Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബംഗാളിക്കൊപ്പം ഒളിച്ചോടിയ രണ്ട് മക്കളുടെ അമ്മയെ കണ്ടെത്തിയത് മുർഷിദാബാദിൽ നിന്നും; സ്‌കൂൾ അദ്ധ്യാപികയായ യുവതിക്ക് പ്രണയം തോന്നിയത് അതേ സ്‌കൂളിലെ അലക്കുകാരൻ ബംഗാളിയോട്; പ്രണയം എല്ലിൽ പിടിച്ച് യുവതിയുമായി പോയ അബ്ദുൾ അസീസ് സംഗതി കുഴപ്പമാകും എന്ന് കണ്ടതോടെ കയ്യൊഴിഞ്ഞു; നാദാപുരം പൊലീസ് യുവതിയെ നാട്ടിലെത്തിച്ചെങ്കിലും ഒപ്പം കൂട്ടാൻ തയ്യാറാകാതെ ഭർത്താവും മാതാപിതാക്കളും

ബംഗാളിക്കൊപ്പം ഒളിച്ചോടിയ രണ്ട് മക്കളുടെ അമ്മയെ കണ്ടെത്തിയത് മുർഷിദാബാദിൽ നിന്നും; സ്‌കൂൾ അദ്ധ്യാപികയായ യുവതിക്ക് പ്രണയം തോന്നിയത് അതേ സ്‌കൂളിലെ അലക്കുകാരൻ ബംഗാളിയോട്; പ്രണയം എല്ലിൽ പിടിച്ച് യുവതിയുമായി പോയ അബ്ദുൾ അസീസ് സംഗതി കുഴപ്പമാകും എന്ന് കണ്ടതോടെ കയ്യൊഴിഞ്ഞു; നാദാപുരം പൊലീസ് യുവതിയെ നാട്ടിലെത്തിച്ചെങ്കിലും ഒപ്പം കൂട്ടാൻ തയ്യാറാകാതെ ഭർത്താവും മാതാപിതാക്കളും

ടി പി ഹബീബ്

കോഴിക്കോട്: നാലാഴ്ച മുമ്പ് കാണാതായ യുവതിയെ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നിന്നും നാദാപുരം പൊലീസ് കണ്ടെത്തി. പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ സൂട്ടി പൊലീസ് സ്റ്റേഷനിൽ കാമുകന്റെ ബന്ധുക്കൾ യുവതിയെ നേരിട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. കോഴിക്കോട് നാദാപുരം കുമ്മങ്കോട് സ്വദേശിയും അൺ എയിഡഡ് സ്‌കൂളിലെ അദ്ധ്യാപികയും രണ്ട് മക്കളുടെ മാതാവുമായ യുവതിയെയാണ് ഓഗസ്റ്റ് രണ്ടിന് കാണാതായത്. കൂടെ സ്‌കൂളിലെ അലക്ക് ജോലിക്കാരനായ ബംഗാളി സ്വദേശി ആസാദ് എന്ന അബ്ദുൽ അസീസും(28) അപ്രത്യക്ഷമായിരുന്നു. യുവതിയുടെ ഭർത്താവും അതേ സ്‌കൂളിലെ അദ്ധ്യാപകനാണ്.

സൈബർ പൊലീസിന്റെ സഹായത്തോടെ നാദാപുരം എസ്‌ഐ എൻ പ്രജീഷിന്റെ നേത്യത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഫോൺ ഉപയോഗിക്കാത്ത യുവതി അയൽവാസിയുടെ ഫോൺ ഉപയോഗിച്ച് കാമുകനുമായി സംസാരിച്ചിരുന്നു. ഈ ഫോൺ വിവരങ്ങളാണ് കാമുകനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കിയത്. ഇതിനെ പിന്തുടർന്ന് നാദാപുരം പൊലീസ് കഴിഞ്ഞ ദിവസം മുർഷിദാബാദിലെത്തി. മണിക്കൂറുകളോളം ചെലവിട്ട് പൊലീസ് കാമുകന്റെ വീട് കണ്ടെത്തി. യുവതിയെ കുറിച്ച് ബന്ധുക്കളോട് ആദ്യം അന്വേഷിച്ചെങ്കിലും അദേഹം കേരളത്തിലാണെന്ന മറുപടിയാണ് പൊലീസിന് ലഭിച്ചത്. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ യുവാവ് പരിസര പ്രദേശങ്ങളിൽ ഉണ്ടെന്ന് കണ്ടെത്തി.

യുവാവ് കേരളത്തിലെ യുവതിയെ തട്ടി കൊണ്ട് വന്നിട്ടുണ്ടെന്നും അവരെ സംരക്ഷിക്കുന്നതിന്റെ പേരിൽ കുടുംബം ഒന്നിച്ച് പ്രതിപട്ടികയിൽ വരുമെന്നും ബംഗാൾ പൊലീസിന്റെ സഹായത്തോടെ അന്യേഷണ ഉദ്യോഗസ്ഥർ വിവരിച്ചു. ഇതോടെ കുടുംബം കടുത്ത സമ്മർദത്തിലായി. ഇതോടെ ബന്ധു വീട്ടിൽ കാമുകനോടൊപ്പം താമസിക്കുകയായിരുന്ന യുവതിയെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ നിർബന്ധിതരായി. കേസ് ഭയന്ന് കാമുകനായ യുവാവിനെ ബന്ധുക്കൾ സ്റ്റേഷനിൽ ഹാജരാക്കിയിരുന്നില്ല.

വടകര കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുവദിച്ചു. ആരുടെ കൂടെ പോകണമെന്ന കാര്യം യുവതിക്ക് തീരുമാനിക്കാമെന്ന കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് ഭർത്താവുമായും മാതാപിതാക്കളുമായും സംസാരിച്ചു. എന്നാൽ യുവതിയുടെ തെറ്റായ സമീപനത്തിൽ നീരസം പ്രകടിപ്പിച്ച് യുവതിയുടെ ഭർത്താവും മാതാപിതാക്കളും യുവതിയെ സ്വീകരിക്കാൻ തയ്യാറായില്ല. യുവതിയെ സ്വന്തം ഇഷ്ടപ്രകാരം തനിച്ച് വിടുന്നതിൽ പൊലീസിലും അത്യപ്തിയുണ്ടായിരുന്നു. രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് നാട് വിട്ട യുവതിയുടെ പേരിൽ കേസെടുക്കണമെന്ന വാക്കാൽ പരാമർശവും കോടതി ആദ്യം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP