Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത അതേ ദിവസം ഫാരീസ് അബൂബേക്കറിന്റെ വീട്ടിലെ ഐടി റെയ്ഡ്; ലൈഫ് മിഷനിൽ ജയിലിലാകാനുള്ള അടുത്ത ഊഴം സിഎം രവീന്ദ്രനോ? അഴിമതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിന് വ്യക്തമായ സൂചന കിട്ടിയെന്ന വിലയിരുത്തലിലേക്ക് ഇഡി; ശിവശങ്കറിന് പിന്നാലെ സന്തോഷ് ഈപ്പനും കുടുങ്ങി; ഇഡി നടത്തുന്നത് നിർണ്ണായക നീക്കങ്ങൾ

സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത അതേ ദിവസം ഫാരീസ് അബൂബേക്കറിന്റെ വീട്ടിലെ ഐടി റെയ്ഡ്; ലൈഫ് മിഷനിൽ ജയിലിലാകാനുള്ള അടുത്ത ഊഴം സിഎം രവീന്ദ്രനോ? അഴിമതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിന് വ്യക്തമായ സൂചന കിട്ടിയെന്ന വിലയിരുത്തലിലേക്ക് ഇഡി; ശിവശങ്കറിന് പിന്നാലെ സന്തോഷ് ഈപ്പനും കുടുങ്ങി; ഇഡി നടത്തുന്നത് നിർണ്ണായക നീക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഫാരീസ് അബൂബേക്കറിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. പിന്നാലെ വടക്കാഞ്ചേരിയിലെ പ്രളയബാധിതർക്കു വേണ്ടിയുള്ള ലൈഫ് മിഷൻ ഭവനപദ്ധതിക്കു യുഎഇയിലെ റെഡ് ക്രസന്റ് നൽകിയ 19 കോടി രൂപയിൽ 4.50 കോടി രൂപയുടെ കോഴ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലെ ഒന്നാം പ്രതിയും നിർമ്മാണ കരാർ നേടിയ യൂണിടാക് കമ്പനിയുടെ ഉടമയുമായ കുന്നംകുളം സ്വദേശി സന്തോഷ് ഈപ്പനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റിലുമായി. ഇന്നലെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനിർണ്ണായക നീക്കങ്ങൾ കേന്ദ്ര ഏജൻസി കേരളത്തിൽ നടത്തുന്നതിന് തെളിവാണ് ഇത്.

ലൈഫ് മിഷൻ കേസിൽ അടുത്ത അറസ്റ്റ് ആരുടേതെന്ന ചോദ്യമാണ് ഇനി പ്രസക്തം. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ പേഴ്‌സണൽ സ്റ്റാഫ് അംഗം സിഎം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചേക്കും. രവീന്ദ്രൻ അറസ്റ്റിലാകുമോ എന്ന ചോദ്യമാണ് ഇനി പ്രസക്തം. സന്തോഷ് ഈപ്പനെ കസ്റ്റഡിയിൽ ഇഡി വിശദമായി ചോദ്യം ചെയ്യും. കേസിൽ സ്വ്പ്‌നാ സുരേഷും പ്രതിയാണ്. സ്വപ്‌നയേയും സരിത്തിനേയും സന്ദീപ് നായരേയും അടക്കമുള്ളവരെ ഇനി ചോദ്യം ചെയ്യുമോ എ്ന്നതാണ് ഉയരുന്ന ചോദ്യം. മുഖ്യമന്ത്രിയുടെ ഓഫീസിന് കോഴയിൽ പങ്കുണ്ടെന്ന് ഇഡി ഉറപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കർ ഇപ്പോഴും അഴിക്കുള്ളിലാണ്.

പദ്ധതിക്കു വേണ്ടി റെഡ് ക്രസന്റ് നൽകിയ തുക നിർമ്മാണം തുടങ്ങുന്നതിനു മുൻപുതന്നെ ബാങ്കിൽ നിന്നു പിൻവലിച്ചു ഡോളറാക്കി യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കും ശിവശങ്കർ അടക്കമുള്ളവർക്കും കോഴയായി നൽകിയെന്നാണു സന്തോഷ് ഈപ്പനെതിരായ കേസ്. കേന്ദ്രസർക്കാരിനെ അറിയിക്കാതെ ചട്ടവിരുദ്ധമായി വിദേശസംഭാവന സ്വീകരിച്ചതിനു സിബിഐ രജിസ്റ്റർ ചെയ്ത കേസിലും സന്തോഷ് ഈപ്പൻ ഒന്നാം പ്രതിയാണ്. ഐ ഫോൺ അടക്കം കോഴ നൽകിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു ഐ ഫോൺ ഒരു നേതാവിന്റെ ഭാര്യയുടെ കൈയിലായിരുന്നു. ഇതിലേക്ക് അന്വേഷണം നീളുമോ എന്നതും നിർണ്ണായകമാണ്.

കോഴയുടെ ഭാഗമായി സന്തോഷ് ഈപ്പൻ ഒരു ലക്ഷം രൂപയിൽ അധികം വിലയുള്ള നാലു ഫോണുകൾ വാങ്ങി സ്വപ്നയ്ക്കു നൽകിയിരുന്നു. ഇതിൽ ഒരു ഫോണാണു ശിവശങ്കറിന്റെ പക്കൽ കസ്റ്റംസ് കണ്ടെത്തിയത്. ഇതിനു പുറമേ കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷും ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും ഒരുമിച്ചു തുറന്ന ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപയും സന്തോഷ് ഈപ്പൻ കോഴയായി നൽകിയതാണെന്നാണ് ഇഡിയുടെ നിഗമനം. സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ കേസിൽ നിർണ്ണായകമാകും.

ലൈഫ് മിഷൻ കരാർ ലഭിച്ചാൽ സ്വപ്നയടക്കമുള്ളവർക്കു 30% കമ്മിഷൻ നൽകാൻ തുടക്കത്തിൽ ധാരണയുണ്ടായിരുന്നെന്ന് സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ആദായനികുതി വകുപ്പ് ചോദ്യംചെയ്തിരുന്നു. യൂണിടാകുമായി ബന്ധപ്പെട്ട് അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണു സന്തോഷ് ഈപ്പനെ കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. ഇത് വീണ്ടും സന്തോഷ് ഈപ്പൻ ആവർത്തിച്ചാൽ പല പ്രമുഖരും കുടുങ്ങും.

ഒരു കോടി യുഎഇ ദിർഹം (ഏകദേശം 20 കോടി രൂപ) ചെലവിട്ട് 100 ഫ്ളാറ്റുകൾ നിർമ്മിക്കാനുള്ള പദ്ധതി ചർച്ച ചെയ്തപ്പോഴാണിതെന്നും സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന് സന്തോഷ് മൊഴി നൽകിയിരുന്നു. 'പിന്നീട് ഫ്ളാറ്റുകളുടെ എണ്ണം 140 ആക്കിയതോടെ 20% കമ്മിഷൻ നൽകാമെന്ന ധാരണയിലെത്തി. അപ്പോഴും ലാഭമാണു പ്രതീക്ഷിച്ചത്. കമ്മിഷൻ തുക ചെലവിനത്തിൽ കാണിക്കാമെന്നു വിചാരിച്ചു. എന്നാൽ കരാറിനെ പറ്റി വിവിധ ഏജൻസികൾ അന്വേഷണം തുടങ്ങിയതോടെ അതു തകിടം മറിഞ്ഞു' സന്തോഷ് ഈപ്പൻ പറഞ്ഞിരുന്നു.

ലൈഫ് മിഷൻ പദ്ധതിക്കായി കമ്മീഷൻ നൽകിയതായി സന്തോഷ് ഈപ്പൻ നേരത്തെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു സന്തോഷ് ഈപ്പന്റെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചും നേരത്തെ നടത്തിയിട്ടുള്ള ഇടപാടുകളെക്കുറിച്ചും ആദായ നികുതി വകുപ്പും അന്വേഷിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP