Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടിന് പുറത്ത് പാതി കത്തിയമർന്ന കസേര; പെട്രോൾ ഒഴിച്ച് കത്തിക്കാൻ ഉപയോഗിച്ച ലൈറ്റർ ഇപ്പോഴും വരാന്തയിൽ; സാമ്പത്തികമായി പിന്നോക്കമെങ്കിലും പഠനത്തിൽ അസാമാന്യ മികവ് പുലർത്തിയ മിടുക്കി നാട്ടുകാർക്കും പ്രിയങ്കരി; ഹദുരന്തത്തിന്റെ നടുക്കം മാറാതെ നാട്ടുകാരും ബന്ധുക്കളും; അവളെക്കുറിച്ച് പറയുമ്പോൾ തന്നെ വാക്കുകൾ മുറിഞ്ഞ് പൊട്ടിക്കരഞ്ഞ് അയൽവാസികൾ; ഒരു രാത്രി കൊണ്ട് ദുരന്തഭൂമിയായി മാറിയ വീട്ടിൽ ഉറ്റവരെ കാത്ത് ദേവികയുടെ വളർത്ത് നായ മാത്രം

വീടിന് പുറത്ത് പാതി കത്തിയമർന്ന കസേര; പെട്രോൾ ഒഴിച്ച് കത്തിക്കാൻ ഉപയോഗിച്ച ലൈറ്റർ ഇപ്പോഴും വരാന്തയിൽ; സാമ്പത്തികമായി പിന്നോക്കമെങ്കിലും പഠനത്തിൽ അസാമാന്യ മികവ് പുലർത്തിയ മിടുക്കി നാട്ടുകാർക്കും പ്രിയങ്കരി; ഹദുരന്തത്തിന്റെ നടുക്കം മാറാതെ നാട്ടുകാരും ബന്ധുക്കളും; അവളെക്കുറിച്ച് പറയുമ്പോൾ തന്നെ വാക്കുകൾ മുറിഞ്ഞ് പൊട്ടിക്കരഞ്ഞ് അയൽവാസികൾ; ഒരു രാത്രി കൊണ്ട് ദുരന്തഭൂമിയായി മാറിയ വീട്ടിൽ ഉറ്റവരെ കാത്ത് ദേവികയുടെ വളർത്ത് നായ മാത്രം

സുവർണ്ണ പി.എസ്

കാക്കനാട്: ഇന്നലെ രാത്രിയിൽ കത്തിയമർന്നത് ഒരു വീടിന്റെ പ്രതീക്ഷകളായിരുന്നു. ഭാവിയിൽ താങ്ങാവേണ്ട മകൾ, ആറ്റുനോറ്റു വളർത്തിയ മൂത്ത മകൾ കൺമുന്നിൽ എരിഞ്ഞമർന്നപ്പോൾ ഒന്നും ചെയ്യാനാവാതെ നോക്കി നിക്കാനെ ആ മാതാപിതാക്കൾക്ക് കഴിഞ്ഞുള്ളു. പ്രണയം എതിർത്തതിലുള്ള പക തീർത്തപ്പോൾ ദേവികയുടെ കൊച്ചുവീടിനുള്ളിൽ രണ്ട് തീഗോളം ഉയർന്നു. ആ തീഗോളത്തിൽ കത്തി തീർന്നു രണ്ട് ചെറുപ്പക്കാരുടെയും ജീവിതം.

തേക്കാത്ത,ഷീറ്റ് മേഞ്ഞ ഒരു വീട്ടിലായിരുന്നു ദേവികയും കുടുംബവും താമസിച്ചിരുന്നത്. വരാന്തയും രണ്ടു മുറിയും അടുക്കളയും മാത്രമുള്ള വീടാണ്. അതിൽ ഒരു മുറി പണി തീരാത്ത നിലയിലാണ് ഉള്ളത്. സാമ്പത്തിക പരമായി പിന്നിൽ നിന്നിരുന്ന കുടുംബമാണെങ്കിലും റവന്യൂ വകുപ്പിൽ താൽക്കാലിക ജീവനക്കാരിയായിരുന്ന മോളി പഠനത്തിൽ മിടുക്കിയായ ദേവികയെ ട്യൂഷനയച്ചിരുന്നു. പഠിക്കാൻ മിടുക്കിയും സൗമ്യമായ സ്വഭാവവും ഉള്ള ദേവികയെക്കുറിച്ച് നാട്ടുകാർക്കും, സ്‌ക്കൂളിലുള്ളവർക്കും നല്ലത് മാത്രമേ പറയാനുള്ളൂ.വിവരമറിഞ്ഞ് സംഭവ സ്ഥലത്തേയ്ക്ക് ഓടിയെത്തിയ നാട്ടുകാർ ആദ്യം കരുതിയത് വീടിനാണ് തീപിടിച്ചതെന്ന്. എന്നാൽ രണ്ട് മനുഷ്യരാണ് കത്തുന്നതെന്ന് പിന്നീടാണ് മനസിലായത്.

അത് ദേവികയാണെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ ഞെട്ടലിൽ നിന്ന് നാട്ടുകാർ ഇതുവരെയും മുക്തരായിരുന്നില്ല. കാരണം നല്ല അടക്കവും ഒതുക്കവുമുള്ള ദേവികയെ എല്ലാവർക്കും ഇഷ്ടമായിരുന്നു. സംഭവത്തിന് ശേഷം വീടിന്റെ പരിസരത്ത് നിറയെ ജനങ്ങളാണ്. കുറച്ച് ദിവസം മുമ്പ് വരെ ദേവികയും കുടുംബവും സമാധാനത്തോടെ കിടന്നുറങ്ങിയ വീട്ടിൽ ഇന്ന് മരണത്തിന്റെ ചുട്ടുപൊള്ളുന്ന മണമാണ്. തീ ആളിപടർന്ന് പുറത്തേയ്ക്ക് ഓടി വന്നതിന്റെ കറുത്ത പാടുകൾ. പാതി കത്തിയ കസേര, കത്തിക്കാനായി ഉപയോഗിച്ചതെന്ന് കരുതുന്ന ലൈറ്റർ. ഇതെല്ലാം കഴിഞ്ഞ ദിവസത്തെ ദുരന്തത്തെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു. ദുരന്തിൽ വീട്ടിലെ ഒട്ടുമിക്ക സാധനങ്ങളും കത്തി നശിച്ചു.

പ്രണയ നൈരാശ്യത്തിന്റെ ഇരയായി ദേവിക പോയതോടെ പാതി പൊള്ളലേറ്റ പിതാവ് ഷാലൻ ആശുപത്രിയിൽ തന്നെയാണ്. നൊന്തുപെറ്റ മകൾ കൺമുന്നിൽ വെന്തുരുകുന്നത് നേരിൽ കണ്ട അമ്മ മോളി ബോധരഹിതയായി ആശുപത്രിയിലായിരുന്നു. അമ്മയോടൊപ്പം ദേവികയുടെ കൊച്ചനുജത്തി ദേവകിയും ഉണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാം സാക്ഷിയായി മറ്റൊരാൾ കൂടെ ഉണ്ടായിരുന്നു വീടിന് പുറത്ത്. ഒരുപക്ഷെ അത് മറ്റാരും ശ്രദ്ധിച്ച് കാണില്ല. ഇവരുടെ വളർത്തുനായ. കൂട്ടിനകത്ത് നിന്ന് പുറത്ത് ഇറങ്ങാൻ സാധിക്കുന്നില്ലെങ്കിലും സംഭവം നടന്നതിന്റെ അടുത്ത ദിവസം വീട്ടുകാരുടെ വരവിനായി കാത്തിരുന്ന നായയ്ക്ക് ഭക്ഷണം എത്തിച്ച് കൊടുക്കാൻ അടുത്ത വീട്ടുകാർക്ക് നിർദ്ദേശം നൽകിയത് പൊലീസുകാരായിരുന്നു. വീടിന് ചുറ്റും മുസ്ലീമുകൾ ആയതുകൊണ്ട തന്നെ നായയെ വീട്ടുകാർ രാത്രി സമയങ്ങളിൽ തുറന്ന് വിടാറില്ല. അതുകൊണ്ട് തന്നെ സംഭവ ദിവസവും നായ കൂട്ടിൽ തന്നെയായിരുന്നു. ഇപ്പോൾ ആ വീട്ടിൽ ആ നായ മാത്രമേ ഉള്ളൂ.

തീപൊള്ളലേറ്റ് മരിച്ച ദേവികയുടെ മൃതദേഹം വ്യാഴാഴ്‌ച്ച വൈകിട്ട് മൂന്നുണിക്ക് ശേഷമാണ് വീട്ടിൽ എത്തിച്ചത്. വലിയ ജനക്കൂട്ടമായിരുന്നു ദേവികയ്ക്ക് അന്ത്യോപചാരം അർപ്പിക്കാനായി എത്തിയിരുന്നത്. കത്തിക്കരിഞ്ഞ ചേച്ചിയുടെ ശരീരം നേരിൽ കണ്ട കുഞ്ഞനുജത്തി മൃതദേഹത്തിൻ അരികിൽ നിന്ന് പൊട്ടി കരഞ്ഞു. പൊന്നുമകളുടെ കത്തിയ ശരീരം അമ്മ മോളിയും അവസാനമായി കണ്ടു. എന്നാൽ പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുന്ന പിതാവ് ഷാലന് മകളെ അവസാനമായി വീട്ടിൽ കൊണ്ടുവന്നപ്പോൾ അവിടെ എത്താൻ സാധിക്കുമായിരുന്നില്ല. അവസാനമായി പ്രിയ കൂട്ടുകാരിയെ കാണാനെത്തിയ ദേവികയുടെ കൂട്ടുകാരികൾ സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു.. ആ ചെറിയ വീട്ടിൽ നിന്ന് തേങ്ങലുകൾ ഉയർന്നപ്പോൾ അത് കണ്ട് നിന്നവരെയും കണ്ണീരണിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP