Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

ആദ്യ ധാരണ മുപ്പതു ശതമാനം കമ്മീഷൻ നൽകാൻ; ആദ്യം പദ്ധതിയിട്ടത് 20 കോടിക്ക് 100 ഫ്‌ളാറ്റ്; പിന്നീട് അത് 140 ഫ്‌ളാറ്റായപ്പോൾ കമ്മീഷൻ 20 ശതമാനമാക്കി; ലാഭം പ്രതീക്ഷിച്ചെങ്കിലും അന്വേഷണം തുടങ്ങിയപ്പോൾ എല്ലാം തകിടം മറിഞ്ഞു; ലൈഫ് മിഷനിലെ സൂത്രധാര സ്വപ്‌ന തന്നെ; സന്തോഷ് ഈപ്പൻ മൊഴി ആവർത്തിക്കുമ്പോൾ

ആദ്യ ധാരണ മുപ്പതു ശതമാനം കമ്മീഷൻ നൽകാൻ; ആദ്യം പദ്ധതിയിട്ടത് 20 കോടിക്ക് 100 ഫ്‌ളാറ്റ്; പിന്നീട് അത് 140 ഫ്‌ളാറ്റായപ്പോൾ കമ്മീഷൻ 20 ശതമാനമാക്കി; ലാഭം പ്രതീക്ഷിച്ചെങ്കിലും അന്വേഷണം തുടങ്ങിയപ്പോൾ എല്ലാം തകിടം മറിഞ്ഞു; ലൈഫ് മിഷനിലെ സൂത്രധാര സ്വപ്‌ന തന്നെ; സന്തോഷ് ഈപ്പൻ മൊഴി ആവർത്തിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലൈഫ് മിഷൻ കരാർ ലഭിച്ചാൽ സ്വപ്നയടക്കമുള്ളവർക്കു 30% കമ്മിഷൻ നൽകാൻ തുടക്കത്തിൽ ധാരണയുണ്ടായിരുന്നെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ. വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ആദായനികുതി വകുപ്പ് ചോദ്യംചെയ്തിരുന്നു. യൂണിടാകുമായി ബന്ധപ്പെട്ട് അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണു സന്തോഷ് ഈപ്പനെ കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. ലൈഫ് മിഷൻ പദ്ധതിക്കായി കമ്മീഷൻ നൽകിയതായി സന്തോഷ് ഈപ്പൻ നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകിയിരുന്നു.

ഇത് വീണ്ടും സന്തോഷ് ഈപ്പൻ ആവർത്തിച്ചു. ഇതോടെ സ്വപ്‌നയ്ക്ക് കുരുക്ക് മുറുകും. എല്ലാത്തിനും പിന്നിൽ സ്വപ്‌നയാണെന്ന മൊഴിയാണ് ഈപ്പൻ ആവർത്തിക്കുന്നത്. സ്വർണ്ണ കടത്ത് കേസിലെ പ്രതികൾക്കെതിരെ എല്ലാം ആദായ നികുതി വകുപ്പ് അന്വേഷണം നടത്തും. ഒരു കോടി യുഎഇ ദിർഹം (ഏകദേശം 20 കോടി രൂപ) ചെലവിട്ട് 100 ഫ്‌ളാറ്റുകൾ നിർമ്മിക്കാനുള്ള പദ്ധതി ചർച്ച ചെയ്തപ്പോഴാണിതെന്നും സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന് ഇന്നലെ സന്തോഷ് മൊഴി നൽകി. അനധികൃത സമ്പാദ്യം ഈപ്പനുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

'പിന്നീട് ഫ്‌ളാറ്റുകളുടെ എണ്ണം 140 ആക്കിയതോടെ 20% കമ്മിഷൻ നൽകാമെന്ന ധാരണയിലെത്തി. അപ്പോഴും ലാഭമാണു പ്രതീക്ഷിച്ചത്. കമ്മിഷൻ തുക ചെലവിനത്തിൽ കാണിക്കാമെന്നു വിചാരിച്ചു. എന്നാൽ കരാറിനെ പറ്റി വിവിധ ഏജൻസികൾ അന്വേഷണം തുടങ്ങിയതോടെ അതു തകിടം മറിഞ്ഞു' സന്തോഷ് ഈപ്പൻ പറഞ്ഞു. 4.48 കോടി രൂപ കമ്മിഷനെ പറ്റി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു നൽകിയ മൊഴി അദ്ദേഹം ആവർത്തിച്ചു. യൂണിടാകുമായി ബന്ധപ്പെട്ട് അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണു സന്തോഷ് ഈപ്പനെ കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തത്.

ലൈഫ് മിഷൻ പദ്ധതിക്കായി കമ്മീഷൻ നൽകിയതായി സന്തോഷ് ഈപ്പൻ നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു സന്തോഷ് ഈപ്പന്റെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചും നേരത്തെ നടത്തിയിട്ടുള്ള ഇടപാടുകളെക്കുറിച്ചും ചോദിച്ചറിയാൻ നോട്ടീസ് നൽകിയത്. ആദായ നികുതി വകുപ്പ് പ്രാഥമിക അന്വേഷണം നടത്തി നേരത്തെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സന്തോഷ് ഈപ്പന്റെ ആസ്തിവിവരങ്ങളും മുമ്പ് നടത്തിയ ഇടപാടുകളെ സംബന്ധിച്ചും ആദായനികുതി വകുപ്പ് വിവരങ്ങൾ ചോദിച്ചറിഞ്ഞതായാണ് സൂചന.

കൊച്ചിയിലെ ആദായ നികുതി വകുപ്പ് ഓഫിസിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മൊഴിയെടുക്കൽ ആരംഭിച്ചത്. ലൈഫ് മിഷൻ ഇടപാടിന് മുൻപ് സന്തോഷ് ഈപ്പൻ വൻ തുകയുടെ മറ്റേതെങ്കിലും ഇടപാട് നടത്തിയിട്ടുണ്ടോ എന്നതാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്. 20 കോടിയുടെ ലൈഫ് മിഷൻ പദ്ധതിയിൽ അഞ്ചരക്കോടിയോളം രൂപ കോഴയിടപാട് നടന്നതായി ആദായ നികുതി വകുപ്പ് കോടതിയിൽ നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP