Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ 30കാരൻ തട്ടിയെടുത്തത് ലക്ഷങ്ങൾ; ഇരകളിൽ ഭൂരിഭാഗവും സ്ത്രീകൾ; പ്രതി തട്ടിപ്പ് നടത്തിയത് മുൻ എസ്.ബി.ഐ ക്രഡിറ്റ് കാർഡ് ബാങ്ക് ചാനൽ ജീവനക്കാരനെന്ന സാധ്യത ഉപയോഗിച്ച്; തട്ടിപ്പു നടത്തിയത് ഇടപാടുകാരിൽ നിന്നും തന്ത്രത്തിൽ ലോഗിൻ ഐ.ഡിയും പാസ്വേർഡും ഇ മെയിൽ ഐഡിയും ഒ.ടി.പിയും വാങ്ങി

ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ 30കാരൻ തട്ടിയെടുത്തത് ലക്ഷങ്ങൾ; ഇരകളിൽ ഭൂരിഭാഗവും സ്ത്രീകൾ; പ്രതി തട്ടിപ്പ് നടത്തിയത് മുൻ എസ്.ബി.ഐ ക്രഡിറ്റ് കാർഡ് ബാങ്ക് ചാനൽ ജീവനക്കാരനെന്ന സാധ്യത ഉപയോഗിച്ച്; തട്ടിപ്പു നടത്തിയത് ഇടപാടുകാരിൽ നിന്നും തന്ത്രത്തിൽ ലോഗിൻ ഐ.ഡിയും പാസ്വേർഡും ഇ മെയിൽ ഐഡിയും ഒ.ടി.പിയും വാങ്ങി

ജംഷാദ് മലപ്പുറം

മലപ്പുറം: ക്രഡിറ്റ് കാർഡ് തട്ടിപ്പ് നടത്തിയ മുൻ എസ്.ബി.ഐ ക്രഡിറ്റ് കാർഡ് ബാങ്ക് ചാനൽ ജീവനക്കാരൻ പിടിയിൽ. നിലമ്പൂർ സ്വദേശിയായ ദലീൽ പറമ്പാട്ട് എന്ന ദലീൽ റോഷനെ(30)യാണു വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. പ്രതി എസ്.ബി.ഐയുടെ ബാങ്ക് ചാനൽ വഴി ഇടപാടുകാർക്ക് ക്രഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്ന ജോലിയാണ് ചെയ്തു വന്നിരുന്നത്. ബാങ്കിന്റെ ശാഖയിൽ ക്രഡിറ്റ് കാർഡ് ക്യാൻസൽ ചെയ്യാൻ വരുന്ന ഇടപാടുകാരുടെ ക്രഡിറ്റ് കാർഡും മൊബൈൽ ഫോണും അവരുടെ ലോഗിൻ ഐ.ഡിയും പാസ്വേഡ്, ഇ മെയിൽ ഐ.ഡിയും ,ഇടപാടുകാരുടെ മൊബൈലിൽ വരുന്ന ഒ.ടി.പി എന്നിവ വാങ്ങിയാണു തട്ടിപ്പ് നടത്തിയിരുന്നത്.

മേൽപറഞ്ഞ വിവരങ്ങൾ പ്രതിയുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള വിവിധ പേയ്മെന്റ് ആപ്ലിക്കേഷനുകളിൽ കസ്റ്റമറുടെ ക്രഡിറ്റ് കാർഡ് വിവരങ്ങൾ എന്റർ ചെയ്ത് പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രഡിറ്റ് കാർഡിന്റെ മാക്സിമം തുക ട്രാൻസ്ഫർ ചെയ്തതിനുശേഷം ഇടപാടുകാരുടെ ക്രഡിറ്റ് കാർഡ് ക്യാൻസലേഷൻ റിക്വസ്റ്റ് അപ്ഡേഷൻ എന്തായെന്ന് അറിയുവാനെന്ന വ്യാജേന ഇവരെ ഒരാഴ്ച കഴിഞ്ഞ് വീണ്ടും സമീപിക്കുകയും കസ്റ്റമർക്ക് ക്രഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റും ബാങ്ക് മെസ്സേജുകളും വരുന്നത് തടയുന്നതിനായി പ്രതിയുടെ വ്യാജ ഇമെയിൽ ഐ.ഡിയും മൊബൈൽ നമ്പറും ഇടപാടുകാരുടെ ക്രഡിറ്റ് കാർഡ് അക്കൗണ്ടിൽ ചേർക്കുകയും ചെയ്യുകയാണ് തട്ടിപ്പ് രീതി.

വഴിക്കടവ് സ്വദേശിയായ മഞ്ചേരി ഹോസ്പിറ്റലിലെ ജീവനക്കാരിയുടെ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്ത കേസ്സിലാണ് പ്രതി പിടിയിലായത്. പൊലീസ് അന്വേഷിച്ചതിൽ പ്രതി സമാനമായ രീതിയിൽ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്ത സമയത്ത് നിരവധിപേരെ തട്ടിപ്പിനിരയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ദലീൽ പറമ്പാട്ടിനെതിരെ ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ ക്രഡിറ്റ് കാർഡ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീ ഇടപാടുകാരെയാണ് പ്രതി കൂടുതാലായും തട്ടിപ്പിനിരയാക്കിയിട്ടുള്ളത്. വണ്ടൂരിലെ അങ്കണവാടി അദ്ധ്യാപികയുടെ 62400 രൂപ ക്രഡിറ്റ് കാർഡ് വഴി തട്ടിയെടുത്തതും. പൂക്കോട്ടുംപാടതെ കെ.എസ്.ഇ.ബി ജീവനക്കാരന്റെ ഒരുലക്ഷത്തി ഇരുപതിനായിരം രുപയും വണ്ടൂർ വിദ്യാഭാസ ജില്ലയിലെ ഒരു വിദ്യാലയത്തിൽ നിന്നു അഞ്ച് അദ്ധ്യപകരുടെ പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതും ദലീൽ പറമ്പാട്ടാണെന്നു പൊലീസ് പറഞ്ഞു.

പ്രതി ഇടപാടുകാരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ ലോണുകൾ എടുത്ത് തന്റെ വിവിധ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയും തട്ടിപ്പ് നടത്തിയിരുന്നു. ഇടപാടുകാരുടെ പരാതിയെ തുടർന്ന് പ്രതിയെ 2022 അവസാനത്തോടെ ബാങ്കിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നെങ്കിലും പ്രതി എസ്.ബി.ഐ ക്രഡിറ്റ് കാർഡ് ബാങ്ക് ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇടപാടുകാരെ സമീപിച്ച് വീണ്ടും തട്ടിപ്പിനിരയാക്കി വരികയായിരുന്നു.

ജില്ലയിലെ വിവിധ ഉദ്യോഗസ്ഥരുടെ ക്രഡിറ്റ് കാർഡ് വിവരങ്ങൾ പ്രതി കൈക്കാലാക്കി തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. പ്രതിയെ അറസ്റ്റ് ചെയ്തതറിഞ്ഞ് നിരവധിപേർ പരാതികളുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. തട്ടിപ്പ് വഴി ലഭിക്കുന്ന പണമുപയോഗിച്ച് പ്രതി ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു. മലപ്പുുറം ജില്ലാപൊലീസ് മേധാവി സുജിത്ത്ദാസ് ഐ.പി.എസ്.ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നിലമ്പൂർ ഡി.വൈ.എസ്‌പി സാജു.കെ.എബ്രഹാമിന്റെ മേൽനോട്ടത്തിൽ വഴിക്കടവ് ഇൻസ്പെക്ടർ മനോജ്പറയറ്റ, എസ്‌ഐ. വേണു.ഒ.കെ, എഎസ്ഐ. മനോജ്.കെ, പൊലീസുകാരായ ഇ.ജി പ്രദീപ്, പ്രശാന്ത്കുമാർ.എസ്, വിനീഷ് മാന്തൊടി എന്നിവരുമാണ് കർണ്ണാടകയിലെ ഗുണ്ടുൽപേട്ടയിൽ വ്യാജവിലാസത്തിൽ ഒളിവിൽ താമസിച്ചുവരുന്നതിനിടെ പുതിയ പാസ്പോർട്ട് കൈക്കലാക്കി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി വഴിക്കടവ് പൊലീസിന്റെ പിടിയിൽ ആകുനത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലിലേക്ക് റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP