Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വണ്ടർലായിൽ വച്ച് രമ്യയെ കണ്ടപ്പോൾ തൃക്കുന്നപ്പുഴയിലെ വീട്ടമ്മ ചോദിച്ചു...രമ്യ അല്ലേ? ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി സനു മോഹന്റെ ഭാര്യ; സംഭവം സനു ഒളിവിൽ പോയ സമയത്ത്; വൈഗയുടെ പിതാവിനെ പോലെ രമ്യയും കുടുംബവും പൊലീസിൽ നിന്ന് പലതും ഒളിച്ചുവയ്ക്കുന്നതായി സംശയം

വണ്ടർലായിൽ വച്ച് രമ്യയെ കണ്ടപ്പോൾ തൃക്കുന്നപ്പുഴയിലെ വീട്ടമ്മ ചോദിച്ചു...രമ്യ അല്ലേ? ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി സനു മോഹന്റെ ഭാര്യ; സംഭവം സനു ഒളിവിൽ പോയ സമയത്ത്; വൈഗയുടെ പിതാവിനെ പോലെ രമ്യയും കുടുംബവും പൊലീസിൽ നിന്ന് പലതും ഒളിച്ചുവയ്ക്കുന്നതായി സംശയം

ആർ പീയൂഷ്

കൊച്ചി: വൈഗയുടെ ദുരൂഹ മരണത്തിൽ പിതാവ് സനു മോഹനെ പൊലീസ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഡിജിറ്റൽ തെളിവുകൾ ഒന്നും തന്നെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. സനുമോഹന്റെ ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറയുടെയും ശരീര സ്രവത്തിന്റെയും സാമ്പിളുകൾ ആരുടേതെന്ന് ഇതുവരെയും സ്ഥിരീകരിക്കാനായിട്ടില്ല.

സനുമോഹൻ തന്നെയാണ് കൊലപാതകി എന്ന് പൊലീസ് പറയുന്നത് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ആരുടെയെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോ, അന്നേ ദിവസം മറ്റാരെങ്കിലും ഒപ്പമുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾക്ക് വ്യക്തത വരുത്താതെയാണ് അറസ്റ്റ് നടന്നിരിക്കുന്നത്. പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. അതിനാൽ എന്ത് അടിസ്ഥാനത്തിലാണ് പിതാവ് തന്നെയാണ് പ്രതി എന്ന് പൊലീസ് കണ്ടെത്തിയത് എന്ന ചോദ്യമാണ് ഉയരുന്നത്. അതിനാൽ മുന്നോട്ടുള്ള കേസന്വേഷണം പൊലീസിന് ഏറെ വെല്ലുവിളി നേരിടുന്നതാണ്.

ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ. അതിനായി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ് എത്തി നിൽക്കുന്നത്. സനു മോഹനെയും ഭാര്യ രമ്യയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. ഇവരുടെ മൊഴികളിൽ എന്തെങ്കിലും വൈരുദ്ധ്യമുണ്ടോ എന്ന് കണ്ടെത്താനായാണിത്. സനു മോഹന്റെ പണമിടപാടുകൾ സംബന്ധിച്ച് ഭാര്യക്ക് എല്ലാം അറിയാം. എന്നാൽ പല കാര്യങ്ങളും പൊലീസിൽ നിന്നും കുടുംബക്കാരിൽ നിന്നും ഒളിച്ചു വയ്ക്കുകയാണ്. സനു മോഹൻ ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത് വണ്ടർലായിൽ വച്ച് തൃക്കുന്നപ്പുഴയിലുള്ള ഒരു വീട്ടമ്മ രമ്യയെ കണ്ടിരുന്നു. രമ്യ അല്ലേ എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ ഒഴിഞ്ഞു മാറി പോകുകയായിരുന്നു. ഇക്കാര്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. രഹസ്യാത്മക സ്വഭാവമുള്ള രമ്യക്ക് സംഭവത്തിന് പിന്നിലെ കാരണം അറിയാമെന്നാണ് പൊലീസ് കരുതുന്നത്.

കർണ്ണാടകയിൽ നിന്നും ഇന്നലെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന സനു മോഹനെ കൊച്ചി സിറ്റി പൊലീസ് സംഘം കസ്റ്റഡിയിലെട്ടുത്തത്. ഇന്ന് രാവിലെ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ വച്ച് നടന്ന ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. വൈഗയെ കൊലപ്പെടുത്തിയത് സനുമോഹനാണെന്ന് ചോദ്യം ചോയ്യലിൽ സമ്മതിച്ചു എന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച്.നാഗരാജു വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് മകളുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ മകൾ ഇതിന് വിസമ്മതിച്ചതോടെ കൊലപ്പെടുത്തി. പിന്നീട് തനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായില്ലെന്നാണ് സനുവിന്റെ മൊഴി. കേസിൽ മറ്റാർക്കും പങ്കില്ലെന്ന് ഏകദേശം സ്ഥിരീകരിച്ചതായും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

എങ്ങനെ ചെയ്തു എന്നത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ട്. കടബാധ്യതയാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. കടബാധ്യത കാരണമുള്ള ടെൻഷനും മറ്റുമാണ് കൊലപാതകത്തിലേക്കും ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിലേക്കും എത്തിച്ചത്. ഇതുസംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും പ്രതി തുടർച്ചയായി മൊഴി മാറ്റുന്നതും മൊഴികളിലെ പൊരുത്തക്കേടുകളും അന്വേഷിച്ചുവരികയാണെന്നും കമ്മീഷണർ പറഞ്ഞു.

വാളയാറിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളായിരുന്നു സനു ജീവിച്ചിരിപ്പുണ്ടെന്നതിന്റെ ആദ്യ തെളിവ്. പൊലീസ് സംഘങ്ങൾ തുടർന്ന് വിവിധയിടങ്ങളിലായി തിരച്ചിൽ ആരംഭിച്ചു. ഒരുപാട് സ്ഥലങ്ങളിൽ കറങ്ങിയതിന് ശേഷമാണ് സനുമോഹൻ കൊല്ലൂർ മൂകാംബികയിൽ എത്തിയത്. ഒരുപാട് വെല്ലുവിളികൾ അഭിമുഖീകരിച്ചാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയതെന്നും കമ്മീഷണർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP