Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയാൾ എന്റെ കാമുകനല്ല.. വിവാഹം നിശ്ചയിച്ച് ഉറപ്പിച്ചയാൾ; അച്ഛനെ ഞങ്ങൾ മർദിച്ചിട്ടില്ല; എല്ലാം സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി ബന്ധുക്കൾ കെട്ടിച്ചമച്ച ആരോപണം; വ്യാജപ്രചാരണം കാരണം എന്റെ ജോലിയും നഷ്ടമായി; ഇലന്തൂരിൽ മർദനമേറ്റ് മരിച്ച സജീവിന്റെ മകൾ അശ്വതി മാധ്യമങ്ങൾക്ക് മുന്നിൽ; കേസിൽ വീണ്ടും ട്വിസ്റ്റ്

അയാൾ എന്റെ കാമുകനല്ല.. വിവാഹം നിശ്ചയിച്ച് ഉറപ്പിച്ചയാൾ; അച്ഛനെ ഞങ്ങൾ മർദിച്ചിട്ടില്ല; എല്ലാം സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി ബന്ധുക്കൾ കെട്ടിച്ചമച്ച ആരോപണം; വ്യാജപ്രചാരണം കാരണം എന്റെ ജോലിയും നഷ്ടമായി; ഇലന്തൂരിൽ മർദനമേറ്റ് മരിച്ച സജീവിന്റെ മകൾ അശ്വതി മാധ്യമങ്ങൾക്ക് മുന്നിൽ; കേസിൽ വീണ്ടും ട്വിസ്റ്റ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഭാര്യയുടെ ബന്ധുക്കളുടെ മർദനമേറ്റ് ചികിൽസയിലിരിക്കേ മരിച്ച പ്രവാസി ഇടപ്പരിയാരം കുഴിയിൽ വീട്ടിൽ സജീവിന്റെ മരണത്തിൽ തനിക്കോ കാമുകനോ പങ്കില്ലെന്ന വാദവുമായി മകൾ അശ്വതി മാധ്യമങ്ങൾക്ക് മുന്നിലെത്തി. തനിക്കെതിരേ മാധ്യമങ്ങൾ കഥ ചമച്ചുവെന്നും ബന്ധുക്കൾ സ്വത്തു തട്ടിയെടുക്കാൻ വേണ്ടി നടത്തിയ നാടകമാണ് എല്ലാമെന്നും അശ്വതി പറയുന്നു.താനോ തന്റെ കാമുകൻ എന്നു പറയുന്നയാളോ അച്ഛന്റെ മരണത്തിന് ഉത്തരവാദികളല്ല. ഞങ്ങൾ ആരെയും മർദിച്ചിട്ടില്ല. സൗദിയിലായിരുന്ന സജീവ് വീട്ടിലെത്തിയ ദിവസം മുതൽ വഴക്കായിരുന്നുവെന്നും തന്നെയും രോഗം ബാധിച്ച് കിടക്കുന്ന മാതാവിനെയും തുടരെ മർദിച്ചതായും പെൺകുട്ടി പറഞ്ഞു. ഇതേത്തുടർന്ന് തങ്ങൾ മെഴുവേലിയിലെ മാതൃഗൃഹത്തിലേക്കു താമസം മാറ്റിയിരുന്നു.

ഇലന്തൂരിൽ സഹകരണ ബാങ്കിൽ താത്കാലിക ജോലിയുണ്ടായിരുന്ന താൻ അച്ഛൻ ആശുപത്രിയിലായ ദിവസം വീട്ടിലുണ്ടായിരുന്നില്ല. മാതൃഗൃഹത്തിലെത്തിയ അച്ഛൻ അവിടെ താഴെ വീണതായി പറയുന്നു. അവിടെ എന്തു നടന്നുവെന്ന് തനിക്കറിവില്ല. താനോ തന്റെ കാമുകനായി പറയുന്ന വള്ളിക്കോട് സ്വദേശിയോ സ്ഥലത്തുണ്ടായിരുന്നില്ലെന്നും അശ്വതി പറഞ്ഞു. യാഥാർഥ്യങ്ങൾ മറച്ചു വച്ചു കൊണ്ടുള്ള പ്രചാരണമാണ് നടക്കുന്നത്. ഇതേത്തുടർന്ന് തനിക്കു ജോലി നഷ്ടമായി. താനുമായി ഇഷ്ടത്തിലുള്ള ആളുമായി വിവാഹം ഉറപ്പിച്ചതാണ്.

തങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ അച്ഛന്റെ ബന്ധുക്കളിൽ ചിലർ നടത്തുന്ന നീക്കങ്ങളാണ് തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾക്കു പിന്നിലുള്ളതെന്നും അശ്വതി പറഞ്ഞു. അതേസമയം, കേസിൽ കൂട്ടുപ്രതിയാകാൻ സാധ്യതയുള്ളതിനാൽ അഭിഭാഷകരുടെ നിർദ്ദേശപ്രകാരമാണ് യുവതി വാർത്താ സമ്മേളനം വിളിച്ചത് എന്നാണ് സജീവിന്റെ നാട്ടുകാരുടെ ആരോപണം. താൻ സമ്പാദിച്ച സ്വത്തും പണവുമെല്ലാം എടുക്കാൻ സജീവ് മകളെ അനുവദിച്ചിരുന്നു. എന്നാൽ, 10 പവന്റെ ഒരു മാല മാത്രം തിരികെ ആവശ്യപ്പെട്ടു. ഇത് വാങ്ങാൻ വേണ്ടിയാണ് അദ്ദേഹം കുറിയാനിപ്പള്ളിയിലെ ഭാര്യ വീട്ടിലേക്ക് പോയതെന്നും ബന്ധുക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP