്ചടിക്കുന്നതിനിടെയാണ് അന്ന് പൊലീസ് പദ്ധതി പൊളിച്ചത്.

തുടർന്ന് യു.എ.പി.എ.ചുമത്തിയ രവീന്ദ്രൻ നവംബറിലാണ് ജയിലിൽനിന്നിറങ്ങിയത്. മറ്റൊരു പ്രതിയായ കൃഷ്ണകുമാർ 2017 ജൂൺ ആറിന് ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ 37.9 ലക്ഷം രൂപയുമായി പിടിയിലായിരുന്നു. 14 വർഷം ബി.എസ്.എഫ്. ജവാനായി സേവനമനുഷ്ഠിച്ചശേഷം 2012-ലാണ് കൃഷ്ണകുമാർ സൈന്യത്തിൽനിന്ന് വിരമിച്ചത്. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാവുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

മനയിൽകുളങ്ങരയിലെ വീട്ടിൽ ചൊവ്വാഴ്ച പുലർച്ചെ പൊലീസ് പരിശോധന നടത്തിയത്. കള്ളനോട്ട് അച്ചടിക്കുന്ന പ്രിന്ററുകൾ, സ്‌കാനർ, വിദേശ നിർമ്മിത പേപ്പർ എന്നിവയാണ് കണ്ടെടുത്തത്. വീട്ടിൽനിന്ന് കള്ളനോട്ട് ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, നേരത്തെ നോട്ട് അച്ചടിച്ചതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. അച്ചടിച്ച നോട്ട് മുറിച്ചതിന്റെ ബാക്കി വന്ന പേപ്പർ മുറിയിൽ ചിതറിക്കിടപ്പുണ്ടായിരുന്നു.

നടിക്കും കൃത്യമായി കള്ളനോട്ടടിയിൽ പങ്കുണ്ടെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. ഒർജിനലിനെ വെല്ലുന്ന കള്ളനോട്ടുകളാണ് ഇവർ അച്ചടിച്ചിരുന്നത്. ആറ് മാസം മുൻപ് വീട് വിറ്റ ശേഷം അവിടെ തന്നെ രമാദേവിയും മക്കളും താമസിച്ചുവരികയായിരുന്നു. ഗൾഫിൽ ജൂവലറി ജീവനക്കാരനായ ഭർത്താവ് ശശികുമാർ വർഷങ്ങൾക്ക് മുൻപ് വെടിയേറ്റ് മരിച്ചിരുന്നു. ഈ സംഭവവും ഏറെ ദുരൂഹമായിരുന്നു. കള്ളനോട്ടു മാഫിയയുമായി ബന്ധമുണ്ടോ ഈ മരണത്തിന് എന്നതും ഇനി അന്വേഷിക്കേണ്ടി വരും.

സീരിയലിൽ അറിയപ്പെടുന്ന നടി ആയതിനാൽ ആഡംബര ജീവിതം നയിക്കാൻ വേണ്ടിയാണ് നടിയും കടുംബവും കള്ളനോട്ടടിയിലേക്ക് കടന്നതെന്നാണ് ലഭിക്കുന്ന വിവരം. കള്ളനോട്ടടിച്ചു സമ്പാദിച്ച പണം ലഭിച്ചത് സീരിയലിൽ പ്രശസ്തികൊണ്ടാണെന്ന് വരുത്തി തീർക്കാനും ഇവർക്ക് കഴിഞ്ഞു. സംസ്ഥാനം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വമ്പൻ കള്ളനോട്ട് സംഘമാണ് ഇതെന്നാണ് അറിയുന്നത്. ഇതുമായി സീരിയൽ നടി അറസ്റ്റിലായതോടെ സൂര്യയെ ചുറ്റിപ്പറ്റി കൂടുതൽ അന്വേഷണം ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP