Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിർത്തിയിട്ട കാറിൽ ആയുധങ്ങൾ സജ്ജമാക്കി; തലയ്ക്ക് പിന്നിൽ വെട്ടിയത് ഒന്നാം പ്രതി ഹർഷാദും രണ്ടാം പ്രതി അഷ്‌കറും; വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണയുടെ കൊലപാതകം ആസൂത്രിതമെന്ന് എഫ്‌ഐആർ

നിർത്തിയിട്ട കാറിൽ ആയുധങ്ങൾ സജ്ജമാക്കി; തലയ്ക്ക് പിന്നിൽ വെട്ടിയത് ഒന്നാം പ്രതി ഹർഷാദും രണ്ടാം പ്രതി അഷ്‌കറും; വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണയുടെ കൊലപാതകം ആസൂത്രിതമെന്ന് എഫ്‌ഐആർ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വയലാർ നാഗംകുളങ്ങരയിൽ ആർഎസ്എസ്. പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് എഫ്.ഐ.ആർ. ആർഎസ്എസ്. നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാർ ഗ്രാമപഞ്ചായത്ത് നാലാംവാർഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകൻ നന്ദുകൃഷ്ണയെ കൊലപ്പെടുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നും കേസിൽ ഒമ്പത് പ്രതികളെ കൂടി തിരിച്ചറിയാനുണ്ടെന്നും എഫ്.ഐ.ആറിൽ പറയുന്നു.

ഒന്നാംപ്രതി അർഷാദ്, രണ്ടാംപ്രതി അഷ്‌കർ എന്നിവർ കാറിൽ കരുതിയിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് നന്ദുവിന്റെ തലയ്ക്ക് വെട്ടിയെന്നാണ് എഫ്.ഐ.ആറിലുള്ളത്. സംഭവത്തിൽ എട്ട് എസ്.ഡി.പി.ഐ. പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കേസിൽ ആകെ 17 പ്രതികളുണ്ടെന്നാണ് പൊലീസ് നൽകുന്നവിവരം. ഇതിൽ ഒമ്പത് പേരെ കൂടി തിരിച്ചറിയാനുണ്ട്. പ്രതികൾക്കെതിരേ കൊലക്കുറ്റവും ഗൂഢാലോചനയും അടക്കം 12 വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതിനിടെ, കൊലപാതകം നടന്ന സ്ഥലത്തുനിന്ന് രണ്ട് വടിവാളുകൾ പൊലീസ് കണ്ടെടുത്തു. ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. നന്ദുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ആഹ്വാനം ജില്ലാ ഹർത്താലിൽ അങ്ങിങ്ങ് അക്രമസംഭവങ്ങളുണ്ടായി. ഇതേത്തുടർന്ന് ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ബുധനാഴ്ച രാത്രി എട്ടോടെ വയലാർ നാഗംകുളങ്ങര കവലയിലുണ്ടായ സംഘർഷത്തിനിടെയാണ് നന്ദുകൃഷ്ണ കൊല്ലപ്പെട്ടത്. രണ്ടു ദിവസമായി പ്രദേശത്ത് ഇരുപക്ഷവും തമ്മിൽ തർക്കം നിലനിന്നിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് എസ്.ഡി.പി.ഐ. നടത്തിയ പ്രചാരണജാഥയിലെ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ ഇരുവിഭാഗവും തമ്മിൽ തർക്കവും വാക്കേറ്റവുമുണ്ടായി.

അതിന്റെ തുടർച്ചയായി സന്ധ്യയോടെ ഇരുപക്ഷവും പ്രകടനം നടത്തി. പൊലീസ് കാവലിലായിരുന്നു പ്രകടനങ്ങൾ. അതിനുശേഷം പിരിഞ്ഞുപോയ പ്രവർത്തകർ തമ്മിൽ അപ്രതീക്ഷിത സംഘർഷമുണ്ടാവുകയായിരുന്നു. അതിനിടെയാണ് നന്ദുകൃഷ്ണയ്ക്കും കെ.എസ്. നന്ദുവിനും വെട്ടേറ്റത്. മരിച്ച നന്ദുകൃഷ്ണയുടെ തലയ്ക്കു പിന്നിലാണ് വെട്ടേറ്റത്. കെ.എസ്.നന്ദുവിന്റെ വലതുകൈയാണ് അറ്റുപോയത്. ഇരുവരെയും ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നന്ദുകൃഷ്ണ രാത്രി 8.30-ഓടെ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP