Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പള്ളിമേടയിൽ നിന്ന് പെൺകുട്ടിയുടെ മുടി കിട്ടി; ധ്യാനഗുരുവിനെ കുറിച്ച് മാത്രം പൊലീസ് അന്വേഷിക്കുന്നില്ല; പതിനാലുകാരി പെൺകുട്ടിയുടെ പീഡനക്കേസ് അന്വേഷണം ഉന്നതരുടെ തിരക്കഥയ്ക്ക് അനുസരിച്ചോ?

പള്ളിമേടയിൽ നിന്ന് പെൺകുട്ടിയുടെ മുടി കിട്ടി; ധ്യാനഗുരുവിനെ കുറിച്ച് മാത്രം പൊലീസ് അന്വേഷിക്കുന്നില്ല; പതിനാലുകാരി പെൺകുട്ടിയുടെ പീഡനക്കേസ് അന്വേഷണം ഉന്നതരുടെ തിരക്കഥയ്ക്ക് അനുസരിച്ചോ?

മറുനാടൻ മലയാളി ബ്യൂറോ

 പറവൂർ: പള്ളിമേടയിൽ വച്ച് പതിന്നാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയും പ്രമുഖ ധ്യാനഗുരുവുമായ ഫാ. എഡ്‌വിൻ ഫിഗരസിയെ പിടികൂടാൻ പൊലീസിന് ഇനിയും കഴിഞ്ഞില്ല. ഫിഗരസിയെ അറസ്റ്റ് ചെയ്യാതിരിക്കാൻ ഉന്നത തല സമ്മർദ്ദമുണ്ടെന്നാണ് സൂചന. ഫിഗരസി വിദേശത്ത് കടക്കാനുള്ള സാധ്യയില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ കേസിൽ വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി. പുത്തൻവേലിക്കര യിലെ പള്ളിമേടയിൽ നടത്തിയ പരിശോധനയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മുടിയുൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചതായി അറിയുന്നു.

പുത്തൻവേലിക്കരയിലെ പള്ളി വികാരി ഫാ. എഡ്വിൻ ഫിഗരസി(41)ന് എതിരെ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്നാണു പൊലീസ് കേസെടുത്തത്. ഫാ. എഡ്വിൻ ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്. എഡ്‌വിൻ സിഗ്രേസ് വിദേശത്തേക്ക് കടക്കുന്നത് തടയാൻ വിമാനത്താവളങ്ങളിൽ നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതൊക്കെ പ്രഹസനമാണെന്നാണ് അക്ഷേപം. പള്ളി അധികാരികളെ ചോദ്യം ചെയ്താൽ തന്നെ ഇയാളെ കണ്ടെത്താനാകും. പൊലീസ് അതിന് മെനക്കെടുന്നില്ലെന്നാണ് പരാതി. വിദേശത്തേക്ക് കടക്കാൻ എല്ലാ അവസരവും പൊലീസ് തന്നെ ഒരുക്കുമെന്ന ആക്ഷേപവും ശക്തമാണ്. ധ്യാനം നടത്തുന്നതിനായി അടിക്കടി ഫാ. എഡ്‌വിൻ വിദേശരാജ്യങ്ങൾ സന്ദർശിക്കാറുണ്ട്. അതുകൊണ്ട് തന്നെ വിദേശ ബന്ധങ്ങളുമുണ്ട്. ഇതെല്ലാം അറിയാമായിരുന്നിട്ടും ഫാദറിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതാണ് പ്രതിഷേദത്തിന് കാരണം.

എന്നാൽ പള്ളി അധികൃതർക്കു സംഭവവുമായി യാതൊരുരു ബന്ധവുമില്ലെന്നാണ് പുത്തൻവേലിക്കര പൊലീസ് പറയുന്നത്.ഇയാൾ ഇപ്പോൾ സഭയുടെ സംരക്ഷണത്തിലല്ല കഴിയുന്നതെന്നാണ് പൊലീസ് നിലപാട്. വൈദികൻ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം തങ്ങൾ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. എന്തായാലും ഇത്തരത്തിൽ വീണ്ടും സഭയിലെ വൈദികനെതിരെ ലൈംഗികാരോപണമുയർന്നിട്ടും പരസ്യ പ്രതികരണത്തിന് ഇതുവരെ സഭാനേതൃത്വം തയ്യാറായിട്ടില്ല. പീഡനം നടന്നതായി മെഡിക്കൽ പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച തന്നെ മജിസ്‌ട്രേട്ടിന് മുമ്പാകെ പെൺകുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി.

പരാതിക്ക് നൽകുന്നതിന് മുമ്പേ വികാരി ഞായറാഴ്ച തന്നെ ഇടവകയിലെ പ്രമുഖ വ്യവസായിയുടെ സഹായത്തോടെ മുങ്ങുകയായിരുന്നു. നാല് ദിവസമായിട്ടും ഇയാളക്കുറിച്ച് പൊലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല. 200 ഓളം അംഗങ്ങൾ മാത്രമുള്ള ചെറിയ ഇടവകയിൽ കഴിഞ്ഞ ശനിയാഴ്ച മുതൽ ഈ സംഭവം വിവാദങ്ങൾക്കിടയാക്കിയിരിക്കുകയാണ്. കോട്ടപ്പുറം ബിഷപ്പിന്റെ അസിസ്റ്റന്റായ പുരോഹിതനാണ് ഇപ്പോൾ പള്ളിയിൽ ശുശ്രൂഷകൾ ചെയ്യുന്നത്. അതിനിടെ വികാരിയുടെ പീഡനത്തിനെതിരെ ഫേസ് ബുക്കിൽ പ്രതികരിച്ച പള്ളിയിലെ ഗായകസംഘത്തിൽപ്പെട്ട യുവാവിനും കുടുംബത്തിനും ഇടവകയിലെ പ്രമുഖന്റെ നേതൃത്വത്തിൽ പള്ളിയിൽ വിലക്കേർപ്പെടുത്തി. ദുഃഖവെള്ളിയാഴ്ച ഇവർക്ക് പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കാനായില്ല.

പള്ളിമേടയിൽ വിളിച്ചുവരുത്തി വികാരി 14 വയസുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ മാതാവ് പുത്തൻവേലിക്കര പൊലീസ് സ്റ്റേഷനിൽ എത്തിയത്. ജനുവരി മാസം മുതൽ പല തവണ പീഡനം നടന്നതായി പരാതിയിൽ പറയുന്നു. പീഡനവിവരം പെൺകുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത്. പിന്നീട് നാട്ടിലെ പൊതുപ്രവർത്തകരുടേയും പള്ളിയിലെ ഒരു വിഭാഗത്തിന്റേയും നേതൃത്വത്തിൽ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് വിവരം. അപ്പോൾ മുതൽ കേസ് ഇല്ലാതാക്കാൻ ശ്രമം തുടങ്ങി. പരാതിക്കാരെ പിൻവലിക്കാനും നീക്കമുണ്ടായി. എന്നാൽ അവരതിന് വഴങ്ങാതിരുന്നതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളിലേക്കും കാര്യങ്ങളെത്തി.

ഓശാന ഞായറിന് തലേന്ന് കുമ്പസാരം കഴിഞ്ഞ് പെൺകുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് അമ്മ പള്ളിയിൽ ചെന്നപ്പോൾ കുട്ടി പള്ളിമേടയിലായിരുന്നു. പലപ്പോഴും പെൺകുട്ടിയെ അച്ചൻ മേടയിലേക്ക് വിളിച്ചുകൊണ്ടുപോകാറുമുണ്ടത്രെ. ഇതിനെ ചോദ്യം ചെയ്ത് അമ്മയും വികാരിയുമായി വാക്കുതർക്കമുണ്ടായപ്പോഴാണ് ഇടവകക്കാർ വിവരം അറിഞ്ഞത്. ലത്തീൻ സഭയുടെ കീഴിലാണ് കുരിശ് ലൂർദ് മാതാ പള്ളി. ജനുവരി മാസത്തിൽ ഒരുതവണ പീഡിപ്പിച്ച ശേഷം പിന്നീട് പള്ളിയിൽ വിളിച്ചുവരുത്തിയായിരുന്നുവത്രെ ഉപദ്രവം. ധ്യാന ഗുരുരു കൂടിയാണു വികാരി. രണ്ടു മാസക്കാലം ഇതേ തരത്തിൽ വികാരി പെരുമാറിയിരുന്നതായും പറയപ്പെടുന്നു. പരാതി വന്ന സാഹചര്യത്തിൽ പെൺകുട്ടിയിൽ നിന്നു പൊലീസ് മൊഴിയെടുത്തു. പരാതി രേഖാമൂലം പൊലീസിൽ എത്തുന്നതിനു മുൻപുതന്നെ ഈ വിവരം പള്ളി അധികൃതർ അറിഞ്ഞിരുന്നതായും വികാരിയെ രഹസ്യമായി പള്ളിയിൽനിന്ന് സ്ഥലം മാറ്റിയതായും ആരോപണമുണ്ട്.

സംഗീതജ്ഞനും ഗായകനും മികച്ച പ്രഭാഷകനുമായ ഫാ. എഡ്‌വിൻ സിഗ്രേസ് സഭയിലെ പുരോഹിതർക്കുൾപ്പെടെ ധ്യാനങ്ങൾ സംഘടിപ്പിക്കുന്നയാളാണ്. നിരവധി ക്രിസ്തീയഭക്തിഗാന ആൽബങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. അടുത്തിടെ ഒരു ന്യൂജനറേഷൻ സിനിമയ്ക്ക് വേണ്ടി സംഗീതസംവിധാനവും നിർവഹിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP