Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചേകന്നൂരിനെ കൊന്ന് ആസൂത്രിതമായി തെളിവ് നശിപ്പിച്ചവർ ആർ എസ് എസുകാരെ ഇല്ലായ്മ ചെയ്തത് വണ്ടി ഇടിച്ചു കൊന്നും; തൊഴിയൂർ കേസിലെ ജീപ്പുപയോഗിച്ചാണ് പച്ചക്കറിക്കാരൻ മോഹനചന്ദ്രനേയും വധിച്ചതെന്ന് തിരിച്ചറിവിലേക്ക് ക്രൈംബ്രാഞ്ച്; ജംഇയ്യത്തുൽ ഇഹ്‌സാനിയ കൂടുതൽ പരിവാറുകാരെ കൊന്നുവെന്ന് സംശയം; 1992-97 കാലത്തെ സംഘപരിവാറുകാരുടെ അപകട-ദുരൂഹ മരണങ്ങൾ പുനരന്വേഷിക്കും

ചേകന്നൂരിനെ കൊന്ന് ആസൂത്രിതമായി തെളിവ് നശിപ്പിച്ചവർ ആർ എസ് എസുകാരെ ഇല്ലായ്മ ചെയ്തത് വണ്ടി ഇടിച്ചു കൊന്നും; തൊഴിയൂർ കേസിലെ ജീപ്പുപയോഗിച്ചാണ് പച്ചക്കറിക്കാരൻ മോഹനചന്ദ്രനേയും വധിച്ചതെന്ന് തിരിച്ചറിവിലേക്ക് ക്രൈംബ്രാഞ്ച്; ജംഇയ്യത്തുൽ ഇഹ്‌സാനിയ കൂടുതൽ പരിവാറുകാരെ കൊന്നുവെന്ന് സംശയം; 1992-97 കാലത്തെ സംഘപരിവാറുകാരുടെ അപകട-ദുരൂഹ മരണങ്ങൾ പുനരന്വേഷിക്കും

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: 1992-97 കാലത്ത് കേരളത്തിലുണ്ടായ ബിജെപി., ആർഎസ്എസ്. പ്രവർത്തകരുടെ അപകട-ദുരൂഹ മരണങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. അപകടമരണങ്ങളുടെ പിന്നിൽ തീവ്രവാദിസംഘടനയായ ജംഇയ്യത്തുൽ ഇഹ്‌സാനിയയുടെ പങ്കുണ്ടെന്ന സംശയത്തിലാണിത്. ഇതിനായുള്ള വിവരശേഖരണം തുടങ്ങി. ചേകന്നൂർ മൗലവിയെ കൊന്നതും ഇതേ സംഘമാണ്. ആർ എസ് എസുകാരെ കൊന്ന ശേഷം ഡിവൈഎഫ് ഐക്കാരുടെ തലയിൽ വച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. ഇതാണ് ഇപ്പോൾ പുറത്തു വരുന്നത്.

തൊഴിയൂർ സുനിലിനെയാണ് സംഘം ആദ്യം കൊലപ്പെടുത്തിയത്. 1994 ഡിസംബർ നാലിന് നടന്ന കൊലപാതകത്തിലെ പങ്ക് കണ്ടെത്തിയത് 25 വർഷം കഴിഞ്ഞാണ്. അതിലെ പ്രതികളെ പിടികൂടി ചോദ്യംചെയ്തതോടെ 1995 ഓഗസ്റ്റ് എട്ടിന് പാലൂർ അങ്ങാടിയിലെ പച്ചക്കറി വ്യാപാരിയായിരുന്ന ബിജെപി. നേതാവ് മോഹനചന്ദ്രന്റെ കൊലപാതകവും തെളിഞ്ഞു. ഇതോടെയാണ് 1992-നുശേഷം അഞ്ചുവർഷം കേരളത്തിലുണ്ടായ ബിജെപി., ആർഎസ്എസ്. പ്രവർത്തകരുടെ അപകട-ദുരൂഹമരണങ്ങൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

1992-ൽ തൃശ്ശൂരിൽ രൂപംകൊണ്ട തീവ്രവാദസംഘടനയാണ് ജംഇയ്യത്തുൽ ഇഹ്‌സാനിയ. 1997-ൽ സംഘടനയിലെ മുഖ്യ അംഗമായ സെയ്തലവി അൻവരി ദുബായിലേക്ക് കടന്നു. ഇക്കാലത്ത് നിരവധി ബിജെപി., ആർഎസ്എസ്. പ്രവർത്തകർ അപകടങ്ങളിലും ദുരൂഹസാഹചര്യങ്ങളിലും മരിച്ചിട്ടുണ്ട്. 1996 ഓഗസ്റ്റിൽ മാത്രം മൂന്ന് ബിജെപി., ആർഎസ്എസ്. പ്രവർത്തകരെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയിരുന്നു. നിൽക്കക്കള്ളിയില്ലാതെ സംഘത്തിലെ അംഗങ്ങൾ പലരും ഒളിവിൽ പോകുകയും വിദേശത്തേക്ക് രക്ഷപ്പെടുകയുമായിരുന്നു.

കുന്നംകുളം തൊഴിയൂരിൽ ആർഎസ്എസ് പ്രവർത്തകൻ സുനിലിന്റെ കൊലപാതകത്തിലെ യഥാർത്ഥ പ്രതി ജംഇയ്യത്തുൽ ഇസ്ഹാനിയയിലെ മൊയ്നുദ്ദീനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1994 ൽ നടന്ന കൊലപാതകത്തിൽ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമാണ് യഥാർത്ഥ പ്രതി പിടിയിലാവുന്നത്. ഇതിലെ പ്രതികളെ ചോദ്യംചെയ്തതോടെയാണ് 24 വർഷം മുൻപ് അപകട മരണമായി കണക്കാക്കിയ ബിജെപി പ്രവർത്തകൻ മോഹന ചന്ദ്രന്റെ മരണവും കൊലപാതകമാണെന്ന് പുറത്തറിയുന്നത്. ജംഇയ്യത്തുൽ ഇസ്ഹാനിയയാണ് ഇദ്ദേഹത്തിന്റെയും കൊലയ്ക്ക് പിന്നിൽ.

സംഘടനയുടെ തലവനായ സെയ്തലവിയൂടെ നേതൃത്വത്തിലുള്ള സംഘം മോഹന ചന്ദ്രനെ ജീപ്പിടിച്ച് വീഴ്‌ത്തി കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതോടെയാണ് 1992 ന് ശേഷമുള്ള ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ ദുരൂഹ മരണങ്ങൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. 1995 ആഗസ്റ്റിലാണ് മലപ്പുറം കൊളത്തൂരിൽ മോഹന ചന്ദ്രൻ എന്നയാൾ മരിക്കുന്നത്. വാഹനം ഇടിച്ചുമരിച്ചുവെന്നാണ് അന്ന് കരുതിയത്. മലപ്പുറം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് തെളിവില്ലാത്തതിനെ തുടർന്ന് 13 വർഷം മുമ്പ് അവസാനിപ്പിക്കുകയായിരുന്നു.

തൊഴിയൂർ സുനിൽ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഇവർക്ക് മോഹന ചന്ദ്രന്റെ മരണത്തിലും പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതത്രെ. ഇതോടെ ഈ കേസും പുനരന്വേഷിക്കും. തലയ്ക്കേറ്റ പരിക്കാണ് മോഹന ചന്ദ്രന്റെ മരണത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നെങ്കിലും കൂടുതൽ തെളിവുകൾ ലഭിച്ചിരുന്നില്ല. അന്ന് സംഭവിച്ചത് രാത്രി കടയടച്ച് സൈക്കിളിൽ പോയ മോഹന ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപകട മരണമാണ് എന്നാണ് പൊലീസ് കണ്ടെത്തിയത്. 2006ൽ കേസ് അന്വേഷണം അവസാനിപ്പിച്ചു. ജംഇയ്യത്തുൽ ഇഹ്സാനിയ സംഘം മോഹനചന്ദ്രനെ ജീപ്പിടിച്ച് കൊന്നുവെന്നാണ് തെളിയുന്നത്.

ജംയഇത്തുൽ ഇഹ്സാനിയ നേതാവ് സൈതലവിയും സംഘവുമാണ് മോഹന ചന്ദ്രനെ കൊലപ്പെടുത്തിയത് എന്നാണ് പ്രതികളിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. ഇവരെ ശാസ്ത്രീയമായി ചോദ്യം ചെയ്തപ്പോഴാണ് വിവരം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. തൊഴിയൂർ കേസിൽ കസ്റ്റഡിയിലെടുത്ത ജീപ്പ് തന്നെയാണ് മോഹന ചന്ദ്രനെ വധിക്കാനും ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP