Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202117Monday

കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?

കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കായംകുളത്ത് ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക ബന്ധം നടത്തുന്ന വൈഫ് സ്വാപ്പിങ് വാർത്ത കായംകുളത്ത് നിന്ന് വന്നപ്പോൾ മലയാളി ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. 2019ലായിരുന്നു ആ കേസ്. യൂറോപ്പിലൊക്കെ ഇതിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കുടുംബ ബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന മലയാളിക്ക് എത്ര വലിയ പുരോഗമനം പറയുന്നവരാണെങ്കിലും അത് അംഗീകരിക്കാൻ പറ്റാത്ത ഒന്നായിരുന്നു. ഇപ്പോഴിതാ സുബാ ഡാൻസിന്റെ മറവിൽ ഇത്തരം തട്ടിപ്പ് നടത്തിയ സനുവും പിടിയിലാകുന്നു.

ഇവിടെ സനു വൈഫ് സ്വാപ്പിങിന്റെ മറവിൽ ഒന്നും അറിയാത്ത പാവം പെൺകുട്ടികളേയും ചതിച്ചുവെന്നാണ് സൂചന. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനായ സനു മാന്യന്റെ മുഖം മൂടിയുമായാണ് നടന്നിരുന്നത്. ചോദ്യം ചെയ്യലിൽ വൈഫ് സ്വാപ്പിങ്ങിൽ ഉൾപ്പെടെ നിർണ്ണായക തെളിവുകൾ പൊലീസിന് കിട്ടി. എന്നാൽ ആരേയും ഒന്നും ചെയ്യാനാകില്ല. കായംകുളത്ത് സംഭവിച്ചത് തന്നെ തിരുവനന്തപുരത്തും സംഭവിക്കും. വൈഫ് സ്വാപ്പിങ്ങിൽ കൂടുതൽ പേർ പിടിയിലാകില്ല.

വൈഫ് സ്വാപ്പിങ് എന്ന കലാപരിപാടി കായംകുളത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല എന്ന് പൊലീസ് അന്നു തന്നെ പറഞ്ഞിരന്നു്. ഇതിലെ പുതിയ ചതിക്കുഴികലാണ് സുബാ ഡാൻസർ സനു പിടിയിലാകുമ്പോൾ പൊലീസിന് മുമ്പിൽ വീണ്ടും എത്തുന്നത്. കേരളത്തിൽ ഇപ്പോൾ അതിവേഗം തഴച്ച് വളരുന്ന ഒരു സംഭവം തന്നെയാണ് വൈഫ് സ്വാപ്പിങ്. ഭാര്യമാരെ പരസ്പരം പങ്കുവെക്കുന്ന സൗഹൃദങ്ങൾ വേറെയും ഉണ്ടെങ്കിലും പരാതികളില്ലാത്തതിനാൽ കേസെടുത്ത് മുന്നോട്ടുപോകാൻ പൊലീസിന് സാധിക്കില്ല.

പരസ്പരസമ്മതത്തോടെയാണ് പങ്കുവയ്ക്കലിൽ എല്ലാവരും ഏർപ്പെടുന്നത്.ഇതിന് താത്പര്യമുള്ളവർ സൗഹൃദ ആപ്പുകൾ ഒരു മാധ്യമമായി ഉപയോഗിക്കുന്നുവെന്ന് മാത്രം. ഇത്തരത്തിൽ പരിചയപ്പെടുന്നവരുമായി അടുപ്പം സൃഷ്ടിച്ചശേഷം വൈഫ് സ്വാപ്പിങ്ങിൽ താത്പര്യമുണ്ടോയെന്ന് അന്വേഷിക്കുന്നു. താത്പര്യമുള്ളവരുമായി ചാറ്റിങ്ങിലൂടെതന്നെ നേരിട്ട് കണ്ടുമുട്ടൽ ഉറപ്പിക്കും. ഫോൺവിളികളോ മറ്റ് മാധ്യമങ്ങളിലൂടെയുള്ള ബന്ധപ്പെടലുകളോ ഇല്ല. പേരുമാത്രമേ തമ്മിൽ കൈമാറൂ. അതും ശരിയാകണമെന്നില്ല. മേൽവിലാസം മറച്ചുവച്ചായിരിക്കും ഇവർ തമ്മിൽ കാണുന്നത്.

നേരിട്ട് കണ്ടുമുട്ടേണ്ട സ്ഥലത്തെക്കുറിച്ച് സന്ദേശങ്ങളിലൂടെ അറിയിക്കുന്ന ഇവർ പരസ്പരം കണ്ട് ഇഷ്ടപ്പെട്ടാൽ മാത്രമേ മുന്നോട്ടുപോകൂ. ഇവർ ആരാണെന്നോ എവിടെനിന്നാണെന്നോ അറിയാതെയാണ് പലപ്പോഴും ഇത് നടക്കുന്നത്. വൈഫ് സ്വാപ്പിങിന് സമാനമായി പ്രധാന നഗരങ്ങളിലെ ന്യൂജൻ കമിതാക്കൾക്കിടയിൽ ഗേൾഫ്രണ്ട് സ്വാപ്പിങും സജീവമാണ് എന്നും പൊലീസ് പറയുന്നു. ഇതും പരസ്പര സമ്മതം ഉറപ്പാക്കി ആയതു കൊണ്ടു തന്നെ നടപടി എടുക്കാൻ പൊലീസിനും കഴിയില്ല.

നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഇ് അരങ്ങേറുന്നത്. പലപ്പോഴും ജീവൻ പോലും അപകടത്തിലായേക്കാമെന്ന് ബൈക്ക് റേസുകൾ നടത്തി വിജയിക്കുന്നയാൾക്ക് തോൽ്ക്കുന്നയാളുടെ കാമുകിയെ പങ്കുവയ്ക്കുന്ന രീതിയാണ് ഗേൾഫ്രണ്ട് സ്വാപ്പിങ്ങിൽ കൂടുതലായി കാണപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. കുടുംബവ്യവസ്ഥയിലൊന്നും വിശ്വാസമില്ലാത്ത ഒരുകൂട്ടം ആളുകളാണിതിന് പിന്നിലെന്നും പൊലീസ് കണക്കാക്കുന്നു. നേരത്തെ ഭാര്യമാരെ പരസ്പരം പങ്കുവെച്ച നാലംഗസംഘം കായംകുളത്ത് അറസ്റ്റിലായിരുന്നു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് അറസ്റ്റിലായത്. ഇതിൽ ഒരാളുടെ ഭാര്യ പൊലീസിൽ പരാതിപ്പെട്ടതിനെത്തുടർന്നായിരുന്നു നടപടി. ഇതിനെത്തുടർന്ന് പൊലീസ് കൂടുതൽ അന്വേഷണം നടത്തിയിരുന്നെങ്കിലും പരാതികൾ ഇല്ലാത്തതിനാൽ കുടുതൽ മുന്നോട്ടുപോയില്ല.

ഫെയ്സ് ബുക്കിൽ കപ്പിൾസുകളുടെ പലപല ഗ്രൂപ്പുകളുണ്ട്. അതിലൂടെയും ഭാര്യമാരെ കൈമാറ്റം ചെയ്യാൻ താൽപ്പര്യമുള്ളവരെ കണ്ടെത്തിയിരുന്നുവെന്നുമാണ് പൊലീസിന് അന്ന് കിട്ടിയ മൊഴി. ഇതിൽ ഉൾപ്പെട്ട നാല് യുവതികളിൽ മൂന്ന് പേരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നാണ് സൂചനയും പുറത്തു വന്നിരുന്നു. പൂർണ്ണ സമ്മതത്തോടെയാണ് ഇവർ ഇതുമായി സഹകരിച്ചത്. എന്നാൽ കായംകുളത്തുകാരന്റെ ഭാര്യയ്ക്ക് എതിർപ്പുണ്ടായിരുന്നു. ഇവരെ നിർബന്ധിച്ച് ബിയർ കൊടുത്തും മറ്റുമാണ് ഇതിന് പ്രേരിപ്പിച്ചത്.

തിരുവല്ലയിലേക്കുള്ള വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇവർ ഭർത്താവിന്റെ ബൈക്കിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തി സത്യം പറയുകയും ചെയ്തു. ഇതോടെയാണ് വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലേക്ക് അന്വേഷണം എത്തിയത്. നാല് പേരെ പിടികൂടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP