Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബൈക്കിനെ നോക്കി മീശ പിരിച്ചാൽ അത് സ്വന്തമാക്കും കള്ളൻ; മീശ മാധവനെ പോലെ അടിക്കാനും വെട്ടാനും കൊല്ലാനും പോകാത്ത സമൂഹ സ്‌നേഹി! പൊലീസുകാരനെ അകത്തിട്ട് മുറി പുറത്ത് നിന്ന് പൂട്ടി സിനിമാ സ്‌റ്റൈലിൽ ലോക്കപ്പ് ചാട്ടം; അരിസ്റ്റോ ജംഗ്ഷനിൽ നിന്ന് നടത്തിയത് അത്ഭുതകരമായ അപ്രത്യക്ഷമാകൽ; കേരളാ പൊലീസിന്റെ ഉറക്കം കെടുത്തി തമ്പാനൂരിൽ നിന്ന് തൂങ്ങാപാറക്കാരന്റെ ഒളിച്ചോട്ടം; സെബിൻ സ്റ്റാലിൻ രക്ഷപ്പെട്ടത് വിരലടയാളം എടുക്കാൻ വിലങ്ങ് അഴിച്ചപ്പോൾ

ബൈക്കിനെ നോക്കി മീശ പിരിച്ചാൽ അത് സ്വന്തമാക്കും കള്ളൻ; മീശ മാധവനെ പോലെ അടിക്കാനും വെട്ടാനും കൊല്ലാനും പോകാത്ത സമൂഹ സ്‌നേഹി! പൊലീസുകാരനെ അകത്തിട്ട് മുറി പുറത്ത് നിന്ന് പൂട്ടി സിനിമാ സ്‌റ്റൈലിൽ ലോക്കപ്പ് ചാട്ടം; അരിസ്റ്റോ ജംഗ്ഷനിൽ നിന്ന് നടത്തിയത് അത്ഭുതകരമായ അപ്രത്യക്ഷമാകൽ; കേരളാ പൊലീസിന്റെ ഉറക്കം കെടുത്തി തമ്പാനൂരിൽ നിന്ന് തൂങ്ങാപാറക്കാരന്റെ ഒളിച്ചോട്ടം; സെബിൻ സ്റ്റാലിൻ രക്ഷപ്പെട്ടത് വിരലടയാളം എടുക്കാൻ വിലങ്ങ് അഴിച്ചപ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായ പ്രതി സെബിൻ സ്റ്റാലിന്റെ സ്റ്റേഷനിൽ നിന്നുള്ള രക്ഷപ്പെടലിൽ ഞെട്ടി തമ്പാനൂർ പൊലീസ്. വിരലടയാളം എടുക്കുന്ന വേളയിൽ ഒരു പ്രതിയും കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയിട്ടില്ലെന്ന ചരിത്രമാണ് തിരുവനന്തപുരത്തെ ബണ്ടിച്ചോർ ആയ സെബിൻ സ്റ്റാലിൻ ഇന്നലെ ഉച്ചയ്ക്ക് തിരുത്തിയത്.

ഇന്നലെ ചാടിപ്പോയിട്ടും ഒരു തുമ്പും സെബിൻ ചോറിനെക്കുറിച്ച് പൊലീസിന് ലഭിച്ചിട്ടുമില്ല. സ്റ്റേഷനിൽ ആളൊഴിഞ്ഞ നേരത്താണ് സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ സെബിന്റെ വിരലടയാളം രേഖപ്പെടുത്താൻ റൂമിലേക്ക് കയറ്റിയത്. റൂമിലേക്ക് കയറിയ സെബിൻ സിവിൽ പൊലീസ് ഓഫീസറുടെ ഔദ്യോഗിക ജീവിതവും നിലവിലെ പൊലീസ് ചരിത്രവും വരെ തിരുത്തിയിട്ടാണ് വെളിയിലിറങ്ങിയത്. കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സെബിൻ സ്റ്റാലിനെ എം ജി റോഡിൽ നിന്ന് വാഹനം മോഷ്ടിച്ച സംഭവത്തിലാണ് പൊലീസ് പിടികൂടിയത്. സിസി ടിവി ദൃശ്യങ്ങൾ ആണ് സെബിനെ കുരുക്കിയത്.

കസ്റ്റഡിയിൽ ഉള്ള പ്രതി ചാടിപ്പോയാൽ സ്റ്റേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരെ നടപടി വരും. അതുകൊണ്ട് തന്നെ സെബിൻ എവിടെയുണ്ടെന്ന് അരിച്ചു പെറുക്കിയുള്ള അന്വേഷണത്തിലാണ് തമ്പാനൂർ പൊലീസ്. ഡ്യൂട്ടിയിലുണ്ടായിരുന്ന അനിൽകുമാറിനെ തള്ളിമാറ്റി വാതിൽ അടച്ചാണ് സെബിൻ രക്ഷപ്പെട്ടത്. മറ്റുള്ളവർ ഓടി വരുമ്പോഴേക്കും സെബിൻ അരിസ്റ്റോ എത്തി സ്ഥലം കാലിയാക്കിയിരുന്നു. 'അരിസ്റ്റോ വരെ സെബിൻ എത്തിയതായി ക്യാമറാ ദൃശ്യങ്ങളിൽ നിന്ന് തെളിയുന്നുണ്ട്. അതുകൊണ്ട് തന്നെ സെബിൻ എവിടെയുണ്ടെന്ന് ഞങ്ങൾ തിരയുകയാണ്. എന്തായാലും സെബിൻ എവിടെയുണ്ടായാലും ഉടൻ ഞങ്ങൾ പൊക്കും-തമ്പാനൂർ പൊലീസ് മറുനാടനോട് പറഞ്ഞു.

ബൈക്കിനെ നോക്കി മീശ പിരിച്ചാൽ അത് സ്വന്തമാക്കുന്നതാണ് സെബിന്റെ ശീലം. മീശ മാധവനിലെ കള്ളൻ മാധവനാണ് സെബിന്റെ ഇഷ്ടതാരം. ബൈക്ക് മോഷണത്തിൽ സ്‌പെഷ്യലൈസ് ചെയ്ത പ്രതിയാണ് സെബിൻ. നിരവധി ബൈയ്ക് മോഷണങ്ങളുമായി ബന്ധപ്പെട്ടു സെബിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. സെബിന്റെ കയ്യിൽ ഒരു ബൈക്ക് പെട്ടാൽ ആ ബൈക്കിനു പിന്നെ രക്ഷകിട്ടില്ല. ചൂണ്ടണമെന്നു തീരുമാനിച്ച ബൈക്ക് സെബിൻ ചൂണ്ടിയിരിക്കും-സെബിന്റെ മോഷണത്തെക്കുറിച്ച് അറിയാവുന്ന പൊലീസ് പറയുന്നു.

വിവിധ ബൈക്ക് മോഷണകേസുകളിൽ പ്രതിയായ പശ്ചാത്തലമല്ലാതെ വേറെ ക്രിമിനൽ പശ്ചാത്തലം സെബിനില്ല. അതുകൊണ്ട് തന്നെയാണ് സെബിന്റെ കാര്യത്തിൽ തമ്പാനൂർ പൊലീസ് മുൻകരുതൽ എടുക്കാതിരുന്നത്. ഇത് തിരിച്ചറിഞ്ഞാണ് സെബിൻ നൈസായി സ്റ്റേഷനിൽ നിന്നും കടന്നത്. സെബിന്റെ രക്ഷപ്പെടൽ തമ്പാനൂർ പൊലീസിനെ മാത്രമല്ല തിരുവനന്തപുരം സിറ്റി പൊലീസിനെ തന്നെ നടുക്കിയിട്ടുണ്ട്. സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പട്രോളിങ് ടീമുകൾ സെബിനെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് ഇന്നു തന്നെ സെബിനെ പൊലീസ് പിടികൂടുമെന്ന് പറയുന്നത്.

തിരുവനന്തപുരം സിറ്റിയിൽ വിവിധയിടങ്ങളിലുള്ള വീടുകളിലാണ് സെബിൻ തങ്ങാറ്. അതുകൊണ്ട് തന്നെ സെബിന് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. സെബിന് ബന്ധമുള്ള ഏതെങ്കിലും വീട്ടിൽ പ്രതിയുണ്ടാകും എന്ന നിഗമനത്തിലാണ് തിരച്ചിൽ മുന്നോട്ടു നീക്കുന്നത്. കൈവിലങ്ങുകൾ അഴിച്ച് വിരലടയാളം എടുക്കുന്നതിനിടെയാണ് ജിഡി ചുമതലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ അനിൽകുമാറിനെ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെട്ടത്. ഓടുന്നതിനിടയിൽ മുറിയുടെ വാതിൽ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു. ശേഷം സ്റ്റേഷന് പിന്നിലെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. പാറാവിനുണ്ടായിരുന്ന വനിത പൊലീസുകാർ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും സെബിൻ രക്ഷപ്പെട്ടിരുന്നു.

നിരവധി മോഷണക്കേസിലെ പ്രതിയായ സെബിൻ സ്റ്റാലിൻ ബൈക്ക് മോഷ്ടിക്കുന്നത് സിടിവിയിൽപ്പെട്ടതോടെയാണ് കുടുങ്ങുന്നത്. മാറന്നല്ലൂരിലെ വീട് വളഞ്ഞാണ് പൊലീസ് പിടിച്ചത്. സഹായത്തിനു നാട്ടുകാരും ഒപ്പം കൂടിയപ്പോൾ സെബിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. . രക്ഷപ്പെടാൻ ശ്രമിച്ച സെബിനെ എല്ലാവരും കൂടി ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മൂന്ന് ബുള്ളറ്റ് ബൈക്കുകളും ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയിരുന്നു. ഇപ്പോൾ പക്ഷെ സെബിൻ എവിടെയുണ്ടെന്ന അന്വേഷണത്തിലാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP