Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജു രാധാകൃഷ്ണൻ പണം തന്നിട്ടില്ല; ബിജുവിനെ വിവാഹം കഴിച്ചെന്ന സാക്ഷിമൊഴി തെറ്റ്; വീടു പാലുകാച്ചിനു തിരുവഞ്ചൂരിനെ ക്ഷണിച്ചിരുന്നെന്നും ശാലു മേനോൻ

ബിജു രാധാകൃഷ്ണൻ പണം തന്നിട്ടില്ല; ബിജുവിനെ വിവാഹം കഴിച്ചെന്ന സാക്ഷിമൊഴി തെറ്റ്; വീടു പാലുകാച്ചിനു തിരുവഞ്ചൂരിനെ ക്ഷണിച്ചിരുന്നെന്നും ശാലു മേനോൻ

കൊച്ചി: വിവാദമായ സോളാർ തട്ടിപ്പു കേസിൽ നടി ശാലു മേനോൻ മൊഴി നൽകി. ബിജു രാധാകൃഷ്ണൻ തനിക്ക് പണം തന്നിട്ടില്ലെന്നു ശാലു മേനോൻ പറഞ്ഞു.

ബിജു തന്നെ രജിസ്റ്റർ വിവാഹം കഴിച്ചെന്ന സാക്ഷിമൊഴി തെറ്റാണ്. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ ഗൃഹപ്രവേശനത്തിനു ക്ഷണിച്ചിരുന്നെന്നും ശാലു മേനോൻ അന്വേഷണ കമ്മിഷനു മൊഴി നൽകി.

രാവിലെ 10.30നാണു പനമ്പിള്ളി നഗറിലുള്ള കമ്മീഷന്റെ ഓഫീസിൽ ശാലു മേനോൻ എത്തിയത്. ടീം സോളാർ കമ്പനി നടത്തിയ തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു, ശാലു മേനോനെ വിസ്തരിക്കണമെന്നു കേസിലെ ഏതാനും പരാതിക്കാർ ആവശ്യപ്പെട്ടിരുന്നു.

കമ്പനി ആളുകളിൽനിന്നു പിരിച്ച തുകയുടെ ഭൂരിഭാഗവും ശാലു മേനോനാണു നൽകിയതെന്ന ആക്ഷേപം കക്ഷികൾ കമ്മീഷനു മുമ്പിൽ ഉന്നയിച്ചിട്ടുണ്ട്. ബിജു രാധാകൃഷ്ണൻ കമ്പനിയുടെ പേരിൽ സമാഹരിച്ച തുക ശാലുവിനു നൽകിയെന്നു സരിത നായരും അവരുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. ഇത്തരം ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണു കമ്മീഷൻ ശാലുവിനെ തെളിവെടുപ്പിനായി വിളിപ്പിച്ചത്.

സിനിമ-സീരിയൽ താരമായിരുന്നിട്ടും സോളാർ കേസിൽ പെട്ടതോടെയാണ് ശാലു മേനോനെ നിരവധി മലയാളികൾ തിരിച്ചറിയാൻ തുടങ്ങിയത്. നടിയും നർത്തകിയുമായി ശാലു സൃഷ്ടിച്ചുപോന്ന ഇമേജ് പിന്നീട് ബിജു രാധാകൃഷ്ണന്റെയും സരിത എസ് നായരുടെയും പങ്കാളി എന്നതായി മാറി.

അമ്മ രാധാദേവിക്കൊപ്പമാണ് ഇന്ന് ശാലു മേനോൻ സോളാർ കമ്മിഷന്റെ ഓഫീസിലെത്തിയത്. കഴിഞ്ഞു പോയ സംഭവങ്ങളെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ലല്ലോ എന്നാണ് ചോദ്യങ്ങളുയർത്തിയ മാദ്ധ്യമപ്രവർത്തകരോടു നടി പ്രതികരിച്ചത്. മറ്റുള്ളവർ പറഞ്ഞ കാര്യങ്ങളെപ്പറ്റി എനിക്കറിയില്ല അറിയില്ല. എന്നോടു ചോദിക്കുന്ന കാര്യങ്ങൾക്ക് ഞാൻ മറുപടി പറയുമെന്നും കമ്മീഷനു മുന്നിൽ ഹാജരാകും മുമ്പു ശാലു മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.

പണവും സ്വാധീനവും ഉപയോഗിച്ചാണ് ശാലു മേനോൻ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടത് എന്ന് സോളാർ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സരിത എസ് നായർ കുറ്റപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP