Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

മാന്യമായ പെരുമാറ്റമായതിനാൽ ജീവനക്കാർക്ക് സംശയം തോന്നിയില്ല; മുറിയുടെ വാടക ചെക്ക് ഔട്ടാകുമ്പോൾ കാർഡ് പെയ്‌മെന്റായി നൽകാമെന്ന് പറഞ്ഞതും വിശ്വസിച്ചു; ഹോട്ടലിൽ താമസിച്ച ആറ് ദിവസവും മൂകാംബിക ക്ഷേത്രത്തിൽ തികഞ്ഞ ഭക്തനായി ദർശനം; സനു മോഹൻ മുങ്ങിയതോടെ ഹോട്ടലിനുള്ളിലെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നു

മാന്യമായ പെരുമാറ്റമായതിനാൽ ജീവനക്കാർക്ക് സംശയം തോന്നിയില്ല; മുറിയുടെ വാടക ചെക്ക് ഔട്ടാകുമ്പോൾ കാർഡ് പെയ്‌മെന്റായി നൽകാമെന്ന് പറഞ്ഞതും വിശ്വസിച്ചു; ഹോട്ടലിൽ താമസിച്ച ആറ് ദിവസവും മൂകാംബിക ക്ഷേത്രത്തിൽ തികഞ്ഞ ഭക്തനായി ദർശനം; സനു മോഹൻ മുങ്ങിയതോടെ ഹോട്ടലിനുള്ളിലെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗ(13) എന്ന പെൺകുട്ടിയുടെ പിതാവ് മരിച്ചിട്ടില്ലെന്ന പൊലീസ് നിഗമനം ശരിയായതോടെ ഇയാൾക്കായി വ്യാപക തിരച്ചിൽ തുടരുന്നു. പൊലീസ് അന്വേഷിക്കുന്ന പിതാവ് സനു മോഹൻ ഉടൻ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എച്ച്. നാഗരാജു അറിയിച്ചു.

സനു മോഹൻ മൂകാംബികയിൽ താമസിച്ചിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണ സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്.സനു മോഹൻ ആറ് ദിവസം തങ്ങിയ മൂകാംബികയിലെ ഹോട്ടലിനുള്ളിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. ഹോട്ടലിനുള്ളിലെ സിസി ടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മൂകാംബികയിൽ ഇയാൾ താമസിച്ചിരുന്നത് സ്വന്തം പേരിലായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു. കൊല്ലൂർ മൂകാംബികയും മംഗളൂരുവും കേന്ദ്രീകരിച്ചാണ് കേരള പൊലീസ് സംഘം തിരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്.

ഹോട്ടലിൽ നൽകിയ തിരിച്ചറിയൽ രേഖയുടെ പകർപ്പിൽ നിന്നാണ് ഇയാളെ ജീവനക്കാർ തിരിച്ചറിഞ്ഞത്. സനു മോഹന്റെ ആധാർ കാർഡാണ് തിരിച്ചറിയൽ രേഖയായി നൽകിയത്. ഹോട്ടലിലെ ബില്ലടക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സനു മോഹൻ കടന്നുകളഞ്ഞതെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ 8.45 ഓടെയാണ് സനു മോഹൻ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞത്.

ഹോട്ടലിൽ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹൻ മാസ്‌ക് ധരിച്ചിരുന്നു. പേരും വിലാസവും കണ്ട് സംശയം തോന്നിയ ഹോട്ടൽ മാനേജ്‌മെന്റ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഏപ്രിൽ 10 മുതൽ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹൻ ലോഡ്ജിൽ താമസിച്ചിരുന്നതായാണ് ജീവനക്കാർ നൽകുന്ന വിവരം. മാന്യമായാണ് പെരുമാറിയത്. അതിനാൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാർഡ് പെയ്മെന്റിലൂടെ നൽകാമെന്ന് പറഞ്ഞു. ജീവനക്കാർ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാൾ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നതായും ജീവനക്കാർ പറഞ്ഞു.

ഏപ്രിൽ 16-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിമാനത്താവളത്തിൽ പോകാൻ സനു മോഹൻ ടാക്സി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹോട്ടൽ മാനേജർ ടാക്സി ഏർപ്പാടാക്കുകയും ചെയ്തു. എന്നാൽ രാവിലെ പുറത്തുപോയ സനു ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും ലോഡ്ജിൽ തിരികെവന്നില്ല. ഇയാൾ നൽകിയ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് സനു താമസിച്ചിരുന്ന മുറി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചതോടെയാണ് ഇയാൾ മുങ്ങിയതാണെന്ന് സ്ഥിരീകരിച്ചത്. മുറിയിൽ ലഗേജുകളോ മറ്റോ ഉണ്ടായിരുന്നില്ല.

സനു നൽകിയ തിരിച്ചറിയൽ രേഖയിലെ വിലാസം തിരക്കി ലോഡ്ജിലെ മാനേജരും മലയാളിയുമായ അജയ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് വൈഗയുടെ മരണത്തിൽ പൊലീസ് തിരയുന്ന സനുമോഹനാണ് മുറിയെടുത്ത് വാടക നൽകാതെ മുങ്ങിയതെന്ന് മനസിലായത്. മാർച്ച് 21-നാണ് സനുമോഹനെയും മകൾ വൈഗയെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽനിന്ന് കണ്ടെത്തി. സനുവിന് വേണ്ടിയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ സനു സഞ്ചരിച്ച കാർ കണ്ടെത്താൻ കഴിയാത്തത് ദുരൂഹത വർധിച്ചു. തുടർന്നാണ് സനു മോഹൻ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്.

പ്രതിക്ക് മറ്റു തിരിച്ചറിയൽ രേഖകൾ സംഘടിപ്പിക്കാൻ സാധിച്ചിട്ടില്ലാത്തതിനാലാണ് സ്വന്തം പേരിലുള്ള തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ലോഡ്ജിൽ മുറിയെടുത്തത്. അതുകൊണ്ടു തന്നെ ഇതേ രീതിയിൽ തന്നെയായിരിക്കും മറ്റെവിടെയെങ്കിലും താമസിക്കുന്നതിനും സാധ്യതയുള്ളത്. ഇത് പൊലീസിനു പ്രതിയിലേക്ക് എത്തുന്നതിനുള്ള വഴികൾ എളുപ്പമാക്കുമെന്നാണ് കരുതുന്നത്. ഇതോടെ സനു മോഹനെ ആരോ കിഡ്നാപ് ചെയതതാണെന്ന വാദങ്ങളും പൊളിയുകയാണ്.

'നമ്മുടെ തിയറി ആയിരുന്നു അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് ഉള്ളത്. അതിന് കൺക്ലൂസീവായ എവിഡൻസ് കിട്ടി. മൂകാംബികയിൽ അദ്ദേഹത്തെ കണ്ടതിനും ഹോട്ടലിൽ താമസിച്ചതിനും ക്ലിയർ ആയ എവിഡൻസ് ഉണ്ട്. വീ ആർ ഷുവർ ദാറ്റ് ഇൻ ദ നെകസ്റ്റ് കപ്പിൾ ഓഫ് ഡേയ്‌സ് ..വീ വിൽകാച്ച് ഹിം.'-ഇതാണ് സിറ്റി പൊലീസ് കമ്മീഷണറുടെ പ്രതികരണം. സനു മോഹനെ ആരോ കൊന്നതാണെന്ന് ഭാര്യയും ബന്ധുക്കളും ആരോപിച്ചിരുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് മൂകാംബികയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.

തിരിച്ചറിയൽ രേഖയുടെ പകർപ്പും സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്. വളരെ നിഗൂഢതകൾ നിറഞ്ഞ കേസാണ് ഇതെന്നായിരുന്നു കഴിഞ്ഞ ദിവസം സിറ്റി കമ്മിഷണർ പ്രതികരിച്ചത്. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ വന്നതോടെ പൊലീസും കടുത്ത സമ്മർദത്തിലായിരുന്നു. വിവിധ സംഘങ്ങളായി പുണെയിലും കൊൽക്കത്തയിലും വരെ അന്വേഷണം തുടരുന്നതിനിടെ കൊല്ലൂരിൽ ഇയാൾ താമസിച്ചു എന്ന വിവരം ലഭിക്കുന്നത് അന്വേഷണ സംഘത്തിന് ആശ്വാസമാകുന്നുണ്ട്. ലോക്കൽ പൊലീസിനു പ്രതിയെ പിടികൂടാൻ സാധിച്ചില്ലെങ്കിൽ ക്രൈംബ്രാഞ്ചിനെ കേസ് ഏൽപ്പിക്കും.

13 വയസുള്ള വൈഗയെ 27 ദിവസം മുമ്പാണ് മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അതേദിവസം സനുമോഹൻ വാളയാർ അതിർത്തി കടന്നതിന്റെ തെളിവുകൾ പൊലീസിന് കിട്ടിയിരുന്നു.മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ സനു മോഹനായി പൊലീസ് തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സനു മോഹന്റെയും ഇയാളുടെ വോക്‌സ് വാഗൺ കാറിന്റെയും ചിത്രമാണ് ലുക്ക് ഔട്ട് നോട്ടീസിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP