Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഷോർട്ട് സർക്യൂട്ട് തിയറി തള്ളി ഫോറൻസിക്കുകാർ റിപ്പോർട്ട് നൽകിയാൽ അത് സർക്കാരിന് ഇരുട്ടടിയാകും; ശിവശങ്കറിന്റേയും സ്വപ്‌നയുടേയും വിദേശ യാത്രാ വിവരങ്ങളും കത്തിയെന്ന സംശയത്തിനും ബലമേകും; ഐജിയുടെ ഭീഷണി ആരോപണത്തിൽ വ്യക്തമായ മറുപടിയില്ലാത്തതും സംശയകരം; സെക്രട്ടറിയേറ്റിലെ ഫയൽ കത്തൽ ദുരൂഹത തുടരുമ്പോൾ

ഷോർട്ട് സർക്യൂട്ട് തിയറി തള്ളി ഫോറൻസിക്കുകാർ റിപ്പോർട്ട് നൽകിയാൽ അത് സർക്കാരിന് ഇരുട്ടടിയാകും; ശിവശങ്കറിന്റേയും സ്വപ്‌നയുടേയും വിദേശ യാത്രാ വിവരങ്ങളും കത്തിയെന്ന സംശയത്തിനും ബലമേകും; ഐജിയുടെ ഭീഷണി ആരോപണത്തിൽ വ്യക്തമായ മറുപടിയില്ലാത്തതും സംശയകരം; സെക്രട്ടറിയേറ്റിലെ ഫയൽ കത്തൽ ദുരൂഹത തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തത്തിന്റെ കാരണം രണ്ടാഴ്ചയ്ക്കുള്ളിൽ വ്യക്തമാകും. അതിനിടെ ഷോർട്ട് സർക്യൂട്ട് വാദത്തിൽ ഉറച്ചു നിൽക്കാനാണ് സർക്കാരിന്റെ തീരുമാനം. അതുകൊണ്ട് കൂടിയാണ് ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ കെമിസ്ട്രി, ഫിസിക്‌സ് ഡിവിഷനുകളുടെ പുറത്തുവരാനിരിക്കുന്ന പരിശോധനാഫലം അതിനിർണ്ണായകമാകുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ലാബ് റിപ്പോർട്ട് കോടതിക്കു കൈമാറും. ഷോർട്ട് സർക്യൂട്ട് വാദം തള്ളുന്നതാണ് ഫലമെങ്കിൽ അത് വലിയ രാഷ്ട്രീയ പ്രത്യാഘാതമായി മാറും.

ദുരന്ത നിവാരണ കമ്മിഷണർ ഡോ. എ.കൗശികൻ, മരാമത്ത് വകുപ്പ്, ഫയർ ഫോഴ്‌സ്, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് എന്നിവരെല്ലാം നൽകിയ റിപ്പോർട്ടുകളിൽ ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമായി പറയുന്നത്. ഇതിനൊപ്പം ഗുരുതര ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുകയും ചെയ്തു. 'ഷോർട്ട് സർക്യൂട്ട് തിയറി' തള്ളിയ ഫോറൻസിക് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തെ ഐജി ഭീഷണിപ്പെടുത്തിയെന്നതായിരുന്നു അത്. ഇതിനൊപ്പം ഫോറൻസിക് ഡയറക്ടറുടെ സ്വയം വിരമിക്കലും ചർച്ചയാക്കി. ഇതിൽ കൃത്യമായ വിശദീകരണം പൊലീസിന് നൽകാനായി. എന്നാൽ ഐജിയുടെ ഭീഷണിയിൽ നിലപാട് വിശദീകരിച്ചതുമില്ല.

അതുകൊണ്ട് തന്നെ ഫോറൻസിക് ഫലം വലിയ ചർച്ചകളിലേക്ക് വഴിയൊരുക്കും. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്ന സർക്കാർ വകുപ്പുകളുടെ റിപ്പോർട്ടുകളെ വീണ്ടും തള്ളുന്നതാണ് ഫൊറൻസിക് ഡിവിഷനുകളിലെ ഫലമെങ്കിൽ സർക്കാർ കൂടുതൽ വെട്ടിലാകും. ഇതിനിടെ ഫൊറൻസിക് ഡയറക്ടർ സ്ഥാനം കയ്യടക്കാൻ പൊലീസ് ആസ്ഥാനത്തു നിന്നു നടപടി ആരംഭിച്ചതും സംശയങ്ങൾക്കിടയാക്കുന്നു. ഫൊറൻസിക് ലാബിന്റെ തലപ്പത്ത് ഐജി അല്ലെങ്കിൽ ഡിഐജിയെ നിയമിക്കണമെന്നുള്ള ഡിജിപിയുടെ ശുപാർശയും വിവാദമായി. ഇതെല്ലാം കൂടുതൽ ചർച്ചകളിൽ നിറയും.

തീപിടിത്തത്തെ തുടർന്ന്, സ്ഥലത്തുനിന്നു ശേഖരിച്ച ഇലക്ട്രിക് വയറിന്റെ കഷ്ണങ്ങളും മറ്റും വിശദമായി പരിശോധിച്ച ശേഷമാണ്, ഷോർട്ട് സർക്യൂട്ട് അല്ല കാരണമെന്ന പ്രാഥമിക നിഗമനത്തിൽ ഫിസിക്‌സ് വിഭാഗം എത്തിയത്. തുടർന്നു പ്രാഥമിക റിപ്പോർട്ടും കൈമാറി. കൂടുതൽ പരിശോധന നടത്താനും കെമിസ്ട്രി, ഫിസിക്‌സ് വിഭാഗങ്ങൾക്ക് നിർദ്ദേശം ലഭിച്ചു. തീ പിടിച്ച മുറിയിൽ ഉണ്ടായിരുന്ന സാനിറ്റൈസർ പോലും കത്തിയില്ല. ഫയലുകൾ മാത്രം കിറുകൃത്യമായി കത്തിയതാണ് സംശയത്തിന് കാരണം. ഇതിന് പിന്നിൽ കേന്ദ്ര ഏജൻസികൾ ഗൂഢാലോചന സംശയിക്കുന്നുണ്ട്. സ്വപ്‌നാ സുരേഷും ശിവശങ്കറും ചേർന്ന് നടത്തിയ വിദേശയാത്രകളുടെ വിവരങ്ങളും കത്തി നശിച്ചുവെന്നും അവർക്ക് സംശയമുണ്ട്.

നേരത്തെ സെക്രട്ടറിയേറ്റിലേത് ഷോർട്ട് സർക്യൂട്ടല്ലെന്നും തീപിടിത്തമാകാമെന്നും വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ സർക്കാർ കേസെടുത്തിരുന്നു. ദുരന്ത നിവാരണ കമ്മിഷണർ ഡോ. എ.കൗശികൻ, മരാമത്ത് വകുപ്പ്, ഫയർ ഫോഴ്‌സ്, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് എന്നിവരെല്ലാം ഷോർട് സർക്യൂട്ട് എന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് ഇത്. വ്യാജ രേഖയിൽ കേസെടുത്ത സർക്കാർ തീരുമാനത്തേയും ചോദ്യം ചെയ്യുന്നതായി ഫോറൻസിക് പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട്.

ഇതിന് പിന്നാലെയാണ് തീപിടിത്തത്തിനു ശേഷമുള്ള ആദ്യ ഞായറാഴ്ച പൊലീസ് ആസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഫൊറൻസിക് ലാബിലെ ഉദ്യോഗസ്ഥരെ ഓഫിസിൽ വിളിച്ചു വരുത്തി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ആരാഞ്ഞതായും ചെന്നിത്തല ആരോപിച്ചത്. ഫൊറൻസിക് വിഭാഗം മാത്രമാണ് 'ഷോർട്ട് സർക്യൂട്ട് തിയറി' തള്ളിയത്. അന്വേഷണ റിപ്പോർട്ടുകൾക്ക് ഏകീകൃത സ്വഭാവം ഇല്ലെങ്കിൽ സർക്കാരിനു കോട്ടമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി ഒരു ഐജി, ഫൊറൻസിക് ലാബിലെ ഉദ്യോഗസ്ഥരെ നിരന്തരം സമ്മർദത്തിലാക്കുന്നതായി മേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

അന്വേഷണത്തിനായി എഡിജിപി മനോജ് ഏബ്രഹാമിനെയും സർക്കാർ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. ഫോറൻസിക് റിപ്പോർട്ടിന് വിരുദ്ധമായി ഒന്നും നൽകാനാകില്ലെന്ന തിരിച്ചറിവ് മനോജ് എബ്രഹാമിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP