Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

മ്യാന്മാർ അതിർത്തിയിൽ നിസാര വിലയ്ക്ക് ബ്രൗൺഷുഗർ; ആസമിൽ കുടിൽ വ്യവസായം; കുറിയറിൽ കോതമംഗലത്ത് എത്തും; ഗ്രാമിന് 3000 രൂപയ്ക്ക് വിറ്റാൽ കിട്ടുക കൊള്ളലാഭം; വിതരണത്തിന് 45 സഹായികൾ; ഒരാളിൽ നിന്ന് ഒരു ദിവസത്തെ വരുമാനം 45000; കേരളത്തെ വഴുങ്ങി ലഹരി മാഫിയ; കോതംമംഗലത്ത് കുടുങ്ങിയ സദാം ഹുസൈന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുമ്പോൾ

മ്യാന്മാർ അതിർത്തിയിൽ നിസാര വിലയ്ക്ക് ബ്രൗൺഷുഗർ; ആസമിൽ കുടിൽ വ്യവസായം; കുറിയറിൽ കോതമംഗലത്ത് എത്തും; ഗ്രാമിന് 3000 രൂപയ്ക്ക് വിറ്റാൽ കിട്ടുക കൊള്ളലാഭം; വിതരണത്തിന് 45 സഹായികൾ; ഒരാളിൽ നിന്ന് ഒരു ദിവസത്തെ വരുമാനം 45000; കേരളത്തെ വഴുങ്ങി ലഹരി മാഫിയ; കോതംമംഗലത്ത് കുടുങ്ങിയ സദാം ഹുസൈന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം;നെല്ലിക്കൂഴിയിൽ നിന്നും ബ്രൗൺഷുഗറുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായ ആസാം നാഗോൺ ജില്ലയിലെ ഭഗത്ഗോൻ ഗ്രാമവാസി സദാംഹൂസൈന്റെ (28) വിപണന സംവിധാനത്തെക്കുറിച്ചും വരുമാനത്തെക്കുറിച്ചും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരവരങ്ങൾ. തന്റെ കീഴിൽ 45 ഓളം പേർ ബ്രൗൺഷുഗർ വിൽക്കുന്നുണ്ടെന്നും ഒരാളിൽ നിന്നും ദിവസം 45000 രൂപയോളം വരുമാനം ലഭിച്ചിരുന്നെന്നും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപ്‌
മറുനാടനോട് വ്യക്തമാക്കി.

നാട്ടിൽ ഇയാളുടെ കുടുംബാംഗങ്ങളിൽ പലരും ലഹരിമരുന്ന് വിൽപ്പനയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്നുണ്ടെന്നും കേരളത്തിലേയ്ക്ക് ബ്രൗൺഷുഗർ എത്തിക്കുന്നതിൽ ഇവരുടെ സഹായം സദാംഹുസൈന് ലഭിച്ചിട്ടുണ്ടെന്നാണ് ഇയാളുടെ വിവരണത്തിൽ നിന്ന് വ്യക്തമാവുന്നതെന്നും സി ഐ പറഞ്ഞു. മ്യാന്മാർ അതിർത്തിയിൽ നിന്നും നിസാരവിലയ്ക്കാണ് ബ്രൗൺഷുഗറും മറ്റ് മയക്കുമരുന്നുകളും ലഭിക്കുന്നതെന്നും കേരളത്തിൽ ഗ്രാമിന് 3000 രൂപവരെ ഈടാക്കിയാണ് വിൽപ്പന നടത്തുന്നതെന്നുമാണ് സദാംഹുസൈന്റെ മൊഴിയിലെ സൂചന.

നാട്ടിൽ മയക്കുമരുന്ന് കച്ചവടം കുടിൽവ്യവസായം പോലെ വ്യാപിച്ചിട്ടുണ്ടെന്നും പൊലീസോ എക്സൈസോ പിടിച്ചാൽ പണം നൽകിയാൽ വിട്ടയക്കുമെന്നും മറ്റും ഇയാൾ വെളിപ്പെടുത്തിയതായിട്ടാണ് അറിയുന്നത്. ഇതുവരെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം സദാംഹുസൈൻ കേരളത്തിലേയ്ക്കുള്ള ബ്രൗൺഷുഗർ കടത്തലിലെ പ്രധാന കണ്ണിയാണെന്നാണ് എക്സൈസ് സംഘത്തിന്റെ നിഗമനം.ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം കൂട്ടാളികളെ പിടികൂടുന്നതിനുള്ള നെട്ടോട്ടത്തിലാണ് ഉദ്യോഗസ്ഥ സംഘം.

അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് പേരെ പിടികൂടിയിരുന്നു.വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.
നെല്ലിക്കുഴി-ചെറുവട്ടൂർ റോഡിൽ ചിറപ്പടിക്കുസമിപം നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ആയുഷ് പ്രാഥമിക ഹോമിയോപ്പതി ആരോഗ്യ കേന്ദ്രത്തിന്റെ മുൻവശം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ടതിനെത്തുടർന്ന് എക്സൈസ് അധികൃതർ നടത്തിയ പരിശോധനയിലാണ് സദാംഹുസൈനിൽ നിന്നും ബ്രൗൺഷുഗർ കണ്ടെത്തിയത്.

രണ്ടു പെട്ടികളിലായി സുക്ഷിച്ച 25 ഗ്രാം ബ്രൗൺഷുഗറാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു കോതമംഗലം എക്സ്സൈസ് സർക്കിൾ ടീം കോതമംഗലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ റെയിഡും മിന്നൽ പരിശോധനകളും നടത്തി വരുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്.

നെല്ലിക്കുഴി സ്വദേശികൾക്ക് ബ്രൗൺ ഷുഗർ കൈമാറുന്നതിനായി കാഞ്ഞുനിൽക്കവെയാണ് സദ്ദാം ഹുസൈൻ പിടിയിലാവുന്നത്.ഇയാളെ ചോദ്യം ചെയ്തിപ്പോഴാണ് ആസം സ്വദേശികളും ഇയാളുടെ പരിചയക്കാരുമായി നിരവധി പേർ പലഭാഗങ്ങളിലായി മയക്കുമരുന്ന് വിൽപ്പനയിൽ സജീവമാണെന്ന വിവരം ഉദ്യോഗസ്ഥ സംഘത്തിന് ലഭിച്ചത്.

സദ്ദാം ഹുസൈൻ താമസിച്ചിരുന്ന പെരുമ്പാവൂർ വെങ്ങോലയിലെ ഫ്ലാറ്റിലും എക്സ്സൈസ് സംഘം പരിശോധന നടത്തി.ക്വാറിയർ വഴി വ്യാപകമായി ബ്രൗൺ ഷുഗർ കേരളത്തിലേക്ക് എത്തുന്നതായി പരിശോധനയിൽ ബോധ്യപ്പെട്ടു. പണിക്കൂലിയേക്കാൾ കൂടുതൽ തുകനൽകാമെന്ന് വാഗ്ധാനം ചെയ്താണ് ജോലിക്ക് പോയിരുന്ന ആസം സ്വദേശികളെ സക്കീർഹുസൈൻ തന്റെ സഹായികളായി കൂട്ടിയതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

സദ്ദാം ഹുസൈനെ പിടികൂടിയതിന് പിന്നാലെ തൊട്ടടുത്ത ദിവസം ഇയാളുടെ അടുത്ത സഹായി അസം സോണൈപ്പർ സ്വദേശി മുജീബ് റഹ്‌മാൻ(37) 10 ഗ്രാംബ്രൗൺഷുഗറുമായി എക്സൈസ് സംഘത്തിന്റെ വലയിലായി.കോതമംഗലം-മൂവാറ്റുപുഴ റോഡിൽ പട്രോളിങ് നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലാവുന്നത്.സദാം ഹുസൈൻ നൽകിയ മൊഴി സാധൂകരിക്കുന്ന വിവരങ്ങളാണ് ഇയാളും ഉദ്യോഗസ്ഥരുമായി പങ്കിട്ടത്.

രണ്ട് പേരും പെരുമ്പാവൂർ വെങ്ങോലയിൽ വെവ്വേറെ ഫ്ലാറ്റുകളിൽ ആണ് താമസം.മുജീബ് റഹ്‌മാന്റെ ഫ്ലാറ്റിലും എക്സ്സൈസ് സംഘം റെയ്ഡ് നടത്തി.മേഖലയിൽ അതിഥിത്തൊഴിലാളിൽ സംഘം ചേർന്ന വിവധ ഭാഗങ്ങളിൽ തമ്പടിച്ച് ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ടെന്നായിരുന്നു സർക്കീർ ഹുസൈന്റെ വെളിപ്പെടുത്തൽ.

തൊട്ടടുത്ത ദിവസം ബ്രൗൺഷുഗറുമായി മറ്റൊരു ആസ്സം സ്വദേശി കൂടി പിടിയിലായതോടെ മുമ്പ് പിടിയിലായവർ നൽകിയ വിവരങ്ങൾ അക്ഷരംപ്രതി ശരിയായിരുന്നെന്ന് ഉദ്യോഗസ്ഥ സംഘത്തിനും ബോദ്ധ്യമായി.അംദാദുൽ ഇസ്ലാം ആണ് പിടിയിലായ മൂന്നാമൻ.5.6 ഗ്രം ബ്രൗൺ ഷുഗർ ഇയാളിൽ നിന്നും കണ്ടെടുത്തു.നെല്ലിക്കുഴിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.സംഘത്തിലെ മുഴുവൻപേരെയും കണ്ടെത്തുന്നതിന് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും എക്സൈസ് എക്സൈസ് ഇൻസപെക്ടർ എ ജോസ് പ്രതാപ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP