2019 മാർച്ച് വരെ ആകെ നഷ്ടം 5.75 കോടി; അതിന് ശേഷം ഓഡിറ്റ് നടന്നിട്ടില്ലാത്തിനാൽ ഇപ്പോൾ നഷ്ടം എത്രയെന്ന് അറിയില്ല; പാർട്ടി പത്രത്തിന് വരിസംഖ്യ നൽകാൻ 2.12 ലക്ഷം എടുത്തു; സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ അഴിമതി കരുവന്നൂരിനെ കടത്തി വെട്ടുന്നത്; മുഴുവൻ ഉത്തരവാദിത്തവും സെക്രട്ടറിയുടെ തലയിലേക്ക് വച്ച് സിപിഎം നേതാക്കൾ തലയൂരി

ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: സിപിഎം നേതൃത്വത്തിലുള്ള ഡയറക്ടർ ബോർഡ് ഭരിക്കുന്ന സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ നടന്ന അഴിമതി ഞെട്ടിക്കുന്നത്. തട്ടിപ്പിന്റെ രീതികൾ ഓരോന്നായി പുറത്തു വരുമ്പോൾ സഹകാരികൾക്ക് നിക്ഷേപിച്ച പണവും തിരികെ ലഭിക്കുന്നില്ല. കരുവന്നൂർ സഹകരണ ബാങ്കിനെ വെല്ലുന്ന തട്ടിപ്പാണ് ബാങ്കിൽ അരങ്ങേറിയത്. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ച സിപിഎമ്മിന്റെ ജനപ്രതിനിധി അടക്കമുള്ള ഉന്നത നേതാക്കൾ ഒടുവിൽ കൈകഴുകി. കോടികളുടെ ബാധ്യത സെക്രട്ടറിയുടെ തലയിൽ കെട്ടി വച്ചു. എത്രയും വേഗം പണം അടച്ച് ബാധ്യത തീർക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് കൈയിട്ടു വാരൽ നടത്തിയ സിപിഎം നേതാക്കൾ. താനെവിടെ ചെന്ന് എടുത്തു കൊടുക്കാനെന്ന് സെക്രട്ടറി ചോദിക്കുമ്പോൾ തങ്ങൾക്ക് അത് അറിയേണ്ടതില്ലെന്ന് നിലപാടിലാണ് നേതാക്കൾ.
2018-19 ലെ ഓഡിറ്റ് വരെയാണ് ബാങ്കിൽ അവസാനമായി നടന്നിട്ടുള്ളത്. ഈ റിപ്പോർട്ടിലെ കണക്ക് പ്രകാരം ബാങ്കിന്റെ ഇതു വരെയുള്ള നഷ്ട േ5, 75,69,056.97 രൂപയാണ്. ഇതിന് ശേഷം ഓഡിറ്റ് നടന്നിട്ടില്ല. നടത്താൻ അനുവദിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. നടന്നിരുന്നുവെങ്കിൽ തട്ടിപ്പ് ഇതിന്റെ മൂന്നിരട്ടി വരുമായിരുന്നു. ദേശാഭിമാനി വരിസംഖ്യ ബാങ്കിൽ നിന്ന് എടുത്ത് അടച്ചിട്ടുണ്ട്. കൃഷിഭവൻ അഡ്വാൻസ് എന്ന് കാണിച്ചാണ് ഈ പണം തിരിമറി നടത്തിയത്. 2018 വർഷം 721 പേരുടെ വാർഷിക വരിസംഖ്യയാണ് സീതത്തോട് ലോക്കൽ കമ്മറ്റി ദേശാഭിമാനിക്ക് അടച്ചത്. സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്ത ലോക്കൽ കമ്മറ്റിയായി സീതത്തോട് മാറി. ഇതിനായി ബാങ്കിൽ നിന്ന് വകമാറ്റിയത് 12.12 ലക്ഷം രൂപയായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്വാധീനം ചെലുത്താൻ ഈ വരിസംഖ്യയ്ക്ക് ആയി. കോന്നി ഉപതെരഞ്ഞെടുപ്പിൽ കെയു ജനീഷ്കുമാറിന് സീറ്റ് കിട്ടാൻ ഈ വരിസംഖ്യയും ഒരു കാരണമായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൃഷിഭവൻ അഡ്വാൻസ് എന്ന പേരിൽ 2018 സെപ്റ്റംബർ മൂന്നിന് 3530 റഫറൻസ് നമ്പരായി 12,12000 രൂപ പമ്പ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസിന് നൽകിയെന്നാണ് ഡിറ്റെയിൽഡ് ജനറൽ വൗച്ചറിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ബിനാമി പേരിൽ അഡ്വാൻസ് നൽകിയ തുക ദേശാഭിമാനി വരിസംഖ്യ അടയ്ക്കാനാണ് ഉപയോഗിച്ചത് എന്ന് പറയുന്നു. ഇതേ ലഡ്ജറിൽ ബാലമുരളി എന്നയാൾ ലക്ഷങ്ങൾ ഒരു മാസം തന്നെ അഞ്ചു തവണ നൽകിയിട്ടുള്ളതായും പറയുന്നു. ബാലമുരളി എന്നത് ഒരു സാങ്കൽപ്പിക കഥാപാത്രമാണെന്നും ഈ പേരിലേക്ക് പണം അഡ്വാൻസ് ചെയ്ത് ജീവനക്കാരോ ഡയറക്ടർ ബോർഡ് അംഗങ്ങളോ വാങ്ങിയെടുത്തിരിക്കാമെന്നാണ് പറയുന്നത്. കൃഷിഭവൻ അഡ്വാൻസ്, സസ്പെൻസ് അക്കൗണ്ട്, എഫ്ഡി വായ്പ, പണ്ടമില്ലാതെ സ്വർണ പണയ വായ്പ എന്നിങ്ങനെ പലതരം തട്ടിപ്പുകൾ ബാങ്കിൽ അരങ്ങേറി. കെയു ജനീഷ്കുമാർ എംഎൽഎ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ എന്നിവർ ഡയറക്ടർ ബോർഡിലുള്ള സമയത്താണ് തട്ടിപ്പിൽ ഏറെയും നടന്നിട്ടുള്ളത് എന്നാണ് പറയുന്നത്.
സിപിഎമ്മിന്റെ അധോലോകം പോലെ പ്രവർത്തിക്കുന്ന ബാങ്കിലേക്ക് പരിശോധനയ്ക്ക് ഓഡിറ്റ് സംഘത്തെയോ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ ഉള്ളവരെയോ പ്രവേശിപ്പിക്കാറില്ല. നേതാക്കളുടെ തട്ടിപ്പ് ബാങ്ക് സെക്രട്ടറിക്ക് അറിയാമായിരുന്നു. എന്നാൽ, ഭീഷണി ഭയന്ന് ഇദ്ദേഹം എല്ലാത്തിനും കൂട്ടുനിൽക്കേണ്ടി വരികയായിരുന്നുവെന്ന് പറയുന്നു. ഇതു കാരണം തട്ടിപ്പിന്റെ മുഴുവൻ ബാധ്യതയും ഇയാളുടെ ചുമലിലായി. ഉടൻ പണം തിരികെ അടയ്ക്കാൻ ഇയാൾക്ക് കർശന നിർദ്ദേശം നൽകി കഴിഞ്ഞു. പാർട്ടി സമ്മേളനം അടുത്ത വന്ന സാഹചര്യത്തിൽ തങ്ങളുടെ മുഖം രക്ഷിക്കാൻ കുറ്റം മുഴുവൻ സെക്രട്ടറിയുടെ മേൽ കെട്ടി വച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യിപ്പിക്കാനുള്ള നീക്കവും നടക്കുന്നു. ഒട്ടനവധി ബിനാമി അക്കൗണ്ടുകൾ ബാങ്കിലുണ്ട്. നേതാക്കളിൽ ചിലർ വളം ഇടപാടുകളിൽ 25 ശതമാനം കമ്മിഷൻ നേരിട്ട് കൈപ്പറ്റിയിരുന്നു. ഈ തുക ബാങ്കിലെ ബിനാമി അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ട് പിന്നീട് അവിടെ നിന്ന് പിൻവലിക്കുകയാണ് ചെയ്തിരുന്നത്. പാർട്ടി സമ്മേളനം അടുക്കുകയും ബാങ്കിലെ തട്ടിപ്പുകൾ സംബന്ധിച്ച് നിരന്തരം വാർത്തകൾ വരികയും ചെയ്തതോടെ ജനീഷ് അടക്കമുള്ള നേതാക്കൾ അങ്കലാപ്പിലാണ്.
ബാങ്ക് തട്ടിപ്പിനെതിരേ കോൺഗ്രസ് സമരവും തുടങ്ങിയിട്ടുണ്ട്. സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും പണാപഹരണവും വിജിലൻസ് അന്വേഷിക്കണമെന്ന് സീതത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഭരണ സമിതി ഉടൻ പിരിച്ചു വിടണം. കോൺഗ്രസ് നേതൃത്വത്തിൽ രണ്ടാഴ്ചയായി ബാങ്കിനു മുന്നിൽ സമരം നടക്കുകയാണ്. നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ജില്ലാ തലത്തിലേക്ക് സമരം വ്യാപിപ്പിക്കുക യാണെന്ന് ഭാരവാഹികൾ പറഞ്ഞു. സഹകാരികൾ നിക്ഷേപിച്ച പണം ആവശ്യത്തിന് തിരികെ നൽകുന്നില്ല. സെക്രട്ടറി ഇല്ല എന്ന കാരണം പറഞ്ഞ് പലരെയും തിരിച്ച് അയയ്ക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾ നടത്താൻ പോലും കൈയിൽ പണമില്ലാതെ ആളുകൾ വിഷമിക്കുന്നു. സ്വർണപണയം ഉൾപ്പെടെയുള്ള വായ്പകൾ ലഭിക്കുന്നില്ല. ഓൺലൈൻ വിദ്യാഭ്യാസത്തിനായി സർക്കാർ പ്രഖ്യാപിച്ച മൊബൈൽഫോൺ വായ്പയും നൽകിയിട്ടില്ല. നേരത്തെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ബാങ്കായിരുന്നു. വളം ഡിപ്പോയുടെ പ്രവർത്തനവും നിലച്ചു. സാമൂഹിക പെൻഷൻ നൽകുന്നതും വൈകിപ്പിക്കുകയാണ്. പെൻഷൻ ലഭിക്കാത്ത നിർധന കുടുംബങ്ങൾക്ക് ആയിരം രൂപ നൽകുന്ന പദ്ധതിക്ക് അനുവദിച്ച തുക ഇതേവരെ വിതരണം ചെയ്തിട്ടില്ല. ഇടപാടുകാരുടെ സ്ഥിര നിക്ഷേപത്തിൽ നിന്നും അവരറിയാതെ വായ്പ എടുക്കുന്നു. തിരികെ അടയ്ക്കേണ്ടി വരുമ്പോൾ അനധികൃതമായി സസ്പെൻസ് അക്കൗണ്ടിൽ നിന്നും വരവ് വെച്ച് തിരിമറി നടത്തുകയാണ്. അടിയന്തരഘട്ടത്തിൽ മാത്രം വിനിയോഗ അവകാശമുള്ള സസ്പെൻസ് അക്കൗണ്ടിൽ കോടിക്കണക്കിനു രൂപയുടെ തിരിമറിയാണ് നടക്കുന്നത്.
ഇതിന്റെ മുഴുവൻ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും അവർ പറഞ്ഞു. ബാങ്കിന്റെ സാമ്പത്തിക അടിത്തറ തകർന്നിരിക്കുകയാണ്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിക്കാണ് ബാങ്ക് നിയന്ത്രണം. കേരള ബാങ്കിൽ നിന്നും സ്വർണപ്പണയത്തിന്മേൽ ലഭിച്ച ഓവർ ഡ്രാഫ്റ്റ് ഇനത്തിൽ ഏഴുകോടിയിൽ അധികം രൂപയും പലിശയും തിരിച്ചടയ്ക്കാതെ ഭീമമായ ബാധ്യത ബാങ്ക് വരുത്തി വച്ചിട്ടുണ്ട്. ഇതുകാരണം കേരള ബാങ്കിൽ നിന്നും ലഭിക്കുന്ന വായ്പ നിലച്ചു. ഈട് നൽകുന്ന വസ്തുവിന്റെ മതിപ്പ് വിലയിൽ അധികരിച്ച തുകയുടെ അനധികൃത വായ്പകൾ പാർട്ടി പ്രവർത്തകർക്കും ഇഷ്ടക്കാർക്കും തരപ്പെടുത്തി നൽകുകയാണ്. ഇത്തരത്തിൽ തിരിച്ചടവ് മുടങ്ങിയ വായ്പകൾ നിരവധിയാണ്. ഈട് നൽകുന്ന വസ്തുവിൽ ബിനാമികളുടെ പേരിൽ വായ്പയെടുത്തും തട്ടിപ്പ് നടന്നിട്ടുണ്ട്. ആധാരങ്ങളുടെ പകർപ്പ് ഉപയോഗിച്ചും വായ്പ എടുത്തിട്ടുണ്ട്. ഇടപാടുകളുടെ ഒറിജിനൽ ആധാരങ്ങൾ തിരികെ ചോദിക്കുമ്പോൾ ബാങ്കിൽ നിന്നും നഷ്ടപ്പെട്ടതായാണ് പറയുന്നത്. സമീപ കാലത്ത് ബാങ്കിൽ പല അനധികൃത നിയമനങ്ങളും നടന്നു. സിപിഎം നേതാക്കളും അവരുടെ ബന്ധുക്കളുമാണ് നിയമനം നേടിയത്. ഇവരിൽ പലരും പിരിഞ്ഞു പോയെങ്കിലും ബാധ്യതകൾ നില നിൽക്കുകയാണ്. നിയമനങ്ങൾ സംബന്ധിച്ച പരാതിയിൽ അന്വേഷണം ഭരണ സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചിരിക്കുകയാണ്. നിയമനം വിവാദമായപ്പോൾ രാജി വച്ചു പോയവരാണ് പലരും. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബാങ്കിൽ പരിശോധനകൾ പ്രഹസനമാണ്. തങ്ങളുടെ ഇഷ്ടക്കാരെ ഉപയോഗിച്ചുള്ള പരിശോധനകൾ മാത്രമാണ് ഭരണസമിതി നടത്തുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പുറമേ നിന്നുള്ള പരിശോധനകൾ പോലും സീതത്തോട് ബാങ്കിൽ നടന്നിട്ടില്ല.
ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൃത്രിമ രേഖകൾ നിർമ്മിച്ച് നടത്തിയിട്ടുള്ള ഓഡിറ്റുകൾ പുനഃപരിശോധിക്കാൻ തയാറാകണം: പരിശോധിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓഡിറ്റ് അട്ടിമറിക്കുന്ന രീതിയാണ് തുടരുന്നത്. ബാങ്കിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ജോയിന്റ് രജിസ്ടാർക്കും സംസ്ഥാന വിജിലൻസിനും പരാതി നൽകിയിട്ടുണ്ടെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, കോൺഗ്രസ് സീതത്തോട് മണ്ഡലം പ്രസിഡന്റ് രതീഷ് കെ. നായർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്് ജോയൽ മാത്യു, കെഎസ്യു ജില്ലാ സെക്രട്ടറി അലൻ ജിയോ മൈക്കിൾ എന്നിവർ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ സർവേകളിലും മുന്നിട്ട് നിന്ന പിണറായി സർക്കാർ പിറകോട്ടടിക്കുന്നു; രണ്ടാം പിണറായി സർക്കാർ ശരാശരി മാത്രം; സർക്കാറിനോടുള്ള എതിർപ്പാണ് ഏറ്റവും പ്രധാന വിഷയം; കെ റെയിൽ വിവാദം യുഡിഎഫിന് അനുകൂലമാവും; മറുനാടൻ തൃക്കാക്കര സർവേയിലെ കണ്ടെത്തലുകൾ
- കുടകിൽ കുട്ടയിലെ ആദിവാസി കോളനിയിൽ മതപരിവർത്തന ശ്രമം; ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചെന്ന് ഹൈന്ദവ സംഘടനകളുടെ പരാതി; മലയാളി ദമ്പതികളായ കുര്യച്ചനും സെൽവിയും കസ്റ്റഡിയിൽ; ദമ്പതികളുടേത് കർണാടകയിൽ പുതിയ നിയമം പാസാക്കിയ ശേഷമുള്ള ആദ്യ അറസ്റ്റ്
- പാലക്കാട്ടെ പൊലീസുകാരുടെ ദുരൂഹ മരണത്തിൽ രണ്ട് നാട്ടുകാർ കസ്റ്റഡിയിൽ; പൊലീസുകാർ ഷോക്കേറ്റു മരിച്ചത് പന്നിയെ പിടിക്കാൻ വെച്ച ഇലക്ട്രിക് കെണിയിൽ പെട്ട്; രണ്ട് പേർ മരിച്ചത് രാവിലെ കണ്ടതോടെ വൈദ്യുതിക്കെണി സ്ഥലത്തുനിന്നും മാറ്റി
- 1980ൽ അപ്പനെ സ്റ്റേഷനിൽ കൊണ്ടു പോയത് മകന് വേദനയായി; കള്ളൻ കള്ളം പറഞ്ഞിട്ടും 'തൊണ്ടി മുതൽ' നൽകിയത് ആ അവസ്ഥ വരാതിരിക്കാൻ; ഒടുവിൽ ജയിച്ചത് സത്യം; ആ അപമാന ഭാരവും തൊടുപുഴ കണ്ടരിക്കൽ ജ്യൂലറിക്ക് മാറി; മാത്യു ഇനി തല ഉയർത്തി മുമ്പോട്ട്
- അർബുദ രോഗിയായ കോട്ടൂരാന്റെ താമസം ആശുപത്രി സെല്ലിൽ; ടിവി കണ്ടും ആത്മീയ പുസ്തകങ്ങൾ വായിച്ചും സമയം തീർക്കുന്ന കോട്ടൂരാൻ രോഗികൾക്ക് ആത്മധൈര്യം പകർന്ന് പുതിയ റോളിൽ; അഭയയെ കൊന്ന വൈദികൻ ജയിൽ ജീവിതം ഇങ്ങനെ
- ചൈനയുടെ വഴിയെ ആണോ കേരളവും? സിൽവർ ലൈൻ ഒരു സുപ്രഭാതത്തിൽ വന്ന പദ്ധതി ആണെന്നു നിഷ്കളങ്കമായി പറയുന്നതെങ്ങനെ ? ബുദ്ധിജീവി കേന്ദ്രങ്ങൾ പണിത കെണിയിൽ പിണറായി വീണോ? ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനം വിരൽ ചൂണ്ടുന്നത് റിയൽ എസ്റ്റേറ്റ് മാഫിയയുടെ കാണാച്ചരടുകൾ
- പേരറിവാളൻ രണ്ട് സാദാ ടോർച്ച് ബാറ്ററി മാത്രമാണ് വാങ്ങി നല്കിയതെന്ന കാല്പനികവത്ക്കരണം ക്രൂരവും അസംബന്ധവുമാണ്; രാജീവ് ഗാന്ധിയുടെ ഉറ്റവരുടെ തീരാവേദനയും സങ്കടവും കാണാതെ പോകരുത്: സജീവ് ആല എഴുതുന്നു
- എ.പി. അബ്ദുല്ലക്കുട്ടിയുടെ യോഗം ബഹിഷ്കരിച്ച് ജിദ്ദയിലെ സംഘടനകൾ
- മഴയത്ത് വണ്ടി ഓടിച്ച് ചെന്നപ്പോൾ റൂമില്ലെന്ന് ഹോട്ടലുകാർ; ഒയോ വഴി റൂം ബുക്ക് ചെയ്തെന്ന് പറഞ്ഞപ്പോൾ അവരുമായി ബന്ധവുമില്ല, റൂമും ഇല്ലെന്ന്; കിടിലൻ പണി കിട്ടിയപ്പോൾ ഒയോയ്ക്കും കൊടുത്തു തിരിച്ചൊരു പണി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
- വിജയ് ബാബുവിനെതിരായ വ്യാജ പരാതിക്ക് പിന്നിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുസംഘം സിനിമാ പ്രവർത്തകരുടെ ഗൂഢാലോചന; ഇതിന് പിന്നിൽ ആരെന്ന് അന്വേഷിക്കണം; പരാതി നൽകി നടന്റെ അമ്മ മായാ ബാബു
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- സ്ത്രീധനമായി നൽകിയ 134 പവൻ സ്വർണവും 17 ലക്ഷവും യുകെ യാത്രയുടെ പേരിൽ അടിച്ചെടുത്തു; ലണ്ടനിൽ ഭാര്യയേയും മകളേയും മറന്ന് ലിവിങ് ടുഗദർ ജീവിതം; ചതിച്ചു മുങ്ങിയ ഭർത്താവിനെ കണ്ടെത്താൻ ബ്രിട്ടണിലെ മലയാളികളുടെ സഹായം തേടി ആറ്റിങ്ങലിലെ ഗ്രീഷ്മ; നെടുങ്കണ്ടത്തുകാരൻ ഗോകുൽ കൃഷ്ണയുടെ ചതിയുടെ കഥ
- യുവതിയും രണ്ട് യുവാക്കളും സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടു; രക്ഷിക്കാനായി ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; നടുക്കിരുന്ന യുവതിക്ക് ജീവനില്ല
- പ്ലസ് ടുവിലെ പ്രണയം കല്യാണ ശേഷവും; ധ്യാനം കൂടാനെത്തിയപ്പോൾ ഒളിച്ചോട്ടം പ്ലാൻ ചെയ്തു; സൂപ്പർമാർക്കറ്റിൽ ജോലി നേടിയത് അച്ചൻ പട്ടം പോകുമെന്ന് ഉറപ്പുള്ളതിനാൽ; ബാലനീതിയിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകരുതലും; ഒടുവിൽ കുട്ടികളെ ഭർത്താവിനെ ഏൽപ്പിച്ച് വൈദികനൊപ്പം ഭാര്യ പോയി; പീരുമേട് കോടതിയിൽ സ്റ്റെല്ലയും ടോണിയും ഒരുമിച്ച കഥ
- ഒടിടിയിലും രക്ഷയില്ലാതെ വിജയുടെ ബീസ്റ്റ്; ഒടിടി റിലീസിന് ശേഷവും വീരഘാവനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; ബീസ്റ്റ് ട്രോളുകൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയയും; വൈറലാകുന്ന ബീസ്റ്റ് ട്രോളുകൾ
- ശ്രീശാന്തിനൊപ്പം കളിച്ച ഓഫ് സ്പിന്നർ; ബൈക്ക് റെയ്സിനിടെ കുടുംബത്തിൽ താളപ്പിഴകൾ; ഒടുവിൽ 2018ൽ ജയ്സാൽമേർ മരുഭൂമിയിൽ മരണം; ഒരു വാട്സാപ് സന്ദേശം കൊലപാതകം തെളിയിച്ചു; മങ്ങാട്ടെ അസ്ബാക്കിന്റെ ഭാര്യയും കുടുങ്ങി
- ആരുടെയെങ്കിലും കയ്യിൽ കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണമേയെന്ന് ശ്രീനിജൻ പോസ്റ്റിട്ടത് സ്വരാജിന്റെ നയതന്ത്ര നീക്കം നടക്കുമ്പോൾ; രാഷ്ട്രീയ ബുദ്ധി ശൂന്യതയിൽ മുഖ്യമന്ത്രി ക്ഷോഭത്തിൽ; അടിയന്തരമായി ഇടപെട്ട് സിപിഎം ജില്ലാ നേതൃത്വം; സാബു ജേക്കബിനെ പ്രകോപിപ്പിക്കുന്ന ആ പോസ്റ്റ് മുക്കി കുന്നത്തുനാട്ട് എംഎൽഎ; ഇടതു കണ്ണും ട്വന്റി ട്വന്റി വോട്ടിൽ
- സഹപ്രവർത്തകനുമായുള്ള വിവാഹേതര ബന്ധം തുറന്ന് പറഞ്ഞ ഭാര്യ; അപമാനത്താൽ പിൻവാങ്ങിയതോടെ നഷ്ടപ്പെട്ടത് മുന്നിലെ സുദീർഘമായ കരിയർ; താളംതെറ്റിയ ജീവിതത്തെ തിരിച്ചുപിടിച്ച രണ്ടാം വിവാഹം; അതീജീവനത്തിന്റെ മാതൃക തീർത്ത് ബാംഗ്ലൂർ ജേഴ്സിയിലെ നിറഞ്ഞാട്ടം; സോഷ്യൽ മീഡിയയിൽ വൈറലായി ദിനേഷ് കാർത്തിക്കിന്റെയും ദീപികയുടെയും അനുഭവ കഥ
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- തെരുവുകളിൽ കൂട്ടിയിട്ട് ഖുർആൻ കത്തിക്കുന്നു; ഈ ഭൂമിയിൽ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും നല്ല കാര്യമെന്ന് പരസ്യമായി പറയുന്നു; തിരിച്ചടിയായി നഗരം കത്തിച്ച് ഇസ്ലാമിസ്റ്റുകളും; ഭൂമിയിലെ ഏറ്റവും സമാധാനമുള്ള സ്ഥലം എന്ന് അറിയപ്പെട്ടിരുന്ന സ്കാൻഡനേവിയ കലാപഭൂമിയാവുന്നു; ഇസ്ലാം ഭീതിയിൽ യൂറോപ്പിൽ തീവ്ര വലതുപക്ഷം ശക്തമാവുമ്പോൾ
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്