Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഫോൺ ബ്ലോക്ക് ചെയ്തപ്പോൾ വീട്ടിലെത്തി പൊലീസുകാരിയുടെ മേൽ പെട്രോൾ ഒഴിച്ചു; അന്ന് കലി തീർത്തത് മതിവരുവോളം ഷൂ കൊണ്ട് അടിച്ചും; ഒഴിവാക്കിയത് 'നീ ഇവിടെ നിന്ന് പോ' എന്ന് കാല് പിടിച്ച് കരഞ്ഞ്; അന്ന് അജാസ് മടങ്ങിയതും വിവാഹമെന്ന പ്രതീക്ഷ ഉള്ളിലൊതുക്കി; കടം തിരികെ വാങ്ങാത്തതിന് പറഞ്ഞ ന്യായം ഉദ്രവിച്ചതിന്റെ കുറ്റബോധം; എല്ലാം പൊലീസിനോട് മുമ്പ് പറഞ്ഞിരുന്നുവെന്ന അമ്മയുടെ വാദം തള്ളി വള്ളികുന്നം എസ്‌ഐയും; സൗമ്യയെ പൊലീസുകാരൻ തീ കൊളുത്തി കൊന്നത് ആലോചിച്ച് ഉറപ്പിച്ച് തന്നെ

ഫോൺ ബ്ലോക്ക് ചെയ്തപ്പോൾ വീട്ടിലെത്തി പൊലീസുകാരിയുടെ മേൽ പെട്രോൾ ഒഴിച്ചു; അന്ന് കലി തീർത്തത് മതിവരുവോളം ഷൂ കൊണ്ട് അടിച്ചും; ഒഴിവാക്കിയത് 'നീ ഇവിടെ നിന്ന് പോ' എന്ന് കാല് പിടിച്ച് കരഞ്ഞ്; അന്ന് അജാസ് മടങ്ങിയതും വിവാഹമെന്ന പ്രതീക്ഷ ഉള്ളിലൊതുക്കി; കടം തിരികെ വാങ്ങാത്തതിന് പറഞ്ഞ ന്യായം ഉദ്രവിച്ചതിന്റെ കുറ്റബോധം; എല്ലാം പൊലീസിനോട് മുമ്പ് പറഞ്ഞിരുന്നുവെന്ന അമ്മയുടെ വാദം തള്ളി വള്ളികുന്നം എസ്‌ഐയും; സൗമ്യയെ പൊലീസുകാരൻ തീ കൊളുത്തി കൊന്നത് ആലോചിച്ച് ഉറപ്പിച്ച് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: സൗമ്യയെ ആദ്യം അജാസ് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത് ഫോൺ ബ്ലോക്ക് ചെയ്‌തെന്ന പേരിൽ. ശല്യം സഹിക്കാതെ വന്നപ്പോഴാണ് അജാസിന്റെ ഫോൺ സൗമ്യ ബ്ലോക്ക് ചെയ്തത്. ഇതൊടെയാണ് സൗമ്യയെ കൊല്ലാൻ ഇതിന് മുമ്പ് അജാസ് എത്തിയത്. ഇക്കാര്യം സൗമ്യയുടെ അമ്മയാണ് വെളിപ്പെടുത്തുന്നത്. സൗമ്യയെ മുമ്പും അജാസ് കൊല്ലാൻ ശ്രമിച്ചിരുന്നു. ഫോൺ ബ്ലാക്ക് ചെയ്‌തെന്ന പേരിൽ അജാസ് സൗമ്യയുടെ മേൽ പെട്രോൾ ഒഴിച്ചെന്നും ദേഹം മുഴുവൻ ഷൂ കൊണ്ട് അടിച്ചെന്നും സൗമ്യയുടെ അമ്മ വെളിപ്പെടുത്തി.

ശനിയാഴ്‌ച്ച വൈകിട്ട് മൂന്നരയോടെയാണ് മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ ആലുവ ട്രാഫിക് പൊലീസിൽ ജോലി ചെയ്യുന്ന അജാസ് കൊലപ്പെടുത്തിയത്. ആക്ടീവ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സൗമ്യയെ കാറിടിച്ച് വീഴ്‌ത്തിയ ശേഷം കൊടുവാൾ കൊണ്ടു വെട്ടിയ പ്രതി അജാസ് പിന്നീട് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സൗമ്യ തൽക്ഷണം മരിച്ചു. അജാസിനും ഗുരുതരമായ പൊള്ളലേറ്റു. ഇന്നാണ് അജാസിന്റെ വിവാഹ അഭ്യർത്ഥന പുറംലോകത്ത് ചർച്ചയായത്. ഇതിന് പിന്നാലെയാണ് ഇക്കാര്യം സ്ഥിരീകരിച്ച് അമ്മ എത്തിയതും. അമ്മയാണ് മുമ്പ് അജാസ് ആക്രമിക്കാൻ എത്തിയത് പൊലീസിനോട് പറഞ്ഞത്.

'അടിച്ചപ്പോൾ നിനക്ക് ഇറങ്ങി ഓടാമായിരുന്നില്ലേ മോളേ എന്ന് ഞാൻ സൗമ്യയോട് ചോദിച്ചു. അന്ന് എന്റെ കുഞ്ഞ് 'നീ ഇവിടെ നിന്ന് പോ' എന്ന് കാല് പിടിച്ച് കരഞ്ഞപ്പോഴാണ് അവൻ പോയത്. പിന്നീട് കാശ് കൊടുക്കാൻ പോയപ്പോൾ അജാസ് അത് വാങ്ങിയില്ല. തന്നെ ഉപദ്രവിച്ചതിന്റെ കുറ്റബോധത്തിലാണ് അജാസ് കാശ് വാങ്ങാത്തതെന്ന് അപ്പോൾ സൗമ്യ പറഞ്ഞു' അജാസ് സൗമ്യയെ നിരന്തരം വിവാഹത്തിന് പ്രേരിപ്പിച്ചിരുന്നു. എന്നാൽ സൗമ്യ ഈ ആവശ്യം നിരസിച്ചെന്നും സൗമ്യയുടെ അമ്മ പറഞ്ഞു. ഇരുവരും തമ്മിൽ പണമിടപാട് ഉണ്ടായിരുന്നുവെന്നും സൗമ്യയുടെ അമ്മ സ്ഥിരീകരിക്കുന്നു. ഒന്നേകാൽ ലക്ഷം രൂപ സൗമ്യ അജാസിൽ നിന്നും വായ്പയായി വാങ്ങിയിരുന്നു. ഈ പണം തിരികെ നൽകാൻ സൗമ്യ ശ്രമിച്ചെങ്കിലും അത് സ്വീകരിക്കാൻ അജാസ് തയ്യാറായില്ലെന്നും അമ്മ പറയുന്നു. തന്നെ അപായപ്പെടുത്താൻ അജാസ് എന്നയാൾ ശ്രമിച്ചേക്കുമെന്ന് അമ്മ പറഞ്ഞിരുന്നതായി സൗമ്യയുടെ മൂത്തമകനും വെളിപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ ഭീഷണി ഉണ്ടായിരുന്നതായി നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നുവെന്ന സൗമ്യയുടെ അമ്മയുടെ വാദം തള്ളി പൊലീസ് രംഗത്ത് എത്തി. സൗമ്യ പരാതി പറഞ്ഞിരുന്നില്ലെന്നാണ് വള്ളികുന്നം എസ്‌ഐ ഷൈജു ഇബ്രാഹിം അറിയിച്ചിരിക്കുന്നത്. സ്റ്റേഷനിൽ ഉള്ളവരോടും സൗമ്യ പരാതിപ്പെട്ടിരുന്നില്ല.. കൊലപാതക ശേഷമാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നും സിഐ വ്യക്തമാക്കി. പ്രതിയായ അജാസിൽ നിന്ന് ഭീഷണിയുണ്ടെന്ന കാര്യം നേരത്തെ തന്നെ സൗമ്യ വള്ളിക്കുന്നം എസ്‌ഐയെ ധരിപ്പിച്ചിരുന്നതായി സൗമ്യയുടെ അമ്മ ഇന്ദിര വെളിപ്പെടുത്തിയിരുന്നു. ആക്രമിക്കപ്പെട്ടേക്കാമെന്ന് അമ്മ പറഞ്ഞിരുന്നതായി മൂത്ത മകനും വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ പ്രതികരണം.

അജാസിൽ നിന്നും ഒരു ആക്രമണം സൗമ്യ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടാണ് സ്‌കൂട്ടറിനെ അജാസ് ഇടിച്ചിട്ടപ്പോൾ ഓടി രക്ഷപ്പെടാൻ സൗമ്യ ശ്രമിച്ചത്. സൗമ്യയും അജാസും തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ഇരുവരുടേയും ഫോൺ രേഖകൾ പരിശോധിച്ചതിൽ ഇവർ തമ്മിൽ ബന്ധം പുലർത്തിയിരുന്നുവെന്ന് ബോധ്യപ്പെട്ടതായി പൊലീസ് വൃത്തങ്ങൾ വിശദീകരിക്കുന്നു. സൗമ്യയെ ചുട്ടുകൊന്നത് വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടന്നുള്ള വൈരാഗ്യം കൊണ്ടാണ്. അജാസ് സൗമ്യയോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നെന്നും വൈരാഗ്യത്തിന് കാരണം വിവാഹ അഭ്യർത്ഥന നിരസിച്ചതാണെന്നും സൗമ്യയുടെ അമ്മ പറഞ്ഞു. സൗമ്യയ്ക്ക് അജാസിൽ നിന്ന് നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നു. അജാസ് സൗമ്യയെ വിവാഹത്തിന് നിർബന്ധിച്ചിരുന്നെങ്കിലും സൗമ്യ ഒഴിഞ്ഞുമാറി. കൊലപാതകം ആസൂത്രിതമാണെന്നും ഭീഷണി ഉള്ള കാര്യം വള്ളികുന്നം എസ്‌ഐയെ മൂന്നുമാസം മുമ്പ് സൗമ്യ അറിയിച്ചിരുന്നതായും അമ്മ പറഞ്ഞു. ഇതാണ് പൊലീസ് നിഷേധിക്കുന്നത്.

ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി ഉണ്ടായിരുന്നതായും അമ്മ പറഞ്ഞു. അജാസിന് പണമായിരുന്നില്ല ലക്ഷ്യം. പണം പലവട്ടം മടക്കി നൽകിയിട്ടും അജാസ് വാങ്ങിയില്ല. സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുമ്പോൾ അജാസ് ഫോൺ വിളിച്ച് ഓൺ ചെയ്തു വെക്കാൻ നിർബന്ധിച്ചിരുന്നു. ഫോൺ ബ്ലോക്ക് ആക്കിയ ശേഷം മറ്റു നമ്പരിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തി. സൗമ്യയുടെ അമ്മ അജാസിനെ വിളിച്ച് താക്കീത് ചെയ്തിരുന്നെങ്കിലും അതിനുശേഷവും ഉപദ്രവം തുടർന്നു. ഇതാണ് ആദ്യ കൊലപാതക ശ്രമത്തിന് കാരണമായതെന്നാണ് അമ്മയുടെ വാക്കുകളിൽ ഉള്ളത്. ഇന്നലെ പി.എസ്.സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വീണ്ടും ഡ്യൂട്ടിക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങുമ്പോഴായിരുന്നു അജാസിന്റെ ആക്രമണം.

ആൾത്തിരക്കില്ലാത്ത സ്ഥലത്താണ് സംഭവമെന്നതിനാൽ ആർക്കും സൗമ്യയെ രക്ഷപ്പെടുത്താനായില്ല. സ്‌കൂട്ടറിൽ വന്ന സൗമ്യയെ അജാസ് കാറിടിച്ചു വീഴ്‌ത്തി. റോഡിൽ വീണ സൗമ്യ സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെൻ ശ്രമിച്ചപ്പോൾ കൈയിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് വെട്ടി. സൗമ്യ ഓടിക്കയറിയ വീട്ടിലും ആളുകളില്ലായിരുന്നു. നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും അജാസ് കൈയിൽ കുപ്പിയിൽ കരുതിയ പെട്രോളൊഴിച്ച് സിഗരറ്റ് ലാമ്പുപയോഗിച്ച് തീകൊളുത്തിയിരുന്നു. നാട്ടുകാർ എത്തുമ്പോഴേക്കും തീ ആളിക്കത്തി. പൊള്ളലേറ്റ അജാസ് വീടിന്റെ തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു. നാട്ടുകാരെക്കണ്ട് അജാസ് ശ്രമം ഓടി രക്ഷപ്പെടാൻ നടത്തിയെങ്കിലും അവർ പിടികൂടി പൊലീസിൽ ഏല്പിച്ചു. പൊലീസാണ് അജാസിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.

അതിരുവിട്ട സൗഹൃദത്തിന് പിന്നാലെ അജാസ് സൗമ്യയോട് വിവാഹാഭ്യർത്ഥന നടത്തി. മൂന്നു കുട്ടികളുടെ അമ്മയായ സൗമ്യ ഒഴിഞ്ഞുമാറി. ഇതിലെ വൈരാഗ്യമാണ് അതിക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. അജാസും സൗമ്യയും തമ്മിൽ പണമിടപാടുകളുമുണ്ടായിരുന്നു. അജാസിൽ നിന്നും സൗമ്യ ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാൻ സൗമ്യയും അമ്മയും കൊച്ചിയിലെത്തി അജാസിനെ കണ്ടെങ്കിലും പണം വാങ്ങാതെ ഇരുവരെയും അജാസ് കാറിൽ ആലപ്പുഴയിൽ തിരികെ എത്തിച്ചു. അജാസ് സൗമ്യയെ വിവാഹത്തിന് നിർബന്ധിച്ചിരുന്നതായി സൗമ്യയുടെ അമ്മ ഇന്ദിരയും വ്യക്തമാക്കി. ഇരുവരും തമ്മിൽ പണമിടപാട് ഉണ്ടായിരുന്നു, സൗമ്യ അജാസിൽ നിന്നും ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് ത്ിരികെ നൽകാൻ ഒരുങ്ങിയെങ്കിലും ്അജാസ് സ്വീകരിച്ചില്ല. തുടർന്ന് അജാസിന്റെ അക്കൗണ്ടിലേക്ക് സൗമ്യ പണം നിക്ഷേപിച്ചെങ്കിലും അജാസ് അത് തിരികെ സൗമ്യയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു.-ഇന്ദിര പറഞ്ഞു. തുടർന്നാണ് അമ്മയുമായി കൊച്ചിയിലെത്തി സൗമ്യ പണം തിരികെ കൊടുക്കാൻ ശ്രമിച്ചത്.

കടംവാങ്ങിയ തിരികെ നൽകാൻ സൗമ്യയും അമ്മയും കഴിഞ്ഞ ആഴ്ചയാണ് കൊച്ചിയിലെത്തിയത്. എന്നാൽ തുക കൈപ്പറ്റാൻ അജാസ് തയ്യാറായില്ല. സൗമ്യയെയും അമ്മയെയും കൊച്ചിയിൽ നിന്ന് പ്രതി തന്നെ കാറിൽ തിരികെ ആലപ്പുഴയിൽ എത്തിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP