Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കാമുകനും അച്ഛനും തമ്മിൽ ഏറ്റുമുട്ടിയത് അശ്വതി തളർന്ന് കിടക്കുന്ന അമ്മയെ കാണാൻ എത്തിയപ്പോൾ; മർദ്ദിച്ചവശനാക്കിയ ശേഷം സജീവിനെ ആശുപത്രിയിലെത്തിച്ചത് മകളുടെ കാമുകനും സുഹൃത്തുക്കളും ചേർന്ന്; കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ പറഞ്ഞത് സ്‌റ്റെപ്പിൽ നിന്ന് നിലത്ത് വീണതെന്ന്; മനുവിന്റെ ക്രൂരത പൊലീസിന് മൊഴി നൽകിയിട്ടും ഫലമുണ്ടായില്ല; സജീവ് കൊല്ലപ്പെട്ടിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാൻ മടിച്ച് പൊലീസ് പറയുന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരട്ടെ എന്ന്

കാമുകനും അച്ഛനും തമ്മിൽ ഏറ്റുമുട്ടിയത് അശ്വതി തളർന്ന് കിടക്കുന്ന അമ്മയെ കാണാൻ എത്തിയപ്പോൾ; മർദ്ദിച്ചവശനാക്കിയ ശേഷം സജീവിനെ ആശുപത്രിയിലെത്തിച്ചത് മകളുടെ കാമുകനും സുഹൃത്തുക്കളും ചേർന്ന്; കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ പറഞ്ഞത് സ്‌റ്റെപ്പിൽ നിന്ന് നിലത്ത് വീണതെന്ന്; മനുവിന്റെ ക്രൂരത പൊലീസിന് മൊഴി നൽകിയിട്ടും ഫലമുണ്ടായില്ല; സജീവ് കൊല്ലപ്പെട്ടിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാൻ മടിച്ച് പൊലീസ് പറയുന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരട്ടെ എന്ന്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: മകളുടെ കാമുകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചിട്ടും നടപടിയെടുക്കാതെ പൊലീസ്. ഇന്ന് പുലർച്ചെ വൈക്കം ഇന്തോ അമേരിക്കൻ ഹോസപിറ്റലിൽ മരിച്ച സജീവിന്റെ മകളുടെ കാമുകൻ മനുവും സുഹൃത്തുക്കളും വിലസുകയാണ്. സജീവ് മരിച്ചതിന്റെ കാരണം മർദ്ദനമാണോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ പറയാൻ കഴിയുകയുള്ളു എന്നാണ് പൊലീസിന്റെ വിചിത്ര വാദം. മാത്രമല്ല സാധാരണ കൊലപാതകങ്ങളോ ക്രൈമുകളോ സംഭവിക്കുമ്പോൾ നൽകുന്ന പ്രതിയുടേയോ സംഭവത്തിന്റേയോ വിശദാംശങ്ങൾ ഒന്നും തന്നെ നൽകാൻ പൊലീസ് ഇനിയും തയ്യാറായിട്ടുമില്ല. സജീവിന്റെ മകൾ അശ്വതിയുടെ മുന്നിലിട്ടാണ് സജീവിനെ തല്ലിക്കൊന്നത്.

മകൾ അശ്വതി ബസ് ഡ്രൈവറായ കോട്ടയം സ്വദേശി മനു എന്ന യുവാവുമായി പ്രണയത്തിലാണ് എന്ന് അറിഞ്ഞാണ് സജീവ് ഗൾഫിലെ ജോലി വിട്ട് നാട്ടിലേക്ക് വന്നത്. ഇയാളുടെ ഭാര്യ സ്‌ട്രോക് ബാധിച്ച് തളർന്ന് കിടക്കുകയാണ്. മകൾ അശ്വതിയും അമ്മയും അച്ഛൻ ഗൾഫിലേക്ക് പോയതിന് ശേഷം താമസിച്ചിരുന്നത് അമ്മയുടെ വീട്ടിലായിരുന്നു. അശ്വതി മനുവുവായി അടുപ്പത്തിലായ ശേഷം ആ വിവരം അറിഞ്ഞതോടെയാണ് സജീവ് ഗൾഫിൽ നിന്ന് നാട്ടിലേക്ക് എത്തിയത്. വിവാഹം നടത്തിത്തരാതിരുന്നപ്പോൾ അശ്വതി മനുവിനൊപ്പം പോയി. പിന്നീട് സജീവിന്റെ പരാതിയിൽ ആറന്മുള പൊലീസ് ഇവരെ വിളിച്ച് വരുത്തി. ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും തനിക്ക് കാമുകനായ മുവിനൊപ്പം പോയാൽ മതി എന്ന് അശ്വതി ഉറച്ച് നിന്നു. ജൂലൈ 24ന് ആയിരുന്നു ഈ സംഭവം.

സറ്റേഷനിൽ നിന്ന് അശ്വതിയും മനുവും പോയത് പന്തളത്തേക്ക് ആയിരുന്നു. ഇവിടെ വീട് വാടകയ്ക്ക് എടുത്ത് ഇവർ താമസവും ആരംഭിച്ചു. ഇതിനിടയിൽ കഴിഞ്ഞ 27ന് അമ്മയെ കാണാൻ അശ്വതിയും മനുവും എത്തി. ഈ വിവരമറിഞ്ഞാണ് സജീവ് ഇവിടേക്ക് എത്തിയത്. തുടർന്ന് വാക്കേറ്റവും തർക്കവും നടന്നിരുന്നു. തർക്കം അതിര് കടന്നപ്പോൾ അശ്വതിയുടെ മുന്നിൽ വച്ച് തന്നെ ഇരുവരും ഉന്തും തള്ളുമായി. പിന്നീട് മനുവിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും മനുവും ചേർന്ന് സജീവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ സജീവിനെ മനുവും സുഹൃത്തുക്കളും ചേർന്ന് സ്റ്റെപ്പിൽ നിന്ന് വീണതാണ് എന്ന് പറഞ്ഞ് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ നട്ടെല്ലിന് സാരമായി തന്നെ പരിക്കേറ്റ സജീവിനെ വിദഗ്ദ ചികിത്സയ്ക്ക് മറ്റൊരു ാശുപത്രിയിലേക്ക് കൊണ്ട് പോകണം എന്ന് നിർദ്ദേശിച്ചത് അനുസരിച്ച് ന്യൂറോ സർജറി വിഭാഗത്തിൽ കാണിക്കാനായി വൈക്കത്തെ ഇന്തോ അമേരിക്കൻ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. പൊലീസിന് സജീവ് നൽകിയ മൊഴിയിൽ പക്ഷേ തന്നെ മനുവും സുഹൃത്തുക്കളും മർദ്ദിച്ചു എന്നാണ് സജീവ് പറഞ്ഞിരിക്കുന്നത്. ഇതിൽ കേസെടുത്തിട്ടുണ്ട് എന്നാണ് വിവരം. എന്നാൽ ഇന്ന് രാവിലെ സജീവ് മരിച്ചിട്ടും പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് തയ്യാറായില്ല.

ഗൾഫിൽ ജോലി ചെയ്യുന്ന സമയത്താണ് സജീവ് മകളുടെപ്രണയത്തെ പറ്റി അറിയുന്നത്. വളരെ പ്രതീക്ഷയോടെ വളർത്തിയ മകൾ ഒരു ബസ് ഡ്രൈവറുമായി അടുപ്പത്തിലായത് സജീവിന് മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. പിന്നീട് മകളും കാമുകനും തമ്മിലുള്ള ബന്ധം വളരുന്നതിലെ അപകടം മനസ്സിലാക്കിയ സജീവ് ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങിയെത്തി. പിന്നെ മകളെ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പല തവണ ശ്രമിച്ചു. പറഞ്ഞ് മനസ്സിലാക്കാനും പിന്തിരിപ്പിക്കാനും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാമുകനൊപ്പം പോകാനാണ് ഇഷ്ടമെന്നും വിവാഹം നടത്തി തന്നി്ലെങ്കിൽ ഇറങ്ങിപ്പോകുമെന്നും മകൾ ഭീഷണിയുയർത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP