Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓരോ 20 കോടിയും 10 കോടിയായി മാറുന്ന മറിമായം! വിൽപ്പനക്കണക്കിലെ തിരിമറിക്കായി പ്രത്യേക സോഫ്റ്റ് വെയർ; അക്കൗണ്ടുകൾ സൂക്ഷിക്കാൻ തുടങ്ങിയിട്ട് വെറും മൂന്നുമാസം; 433 കോടിയുടെ കള്ളപ്പണം പിടിച്ച ശരവണ സ്റ്റോഴ്‌സ്-ഹോട്ടൽ ശൃംഖലയുടെ അക്കൗണ്ടിങ് സോഫ്റ്റ് വെയറിൽ കണ്ടെത്തിയത് വൻക്രമക്കേട്; മൂന്നുമാസത്തിനിടെ പൂഴ്‌ത്തിവച്ചത് 35 കോടിയുടെ ആദായം; ശരവണയും റിയൽ എസ്‌റ്റേറ്റ് ഗ്രുപ്പുകളായ ലോട്ടസും ജി-സ്വകയറും തമ്മിലുള്ള അനധികൃത ഇടപാടുകളുടെ രഹസ്യങ്ങളും പുറത്ത്

ഓരോ 20 കോടിയും 10 കോടിയായി മാറുന്ന മറിമായം! വിൽപ്പനക്കണക്കിലെ തിരിമറിക്കായി പ്രത്യേക സോഫ്റ്റ് വെയർ; അക്കൗണ്ടുകൾ സൂക്ഷിക്കാൻ തുടങ്ങിയിട്ട് വെറും മൂന്നുമാസം; 433  കോടിയുടെ കള്ളപ്പണം പിടിച്ച ശരവണ സ്റ്റോഴ്‌സ്-ഹോട്ടൽ ശൃംഖലയുടെ അക്കൗണ്ടിങ് സോഫ്റ്റ് വെയറിൽ കണ്ടെത്തിയത് വൻക്രമക്കേട്; മൂന്നുമാസത്തിനിടെ പൂഴ്‌ത്തിവച്ചത് 35 കോടിയുടെ ആദായം; ശരവണയും റിയൽ എസ്‌റ്റേറ്റ് ഗ്രുപ്പുകളായ ലോട്ടസും ജി-സ്വകയറും തമ്മിലുള്ള അനധികൃത ഇടപാടുകളുടെ രഹസ്യങ്ങളും പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ശരവണ സ്റ്റോർ-ഹോട്ടൽ ശൃംഖലയിൽ നടന്ന റെയ്ഡിൽ 433 കോടിയുടെ കള്ളപ്പണം പിടിച്ചെന്ന വാർത്തയിൽ കണ്ണുതള്ളിയിരിക്കുകയാണ് തമിഴ്‌നാട്ടുകാർ. 12 ദിവസത്തെ തീവ്രപരിശ്രമത്തിന് ശേഷമാണ് കള്ളത്തരത്തിന്റെ വ്യാപ്തി ആദായനികുതി വകുപ്പിന് പോലും പിടികിട്ടിയത്. ആദായ നികുതിക്കാരെയും പൊലീസിനെയും വെട്ടിക്കാൻ കള്ളപ്പണവും സ്വർണവുമായി ഒരു ഡ്രൈവറെ എസ് യുവിയിൽ ചെന്നൈ നഗരം ചുറ്റിക്കുക, ശ്മശാനത്തിൽ ബാഗിൽ നിറയെ കൊള്ളമുതൽ കുഴിച്ചിടുക തുടങ്ങിയ പരിപാടികളൊക്കെ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

കഴിഞ്ഞ മൂന്നുമാസത്തിനിടെ തന്നെ പൂഴ്‌ത്തി വച്ച ആദായം 35 കോടിയോളം വരും. ഒരുദിവസം ശരവണയുടെ കച്ചവടം ഏകദേശം 1.2 കോടിയോളം വരും. ഇങ്ങനെ മൂന്നുവർഷത്തെ കണക്കുകൂട്ടിയപ്പോഴാണ് ഭീമമായ തുകയുടെ വെട്ടിപ്പ് പിടിച്ചത്. 25 കോടിയുടെ കള്ളപ്പണത്തിന് പുറമേ 12 കിലോ സ്വർണം, 626 കാരറ്റ് വജ്രം എന്നിവയെല്ലാം വിവിധ സ്ഥലങ്ങളിലെ റെയ്ഡിൽ നിന്ന് കണ്ടെടുത്തു. ശരവണ സ്‌റ്റോർ റെയ്ഡിൽ, ടെക്‌സറ്റൈൽ, ജൂവലറി ഷോറൂമുകളിലായിരുന്നു പരിശോധന അധികവും. ഇവരുടെ വ്യാപാര പങ്കാളികളായ റിയൽ എസ്‌റ്റേറ്റ് ഭീമന്മാർ ലോട്ടസ് ഗ്രൂപ്പിന്റെയും ജി-സ്വകയറിന്റെയും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. സംസ്ഥാനത്തുടനീളം ഭൂമി വാങ്ങിക്കൂട്ടാൻ ശരവണയെ സഹായിച്ചത് ലോട്ടസും, ജി-സ്‌ക്വയറുമാണ്. ശരവണ സ്‌റ്റോഴ്‌സിന്റെ ഉടമയുടെ മകൻ യോഗരത്തിനം പോണ്ടുരൈയുടെ വസതിയിലും റെയ്ഡ് നടന്നു. ഇയാൾക്ക് റിയൽ എസ്‌റ്റേറ്റിലും മറ്റുബിസിനസിലും താൽപര്യമുണ്ട്.

തട്ടിപ്പ് ഇങ്ങനെ:

ശരവണ സ്റ്റോറുകളുമായി ബന്ധപ്പെട്ട ഔട്ട്‌ലെറ്റുകളിലെ അക്കൗണ്ടിങ് സോഫ്റ്റ് വെയറിൽ തിരിമറി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗിരി ടെക്‌നോളജീസ് എന്ന കമ്പനിയാണ് സോഫ്റ്റ് വെയർ നൽകിയിരുന്നത്. ഓരോ 20 കോടിക്കും 10 കോടി വീതമാണ് വിൽപ്പന രേഖകളിൽ കുറച്ചുകാണിച്ചിരുന്നത്. കഴിഞ്ഞ മൂന്നുമാസത്തിന് മുമ്പ് ഈ ഗ്രൂപ്പിന് അക്കൗണ്ടുകൾ പോലും ഇല്ലായിരുന്നുവെന്നാണ് ഐടി ഉദ്യോഗസ്ഥർ പറയുന്നത്. 120 ടീമുകളെയാണ് തമിഴ്‌നാട്ടിലുടനീളം അന്വേഷണത്തിനായി നിയോഗിച്ചത്. ഇതിൽ 800 ഉദ്യോഗസ്ഥരെ റെയ്ഡിന് മാത്രമായി ചുമതലപ്പെടുത്തി. റെയ്ഡിന്റെ അടിസ്ഥാനത്തിൽ ഉടമകളായ പോണ്ടുരൈ, ബാല എന്നിവർക്ക് നോട്ടീസ് അയയ്ക്കും. പിന്നീട് ഇവരെ വിചാരണയ്ക്ക് വിളിക്കുമെന്ന് ആദായനികുതി ഉദ്യോഗസ്ഥർ അറിയിച്ചു.

ശരവണ റെയ്ഡിൽ പിടിച്ചത് 433 കോടി കള്ളപ്പണം

തമിഴ്‌നാട്ടിൽ ശരവണ സ്റ്റോറുകളുടെയും ഹോട്ടലുകളുടെയും ഉടമകളിൽ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 433 കോടി രൂപയുടെ കള്ളപ്പണം. ശരവണ സ്റ്റോറുകൾ, ലോട്ടസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ, ചെന്നൈ, കോയമ്പത്തൂർ ജിസ്‌ക്വയർ തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു ഒരാഴ്ച മുൻപ് റെയ്ഡ്. റെയ്ഡിനിടെ ശ്മശാനങ്ങളിൽ നിന്ന് കുഴിച്ചെടുത്തത് കണക്കിൽപ്പെടാത്ത കോടികളുടെ രൂപയും സ്വർണ്ണവും വജ്രവും രേഖകളുമാണ്.

മൊത്തം 433 കോടിയുടെ സ്വത്തിൽ 25 കോടിയുടെ പണമാണ്. 12 കിലോ സ്വർണ്ണവും 626 ക്യാരററ് വജ്രങ്ങളും പിടിച്ചെടുത്തവയിൽ പെടുന്നു. ശരവണ ഗ്രൂപ്പുമായി ബന്ധപ്പെട്ട 74 കേന്ദ്രങ്ങളിലായിരുന്നു ഒരേ സമയം റെയ്ഡുകൾ. റെയ്ഡിന്റെ വിവരം ചോർന്നതിനാൽ കുറെ ഇവർ മാറ്റിയിട്ടുണ്ടാകുമെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ചെന്നൈയിലെ 72 ഉം കോയമ്പത്തൂരിലെ രണ്ടും സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിലാണ് 433.13 കോടിയുടെ നികുതി വെട്ടിപ്പ് പിടിച്ചത്

ചെന്നൈയിലെ റിയൽ എസ്റ്റേറ്റ ്സഥാപനങ്ങളായ ലോട്ടസ് ഗ്രൂപ്പ്, ജി-സ്‌ക്വയർ, ശരവണ സ്റ്റോഴ്സ് എന്നിവയുമായി ബന്ധപ്പെടുത്തി ഒരാഴ്ചയിലേറെ സമയമെടുത്ത് നടത്തിയ റെയ്ഡിൽ കള്ളപ്പണവും, രേഖകളും, സ്വർണവും വജ്രവുമെല്ലാം കണ്ടത്തൊൻ ശ്്മശാനങ്ങൾ കുഴിക്കേണ്ടി വന്നുവെന്നതാണ് ഏറെ വിചിത്രം. ഈ മൂന്നുസ്ഥാപനങ്ങളിൽ നിന്നുമായാണ് നാനൂറ് കോടിയിലേറെ കള്ളപ്പണം പിടിച്ചത്. യോഗരത്തിനം പോണ്ടുരൈ, കൂട്ടാളിയായ ലോട്ടസ് ഗ്രൂപ്പിന്റെയും ജി-സ്‌ക്വയറിന്റെയും ഉടമ രാമജയം ഏലിയാസ് ബാല, എന്നിവരുടെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. വില പിടിപ്പുള്ള സാധനങ്ങളുമായി ചെന്നൈയിൽ ഒരു വാഹനം ചുറ്റിത്തിരിയുന്നതായി ആദായ നികുതി ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം കിട്ടിയതാണ് കേസിൽ തുമ്പായത്.

റെയ്ഡിനായി ആദായനികുതി സംഘം എത്തുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ടവർക്ക് വിവരം ലഭിച്ചിരുന്നു. പോണ്ടുരൈയും ബാലയയെയും ചില പൊലീസ് ഉദ്യോഗസ്ഥർ തന്നെ റെയ്ഡിനെ കുറിച്ചുള്ള വിവരം ചോർത്തിക്കൊടുത്തു. കനത്ത പൊലീസ് സുരക്ഷ ആവശ്യപ്പെട്ടതുകൊണ്ടും ഉദ്യോഗസ്ഥരെ അയയ്ക്കാൻ നിരവധി വാഹനങ്ങൾ വാടകയ്ക്ക് എടുത്തത്് കൊണ്ടും വിവരം ചോരാൻ എളുപ്പവുമായിരുന്നു.

പണവും, സ്വർണവും, വജ്രവും രേഖകളുമെല്ലാം ഒരു എസ് യു വിയിലാക്കി വെറുതെ നഗരത്തിൽ ചുറ്റിത്തിരിയാനാണ് ഡ്രൈവറോട് പോണ്ടുരയും ബാലയും നിർദ്ദേശിച്ചത്. ചോദ്യം ചെയ്യലിനെ തുടർന്നാണ് ഈ എസ് യു വിയെ കുറിച്ച് ആദായനികുതി നികുതി ഉദ്യോഗസ്ഥർക്ക് വിവരം കിട്ടിയത്. പൊലീസിന്റെ സഹായത്തോടെ വാഹനം കണ്ടെത്തിയെങ്കിലും അധികമൊന്നും പിടിച്ചെടുക്കാനായില്ല. എന്നാൽ, ചില കെട്ടിടങ്ങൾക്കുള്ളിലും ശ്്മശാനത്തിലും ഒക്കെയായി നിരവധി ബാഗുകളിൽ ഉരുപ്പടികൾ കുഴിച്ചിട്ടിരിക്കുന്ന വിവരം ചോദ്യം ചെയ്യലിൽ നിന്ന് മനസ്സിലായി.

പോണ്ടുരയും ബാലയും തമ്മിലുള്ളേ വൻ സാമ്പത്തിക ഇടപാടുകൾക്ക് തെളിവുകൾ കിട്ടിയിട്ടുണ്ട്. 284 കോടിയുടെ കള്ളപപണം പോണ്ടുരയുടെ ബിസിനസ് സ്ഥാപനങ്ങളിൽ നിന്ന് കണ്ടെടുത്തു. ബാലയുടെ സ്ഥാപനങ്ങളിൽ നിന്ന് 149 കോടിയും. ഒമ്പത് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് തെളിവുകൾ സംഭരിക്കാനായത്.

കമ്പ്യൂട്ടറുകളിലെ രേഖകളും വിവരങ്ങളും മായ്ച്ചുകളഞ്ഞിരുന്നു. അധികൃതർ പറഞ്ഞു. ഐടി ഉദ്യോഗസ്ഥരെ ഈ മായ്ച്് കളഞ്ഞ വിവരങ്ങൾ കണ്ടെടുക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോണ്ടുരയും ബാലയും അവരുടെ ബിസിനസ് പങ്കാളികളും വൻതോതിലുള്ള സാമ്പത്തിക ഇടപാടുകളാണ് നടത്തി വന്നിരുന്നത്. പണം ഉപയോഗിച്ച് മാത്രം ഇവർ ചെന്നൈയിൽ 180 കോടിയുടെ വസ്തു വാങ്ങിക്കൂട്ടി. ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലായി എഴുപതോളം ബ്രാഞ്ചുകളിലാണ് റെയ്ഡ് നടന്നത്. നികുതി വെട്ടിപ്പ് നടത്തിയതായി പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു റെയ്ഡ്. ണ്ണൂറോളം ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത്. തമിഴ്‌നാട്ടിലെ റീട്ടെയിൽ മേഖലയിലെ പ്രമുഖ സ്ഥാപനമാണ് ശരവണ സ്റ്റോർ. ജനുവരി ആദ്യം തമിഴ്‌നാട്ടിൽ ശരവണ ഭവൻ ഉൾപ്പെടെയുള്ള പ്രമുഖ ഹോട്ടൽ ശൃംഖലകളുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നിരുന്നു. ഹോട്ടൽ ഡയറക്ടർമാരുടെ വീടുകൾ, ഓഫിസുകൾ തുടങ്ങി ചെന്നൈ നഗരത്തിൽ മാത്രം 32 ഇടങ്ങളിലാണു അന്ന് പരിശോധന നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP