Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

തർക്കം മൂത്തപ്പോൾ ഇരുന്ന കസേരയോടെ തൊഴിച്ചു വീഴ്‌ത്തി; നിലത്തിട്ട് ഷൂസ് ഇട്ട കാല് കൊണ്ട് പലതവണ ചവിട്ടിയെന്നും സാന്ദ്രാ തോമസിന്റെ മൊഴി; പാർട്ടണറും ഭർത്താവും ചേർന്ന് കള്ളക്കേസ് ഫയൽ ചെയ്‌തെന്ന് വിജയ് ബാബുവും; ഫ്രൈഡേ ഫിലീം ഹൗസിലെ അടിപിടി പൊലീസിനെ അറിയിച്ചത് അമൃതയിലെ ഡോക്ടർമാർ

തർക്കം മൂത്തപ്പോൾ ഇരുന്ന കസേരയോടെ തൊഴിച്ചു വീഴ്‌ത്തി; നിലത്തിട്ട് ഷൂസ് ഇട്ട കാല് കൊണ്ട് പലതവണ ചവിട്ടിയെന്നും സാന്ദ്രാ തോമസിന്റെ മൊഴി; പാർട്ടണറും ഭർത്താവും ചേർന്ന് കള്ളക്കേസ് ഫയൽ ചെയ്‌തെന്ന് വിജയ് ബാബുവും; ഫ്രൈഡേ ഫിലീം ഹൗസിലെ അടിപിടി പൊലീസിനെ അറിയിച്ചത് അമൃതയിലെ ഡോക്ടർമാർ

അർജുൻ സി വനജ്

കൊച്ചി: നടൻ വിജയ് ബാബുവിൽ നിന്ന് മർദ്ദനമേറ്റ നടിയും നിർമ്മാതാവുമായ സാന്ദ്രതോമസ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ തുടരുന്നു. അടി വയറിനും നെഞ്ചിലും ചവിട്ടേറ്റ സാന്ദ്രയെ ഇന്നലെ രാത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഫ്രൈഡേ ഫിലീം ഹൗസിന്റെ എളമക്കരയുള്ള ഓഫീസിൽ വച്ചായിരുന്നു സംഭവം.

വാക്ക് തർക്കം മൂത്തപ്പോൾ ഇരുന്ന കസേരയോടെ സാന്ദ്രയെ തൊഴിച്ചു വീഴ്‌ത്തി. തുടർന്ന് വിജയ് ബാബുവും സുഹൃത്തുക്കളും ചേർന്ന് നിലത്തിട്ട്, ഷൂസ് ഇട്ട കാല് കൊണ്ട് പലതവണ ചവിട്ടിയെന്നാണ് സാന്ദ്ര എളമക്കര പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സാന്ദ്രയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിജയ് ബാബുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ദേഹോപദ്രവം ഏൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.

Stories you may Like

ഇന്നലെ വൈകിട്ടോടെയായിരുന്നു കടുത്ത ശരീരം വേദനയെത്തുടടർന്ന് സുഹൃത്തുക്കൾ ചേർന്ന് സാന്ദ്രയെ അമൃത ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. ആശുപത്രിയിൽ വച്ച് ഡോക്ടർമാരോടാണ് മർദ്ദന വിവരം സാന്ദ്ര ആദ്യമായി പറയുന്നതെന്നും അഭ്യൂഹമുണ്ട്. തുടർന്ന ആശുപത്രി അധികൃതർ എളമക്കര പൊലീസിൽ അറിയിക്കുകയായിരുന്നു. ചവിട്ടേറ്റ ശരീര ഭാഗത്ത് നീർക്കട്ട് ഉള്ളതായാണ് സ്‌കാനിംങ് റിപ്പോർട്ട്്. ഫ്രൈഡേ ഫിംലീം ഹൗസിന്റെ ചെയർമാൻ വിജയ്ബാബുവും മാനേജിങ് ഡയറക്ടർ സാന്ദ്ര തോമസും തമ്മിൽ പാർട്ടണർഷിപ്പ് സംബന്ധിച്ച തർക്കങ്ങൾ മാസങ്ങളായി തുടരുകയായിരുന്നു. ഫ്രൈഡേ ഫിലീം ഹൗസ് 5 കോടിയോളം രൂപ നഷ്ടത്തിലാണ് മുമ്പോട്ട് പോകുന്നതെന്നാണ് വിവരം.

രണ്ടാം വിവാഹം കഴിഞ്ഞതോടെ പാർട്ടണർഷിപ്പ് ഉപേക്ഷിക്കുന്നതായി സാന്ദ്ര പറഞ്ഞു. കമ്പനി ഓഹരി ഉടൻ തനിക്ക വേണമെന്നും സാന്ദ്ര ആവശ്യപ്പെട്ടതായാണ് വിവരം. ഇതേത്തുടർന്ന ഇരുവരും തമ്മിൽ ഏറെ വാക്ക് തർക്കങ്ങളും ഉണ്ടായെന്നാണ് ഇവരുടെ സിനിമ സുഹൃത്തുക്കളിൽ നിന്ന ലഭിക്കുന്ന വിവരം. പാർട്ടണർഷിപ്പ് ഉപേക്ഷിക്കുകയാണെന്ന സാന്ദ്രയുടെ പെട്ടന്നുള്ള തീരുമാനമാണ് വിജയിയെ മർദ്ദനത്തിലേക്ക് പ്രകോപിപ്പിച്ചതെന്നാണ് സൂചന. ഫ്രൈഡേ ഫിലീംസിന്റെ വരുമാനത്തെ ചൊല്ലി കഴിഞ്ഞ വർഷമാദ്യമാണ് ഇരുവരും തമ്മിൽ അകൽച്ച ആരംഭിക്കുന്നത്.

ഇതേത്തുടർന്നാണ് സാന്ദ്ര എറണാകുളത്തെ ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ വിൽസണുമായി ജൂലൈയിൽ വിവാഹം കഴിച്ചു. തിരുവനന്തപുരം സ്വദേശി പ്രതാപൻ ആയിരുന്നു സാന്ദ്രയുടെ ആദ്യ ഭർത്താവ്. പ്രതാപന്റെ ഭാര്യയായിരിക്കെയാണ് വിജയ് ബാബുവുമായി
അടുക്കുന്നത്. തുടർന്ന് ഏറെക്കാലമായി വിജയ് ബാബുവുമായി സാന്ദ്ര, ലീവിങ് ടുഗദർ റിലേഷനിലായിരുന്നു എന്ന് ഗോസിപ്പുകളുണ്ടായിരുന്നു. എന്നാൽ സാന്ദ്ര-വിൽസൺ വിവാഹത്തിന് മുഴുവൻ സമയവും വിജയ് ബാബു ഇരുവർക്കുമൊപ്പം ഉണ്ടായിരുന്നത് ശ്രദ്ധേയമായി.

ബിസിനസ്സ് ആസ്തി സംബന്ധിച്ച വാക്ക് തർക്കത്തെ തുടർന്ന്, തന്റെ ഏറ്റവും വിശ്വസ്തയായ പാർട്ടണറും അവരുടെ ഭർത്താവും ചേർന്ന് തനിക്കെതിരെ കള്ളക്കേസ് ഫയൽ ചെയ്തിരിക്കുകയാണെന്ന് വിജയ് ബാബു ഫേസ് ബുക്കിൽ ഇന്നലെ രാത്രി 10 മണിയോടെ കുറിച്ചു. നടൻ ചെമ്പൻ വിനോദ് ആദ്യമായി കഥയെഴുതി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന അങ്കമാലി ഡയറീസാണ് ഫ്രൈഡേ ഫിലീംസിന്റെ ബാനറിൽ റിലീസ് ചെയ്യാനുള്ള അടുത്ത ചിത്രം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംങ് കൊച്ചിയിൽ ആരംഭിക്കുന്നത്.

ചിത്രത്തിന്റെ സെറ്റിൽ വച്ച് ഇവർ തമ്മിലുള്ള അസ്വാരസ്യങ്ങൾ പലപ്പോഴായി പുറത്ത് വന്നിരുന്നതായി ദൃക്സാക്ഷികൾ മറുനോടനോട് പറഞ്ഞു. 1991 ൽ ബാലതാരമായി അരങ്ങേറ്റം ക്യാമറയ്ക്ക് മുന്നിലെത്തിയ സാന്ദ്ര, നെറ്റിപ്പട്ടം, ഓ ഫേബി, കാഞ്ഞിരപ്പള്ളി കറിയാച്ഛൻ, ഫ്രൈഡേ, സക്കറിയയയുടെ ഗർഭിണികൾ, ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ തുടങ്ങി 12 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ ഫ്രൈഡേ എന്ന ചിത്രത്തോടെയാണ് സാന്ദ്രയും വിജയ്ബാബുവും ചേർന്ന് പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുന്നത്. തുടർന്ന് കഴിഞ്ഞ വർഷം മെയ് മാസം പുറത്തിറങ്ങിയ മുത്ത്ഗൗ വരെ 7 ചിത്രങ്ങൾ നിർമ്മിച്ച് റിലീസ് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP