Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202128Wednesday

സീമാ ബാനുവിനേയും മക്കളേയും കൊന്നത് കഴുത്ത് ഞെരിച്ച്; ഭർത്താവിനെ സംശയിച്ച് പൊലീസ്; വീട്ടിനുള്ളിൽ നിറയെ അതിക്രമത്തിനും തെളിവുകൾ; അയർലണ്ടിലെ വീട്ടിൽ മൈസൂരുകാരിയും മക്കളും കൊല്ലപ്പെട്ടതിന് പിന്നിൽ കരുതലോടെ അന്വേഷണം; കുടുംബ പ്രശ്‌നങ്ങളിലേക്കും അന്വേഷണം

സീമാ ബാനുവിനേയും മക്കളേയും കൊന്നത് കഴുത്ത് ഞെരിച്ച്; ഭർത്താവിനെ സംശയിച്ച് പൊലീസ്; വീട്ടിനുള്ളിൽ നിറയെ അതിക്രമത്തിനും തെളിവുകൾ; അയർലണ്ടിലെ വീട്ടിൽ മൈസൂരുകാരിയും മക്കളും കൊല്ലപ്പെട്ടതിന് പിന്നിൽ കരുതലോടെ അന്വേഷണം; കുടുംബ പ്രശ്‌നങ്ങളിലേക്കും അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

ഡബ്ലിൻ: ഇന്ത്യക്കാരിയെയും രണ്ടു മക്കളെയും അയർലൻഡ് ബാലന്റീറിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹത ഏറെയെന്ന് ഐറിഷ് പൊലീസ്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാലേ ഇക്കാര്യത്തിൽ അന്തിമ വിലയിരുത്തൽ ഉണ്ടാകൂ.

കർണ്ണാടകയിൽ നിന്നുള്ള സീമാ ബാനു (37), മകൾ അസ്ഫിറ റിസ (11), മകൻ ഫൈസാൻ സയീദ് (6) എന്നിവരാണു മരിച്ചത്. മൈസൂരിന് അടുത്താണ് സീമാ ബാനുവിന്റെ വീട്. കൊലപാതകമെന്നാണു പ്രാഥമിക നിഗമനമെന്ന് അയർലൻഡ് പൊലീസായ ഗാർഡ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ബന്ധുക്കളും ശ്രമം തുടങ്ങിയിട്ടുണ്ട്. ഭർത്താവ് പൊലീസ് നിരീക്ഷണത്തിലാണ്. അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാൽ ഇയാളെ വിശദമായി ചോദ്യം ചെയ്യും.

'ദുരൂഹം' എന്ന വിഭാഗത്തിലാണു മൂന്നു പേരുടെയും മരണത്തെ പൊലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. സീമയ്ക്കു ഭർത്താവിൽ നിന്നു ക്രൂരമായ പീഡനം നേരിടേണ്ടി വന്നിരുന്നു. ദിവസങ്ങൾക്കു മുൻപു നടന്ന മരണം ഇക്കഴിഞ്ഞ ബുധനാഴ്ചയാണു ഗാർഡ അറിയുന്നത്. ഏതാനും മാസങ്ങൾക്കു മുൻപാണു സീമയും കുട്ടികളും ഇവിടെ താമസമാക്കിയത്. ഭർത്താവാണോ മറ്റാരെങ്കിലുമാണോ കൃത്യം ചെയ്തതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ബാലിന്റീർ എജ്യുക്കേറ്റ് ടുഗെദർ നാഷനൽ സ്‌കൂളിലാണു കുട്ടികളെ ചേർത്തിരുന്നത്. വീട്ടുകാരുടെ ശബ്ദമൊന്നും കേൾക്കാതിരുന്ന അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികളുടെയും സീമയുടെയും മൃതദേഹങ്ങൾ വെവ്വേറെ മുറികളിലാണു കിടന്നിരുന്നത്. ഭർത്താവിൽ നിന്ന് യുവതിക്ക് പീഡനങ്ങൾ ഏൽക്കേണ്ടി വന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. പൊലീസ് അന്വേഷണം തുടരുന്നതിനാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പ് അയൽവാസികൾക്ക് നൽകിയിട്ടുമുണ്ട്.

പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണകാരണം കഴുത്തു ഞെരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇത് എങ്ങനെ സംഭവിച്ചുവെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിശദമായ ഫോറൻസിക് പരിശോധന തുടരുന്നതിനാൽ വീട് അടച്ചിട്ടിരിക്കുകയാണ്. കുട്ടികളുടെ അമ്മ സീമയ്ക്ക് എങ്ങനെ മാരകമായ പരിക്കുകൾ സംഭവിച്ചുവെന്നും മൂന്ന് പേരുടെയും മരണത്തിന് ഉത്തരവാദി ആരാണെന്നും ഗാർഡ ഇതുവരെ കണ്ടെത്തിയിട്ടില്ല.

വീട്ടിനുള്ളിൽ അതിക്രമത്തിന്റെ സൂചനകളും ഉണ്ട്. അതുകൊണ്ട് തന്നെ കൊലപാതകമാണെന്നാണ് പൊലീസും പ്രാഥമികമായി വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP