Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202119Monday

തിരുവനന്തപുരത്ത് നിന്ന് ട്രെയിനിൽ കയറിയപ്പോഴേ വിലങ്ങഴിച്ചുവച്ച് മദ്യപാനം തുടങ്ങി; സ്റ്റോക്ക് തീർന്നപ്പോൾ ആലപ്പുഴ തൃശൂർ സ്റ്റേഷനുകളിൽ നിന്നും സഹായികളുടെ സപ്ലൈ; ഇടയ്ക്ക് തന്നെ കാണാൻ എത്തിയ സുഹൃത്തുമായി വാക്കേറ്റവും; കണ്ണൂർ കോടതിയിലേക്ക് കൊടി സുനിയെ കൊണ്ടുപോകും വഴി സുരക്ഷാ വീഴ്ച; മൂന്നുപൊലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരത്ത് നിന്ന് ട്രെയിനിൽ കയറിയപ്പോഴേ വിലങ്ങഴിച്ചുവച്ച് മദ്യപാനം തുടങ്ങി; സ്റ്റോക്ക് തീർന്നപ്പോൾ ആലപ്പുഴ തൃശൂർ സ്റ്റേഷനുകളിൽ നിന്നും സഹായികളുടെ സപ്ലൈ; ഇടയ്ക്ക് തന്നെ കാണാൻ എത്തിയ സുഹൃത്തുമായി വാക്കേറ്റവും; കണ്ണൂർ കോടതിയിലേക്ക് കൊടി സുനിയെ കൊണ്ടുപോകും വഴി സുരക്ഷാ വീഴ്ച; മൂന്നുപൊലീസുകാർക്ക് സസ്‌പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയെ മാഹിയിലേക്ക് കൊണ്ടുപോയപ്പോൾ സുരക്ഷാവീഴ്ച ഉണ്ടായ സംഭവത്തിൽ മൂന്നുപൊലീസുകാർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം എആർ ക്യാമ്പിലെ പൊലീസുകാരെയാണ് സസ്‌പെൻഡ് ചെയ്തത്.
എഎസ്ഐ ജോയിക്കുട്ടി, സിപിഒമാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. റെയിൽവേ സ്റ്റേഷനിൽ നിന്നും സ്വകാര്യ വാഹനത്തിലാണ് ഉദ്യോഗസ്ഥർ സുനിയെ കൊണ്ടുപോയത്. കൂടാതെ ഒരു വീട്ടിൽ സുനിയുടെ കൂടെ സത്ക്കാരത്തിനും പൊലീസുകാർ അകമ്പടി പോയി. സംഭവത്തിൽ കണ്ണൂർ എസ്‌പി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്..

പൂജപ്പുര സെൻട്രൽ ജയിലിലാണ് കൊടി സുനിയും കൂട്ട് പ്രതികളും കഴിയുന്നത്. ഇവർക്ക് പൊലീസുകാർ മദ്യപാനത്തിന് സൗകര്യമൊരുക്കുകയായിരുന്നു. കണ്ണൂർ ഇന്റിലിജൻസിനും സ്‌പെഷ്യൽ ബ്രാഞ്ചിനും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.കണ്ണൂർ കോടതിയിൽ കേസിന്റെ ഭാഗമായി കൊണ്ടു പോകുന്ന വഴിക്കാണ് പൊലീസുകാർ കൊടി സുനിക്കും മറ്റു 2 കൂട്ടു പ്രതികൾക്കും വഴിവിട്ട സഹായം നൽകിയെന്നാണ് കണ്ടെത്തിയത്.

തിരുവനന്തപുരത്തു നിന്ന് ട്രെയിനിൽ കയറിയതു മുതൽ തന്നെ പ്രതികൾ മദ്യപാനം നടത്തിയെന്നും ഇത് ഡ്യൂട്ടിയിലുള്ള പൊലീസിന്റെ അറിവോടെയാണെന്നുമാണ് കണ്ടെത്തൽ. കൂടാതെ പൊലീസ് സഹായത്തോടെ ആലപ്പുഴ, തൃശൂർ എന്നിങ്ങനെ പല റെയിൽവേ സ്റ്റേഷനിലും ഇവർക്ക് ആവശ്യത്തിനു മദ്യവും ഭക്ഷണവും കൂട്ടാളികൾ എത്തിച്ചിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ്‌കാർക്കും ഭക്ഷണവും മറ്റും പ്രതികൾ നൽകി.ഇത് ആദ്യത്തെ സംഭവമല്ല.പ്രതികളെ എന്ന് കണ്ണൂർ ജയിലിൽ കൊണ്ട് പോകുന്നോ അന്ന് എല്ലാം ഇതാണ് പതിവെന്നാണ് ഇന്റലിജൻസിന്റെയും സ്‌പെഷ്യൽ ബ്രാഞ്ചിന്റേയും കണ്ടെത്തൽ. കഴിഞ്ഞ ദിവസം കൊണ്ട് പോയപ്പോൾ പ്രതിയായ കൊടി സുനിയും തന്നെ കാണാൻ വന്ന സുഹൃത്തും തമ്മിൽ വാക്ക് തർക്കമുണ്ടായെന്നും കയ്യാങ്കളി വരെ എത്തിയെന്നും റിപ്പോർട്ടുണ്ട്.ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പൊലീസിന്റെ വഴിവിട്ട സഹായം സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയത്.

ട്രെയിനിൽ ഉള്ളിൽ കയറിയാൽ വിലങ്ങ് അഴിച്ച് അവിടെയെത്തുന്ന കൂട്ടാളികളുമായി മദ്യസേവയാണ് പരിപാടി എന്നാണ് കണ്ടെത്തൽ. ഇൻന്റലിജൻസും സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് കണ്ണൂർ എസ്‌പിക്ക് കൈമാറി.തുടർന്ന് എസ്‌പി ഇതിന് ചുക്കാൻ പിടിക്കുന്ന പൊലീസുകാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി.തുടർന്നാണ് പ്രാഥമിക അന്വേഷണം എന്ന നിലയിൽ മൂന്ന് പൊലീസുകാരെ സസ്പൻഡ് ചെയ്യതത്.പൊലീസുകാർ പ്രതികളെ ഇതിന് അനുവദിച്ചില്ലെങ്കിൽ കണ്ണൂരിലെത്തിയാൽ ചിലർ വന്ന് പൊലീസുകാരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതിനെ പറ്റിയുള്ള സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP