Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

പൊലീസ് അറസ്റ്റ് പേടിച്ച് നടൻ വിജയ് ബാബു മുങ്ങിയോ? സാന്ദ്രയുടെ പരാതിയിൽ ചാർജ് ചെയ്തിരിക്കുന്നത് ജാമ്യമില്ലാ വകുപ്പനുസരിച്ചുള്ള കുറ്റം; നടനെകുറിച്ച് വിവരമൊന്നുമില്ലെന്ന് പൊലീസ്; അറസ്റ്റ് ഒഴിവാക്കാൻ ഒത്തു തീർപ്പ് ശ്രമവുമായി മധ്യസ്ഥരും രംഗത്ത്

പൊലീസ് അറസ്റ്റ് പേടിച്ച് നടൻ വിജയ് ബാബു മുങ്ങിയോ? സാന്ദ്രയുടെ പരാതിയിൽ ചാർജ് ചെയ്തിരിക്കുന്നത് ജാമ്യമില്ലാ വകുപ്പനുസരിച്ചുള്ള കുറ്റം; നടനെകുറിച്ച് വിവരമൊന്നുമില്ലെന്ന് പൊലീസ്; അറസ്റ്റ് ഒഴിവാക്കാൻ ഒത്തു തീർപ്പ് ശ്രമവുമായി മധ്യസ്ഥരും രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിലെ അമൃതാ ആശുപത്രിയിലാണ് നിർമ്മാതാവും നടിയുമായ സാന്ദ്രാ തോമസ് ഇപ്പോഴുള്ളത്. വിജയ് ബാബു മർദ്ദിച്ചുവെന്ന പരാതിയിൽ പൊലീസ് സാന്ദ്ര ചികിൽസയിൽ കഴിയുന്ന ആശുപത്രിയിലെ ഡോക്ടർ, ഫ്രൈഡേ ഫിലിം ഹൗസിലെ ജീവനക്കാർ എന്നിവരിൽനിന്ന് ഇന്നലെ പൊലീസ് മൊഴിയെടുത്തു. ഇതോടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതോടെ കഥയിലെ വില്ലനും നടനുമായ വിജയ് ബാബു ഒളിവിലും പോയി. പൊലീസ് അറസ്റ്റ് ഭയന്നാണ് ഈ മാറി നിൽക്കൽ. അതിനിടെ പ്രശ്‌നം രമ്യമായി ഒതുക്കി തീർക്കാൻ ഇടപെടലുകളും സജീവമാണ്. സിനിമാ മേഖലയിലെ ഉന്നതർ തന്നെയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇരുവരും ബിസിനസ് പങ്കാളികളായ ഫ്രൈഡേ ഫിലിം ഹൗസിന്റെ കലൂർ പൊറ്റക്കുഴിയിലെ ഓഫിസിലെ മുറിയിൽ വിജയ് ബാബു മർദിച്ചെന്ന സാന്ദ്ര തോമസിന്റെ പരാതിയിലാണ് എളമക്കര പൊലീസ് കേസെടുത്തത്. ബിസിനസ് കാര്യങ്ങൾ സംസാരിച്ചു തർക്കത്തിലേർപ്പെടുകയും തുടർന്നു മർദിക്കുകയും ചെയ്‌തെന്നാണു സാന്ദ്രയുടെ മൊഴി. വിജയ് ബാബുവിനെ പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. മറുനാടനും സംഭവത്തിൽ പ്രതികരണത്തിനായി വിജയ് ബാബുവിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. അപ്പോഴും ഫോൺ സ്വിച്ച് ഓഫാണ്. കേസ് കെട്ടിച്ചമച്ചതാണെന്നും സത്യം തെളിയുമെന്നും ഫെയ്‌സ് ബുക്കിലൂടെ വിജയ് ബാബു പ്രതികരിച്ചിരുന്നു. അതിനപ്പുറം വിജയ് ബാബുവിനെ കുറിച്ച് ഒരറിവും ആർക്കുമില്ല.

Stories you may Like

സാന്ദ്ര ഏതാനും മാസം മുൻപാണു വിവാഹിതയായത്. വിവാഹത്തോടനുബന്ധിച്ചു സാന്ദ്ര വിട്ടുനിന്ന കാലയളവിൽ ഫ്രൈഡേ ഫിലിംഹൗസിൽ സാമ്പത്തിക തിരിമറി നടന്നുവെന്നും നഷ്ടം സംഭവിച്ചുവെന്നുമാണു സാന്ദ്രയുടെ ആരോപണം. ബിസിനസ് ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യത്തെത്തുടർന്നു കുറച്ചുനാളായി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് പരിഹരിച്ച് കേസിൽ നിന്ന് വിജയ് ബാബുവിനെ രക്ഷിക്കാനാണ് നീക്കം. നടൻ അജു വർഗീസ് അടക്കമുള്ള സുഹൃത്തുക്കളുടെ ഇടപെടലാണ് അനുരഞ്ജനത്തിലേക്ക് എത്തുന്നത്. സാന്ദ്രയുടെ ശരീരത്തിൽ വലിയ പരുക്കുകളില്ലെന്നും പിടിവലി നടന്നതിന്റെ ചെറിയ പരുക്കുകളാണുള്ളതെന്നുമാണു ഡോക്ടറുടെ മൊഴി. കേസുമായി പൊലീസ് മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ കോടതിയിൽ മാത്രമേ ഒത്തുതീർപ്പ് സാധ്യമാകു.

ഓഫീസിലെ കസേരയിലിരിക്കുകയായിരുന്ന തന്നെ തർക്കത്തെ തുടർന്ന് വിജയ് ബാബു തള്ളിത്താഴെയിട്ട് ചവിട്ടിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് സാന്ദ്ര പൊലീസിനു നൽകിയ മൊഴി. അതിനു പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ബിസിനസ് തർക്കം തീർക്കാൻ സുഹൃത്തുക്കൾ ഇടപെട്ടത്. തർക്കവസ്തു തട്ടിയെടുക്കാനാണ് സാന്ദ്രയും ഭർത്താവും ശ്രമിക്കുന്നത്. തനിക്കെതിരേ ഉയർന്ന ആരോപണം അങ്ങനെയല്ലെന്നു തെളിയിക്കുമെന്നും വിജയ് ബാബു പറയുന്നു. ഫ്രൈഡേ ഫിലിംസിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയാണു തർക്കം ഉടലെടുത്തത്. വിജയ് ബാബു ഫ്രൈഡേ ഫിലിം ഹൗസിന്റെ ചെയർമാനും സാന്ദ്ര തോമസ് മാനേജിങ് ഡയറക്ടറുമാണ്.

ബിസിനസ് പങ്കാളിത്തം ഉപേക്ഷിക്കുകയാണെന്നും കമ്പനിയിലെ തന്റെ വിഹിതം ഉടൻ നൽകണമെന്നും സാന്ദ്ര ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രശ്നം രൂക്ഷമായതെന്ന് ഇവരോടടുത്ത വൃത്തങ്ങൾ പറയുന്നു. ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഇതിന് പുറമേ അമൃതാ ടിവിയിലെ ഹോം മിനിസ്റ്റർ എന്ന ഷോയും ഈ പ്രൊഡക്ഷൻ ഹൗസ് ചെയ്യുന്നുണ്ട്. ഈ പദ്ധതികളും സാന്ദ്രയും വിജയ് ബാബുവും തമ്മിലെ തമ്മിലടിയിൽ പ്രശ്‌നത്തിലായി. ഇത് മനസ്സിലാക്കിയാണ് ഇടപെടലുകൾ. അതിനിടെ അമൃതയിലെ ചില ഉന്നതരും പ്രശ്‌ന പരിഹാരത്തിന് സജീവമായി രംഗത്തുണ്ട്.

സാന്ദ്രയും വിജയ് ബാബുവും ചേർന്ന് ഫ്രൈഡേ ഫിലിംസ് എന്ന നിർമ്മാണക്കമ്പനി നടത്തുകയായിരുന്നു. വർഷങ്ങളായി ഇരുവരും ലിവിങ് ടുഗെതർ റിലേഷൻഷിപ്പിലായിരുന്നുവെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. ഇത് ഇരുവരുടേയും കൂടുംബത്തിലും പ്രശ്നമുണ്ടാക്കിയതായി സൂചനയുണ്ടായിരൂന്നു. സാന്ദ്രയും വിജയ് ബാബുവും വിവാഹിതരാകുമെന്ന് വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് സാന്ദ്ര അടുത്തിടെ ബിസിനസുകാരനായ വിൽസൺ തോമസിനെ വിവാഹം ചെയ്തത്. സാന്ദ്രയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. തിരുവനന്തപുരം സ്വദേശിയായ പ്രതാപനായിരുന്നു ആദ്യ ഭർത്താവ്. ഈ ബന്ധം നിലനിൽക്കെയാണ് സാന്ദ്ര, വിജയ് ബാബുവുമായി ബിസിനസ് ആരംഭിച്ചത്. വിജയ് ബാബുവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളമടക്കം വളരെക്കുറച്ച് ആളുകൾ മാത്രമാണ് സാന്ദ്രയുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. വിവാഹശേഷം ഇരുവരും വിജയ് ബാബുവും സാന്ദ്രയും തെറ്റി. ഇതോടെ ഓഹരി തിരിച്ചു ചോദിച്ചു. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം.

ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് 5 കോടിയിൽപരം രൂപയുടെ നഷ്ടത്തിലാണെന്ന് സുഹൃത്തുക്കൾ പറയുന്നു.വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസിൽ സംസാരിക്കാനെത്തിയ സാന്ദ്ര തോമസിനെ വിജയ് ബാബുവും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. സാന്ദ്രയേക്കാൾ പത്തു വയസ് മൂത്തയാളാണ് വിജയ്. ഭാര്യയും ഒരു കുട്ടിയുമുള്ള വിജയ് ബാബുവുമായുള്ള ബന്ധം സാന്ദ്രയുടെ സുഹൃത്തുക്കളടക്കം എതിർത്തിരുന്നു. ഫ്രൈഡേ ഫിലിംസിൽ സ്‌ക്രിപ്റ്റിങാണ് വിജയ് കൈകാര്യം ചെയ്തിരുന്നത്. സാന്ദ്ര പ്രൊഡക്ഷനും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP