Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡിജെ സനയ്ക്കും അമൽ പപ്പടവടയ്ക്കും അടക്കം കുരുക്കായി മൊഴികൾ; റിമാൻഡ് റിപ്പോർട്ടിലെ വില്ലന്മാരെല്ലാം ഒളിവിൽ; അനു ഗോമസിനെ കമിഴ്‌ത്തിക്കിടത്തി ശരീരത്തിന്റെ നടുഭാഗത്തായി എംഡിഎംഎ 5 ലൈനുകളിട്ടു കറൻസി നോട്ട് ചുരുട്ടി വലിച്ച പ്രതിയെ കണ്ടെത്താനും ശ്രമം

ഡിജെ സനയ്ക്കും അമൽ പപ്പടവടയ്ക്കും അടക്കം കുരുക്കായി മൊഴികൾ; റിമാൻഡ് റിപ്പോർട്ടിലെ വില്ലന്മാരെല്ലാം ഒളിവിൽ; അനു ഗോമസിനെ കമിഴ്‌ത്തിക്കിടത്തി ശരീരത്തിന്റെ നടുഭാഗത്തായി എംഡിഎംഎ 5 ലൈനുകളിട്ടു കറൻസി നോട്ട് ചുരുട്ടി വലിച്ച പ്രതിയെ കണ്ടെത്താനും ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ കൊല്ലപ്പെട്ട കേസിലൂടെ പുറത്തുവന്ന കൊച്ചിയിലെ ലഹരിമരുന്ന് ഇടപാടുകൾ ക്രൈംബ്രാഞ്ച് പ്രത്യേക കേസുകളായി അന്വേഷിക്കും. വാഹനാപകടക്കേസും ലഹരിമരുന്നു കേസും (എഡിപിഎസ്) ഒരുമിച്ച് അന്വേഷിക്കാത്തത് കൂടുതൽ പ്രതികളെ കുടുക്കാനാണ്. കേസിലെ പല പ്രതികളും അവരുടെ മൊബൈൽ ഫോണുകൾ ഓഫാക്കി ഒളിവിലാണ്. ഇവരെ പിടികൂടി ചോദ്യംചെയ്യാനാണു ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന നിർദ്ദേശം. മോഡലുകളുടെ അപകടമരണത്തിനു വഴിയൊരുക്കിയ ഇടപെടലുകൾ നടത്തിയ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം. തങ്കച്ചന്റെ മൊഴികളിലൂടെയാണു കൊച്ചിയിലെ ലഹരി ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ ക്രൈംബ്രാഞ്ചിനു ലഭിച്ചത്.

സൈജുവിന്റെ കാക്കനാട്ടെ വാടക ഫ്‌ളാറ്റ്, സലാഹുദീന്റെ ചിലവന്നൂരിലെ വാടക ഫ്‌ളാറ്റ്, സുനിലിന്റെ ഇടച്ചിറയിലെ ഫ്‌ളാറ്റ്, ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടൽ, കാക്കനാട്ടെ സ്വകാര്യ ഹോട്ടൽ, വയനാട് റിസോർട്ട്, മാരാരിക്കുളത്തെ റിസോർട്ട്, മൂന്നാർ എന്നിവിടങ്ങളിൽ ലഹരിപ്പാർട്ടികൾ നടത്തിയതിന്റെ ദൃശ്യങ്ങൾ അടക്കം പൊലീസിനു സൈജുവിന്റെ ഫോണിൽ നിന്നു ലഭിച്ചിട്ടുണ്ട്. ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നാണു സൈജു ലഹരിമരുന്ന് എത്തിച്ചിരുന്നത്. സൈജുവിന്റെ പാർട്ടികളിൽ പങ്കെടുത്ത 7 യുവതികൾക്കും 10 യുവാക്കൾക്കും എതിരെ ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തു.

സൈജുവിന്റെ കാക്കനാട്ടെ വാടക ഫ്‌ളാറ്റ് അടക്കം ഇയാൾ ലഹരിമരുന്നു പാർട്ടികൾ സംഘടിപ്പിച്ച നഗരത്തിലെ മൂന്നു ഫ്‌ളാറ്റുകളിൽ അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തി. പാർട്ടി നടത്തിയ ഫ്‌ളാറ്റുകളുടെ പേരുകളും പങ്കെടുത്തവരുടെ വിശദാംശങ്ങളും സൈജു അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. കൊച്ചി സിറ്റി പൊലീസിന്റെ പരിധിയിലുള്ള എറണാകുളം സൗത്ത്, മരട്, പനങ്ങാട്, തൃക്കാക്കര, ഇൻഫോപാർക്ക്, ഫോർട്ട്‌കൊച്ചി സ്റ്റേഷനുകളിലാണു കേസുള്ളത്. ഇടുക്കി വെള്ളത്തൂവൽ, മാരാരിക്കുളം പൊലീസ് സ്റ്റേഷനുകളിലും ഒാരോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ ഓരോ കേസിലും സൈജുവിനെ അന്വേഷണസംഘത്തിനു കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ കഴിയും.

ഈ കേസുകളിൽ പ്രതികളായ ചിലരുടെ ഒളിത്താവളങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്, വൈകാതെ അറസ്റ്റുണ്ടാവും. സൈജുവിന്റെ മൊഴി പുറത്തുവന്നതു മുതലാണു പലരും ഒളിവിൽ പോയത്. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് ലഹരി ഇടപാടുകൾ സംബന്ധിച്ച് ദൃശ്യങ്ങളും ഫോൺ സംഭാഷണങ്ങളും പൊലീസിന് ലഭിച്ചത്. ഇത് കൂടാതെ ലഹരി ഉപയോഗം സംബന്ധിച്ച കൂടുതൽ തെളിവുകളും പൊലീസിന് ലഭിച്ചതായി കമ്മിഷണർ പറഞ്ഞു. യുവതികൾ ഉൾപ്പെടെ എല്ലാവരേയും ഉടൻ കസ്റ്റഡിയിലെടുക്കും.

കുറ്റപത്രം ഉടൻ

മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും വൈകാതെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു. അപകടം സംബന്ധിച്ചുള്ള വിവരങ്ങളാകും ഈ കുറ്റപത്രത്തിലുണ്ടാകുക.

നിലവിൽ തുടങ്ങിയിരിക്കുന്നത് ഈ കേസിലെ മൂന്നാം പ്രതിയായ സൈജു തങ്കച്ചനുമായി ബന്ധമുള്ള മയക്കുമരുന്ന് കേസുകളിലെ അന്വേഷണമാണ്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാർക്ക് ആകും ഈ കേസുകളിൽ അന്വേഷണച്ചുമതല. ഇതുകൊച്ചി സിറ്റി പൊലീസ് ജില്ലാ ക്രൈംബ്രാഞ്ച് ഏകോപിപ്പിക്കും.

റിമാൻഡ് റിപ്പോർട്ടിലുള്ളവർ കുടുങ്ങും

സൈജുവിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളവർ കുടുങ്ങും. ഇതാണ് റിമാൻഡ് റിപ്പോർട്ടിലെ പ്രസക്ത ഭാഗം: 2020 സെപ്റ്റംബർ 7ലെ 4 വിഡിയോകൾ ചിലവന്നൂരിൽ സലാഹുദീൻ വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റിൽ അമൽ പപ്പടവട, നസ്ലീൻ, സലാഹുദീൻ മൊയ്തീൻ, ഷീനു മീനു (വെള്ളസാരിയുടുത്തത്) എന്നിവർ പങ്കെടുത്ത പാർട്ടിയുടെ വിഡിയോയാണ്. തലേന്ന് അതേ ഫ്‌ളാറ്റിൽ അനു ഗോമസിനെ കമിഴ്‌ത്തിക്കിടത്തി ശരീരത്തിന്റെ നടുഭാഗത്തായി എംഡിഎംഎ 5 ലൈനുകളിട്ടു കൂട്ടത്തിലൊരാൾ കറൻസി നോട്ട് ചുരുട്ടി വലിക്കുന്നതിന്റെ വിഡിയോയാണ്. 2020 ഓഗസ്റ്റ് 30നു അബു, ഡിജെ സന, റോയ്, കൃഷ്ണ, ജെകെ, അനു ഗോമസ്, മെഹർ എന്നിവർ കാക്കനാട് ബ്ലൂസ് ഹോട്ടലിൽ നടത്തിയ ഡിജെ പാർട്ടിയുടെ വിഡിയോയാണ്. 2021 ഓഗസ്റ്റ് 23ലെ വിഡിയോ അനു ഗോമസും കൃഷ്ണ, അനൂപ് എന്നിവൽ സുനിൽ യുഎസ്എ എന്നയാളുെട ഇടച്ചിറയിലുള്ള ഫ്‌ളാറ്റിൽ നടത്തിയ പാർട്ടിയുടെതാണ്.

2020 ഓഗസ്റ്റ് 17ലെ വിഡിയോ വയനാടിലെ റിസോർട്ടിൽ മെഹറിന്റെ ജന്മദിന പാർട്ടിയുടെതാണ്. അടുത്ത വിഡിയോ ജെൻസൻ ജോണും കൂട്ടുകാരുമാണ്. 2020 ഏപ്രിൽ 10ലെ 3 വിഡിയോകൾ ജെയ്‌സൻ ജോസ്, ജെഫിൻ, ജെഫിന്റെ കാമുകി എന്നിവർ വാടക ഫ്‌ളാറ്റിൽ നടത്തിയ പാർട്ടിയുടെതാണ്. ജെഫിൻ സിഗരറ്റ് മുറിച്ച് മേശപ്പുറത്തുള്ള പച്ച അടപ്പുള്ള ഹാഷിഷ് ഓയിൽ ഉപയോഗിക്കുന്ന വിഡിയോയാണ്. 2020 മാർച്ച് 18ലെ 2 വിഡിയോകൾ ഒരു മൊബൈൽ ഫോണിൽ എടിഎം കാർഡ് ഉപയോഗിച്ച് എംഡിഎംഎ ഭാഗം വയ്ക്കുന്നതിന്റേതാണ്. 2020 ഏപ്രിൽ ഒന്നിലെ ഫോട്ടോ സുനിലിന്റെ വീട്ടിൽ വച്ച് എന്റെ കയ്യിൽ കഞ്ചാവ് പിടിച്ചിരിക്കുന്നതാണ്. രണ്ടാം തീയതിയിലെ ഫോട്ടോ റോയിയുടെ വീട്ടിൽ ഞങ്ങൾ ഒന്നിച്ചു മദ്യപിക്കുന്നതിന്റെതാണ്.

2020 നവംബർ 11ലെ ഫോട്ടോ എന്റെ കയ്യിൽ ലഹരി ഗുളികകൾ പിടിച്ചിരിക്കുന്നതിന്റേതാണ്. തുടർന്നുള്ള ഫോട്ടോകൾ എന്റെ വാടക വീട്ടിലും നമ്പർ 18 ഹോട്ടലിലും പ്ലേറ്റിൽ കഞ്ചാവ് വച്ച് എടുത്തതാണ്.'- സൈജു മൊഴി നൽകിയ വിവരങ്ങൾ ഇങ്ങനെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP