Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആർഎസ്എസ് പ്രവർത്തകനെയും ഗർഭിണിയായ ഭാര്യയെയും കുട്ടിയെയും വെട്ടിക്കൊന്നത് കുടുംബവുമായി അടുത്ത ബന്ധമുള്ളയാൾ; പിന്നിൽ ഒന്നിലധികം ആളുകളെന്നും സംശയം; ബോധം നഷ്ടപ്പെടാൻ കാരണം വിഷം നൽകിയതാകാമെന്നും പൊലീസ് നിഗമനം; ബന്ധുപ്രകാശും ഭാര്യയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു എന്ന് സൂചന നൽകുന്ന കുറിപ്പും കണ്ടെടുത്തു; കുറിപ്പെഴുതിയത് ഭാര്യയെന്നും സംശയം

ആർഎസ്എസ് പ്രവർത്തകനെയും ഗർഭിണിയായ ഭാര്യയെയും കുട്ടിയെയും വെട്ടിക്കൊന്നത് കുടുംബവുമായി അടുത്ത ബന്ധമുള്ളയാൾ; പിന്നിൽ ഒന്നിലധികം ആളുകളെന്നും സംശയം; ബോധം നഷ്ടപ്പെടാൻ കാരണം വിഷം നൽകിയതാകാമെന്നും പൊലീസ് നിഗമനം; ബന്ധുപ്രകാശും ഭാര്യയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു എന്ന് സൂചന നൽകുന്ന കുറിപ്പും കണ്ടെടുത്തു; കുറിപ്പെഴുതിയത് ഭാര്യയെന്നും സംശയം

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബംഗാളിലെ മുർഷിദാബാദിൽ ആർഎസ്എസ് പ്രവർത്തകനെയും ഗർഭിണിയായ ഭാര്യയെയും ആറു വയസ്സുകാരനായ മകനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ ഒന്നേലേറെ പ്രതികൾ ഉണ്ടെന്ന് സൂചന. കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. അതേസമയം ഇവരെ കൊലപ്പെടുത്തുന്നതിന് മുൻപ് വിഷം നൽകാനുള്ള സാധ്യതയും തള്ളി കളയാൻ സാധിക്കില്ലെന്നും എഎസ്‌പി തനോയി സർക്കാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് എല്ലാവശങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്നും പ്രതികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മൂവരെയും വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. അദ്ധ്യാപകനായ ബന്ധുപ്രകാശും ഭാര്യയും കുട്ടിയുമാണ് ദാരുണമായി മരിച്ചത്. ഇവരുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരാളോ ഒന്നിലധികം ആളുകളോ ആകാം കൊലപാതകത്തിന് പിന്നിലെന്ന് എഎസ്‌പി പറയുന്നു. കൊലപാതകത്തിന് മുൻപ് ഇവർക്ക് വിഷം നൽകാനുള്ള സാധ്യത പൊലീസ് തള്ളി കളയുന്നില്ല. അതുകൊണ്ടാകാം അവർക്ക് പ്രതിരോധിക്കാനോ കൊലപാതകത്തിൽ നിന്ന് രക്ഷപ്പെടാനോ കഴിയാത്തവിധം ബോധം നഷ്ടപ്പെട്ടതെന്ന് സംശയിക്കുന്നു. സംഭവം നടന്ന വീട്ടിൽ നിന്ന് ഒരു കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും സർക്കാർ പറയുന്നു.

ബന്ധുപ്രകാശും ഭാര്യയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു എന്ന് സൂചന നൽകുന്നതാണ് കുറിപ്പ്. കുറിപ്പ് ഭാര്യയാണ് എഴുതിയിരിക്കുന്നതെന്നും പൊലീസ് പറയുന്നു. കുറിപ്പ് വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്നും എഎസ്‌പി പറഞ്ഞു. കേസിൽ പ്രതികളെ പിടികൂടുന്നതിന് എല്ലാ വഴികളും തേടും.ഒന്നും വിട്ടുകളയുകയില്ലെന്നും പൊലീസ് പറയുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. സംശയം തോന്നുന്ന എല്ലാം അന്വേഷണത്തിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം ബന്ധുപ്രകാശും കുടുംബവും സാഗർദിഘി മേഖലയിലാണ് താമസിച്ചിരുന്നത്. അവിടെ, കടം വാങ്ങിയതുമായി ബന്ധപ്പെട്ട ചില തർക്കങ്ങളെ തുടർന്ന് ജിയാഗഞ്ച് മേഖലയിലേക്ക് ഇവർ താമസം മാറുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

കൊൽക്കത്തയിൽനിന്നു 210 കിലോമീറ്റർ അകലെ ജിയാഗഞ്ച് ഏരിയയിലെ വീട്ടിൽ ചൊവാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടത്. ചൊവാഴ്ച പകൽ 11 മണിയോടെ ചന്തയിൽ നിന്നു സാധനങ്ങൾ വാങ്ങി പ്രകാശ് പാൽ വീട്ടിലെത്തുന്നത് അയൽവാസികൾ കണ്ടിരുന്നു. 11.15 വരെ പ്രകാശ് പാൽ ഫോണിൽ ബന്ധുവിനോടു സംസാരിച്ചിരുന്നു. തുടർന്ന് ഫോൺ കട്ടായി. 12 മണിയോടെ കൊല്ലപ്പെട്ടു. ബന്ധുവുമായി ഫോണിൽ സംസാരിക്കുമ്പോൾ മുറിയിൽ കൊലയാളിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സംശയിക്കുന്നതായി പ്രകാശ് പാലിന്റെ അമ്മാവൻ രാജേഷ് ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.

വിജയദശമി നാളിലെ പൂജയ്ക്കു കുടുംബാംഗങ്ങളെ കാണാത്തതിനെ തുടർന്ന് ഉച്ചയോടെ അയൽവാസികൾ പ്രകാശിന്റെ വീട്ടിലെത്തുകയായിരുന്നു. അകത്ത് നിന്ന് വാതിൽ കുറ്റിയിട്ടതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നു പൊലീസിൽ വിവരം അറിയിച്ചു. രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. അദ്ധ്യാപകരുടെ സംഘടനയുൾപ്പടെ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്. മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനാണ് ബാന്ധു പാൽ മുർഷിദാബാദിലേക്കു താമസം മാറിയതെന്നും ആരെങ്കിലുമായി എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ലെന്നും ബന്ധു സുജോയ് ഘോഷ് പറഞ്ഞു.

മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. വീടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന മൂവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണവുമായി ബിജെപിയുടെ പ്രമുഖ നേതാക്കൾ രംഗത്തെത്തിയിരുന്നു. ബംഗാളിൽ വ്യാപകമായി ആർഎസ്എസ്, ബിജെപി പ്രവർത്തകർ തൃണമൂൽ കോൺഗ്രസിന്റെ കൊലക്കത്തിക്കു ഇരയാകുകയാണന്നും വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടണമെന്നും ബിജെപി എംഎൽഎ രാജാ സിങ് ആവശ്യപ്പെട്ടിരുന്നു. അതേസമയം കൊലപാതകങ്ങൾക്ക് രാഷ്ട്രീയ ബന്ധമില്ലെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP